ശ്രീകലാസംഗമം 2

‘ടർും.. ടർറും…’  അടുക്കളഭാഗത്ത്  ബൈക്കിൻറ്റെ ശബ്ദം കേട്ടു. എങ്ങനെയെന്നറിയില്ല ശ്രീകലയുടെ കാലുകൾ ഒട്ടോമാറ്റിക്കായി അങ്ങോട്ടു നടന്നു .ബാത്തുറൂലെക്കു കേറാന്നെന്നഭാവെനെ തള്ളവിരലിലുയർന്ന് മതിലിനു മുകളിലൂടെ എത്തി നോക്കി.രാഹുൽ ബൈക്കിൽ നിന്നറങ്ങുകയാണ്. ശ്രീകലയുടെ ഉള്ളിൽ നിന്നരാന്തലു വന്നു.അവനിപ്പോ കേറിപ്പോകും… എന്തെങ്കിലും സംസാരിക്കണമല്ലോ…..

“ശ്ശ്…പിശ്ശ്…..” പാമ്പു ചിറ്റുന്ന കണക്കെ ഒരു ശബ്ദം ശ്രീകലയുടെ വായിൽ നിന്ന് പുറത്തു ചാടി

രാഹുലോന്ന് ചാടി താഴെക്കോക്കെയോന്ന് പരതി നോക്കി., പാമ്പുവല്ലതുമാണോ..

“ശ്ശ്.. പൂ… പൂതിയ വണ്ടിയാണോ രാഹു….. മോനെ….”

“ങെ….” (ഇതാരടായിത്).. രാഹുലിൻറ്റെ തല നിലത്തു നിന്ന് അകാശത്തെക്കായി.

“പുതിയ ബൈക്കാണോന്ന്..”

“ഓ….  ഓയെച്ചി..” രാഹുലൽ ആളെ കണ്ടു (ഇവർകെന്താ ഇപ്പോ  ഇങ്ങനെയൊരു കിണ്ണാരം?)

“കൊള്ളാം.. നല്ല വണ്ടി”

മറുപടിയായി രാഹുല് ശ്രീകലയെ നോക്കി ചിരിക്കാതെചിരിച്ചു. (വെറുതെ സംസാരിക്കാൻ നിക്കണ്ടാ… അടുത്ത ചോദ്യം എത്ര ശമ്പളം ഉണ്ടന്നായിരിക്കും)

ഒരമിനിറ്റു നേരം അവരങ്ങോട്ടുമിങ്ങോട്ടും നോക്കിചിരിച്ചുകൊണ്ടിരുന്നു. .ശ്രീകലക്ക് പിന്നെയും എന്തോക്കെയോ സംസാരിക്കണമെന്നുണ്ട് , പക്ഷെ കടുത്ത വിഷയ ദാരിദ്യം.പിന്നെ പെരു വിരലു വേദനിച്ചിട്ട് പാടില്ല ശ്രീകല മതിലീന്ന് താഴ്ന്നു. രാഹുല് ഉള്ള ഉയിരും കൊണ്ട് വീട്ടിലെക്കു കേറി രക്ഷപ്പെട്ടു.

(ഈ വെള്ള പാറ്റക്കെന്താ രാവിലെ കിളിപോയോ..)

“ടീ…”..”പീന്നിന്ന് വിജയമ്മടെ ഒച്ച കേട്ട് ശ്രീകല ഞെട്ടി-(ഇവർക്കോന്ന് പതുക്കെ വിളിച്ചൂടെ..)

“നീ നാളെ കല്യാണത്തിന് വരണ്ടോണ്ടാ”

“യെത് കല്ല്യാണം..”

“മറ്റെ പ്രഭാകരൻ നായര മോള കല്യാണം, പഴയ വാർഡ് കൌൻസിലറ് …. പെണ്ണിൻറ്റെ പേര് എന്നതോന്ന് , നിത്യയോ.. കിത്യയോ…”

“ഓ…. ആ ജാഡ പെണ്ണല്ലെ…..ഞാൻ വരണില്ല “

“ആപ്പപിന്നെ ഞാനും  ,വരദയും , മഹെഷും കൂടി പോകാം, നീനക്കോള്ളത് നീ വച്ചോളുമല്ലോ” വരദ വിജയമ്മയുടെ സഹേദരിയാണ് . തൊട്ടടുത്ത്  തന്നെയാണ് താമസം.

“ആം ഞാൻ ചെയ്തോളാം, അവനെയെന്തിനാ കൊണ്ടു പോകുന്നെ..?”

“ങും..” ഒട്ടും പ്രസക്തമല്ലാത്തോരു ചോദ്യം .വിജയമ്മ തിരിച്ചു അടുക്കളയിലെക്ക്  മാർച്ച് ചെയ്തു.

‘ആ എന്തെലും ആകട്ടെ ‘ ശ്രീകല വീണ്ടും പെരുവിരലിലുയർന്ന് മതിലിനു മുകളിലൂടെ അപ്പുറത്തെക്കു നോക്കി. പയ്യൻ പൊയ്ക്കളഞ്ഞു.. അവൾ തിരിഞ്ഞ് അടുക്കളയിലെക്കു കേറി.വിജയമ്മ കറിക്കരിയുകയാണ്.

“അപ്പറത്തെ ചെറുക്കൻ പുതിയ വണ്ടിയോക്കെ എടുത്തല്ലാമ്മാ..”

“ഓ..”

“അവന് ജോലിയായ…”

“ആാാാ….”

“എന്നു രാവിലെ എടുത്തോണ്ട് പോണ കാണാം”

“ഉം”

“ചെറുക്കന് എത്ര വയസ്സായിക്കാണും”

“എന്തോന്നാടീ കിണ്ണാരം, നീയാ വൽസലയെ വിളിച്ച് ചോദിക്ക്  ചെറുക്കനെ കെട്ടിച്ച് തരോന്ന്.. പോടീ.. ഇന്നു പോവാൻ ഭാവമെന്നുമില്ലെ……”

ഒറ്റ ടയലോഗിൽ ശ്രീകലയെ വിജമ്മ തേച്ചോട്ടിച്ചു.(ഇവരോടെക്കെ സംസാരിക്കാൻ പോയ എന്നെ പറഞ്ഞാ മതി.)

“ഞാൻ ജോലി നിർത്തി.”ശ്രീകല ദേഷ്യത്തിൽ പറഞ്ഞു.

“നീ പണിക്കുപോയില്ലെങ്കിൽ ഞാനങ്ങു പട്ടിണിയായിപ്പോകും.”വിജയമ്മ പരിഹാസരൂപെണെ തിരിച്ചടിച്ചു.

“മോൻ അങ്ങ് ബ്രിട്ടണിന്ന് അയച്ചു തരുമായിരിക്കും., ഡോളറ്” ശ്രീകലയുടെ അനിയൻ പെണ്ണ് കെട്ടി ഇംഗ്ലണ്ടിലാണ്

“ഡോളറല്ലടി  പൌൺഡ്ഡ്.. എൻറ്റെ മോൻ തരുമെടി വിവരമില്ലാത്ത കഴുതെ, വെറുതയല്ല അവനങ്ങ് പോയത്.”

അവളോന്നും പറയാൻ പോയില്ല.രാവിലെ തന്നെ പോരെടുക്കാൻ വയ്യ.

എകദെശം പത്തു പതിനോന്ന് മണിവരെ അടുക്കളയിൽ ചുറ്റിത്തിരിഞ്ഞശേഷം ശ്രീകല റൂമിലെക്കു വലിഞ്ഞു.ഒരു പണിയുമില്ല. ബോറടിച്ചിട്ടു പാടില്ല.ഇടക്ക് ഫോണെടുത്തു നോക്കിയ ശ്രീകലക്ക് ചങ്കിടിച്ചു . ഓഫീസ് വാട്ടാസാപ്പ് ഗ്രൂപ്പിൽ ചറപറാ മെസെജുകൾ.

സംഗ്രഹം ഇതാണ്. ഓഫീസിൽ കള്ളൻ കേറിയിരിക്കുന്നു. സ്റ്റോർ റൂമിൻറ്റെ വാതില് ചവിട്ടി പൊളിച്ചിട്ടിരിക്കുകയാണ്. അവസാനമിറങ്ങിയത് അനിലും സീതയുമാണ്.അതു വരെ യാതോരു പ്രശ്നവുമില്ല. എല്ലാ ഓഫീസിലെയും പോലെ സീസീടിവി കാലങ്ങൾക്കുമുൻപെ അടിച്ചു പോയതിനാൽ കള്ളൻറ്റെ ഒരു വിവരവും ഇല്ല. .എംഡി സ്റ്റോക്കെടുക്കാൻ ഉത്തരവിട്ടിട്ടുണ്ട്.എന്തോക്കെ പോയന്ന് ഒരൂഹവും ഇല്ല. പോലീസും എത്തിയിട്ടുണ്ട്.. ആകെ മെത്തം ജഗപൊക..

Leave a Reply

Your email address will not be published. Required fields are marked *