ചേക്കിലെ വിശേഷങ്ങൾ – 2 Likeഅടിപൊളി  

കുറെ ദൂരെ ആണ് ഏടത്തിയുടെ വീട്. ബസ്സിൽ ഒന്നര മണിക്കൂർ സഞ്ചരിച്ചു, കടത്തും കടന്നു വേണം അവിടെ എത്താൻ. നിറയെ കുന്നും പുൽമേടുകളും ഉള്ള രണ്ടു ഭാഗവും പുഴയാൽ ചുറ്റപ്പെട്ടു കിടക്കുന്ന മനോഹരമായ ഒരു ഗ്രാമം.

കടത്തു ഇറങ്ങിയതോടെ ഏട്ടത്തി പുതിയ ഒരാളെ പോലെ ആയി. പെട്ടിയും ബാഗും ഏട്ടന്റെ കയ്യേൽ കൊടുത്തു മുന്നിൽ നടന്നു. പിറകെ മാധവനും ഏട്ടനും. വഴിയിൽ ചിലരൊക്കെ കുശലം ചോദിയ്ക്കാൻ വന്നപ്പോൾ ഒന്നോ രണ്ടോ വാക് പറഞ്ഞൊപ്പിച്ചു മുന്നോട്ടു നടന്നു.

വീട്ടിൽ എത്താറായതോടെ , എന്തോ തീരുമാനിച്ച പോലെ ഏട്ടത്തി നിന്നു. എന്താ കാര്യം എന്നറിയാതെ പിറകിൽ ഉള്ളവരും.

ഏട്ടന്റെ കയ്യിൽ നിന്ന് ബാഗ് വാങ്ങി അതിൽ സൂക്ഷിച്ച ചെറിയ മേക്കപ്പ് സാധങ്ങൾ അടങ്ങുന്ന പെട്ടി എടുത്തു. അതിലെ കണ്ണാടിയിൽ നോക്കി മുടിയും സിന്ദൂരവും ശരി ആക്കി. മുഖം തുടച്ചു, പരമാവധി സന്തോഷം പ്രകടിപ്പിക്കാൻ ശ്രമിച്ചു കൊണ്ട് ഏട്ടനെ മുന്നോട്ടു തള്ളി.

“നടക്ക് മനുഷ്യാ”

ഈശ്വരാ ഏട്ടനെ ആരെയേലും വിട്ടു തല്ലാനോ കൊല്ലാനോ ഉള്ള പരിപാടി ആണോ , മാധവൻ മനസ്സിൽ കരുതി.

വീട്ടിൽ നല്ല സ്വീകരണം ആയിരുന്നു. ഉച്ച ആയപ്പോൾ ഏട്ടൻ ഇറയത്തു ഒരു ചാരുകസേരയിൽ ഒന്ന് മയങ്ങി. മാധവൻ നാട് ചുറ്റാൻ പോയി. തത്‌ഫലമായി 2 ചെറിയ കിണ്ടിയും ഒരു വെറ്റില ചെലവും പുഴക്കര ഉള്ള കുറ്റികാട്ടിൽ ഒളിപ്പിക്കപ്പെട്ടു. ഇപ്പോൾ നാട്ടിലേക്ക് കടത്തുന്നത് ബുദ്ധി അല്ല, കുറച്ചു മാസം അവിടെ കിടക്കട്ടെ

അന്ന് രാത്രി അമ്മയുടെ കൂടെ കിടക്കണം എന്ന് പറഞ്ഞു ഏട്ടത്തി പോയി. മാധവനും ഏട്ടനും ഒരു റൂമിൽ കിടന്നു.

പിറ്റേന്ന് രാവിലെ തന്നെ ഏട്ടൻ ജോലിസ്ഥലത്തേക്ക് പോയി. അവിടെ ഒരു ലോഡ്ജിൽ ആണ് താമസം. ഒരു വാടക വീട് എടുക്കാൻ പ്ലാനുണ്ട്.
ഉച്ചയായപ്പോൾ ഏട്ടത്തി മാധവനെ വിളിച്ചു.

“എടാ വാ ഒരിടം വരെ പോകാം ”

വീട്ടിൽ വെച്ച് മാധവനെ പേര് മാത്രം വിളിച്ചു കൊണ്ടിരുന്ന ഏടത്തിയുടെ എടാ വിളി അവനു അത്ര രസിച്ചില്ല.

രണ്ടു പേരും കൂടി നടന്നു , ഒരു ചെറിയ വള്ളത്തിൽ കയറി. അവിടെ ചുറ്റുവട്ടം ഉള്ള കുറച്ചു വീട്ടുകാർ ഉപയോഗിക്കുന്ന വള്ളം ആണ്. അതിൽ കേറി പുഴയുടെ സൈഡിലൂടെ പോയി, അപ്പോൾ മാധവൻ കണ്ടു ഉയർന്നു നിൽക്കുന്ന ഒരു വീട്.

“അതാരുടെ വീടാണ്”

“എന്റെ കൂട്ടുകാരി മായയുടെ”

“ഓഹോ, പിന്നെ വേറെ ആരൊക്കെ ഉണ്ട് , ചുമ്മാ കുശലത്തിനു മാധവൻ ചോദിച്ചു”

“അവളുടെ വളർത്തച്ഛനും വളർത്തമ്മയും, അതായതു രാവുണ്ണി മാസ്റ്ററും സരസ്വതി ‘അമ്മ ടീച്ചറും.”

ഏട്ടത്തി തന്നെ തറപ്പിച്ചു നോക്കി കൊണ്ട് പറഞ്ഞു ” ദേ അവിടെ ചെന്ന് ബഹുമാനത്തോടെ നിൽക്കണം, രണ്ടു പേരും റിട്ടയർ ആയ അധ്യാപകരാണ്, നീ നാലാം ക്‌ളാസിൽ പഠിപ്പു നിർത്തിയത് കൊണ്ട് പറഞ്ഞതാ ”

ഏട്ടനോടുള്ള ദേഷ്യം തന്നോടാണ് ഏട്ടത്തി തീർക്കുന്നത് എന്ന് മാധവന് തോന്നി.

തോണി വീടിനു അടുപ്പിക്കാൻ നോക്കുമ്പോൾ ദൂരെ നിന്ന് തന്നെ മനോഹരമായ ശബ്ദത്തിൽ ഒരു പാട്ട് കേട്ടു.

ഇടയന്റെ ഹൃദയത്തിൽ നിറഞ്ഞൊരീണം ഒരു മുളംതണ്ടിലൂടൊഴുകി വന്നൂ ആയർപ്പെൺ കിടാവേ നിൻ പാൽക്കുടം- തുളുമ്പിയതായിരം തുമ്പപ്പൂവായ് വിരിഞ്ഞൂ ആയിരം തുമ്പപ്പൂവായ് വിരിഞ്ഞൂ

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം കിളിവാതിൽപ്പഴുതിലൂടൊഴുകി വന്നൂ

വല്ലാത്ത വശ്യത ഉള്ള ശബ്ദം , വീട്ടിലേക്കുള്ള കൽപ്പടവുകൾ കയറി മാധവനും ഏട്ടത്തി അമ്മയും മുകളിൽ എത്തിയപ്പോൾ , രാവുണ്ണി മാഷും സരസ്വതി ടീച്ചറും ആ പാട്ട് ആസ്വദിച്ചു ഇരിക്കുകയാണ്.

പാടുന്ന ആളെ നോക്കിയ മാധവന് കണ്ണെടുക്കാൻ തോന്നിയില്ല.

മഞ്ഞ പട്ടു പാവാടയും ഉടുപ്പും ധരിച്ച ഒരു സുന്ദരി , അല്ല അപ്സരസ്സ് എന്ന് തന്നെ പറയാം. വെളുത്ത മുഖം, വലിയ കണ്ണുകൾ , വിടർന്ന ചുണ്ടുകൾ , ഇത് വരെ ഇത്രേം ഭംഗി ഉള്ള ഒരു മുഖം മാധവൻ കണ്ടിട്ടില്ല. ഉടുപ്പിൽ നിറഞ്ഞു നിക്കുന്ന പാൽക്കുടം തുളുമ്പും എന്ന് തോന്നിപ്പിക്കുന്ന മാറിടം, സ്ലിം ബ്യൂട്ടി അല്ല, അത്യാവശ്യത്തിനു മാത്രം വണ്ണം, ഒട്ടും കുറവോ കൂടുതലോ ഇല്ല.
തന്റെ ഏട്ടത്തി ഈ സൗന്ദര്യത്തിനു മുന്നിൽ ഒന്നുമല്ല.

Leave a Reply

Your email address will not be published. Required fields are marked *