“ഡാ കഴിക്കാൻ വാ “
ഡോറിൽ തട്ടി അവൾ പറഞ്ഞിട്ട് തിരിഞ്ഞു…
അമൃത…ഒന്ന് നിക്കുമോ..
അവൾ പയ്യെ അവിടെ നിന്നു തിരിഞ്ഞു നോക്കി..
ഞാൻ : അമൃത നിനക്ക് എന്താ പറ്റിയെ…അവിടുന്നു വരുന്ന വഴി ഒന്നും മിണ്ടിയില്ലല്ലോ.. നിനക്ക് എന്തോ സംഭവിച്ചു എന്ന് മനസ്സിലായി …പറയടി…
അവൾ : എനിക്ക് എന്തോ അറിയൂല…എന്നോടു തന്നെ ദേഷ്യം തോന്നി പോയി ആ നിമിഷം…നിന്നിൽ ഉണ്ടായ മാറ്റം ഞാൻ അറിയുന്നുണ്ടാരുന്ന….
ഞാൻ : എടി അത്…. എന്ത് പറയണം എന്ന് അറിയാതെ ഞാൻ നിന്നു…
“വാ കഴിക്കാൻ എടുത്തു വെച്ചേക്കുന്നു…”
പറഞ്ഞിട്ട് അവൾ സ്റ്റൈർ ഇറങ്ങി താഴേക്ക് ചെന്നു… ഞാനും പുറകെ താഴേക്ക് ചെന്നു കഴിക്കാൻ ഇരുന്നു.. ചേച്ചിയും അവളും കൂടെ വിളമ്പി തന്നു.. ഞാൻ കഴിച്ചു തീരുന്ന വരെ രണ്ടു പേരേം നോക്കിയില്ല .. സംസാരിച്ചതും ഇല്ല.. ചേച്ചി എന്തൊക്കെയോ ചോദിക്കുന്നുണ്ടാരുന്നു…. ഞാൻ അതൊക്കെ ശ്രദ്ധിക്കാൻ ഉള്ള മാനസിക അവസ്ഥയിൽ അല്ലാരുന്നു…
ശേ അവൾ എന്ത് വിചാരിച്ചു കാണും.. എന്താ ദൈവമേ എന്റെ കൺട്രോൾ എപ്പോളും പോകുന്നെ…ഞാൻ ഇങ്ങനെ ഒന്നും ആരുന്നില്ലല്ലോ.. മനസ്സിൽ മുഴുവൻ കുറ്റബോധം ആരുന്നു
കഴിച്ചു എണീറ്റാപ്പോളേക്കും എല്ലാരും അമ്പലത്തിൽ നിന്നും തിരിച്ചു എത്തിയിരുന്നു …അവരെ ശ്രദ്ധിക്കാതെ ഞാൻ മുകളിൽ പോയി.. ബാൽക്കണിൽ കുറച്ചു നേരം ഇരുന്നു… എനിക്ക് അവളോട് പ്രേമം ആണോ??…അവൾ എന്റെ പെണ്ണ് ആണ് എന്ന് മനസ്സ് എന്നോടു പറയുന്നപോലെ….
പണ്ട് ഒരുത്തിടെ പുറകെ നടന്നത് അല്ലാതെ.. ഒരു കാര്യവും ഉണ്ടായില്ല…ഇതും അങ്ങനെ ആവുമോ??.. അന്ന് മനസ്സിൽ കയറിയ കോംപ്ലക്സ് ആണ് പിന്നെ പ്രേമം ഒന്നും തോന്നാതെ ഇരുന്നത്…പക്ഷെ ഇപ്പോൾ എനിക്ക് എന്താ സംഭവിക്കുന്നെ എന്ന് മനസ്സിലാവുന്നില്ല … ഞാൻ ഫോണിൽ നോക്കി ആലോചിച്ചു ഇരുന്നു…
“ഡാ..”
ഞാൻ തിരിഞ്ഞു നോക്കി അമൃത ആണ്
അവൾ :ഡാ ചേച്ചി ചോദിച്ചു നീ കൂടെ ഡാൻസ് കളിക്കാൻ കുടമോ എന്ന്…ചേച്ചി ചോദിച്ചിട്ട് നീ ഒന്നും പറഞ്ഞില്ലല്ലോ…
അവൾ ഇപ്പോളും ഗൗരവത്തിൽ ആണ്…ഞാൻ മറുപടി ഒന്നും പറഞ്ഞില്ല
അവൾ : നീ കളിക്കുവാണേ എല്ലാർക്കും ഒരു സന്തോഷം ആവും..
ഞാൻ : എനിക്ക് അറിയില്ലടി…എനിക്ക് പറ്റും എന്ന് തോന്നുന്നില്ല…നിങ്ങൾ കളിക്ക്…വേറെ എന്ത് ഹെല്പ് വേണേലും ഞാൻ ചെയാം…
അവൾ ഒരു ചിരി സമ്മാനിച്ചു ഇറങ്ങി പോയി.. ഞാൻ കയറി കിടന്നു…
രാവിലെ അമ്മ ആണ് ഉണർത്തിയെ …
“ഡാ എണീക്ക്..”
കണ്ണ് തിരുമി ഞാൻ എണിറ്റു…
“ഡാ അവരെ ഡാൻസ് ക്ലാസിനു കൊണ്ടുപോയി വിട് ”
ഞാൻ : ഇന്നും ഞാൻ തന്നെ കൊണ്ട് വിടണോ..
അമ്മ : പിന്നെ അല്ലാതെ …
ഞാൻ : നാശം.
ഞാൻ മടിച്ചു റെഡി ആയി താഴേക്ക് ചെന്നു..അപ്പോളേക്കും രണ്ടു പേരും റെഡി ആയി താഴെ നിൽപുണ്ടാരുന്നു….
“ചെച്ചി പോകാം ”
ഞാൻ ചേച്ചിയെ നോക്കി ചോദിച്ചു… എന്തോ അവളുടെ മുഖത്തു നോക്കാൻ എനിക്ക് പറ്റുന്നില്ല…
അമ്മ :“നീ കഴിക്കുന്നില്ലേ…”
ചേച്ചി : അവിടെ ചെന്നിട്ട് കഴിച്ചോളാം..
അമ്മയെ നോക്കി ചേച്ചി പറഞ്ഞു.. ഞങ്ങൾ കാറിൽ കയറി യാത്ര തിരിച്ചു…
ചേച്ചി : ഡാ നീയും ഒന്ന് കളിക്കട… എനിക്ക് ആകെ ഉള്ള ഒരു അനിയൻ അല്ലെ… എന്തേലും ചെറിയ രണ്ടു മൂന്ന് സ്റ്റെപ് മതി… എന്റെ ഒരു സന്തോഷത്തിനു…
ഞാൻ : എനിക്ക് ഇത് ഒന്നും ശീലം ഇല്ലാ ചേച്ചി…
ചേച്ചി : എനിക്ക് വേണ്ടി പ്ലീസ്..
“ശെരി.. ”
അവസാനം സമ്മതിക്കണ്ടേ വന്നു ഞങ്ങടെ സംസാരം കേട്ട് അവൾ ശ്രദ്ധിച്ചു ഇരിക്കുന്നു… മുഖത്തു വലിയ തെളിച്ചം ഒന്നും ഇല്ലാ…ഈശ്വര ഇവളെ ആണല്ലോ ഞാൻ ഇഷ്ട്ടപെട്ട….
അപ്പോളേക്കും സ്റ്റുഡിയോയിലേക്ക് എത്തി….
ഇന്ന് ഒരു പുതിയ മുഖം അവിടെ ഉണ്ടാരുന്നു….
“ഇതാണോടി നിന്റെ അനിയൻ…”
ആ പുതിയ മുഖം എന്നെ നോക്കി ചോദിച്ചു….
ചേച്ചി : അതേടി… ഇവനെ ഞാൻ പറഞ്ഞു സമ്മതിപ്പിച്ചിട്ടുണ്ട്.. ഡാ ഇവൾ ആണ് സ്വാതി… എന്റെ ബെസ്റ്റ് ഫ്രണ്ട്.. ഇവൾ ആണ് നമ്മളെ ഡാൻസ് പഠിപ്പിക്കുന്നെ…..
ഞാൻ സ്വാതിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു…
അവൾ എന്റെ അടുത്തേക്ക് വന്നു.. എന്നെ കെട്ടിപ്പിച്ചു… വെൽകം…
