കൊള്ളാലോ..
അമ്മ ഫോൺ എടുത്തു ഒരു സെൽഫി എടുത്തു… ഞാൻ അമ്മയോട് സംസാരിച്ചോണ്ട് ഇരിക്കുമ്പോൾ…സ്വാതി വന്നു വിളിച്ചു
“വാടാ സമയം ആയി .. “
ഞാൻ പോയി സ്റ്റേജിന്റെ ഫ്രോന്റിൽ നിന്നു…ഡാൻസ് തുടങ്ങി…എനിക്ക് ഡാൻസ് തീരുന്ന ടൈം ആവുമ്പോൾ കേറിയ മതി…
അമൃതയിൽ ആരുന്നു എന്റെ നോട്ടം…ഡാൻസ് കളിക്കുന്നതിന്റെ ഇടയിൽ അവൾ എന്നേം നോക്കുന്നുണ്ടാരുന്നു…
എന്റെ ടൈം ആയപ്പോൾ…സ്വാതി വരാൻ ആംഗ്യം കാണിച്ചു…ഞാനും കൂടെ കേറി കളിച്ചു…ഇടക്കൊക്കെ സ്റ്റെപ് തെറ്റിയങ്കിലും ആരും അറിയാതെ അഡ്ജസ്റ്റ് ചെയ്തു…കുടുമ്പകാരും അവരുടെ ഫ്രണ്ട്സും മാത്രേ ഫങ്ക്ഷന് ഒള്ളു…അതുകൊണ്ട് കൂവൽ ഒന്നും കിട്ടിയില്ല…
ഡാൻസ് കഴിഞ്ഞു സ്റ്റേജ് നിന്നു കുറെ ഫോട്ടോയൊക്കെ എടുത്തു.. ഞങ്ങൾ ഇറങ്ങി…ഇനി ഹൽദി ചടങ്ങുകൾ ഒകെ ആരുന്നു…പിന്നെ ഫോട്ടോ സ്വാക്ഷനും…
എല്ലാം കഴിഞ്ഞു ഒരു പരുവം ആയി.. ഞാൻ പോയി ഒരു ചെയറിൽ ഇരുന്നു…സ്വാതി വന്നു എന്റെ അടുത്ത ഇരുന്നു… ആരും ഇല്ലാതെ പോസ്റ്റ് അടിച്ചു ഇരിക്കുവാരുന്നു.. ഭാഗ്യം
“ഡാ എങ്ങനെ ഉണ്ടാരുന്ന…”
സ്വാതി എന്നോടു ചോദിച്ചു…
ഞാൻ :“ആർക്ക് അറിയാം.. ഞാൻ എന്തൊക്കെയോ കാട്ടി കൂട്ടി….”
സ്വാതി : ആകെ വിയർത്തു…വാ നമ്മക്ക് ഒന്ന് മുഖം കഴുകിട്ട് വരാം….
“മം..ശെരി “
ഞങ്ങൾ രണ്ടും വീട്ടിലോട്ട് നടന്നു…അകത്തു കയറി.. മുഖമൊക്കെ കഴുകി വെളിയിൽ വന്നു…നേരം ഇരുട്ടി തുടങ്ങി.. വെളിയിൽ ഇറങ്ങി ആദ്യം എന്റെ കണ്ണ് ചെന്നത് അമൃതയിലാ.. അവൾ കൈ രണ്ടും കെട്ടി നിന്ന് ഞങ്ങളെ നോക്കുന്നു… സ്വാതി : എടാ രണ്ട് ഫോട്ടോ എടുത്തു താ… ഞാൻ : ചേച്ചിക്ക് ഫോട്ടോ എടുക്കുന്നെ ഒരു വീക്നെസ് ആണ് അല്ലെ…
ഞാൻ ചിരിച്ചോണ്ട് അവളുടെ കയ്യിന്നു ഫോൺ വാങ്ങി ചോദിച്ചു… ഫോട്ടോ എടുത്തിട്ട് അവളെ കാണിച്ചു…
അവൾ : ഹാ കുഴപ്പം ഇല്ല..
അവൾ ഫോട്ടോ നോക്കി പറഞ്ഞു…
ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു….
“വാടാ “
അവളുടെ അടുത്തേക്ക് വിളിച്ചു.. അവൾ എന്റെ തോളിലൂടെ കൈ ഇട്ടു അവളിലേക്ക് ചേർത്ത് നിർത്തി…. അവൾ ഫോൺ എടുത്തു.. ഫോട്ടോ എടുത്തു…ഇത് കണ്ടു…അമൃത ഞങ്ങളുടെ നേരെ നടന്നു…
സ്വാതി : നിന്നെ കാണാൻ നല്ല ഭംഗി ആണല്ലോടാ…
“ഡാ നിന്റെ അമ്മ വിളിക്കുന്നു.. “
അവൾ അടുത്ത വന്നു എന്നോടു പറഞ്ഞു…
ചേച്ചി ഞാൻ ഇപ്പോൾ വരാമേ….
ഞാൻ സ്വാതിയെ നോക്കി പറഞ്ഞു.. ഞാൻ അമൃതയുടെ പുറകെ നടന്നു…. അവൾ വീടിനു അകത്തേക്ക് നടന്നു…
“അമ്മ എവിടെ…?”
അകത്തു ആരേം കാണാതെ ആയപ്പോ.. ഞാൻ ചോദിച്ചു…
അവൾ : അപ്പച്ചി പറഞ്ഞു…റൂമിനു ഒരു ടൗൽ എടുത്ത് കൊടുക്കാൻ.. ഞാൻ നിന്നെ കൂട്ട് വിളിച്ചേയ….
ഞാൻ : ഓഹ്.. അപ്പോൾ എന്നോടു ദേഷ്യനൊക്കെ മാറിയോ..??
അവൾ : കൂട്ടിനു വിളിക്കാൻ.. ദേഷ്യം മാറണം എന്ന് ഉണ്ടോ…
ഞാൻ പിന്നെ ഒന്നും മിണ്ടാതെ അവളുടെ കൂടെ നടന്നു…സ്റ്റൈർ കയറി അവളുടെ റൂമിനു വാതുക്കേൽ എത്തി…അവിടെ നിന്ന് അവളോട് പറഞ്ഞു…
ഞാൻ : “നീ പോയിട്ട് വാ.. “
അവൾ അകത്തേക്കു കയറി…എന്നെയും വിളിച്ചു
“നീയും വാ..”
ഞാനും പയ്യെ അവളുടെ പുറകെ നടന്നു…
അവൾ : എന്താ മോന്റെ ഉദ്ദേശം..??
ഞാൻ : എന്ത്..?
അവൾ : എന്താ എന്ന് നിനക്ക് അറിയുലെ…
ഞാൻ : മനസിലായില്ല…
അവൾ ടൗൽ കൈയിൽ എടുത്തു തിരിഞ്ഞു എന്റെ നേരെ നോക്കി…
“ നീ എന്തിനാ എപ്പോളും സ്വാതിടെ കൂടെ നടക്കുന്നെ..“
അവൾ എന്റെ കണ്ണിൽ നോക്കി ചോദിച്ചു….
ഞാൻ ഒരു ദേഷ്യഭാവത്തിൽ…
“അതിനു നിനക്ക് എന്താ “
അവൾ : അത് എനിക്ക് ഇഷ്ട്ടം അല്ല..
ഞാൻ ഒന്നുടെ ദേഷ്യം കടിപ്പിച്ചു…
ഞാൻ : നിനക്ക് ഇഷ്ട്ടം അല്ലാത്തതൊക്കെ ഞാൻ ചെയ്യാതെ ഇരിക്കണോ…
അവൾ എന്റെ കണ്ണിൽ തന്നെ നോക്കി മിണ്ടാതെ ഇരുന്നു..
ഞാൻ : നിന്റെ ഉദ്ദേശം എന്നാ…കുറെ ആയല്ലോ നോക്കി പേടിപ്പിക്കാൻ തുടങ്ങിട്ട്…ഞാൻ ആരെ വേണേലും നോക്കും കെട്ടിപ്പിടിക്കും ഫോട്ടോ എടുക്കും…അതിനു നിനക്ക് എന്നാ…
അവൾ : എനിക്ക് ഒന്നും ഇല്ലേ???
ഞാൻ : എന്ത്…
അവൾ : എനിക്ക് ഇഷ്ട്ടം അല്ല…നീ ആരേം നോക്കുന്നതും, നിന്നെ ആരേലും നോക്കുന്നതും.
