കല്യാണം – 3 15

അപ്പോളേക്കും എല്ലാരും പ്രാക്ടീസ് മതിയാക്കി.. ഞങ്ങളുടെ അടുത്തു വന്നു.. നാളത്തെ കാര്യങ്ങളൊക്കെ ചർച്ച ചെയ്തു…ഞങ്ങൾ വീട്ടിലോട്ട് തിരിച്ചു….

വരുന്നു വഴി മുഴുവൻ ചേച്ചിയും ഞാനും നാളത്തെ കാര്യങ്ങൾ സംസാരിക്കുവാരുന്നു…അമൃത മിണ്ടുന്നേ ഇല്ല.. ഫോണിൽ നോക്കി ഇരുന്നു…

വീട്ടിൽ എത്തി വണ്ടിയിൽ നിന്നും ഇറങ്ങി.. ഞാൻ അമൃതയെ വിളിച്ചു…
“അമൃത..”

അവൾ തിരിഞ്ഞു നോക്കി…ഇപ്പോളും മുഖത്തു ദേഷ്യം ആണ്…അവൾ അവിടെ നിന്നു…ചേച്ചി നടന്നു വീട്ടിലോട്ട് കയറി…

“എനിക്ക് ഒന്ന് സംസാരിക്കണം…ഒന്ന് വരുമോ…”

ഞാൻ ആവളുടെ മുഖത്തു നോക്കി ചോദിച്ചു…

“എന്തിനാ…“

ദേഷ്യത്തോടെ എന്നോടു ചോദിച്ചു…

ഞാൻ : ഒന്ന് വാ എനിക്ക് സംസാരിക്കണം…ഞാൻ പയ്യെ വീടിന്റെ ഉള്ളിലേക്ക് കയറി…അവൾ എന്റെ പുറകെ വന്നു…ഞാൻ റൂമിൽ കയറി…ബാൽക്കണിയിൽ പോയി നിന്നു.. അവളും വന്നു എന്റെ അടുത്തു നിന്നു…

“എന്നോടുള്ള ദേഷ്യം എന്തിനാ ബാക്കി ഉള്ളവരോട് തീർക്കുന്നെ… ഞാൻ അപ്പോൾ അങ്ങനെ പറഞ്ഞു പോയി.. നീ എന്നോട് ക്ഷമിക്ക് ”

അവൾ ഒന്നും മിണ്ടാതെ എന്റെ അടുത്തു നിന്നു…മുഖത്തു വലിയ ഭാവ വിത്യാസം ഒന്നും ഇല്ലാ.. ഞാൻ തുടർന്നു…

“എനിക്ക് അറിയില്ല.. നീ എന്നെ പറ്റി എന്താ വിചാരിച്ചിരിക്കുന്നെ എന്ന്….വർഷങ്ങൾക്ക് മുൻപ്…എനിക്ക് ഒരു പെണ്ണിനോട് ഇഷ്ട്ടം തോന്നിയിട്ടുണ്ട്…. അവളുടെ പുറകെ കുറെ നടന്നു…പിന്നെ ഒരു ദിവസം ഞാൻ കാണുന്നെ.. അവൾ വേറെ ഒരുത്തന്റെ കൂടെ പോകുന്നതാ…അതിൽ പിന്നെ എനിക്ക് ആരോടും.. പ്രേമം തോന്നിയിട്ടില്ല.. ഇവിടെ വന്നു…നിന്നെ കണ്ടപ്പോൾ എന്റെ മനസ്സ് ഞാൻ പോലും അറിയാതെ നിന്നെ ഇഷ്ട്ടപെട്ടു ഈ ചുരുങ്ങിയ സമയംകൊണ്ട്..”

അവളുടെ മുഖത്തെ ദേഷ്യം മാറുന്നത് ഞാൻ ശ്രെദ്ധിച്ചു… അവളുടെ മുഖത്തുന്നു കണ്ണ് മാറ്റി.. ഞാൻ ബാൽക്കണിയിലൂടെ പുറത്തേക്ക് നോക്കി…

“നിനക്ക് എന്നെ ഇഷ്ട്ടം ആണോ എന്നോ…നിനക്ക് വേറെ ആരേലും ആയി ഇഷ്ട്ടം ഉണ്ടോ എന്നോ ഒന്നും ഞാൻ തിരിക്കിയില്ല…ആ ഒരു അവസ്ഥയിൽ ഞാൻ അങ്ങനെ പറഞ്ഞു പോയി… ഇതിന്റെ പേരിൽ നീ മൂഡോഫ് ആയി നടക്കല്ലേ…ചേച്ചിടെ കല്യാണം അല്ലെ…നീ വേണ്ടേ എല്ലാത്തിനും…ഞാൻ ഇനി ഒന്നിനും നിന്റെ അടുത്ത വരൂല…രണ്ടു ദിവസം കഴിഞ്ഞാൽ ഞാൻ അങ്ങു പോകും..”

ഇത്രേം പറഞ്ഞു…ഞാൻ റൂമിനു വെളിയിൽ പോയി…താഴെ ചെന്നപ്പോൾ അച്ഛൻ അവിടെ ഉണ്ടാരുന്നു…

“നീ വാ നമക്ക് ഒരു സ്ഥലം വരെ പോകാം “

ആദ്യമായി എന്റെ മനസ്സ് വായിച്ചെന്നപോലെ എന്നോടു അച്ഛൻ ഒരു കാര്യം പറയുന്നേ…ആ വീട്ടിൽ ഇനി നിൽക്കാൻ പറ്റില്ല എന്ന് എനിക്ക് തോന്നി …
ഞാൻ അച്ഛന്റെ കൂടെ കാറിൽ കയറി…. പോകുന്ന വഴിയോ.. പോകുന്ന സ്ഥലമോ ഒന്നും എനിക്ക് അറിയണ്ടാരുന്നു…ഞാൻ കണ്ണ് അടച്ചു അവളുടെ മുഖം മനസ്സിൽ ഓർത്തു വിഷമിച്ചു ഇരുന്നു…. ഇടക്ക് എപ്പോളോ അച്ഛൻ ആരുടെയോ വീട്ടിൽ കയറി…ഞാൻ കാറിൽ തന്നെ ഇരുന്നു… തിരിച്ചു വീട്ടിൽ വന്നു കാർ നിർത്തി ഇറങ്ങി വരാൻ പറഞ്ഞപ്പോൾ ആണ്.. വീട്ടിൽ വന്നു എന്ന് പോലും ഞാൻ അറിഞ്ഞേ…നടന്നു വീടിനു അകത്തു കയറിയപ്പോൾ…ഞാൻ ശെരിക്കും ഞെട്ടി…

അങ്ങോട്ട് പോയപ്പോൾ കണ്ട അമൃതയെ അല്ല…വളരെ സന്തോഷത്തോടെ എല്ലാരോടും ഓടി നടന്നു സംസാരിക്കുന്നു…ഓരോ കാര്യങ്ങളൊക്കെ ചെയ്യുന്നു .. അവൾക്ക് മുഖം കൊടുക്കാതെ ഞാൻ റൂമിൽ പോയി ഫ്രഷ് ആയി കിടന്നു….കല്യാണത്തിന്റെ തിരക്ക് കാരണം ആവും അമ്മ കഴിക്കാൻ വിളിച്ചില്ല….. ഞാൻ കിടന്നു ഉറങ്ങി പോയി…..

“ഡാ എണ്ണിക്ക് “

ഞാൻ കണ്ണ് തിരുമി നോക്കി…പെട്ടന്ന് ഞെട്ടി..

ഞാൻ : ചേച്ചി എന്താ ഇവിടെ…

സ്വാതി ആരുന്നു…

സ്വാതി : ഡാ പൊട്ടാ ഇന്നാ നമ്മടെ ഡാൻസ്…നാളെ ആണു നിന്റെ ചേച്ചിടെ കല്യണം.. എണ്ണിറ്റു വാ ചെക്കാ…

ഞാൻ : അതിനു ഇത്ര രാവിലെ ഇങ്ങു പൊന്നോ…

സ്വാതി : അതെന്താ ഞാൻ വരണ്ടാരുന്നോ….

ഞാൻ ഒന്ന് ചിരിച്ചു ബെഡിൽ നിന്നും എണ്ണിറ്റ്..

സ്വാതി : പോയി റെഡി ആയി വാ ഞാൻ താഴോട്ട് പോകുവാ…

അവൾ നടന്നു ഡോറിന്റ അടുത്ത ഇത്യപ്പോൾ.. അവിടുന്നു അമൃത വരുന്നു…ഞങ്ങളെ കണ്ടപ്പോ അവളുടെ സന്തോഷം ഉള്ള മുഖം പയ്യെ മാറുന്നെ ഞാൻ ശ്രെദ്ധിച്ചു…

Leave a Reply

Your email address will not be published. Required fields are marked *