കല്യാണം – 3 15

അവളുടെ കൈയിൽ പിടിച്ച എന്റെ കൈ പിടിച്ചു മാറ്റി അവൾ…

“ഇനി ഞാൻ നിന്നെ ഒന്നും പറയാൻ വരുന്നില്ല…ഫോട്ടോ എടുക്കുവോ കെട്ടിപിടിക്കുവോ എന്താന്ന് വെച്ചാൽ ചെയ്യ്..”
ഇത്രേം പറഞ്ഞു അവൾ മുന്നോട്ട് നടന്നു…. അവളുടെ മുഖത്തെ ഭാവം എന്താ എന്ന് എനിക്ക് മനസിലായില്ല…ഒരു പിണക്കം ഉള്ളപോലെ ഫീൽ ചെയ്തു…അത് എന്നെ വല്ലാതെ തളർത്തുന്ന പോലെ എനിക്ക് തോന്നി…

ഞാൻ : ഡി…എന്നോടു പിണക്കം ആണോ

അവൾ തിരിഞ്ഞു നോക്കാതെ നടന്നു…ഞാൻ പുറകെ പോയി അവളുടെ കൈയിൽ വീണ്ടും പിടിച്ചു നിർത്തി…

ഞാൻ : അമൃത… ഞാൻ ചുമ്മാ പറഞ്ഞതാ…നീ എന്നെ എങ്ങനെ കാണുന്നെ എന്ന് അറിയൂല…. ഞാൻ ഇവിടെ വരുന്നത് വരെ ഉണ്ടാരുന്ന ആള് അല്ല ഇപ്പോൾ.. നിന്നെ കാണുമ്പോ കാണുമ്പോ എനിക്ക് അറിയൂല…നിന്റെ ഭംഗിയിൽ ഞാൻ നോക്കി നിന്നു പോകുന്നു….

ഞാൻ പറയുമ്പോൾ അവൾ ദേഷ്യത്തോടെ….

അമൃത : എനിക്ക് ഒന്നും കേൾക്കണ്ട…

എന്റെ കൈ മാറ്റാൻ ബലം പ്രേയോഗിച്ചു അവൾ പറഞ്ഞു…

ഞാൻ : അമൃത…

അവൾ എന്റെ കൈ എടുത്തു മാറ്റി നടന്നു….

ഞാൻ : അമൃത…. ഐ ലവ് യു..

എങ്ങനെ ഞാൻ അത് പറഞ്ഞു.. ആരു എന്നെകൊണ്ട് പറയിച്ചു…അത് പറയാനും മാത്രം ഉള്ള ബന്ധം എനിക്ക് അവളും ആയി ഉണ്ടോ…. പറഞ്ഞു കഴിഞ്ഞാണ് ഞാൻ ഇതൊക്കെ ചിന്തിച്ചെ…

അവളുടെ മുഖത്തെ ദേഷ്യം വീണ്ടും കൂടി .. ഡോർ വലിച്ചു അടച്ചു അവൾ ഓടി പോയി… ഒന്നും ചെയ്യാൻ ആവാതെ ഒന്ന് ചലിക്കാൻ പോലും ആവാതെ നോക്കി നിന്നു…

എന്താ ഇപ്പോൾ ഇവിടെ സംഭവിച്ചേ…എനിക്ക് വട്ട് പിടിക്കുന്നപോലെ തോന്നി…. ഇനി ഇവൾ പോയി എല്ലാരോടും പറയുവോ??…. എന്നെ പറ്റി എല്ലാരും എന്ത് വിചാരിക്കും…ആലോചിച്ചു ഞാൻ റൂമിലുടെ തലങ്ങും വേലങ്ങും നടന്നു….

“ഡാ നീ കഴിക്കാൻ വരുന്നില്ലേ?”

വാതിൽ തുറന്ന് അമ്മ പറഞ്ഞു…

ഞാൻ : ഇല്ലാ അമ്മേ…. അമ്മ : എന്ത് പറ്റി നിനക്ക്….മുഖമൊക്കെ വല്ലാതെ ആയല്ലോ..

ഭാഗ്യം അവൾ ഒന്നും പറഞ്ഞില്ലാന്നു തോനുന്നു…ഞാൻ മനസ്സിൽ ഓർത്തു..

ഞാൻ : ഒന്നും ഇല്ലാ അമ്മേ…വിശപ്പില്ല…

അമ്മ : ശെരി…

അമ്മ തിരിച്ചു നടന്നു…പോയി…ഞാൻ ബെഡിൽ കേറി കിടന്നു…പിന്നെ രാവിലെ ആണ് കണ്ണ് തുറന്നതു….
ഇന്ന് നേരത്തെ എന്നിറ്റു….ഞാൻ ആകെ വീക്ക്‌ ആയപോലെ…എന്റെ മനസ്സിൽ കുറ്റബോധവും അതിന്നു ഉണ്ടായ ഒരു നീറ്റലും…. കിടക്കാൻ പറ്റുന്നില്ല…ഞാൻ പോയി ബാൽക്കണിയിൽ ഇരുന്നു…

ചെറിയ മൂടൽമഞ്ഞ് ഉണ്ട്…. ദേഹമൊക്കെ കുളിരു കോരുന്നപോലെ…. ഇന്നലെ അവളോട്‌ അങ്ങനെ പറഞ്ഞത് ശെരിയായില്ല…. വേണ്ടാരുന്നു.. ഒന്നും ഇല്ലേലും…ഞാൻ വന്നിട്ട് രണ്ടു ദിവസം അല്ലെ ആകുന്നോള്ളൂ.. ഇത്രേം പെട്ടന്ന് പറഞ്ഞപ്പോ…അവൾ എന്നെ പറ്റി എന്ത് വിചാരിച്ചു കാണും….ഞാൻ ഇനി എങ്ങനെ അവളെ ഫേസ് ചെയ്യും… നല്ല വിശപ്പ്.. ഇന്നലെ ഒന്നും കഴിച്ചില്ലല്ലോ…

ഞാൻ ഒന്ന് ഫ്രഷ് ആയി താഴേക്ക് ചെന്നു…അവളെ അവിടെ ഒന്നും കാണാൻ ഇല്ലാ…അവൾ വരുന്നെന്നു മുന്നേ കഴിച്ചിട്ട് പോകാം എന്ന് കരുതി…

“അമ്മ കഴിക്കാൻ.. അവിടെ ഇരുന്ന് വിളിച്ചു പറഞ്ഞു…”

പക്ഷെ ഫുഡും ആയി വന്നത് അവൾ ആരുന്നു…എന്റെ ദേഹമൊക്കെ തളരുന്നപോലെ.. ഒരു നോട്ടമേ ഞാൻ നോക്കിയൊള്ളു…പിന്നെ പ്ലേറ്റിൽ നോക്കി ഇരുന്നു…അവൾ ദോശ കൊണ്ട് തന്നിട്ട് പോയി…

“ഡാ നീയും ഡാൻസ് കളിക്കുന്നുണ്ടല്ലേ…”

വെല്യ അമ്മായി ആരുന്നു…

“സാധാരണ ഇങ്ങനെ ഉണ്ടാവാതെ ആണല്ലോ എന്ത് പറ്റിയോ…”

അമ്മ ആരുന്നു….

ഞാൻ : ഒരു ചേഞ്ച്‌ ആർക്കാ ഇഷ്ട്ടം അല്ലാതെ…

ഞാൻ അമ്മായിയെ നോക്കി പറഞ്ഞു.. അമ്മായി പോയി കഴിഞ്ഞു അമ്മ അടുത്ത വന്നു ഇരുന്നു..

അമ്മ : നിനക്ക് ഇഷ്ടമായോടാ ഇവിടെ…

ഞാൻ : ഇഷ്ടമൊക്കെ ആയി…പക്ഷെ എനിക്ക് എങ്ങനെലും വീട്ടിൽ പോയ മതി…

ഞാൻ ഇവിടെ ഉരുകി ഇല്ലാതെ ആകുവാന്ന് അമ്മക്ക് അറിയില്ലല്ലോ

അമ്മ : അതൊക്കെ ശെരിയാവും…നീ കഴിച്ചിട്ട് ആ പിള്ളേരുടെ കൂടെ ചെല്ല്…ഇനി രണ്ടു ദിവസം കൂടെ അല്ലെ ഒള്ളു…കുറെ കാര്യങ്ങൾ ചെയ്യാൻ ഉണ്ട്…

ഞാൻ ഒന്ന് ചിരിച്ചിട്ട് കാണിച്ചിട്ട്…കഴിച്ചു എണിറ്റു.. ഹാളിൽ ചെന്നപ്പോ അമ്മാവൻ വിളിച്ചു ടൌൺ വരെ കൂടെ ചെല്ലാൻ …ഫുഡിന്റെ കാര്യങ്ങൾ ശെരിയാക്കാൻ ആരുന്നു…പോയി വന്നപ്പോൾ ഉച്ച ആയി….

Leave a Reply

Your email address will not be published. Required fields are marked *