സ്വാതി : നീ ഇവനെ വിളിക്കാൻ വന്നേ ആണോ….
അമൃത : അതെ… അമ്മ പറഞ്ഞു ഇവനെ വിളിച്ചോണ്ട് ചെല്ലാൻ…
ഞാൻ : ദാ.. വരുവാ
സ്വാതി : ഞാൻ കുത്തിപ്പൊക്കി…നീ വാ നമ്മക്ക് താഴോട്ട് പോകാം അവൻ വന്നോളും..
അവരു രണ്ടും താഴേക്ക് നടന്നു…ഞാൻ പോയി ഫ്രഷ് ആയി…താഴേക്ക് ചെന്നു…
എല്ലാരും തിരക്ക് പിടിച്ച ഓട്ടത്തിലാണ്.. ഞാൻ അമ്മാവന്മാരുടെ കൂടെ ഓരോ പണിയിൽ ആയി…. ഉച്ചക്ക് ഒന്ന് കഴിക്കാൻ പോലും സമയം കിട്ടിയില്ല…
സ്വാതിയും അമൃതയും എല്ലാം…സ്റ്റേജ് ഡെക്കറേഷൻ തിരക്കിൽ ആരുന്നു….
എന്റെ പരിപാടികൾ എല്ലാം കഴിഞ്ഞു ഞാൻ ഹാളിൽ വന്നു ഇരുന്നു…. കുറച്ചു കഴിഞ്ഞു സ്വാതി അടുത്തു വന്നു…
സ്വാതി : സ്റ്റെപ്പോകെ ഓർമ ഉണ്ടല്ലോ അല്ല….
ഞാൻ അപ്പോൾ ആണ് ഡാൻസിന്റെ കാര്യം ഓർത്തെ…എവിടുന്നോ ഒരു പേടിയും ടെൻഷനും ആ നിമിഷം മുതൽ എന്നിലേക്ക് വന്നു…
ഞാൻ : അത്…എനിക്ക് പേടി ആവുന്നു…ഞാൻ കളിക്കണോ..
സ്വാതി : പോടാ…അവന്റെ ഒരു പേടി…
അവൾ എന്റെ കവിളിൽ പിടിച്ചു പറഞ്ഞു….
പെട്ടന്ന് അമൃത അങ്ങോട്ട് കയറി വന്നു…അവൾ നോക്കുമ്പോൾ എന്റെ കവിളിൽ പിടിച്ചു കൊഞ്ചിക്കുന്ന സ്വാതിയെ ആണ് കാണുന്നെ…
ദൈവമേ…ഇവള് എപ്പോ നോക്കിയാലും ഞാൻ സ്വാതയുടെ കൂടെയോ… അല്ലെ,അവളെ തന്നെ നോക്കി വെള്ളം ഇറക്കുന്നതാവും കാണുന്നെ ..
ഞാൻ പ്രേതീക്ഷിച്ച പോലെ അവൾക് ദേഷ്യം ഒന്നും ഇല്ലാ..അവൾ നോക്കിയിട്ട് പയ്യെ സ്റ്റൈർ കയറി പോകുന്നു…ഇടക് ഒന്ന് തിരിഞ്ഞു നോക്കി….
സ്വാതി : അമൃതക്ക് ഞാൻ നിന്റെ കൂടെ ഇരിക്കുന്നെ അത്ര ഇഷ്ട്ടം അല്ലെന്നു തോനുന്നു
ഞാൻ : അതെന്താ…
സ്വാതി : അറിയൂല…ഞാൻ ശ്രെദ്ധിക്കാറുണ്ട്..നീ പോയി റെഡി ആയി വാ ഇനി ഒത്തിരി ടൈം ഇല്ലാ…ഞാനും പോയി റെഡി ആവട്ടെ….
ഞാൻ റൂമിലോട്ട് പോകുന്ന വഴിക്ക് അമൃതയുടെ റൂമിനു മുന്നിൽ ഒന്ന് നിന്നു….. ഡോർ ലോക്ക്ഡ് ആണ്… ഞാൻ എന്റെ റൂമിലോട്ട് നടന്നു….പോയി ഫ്രഷ് ആയി…ചേച്ചി വാങ്ങി തന്ന മുണ്ടും ഷർട്ടും ഇട്ടു…. ദൈവമേ ഡാൻസ് കളിക്കുമ്പോ മുണ്ട് അഴിഞ്ഞു നാണം കെടല്ലേ….
ഡോർ തുറന്ന് ഞാൻ തഴക്ക് നടന്നു…. അമൃതയുടെ ഡോർ തുറക്കുന്ന സൗണ്ട് കേട്ടു ഞാൻ തിരിഞ്ഞു നോക്കി….
അവൾ മുടിയൊക്കെ നന്നായി കെട്ടി…വലിട്ടു നീട്ടി കണ്ണെഴുതി.. ഒരു ചെറിയ പൊട്ടും തൊട്ടിട്ടുണ്ട്…ഓറഞ്ച് ഗൗൺ.. അന്ന് ഷോപ്പിൽ കണ്ടതിലും എത്ര മനോഹരം ആണ് ഇപ്പോൾ…
ഇവളെ മറക്കാൻ നോക്കുമ്പോൾ ഇവളുടെ സൗന്ദര്യം.. എന്നെ അവളിലേക്ക് കൂടുതൽ വലിച്ചു അടിപിക്കുന്നു… ഞാൻ ഒട്ടും പ്രേതിഷിക്കാതെ…അവൾ എന്നോടു വരാൻ ആംഗ്യം കാണിച്ചു…
ഞാൻ പുറകോട്ട് ഒന്ന് തിരിഞ്ഞു നോക്കി എന്നെ തന്നെ ആണോ എന്ന് ഉറപ്പ് വരുത്തിട്ടു.. ഞാൻ അവളുടെ അടുത്തേക്ക് നടന്നു….
“എന്താ.. “
അവളുടെ മുഖത്തുന്നു കണ്ണ് എടുക്കാതെ ഞാൻ ചോദിച്ചു…
അവൾ : എനിക്ക് ഒരു ഫോട്ടോ എടുത്ത് തരുമോ
അവളുടെ ഫോൺ എനിക്ക് നീട്ടി അവൾ ചോദിച്ചു…
“ഞാനോ “
അവളുടെ ഈ സ്വഭാവം മനസിലാവാതെ ഞാൻ ചോദിച്ചു..
“എന്താ എനിക്ക് ഫോട്ടോ എടുത്ത് തരിലെ…”
ഞാൻ പിന്നെ ഒന്നും മിണ്ടാതെ ഫോൺ മേടിച്ചു അവളുടെ ഫോട്ടോ എടുത്തു…ഒരു മോഡൽനെ പോലെ അവൾ പോസ് ചെയ്തു…അവൾക്ക് നല്ല ഫോട്ടോഫേസ് ഉണ്ട് …എടുത്ത ഓരോ ഫോട്ടോയും ഒന്നിന് ഒന്നിന് മെച്ചം…ഫോൺ അവൾക്ക് തിരികെ ഏല്പിച്ചു… ഞാൻ ചോദിച്ചു..
“നമ്മക്ക് ഒരു സെൽഫി എടുക്കാം…”
അവൾ ഒന്ന് ചിരിച്ചു…ഈ ചിരിയിൽ ഒരു സമ്മതം ഉള്ളതായി തോന്നി…
“ഡാ വേഗം ചെല്ല്.. സമയം ആയി “
താഴേന്നു അമ്മായി വിളിച്ചു പറഞ്ഞു…. നാശം അല്ലേലും നമ്മക്ക് ഒന്നും നല്ലകാലം വരില്ലല്ലോ…എന്ന് മനസ്സിൽ പറഞ്ഞു ഞാൻ താഴേക്ക് നടന്നു…
അമ്മായി : ഡാ ഡാൻസ് തകർക്കണം കേട്ടോ..
ഞാൻ ചിരിച്ചു കാണിച്ചു.. കള്ള കെളവി…എന്ന് മനസ്സിൽ വിചാരിച്ചു ഞാൻ പുറത്തേക്ക് നടന്നു..
ഗാർഡനിൽ അതിമനോഹരം ആയി സ്റ്റേജ് സെറ്റ് ചെയ്തേക്കുന്നു…ഞാൻ അമ്മയുടെ അടുത്തു പോയി നിന്നു…പറഞ്ഞു.
“എല്ലാരും ഓറഞ്ച് ഡ്രസ്സ് ആയത്കൊണ്ട് ഒരു ഓറഞ്ച് മയം..”
അമ്മ എന്നെ തിരിഞ്ഞു നോക്കിട്ട്…
