ദിവ്യാനുരാഗം – 11

ഞങ്ങളുടെ വാക്കുകൾ കേട്ടിട്ട് പോലും അവൾക്ക് എന്തോ മടി ഉള്ള പോലെ നിന്നു…

” താൻ തന്നോടോ…ഞാനല്ലേ പറയുന്നേ… ”

ഞാൻ വീണ്ടും അവളെ നോക്കി സമ്മതം അറിയിച്ചു…അതോടെ മടിച്ച് മടിച്ച് ആ പെണ്ണിന്റെ കൈയ്യിൽ നിന്നും റോസാപ്പൂ വാങ്ങി ആതിര എനിക്ക് നേരെ നീട്ടി…ഞാൻ അത് ഒരു മടിയും കൂടാതെ വാങ്ങി…അപ്പോൾ തന്നെ ഒരു ചെറിയ ട്യൂണിൽ ഐ ലവ് യൂവും അവളുടെ വായീന്ന് വന്നു…

” അല്ല പിന്നെ ഇത്രേ ഉള്ളൂ…ഇതിലും വലുത് നമ്മൾ റാഗിങ്ങിൽ ചെയ്യുന്നില്ലേ… ”

ഞാൻ ആതിരയെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു…

” ആ അടിപൊളി…അപ്പൊ ഡേറ് കംപ്ലീറ്റ് ചെയ്യ്ത ചേച്ചിക്ക് ഇത് ഞങ്ങടെ വക… ”

കൈയ്യിലിരിക്കുന്ന ഒരു പോപ്പിൻസിൻ്റെ മുട്ടായി ആ ജൂനിയർ പെണ്ണ് ആതിരയ്ക്ക് നേരെ നീട്ടി…അത് അവൾ സ്നേഹത്തോടെ സ്വീകരിച്ചു….

” കഴിഞ്ഞല്ലോ അപ്പൊ വണ്ടി വിട്ടോ മക്കളേ… ”

ഞാൻ ജൂനിയർ പിള്ളേരേ നോക്കി പറഞ്ഞതും പിള്ളേര് റ്റാറ്റയും തന്ന് വിട്ടു…
” അപ്പൊ ഓക്കെ ആതിരെ നാളെ കാ…….”

ഞാൻ ആതിരയൊടും യാത്ര പറഞ്ഞ് തിരിയാൻ ശ്രമിച്ചതും ഗേറ്റിന് മുന്നിൽ കൈയ്യും കെട്ടി ദേഷ്യത്തോടെ എന്നെ നോക്കി നിൽക്കുന്ന ആളെ കണ്ട് കൈയ്യിലെ റോസാപ്പൂക്ക് പകരം ഒരു കത്തിയായിരുന്നെങ്കിൽ സ്വയം കുത്തി ചാവായിരുന്നു എന്ന് തോന്നി പോയി…അതേ അവൾ തന്നെ ദിവ്യ….

” ചക്ക് ദേ ഇന്ത്യ….. ”

ഞാൻ ഊമ്പിയെന്നർത്തത്ഥിൽ നന്ദുവെ നോക്കി…..

” നീ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതു തന്നയാണല്ലോ അവസ്ഥ…. ”

മനുഷ്യൻ ഇവിടെ ചത്ത് നിൽക്കുമ്പോഴും തെണ്ടി സിനിമ ഡയലോഗ് അടിക്കുന്നത് കണ്ട് ഞാൻ അവനെ നോക്കി ദഹിപ്പിച്ചു…അപ്പോഴും ബാക്കി മൂന്നും ഇവിടെ എന്താ ഇപ്പൊ നടക്കാൻ പോന്നേന്ന് ഉള്ള രീതിയിൽ നോക്കി നിൽപ്പുണ്ട്…കാര്യം അത്രയ്ക്ക് കലിപ്പുള്ള നോട്ടമാണ്

ദിവ്യയുടേത്

” അപ്പൊ ഞാൻ പോട്ടെ…എൻ്റെ ബസ്സ് ഇപ്പൊ വരും… ”

ആതിര നൈസ് ആയി ഞങ്ങളെ നോക്കി പറഞ്ഞ് അപ്പുറത്തെ വശത്തുടെ സ്ഥലം വിട്ടു…അല്ലേലും പെണ്ണല്ലേ വർഗം…നൈസ് ആയവൾ ഊരി…പിന്നെ മുന്നിലിരിക്കുന്ന സുനാമിയെ പറ്റി അവൾക്കറിയാലോ….പക്ഷെ എൻ്റെ മനസ്സിൽ ഒരു ചിന്തയായിരുന്നു ഇപ്പൊ ഇവൾക്കെന്തിനാ ഇത്ര ദേഷ്യം…

” അളിയാ എന്തിനാ അവളിങ്ങനെ ഇവനെ ഇട്ട് ദഹിപ്പിക്കുന്നേ… ”

അവളുടെ നോട്ടവും സിറ്റുവേഷനും ഒക്കെ കൂടി കണ്ടപ്പൊ ശ്രീ പിറുപിറുക്കുമ്പോലെ ചോദിച്ചു…

” നിനക്ക് ബുദ്ധിയില്ലേ മൈരേ…അന്ന് ആതിരയുടെ മുന്നിൽ ഇവന് വേണ്ടി ആരാ നാടകം കളിച്ചത്…അവൾ….ആ അവളിന്ന് കാണുന്നതെന്താ…കാര്യം അറിയില്ലെങ്കിലും അവളെന്താ കരുതുക അവളെ നല്ല ഒന്നാന്തരം പൊട്ടത്തി നാടകകാരി ആക്കിയെന്ന്…മനസ്സിലായോ… “
നന്ദുവായിരുന്നു ശ്രീക്ക് മറുപടി കൊടുത്തത്…ഞാൻ അപ്പോഴും ഓടാൻ ഉള്ള നല്ല ഒരു വഴി നോക്കുവാർന്നു…

” ഹാ…ഇതെന്താടാ എല്ലാരും ഇവിടെ നിൽക്കുന്നേ…ആഹാ റോസാപ്പൂ ഒക്കെ ഉണ്ടല്ലോ… എന്നതാ പരിപാടി… ”

എവിടെ നിന്നോ അപ്പൊ ചേട്ടത്തിയും അവിടെ പ്രത്യക്ഷപ്പെട്ടു…അല്ലേലും ഈ പെമ്പറന്നോത്തി ഒറ്റ ഒരാള് കാരണാ ഈ പുകില് ഉണ്ടായത്…ഇതിനെ പിക്ക് ചെയ്യാൻ വന്നത് കൊണ്ടല്ലേ അവളിപ്പൊ എല്ലാം കണ്ടത്…

” റോസാപ്പൂ നെഞ്ചത്ത് വെച്ചൊരു ഫോട്ടൊ എടുക്കണം…ഏത് സമയത്തും നാടിന്റെ പൊന്നോമനയ്ക്ക് ആദരാഞ്ജലികൾ എന്ന ക്യാപ്ഷനിൽ ഒരു ഫ്ലെക്സടിക്കേണ്ടി വരും… ”

ഞാൻ ചേട്ടത്തിയേയും ദിവ്യയേയും മാറി മാറി നോക്കി പിറുപിറുത്തു…

” ഇവനിതെന്തോന്ന് വട്ടാ പറേന്നെ…അല്ല ഈ പെണ്ണെന്താ ഇങ്ങനെ വെളിച്ചപ്പാടിനെ പോലെ നിൽക്കുന്നേ… ”

ചേട്ടത്തിയും ഞങ്ങളെ മാറി മാറി നോക്കി സംഭവം മനസ്സിലാകാത്ത പോലെ പിള്ളാരെ നോക്കി ചോദിച്ചു…

” അവിടെ ചോദിച്ചാ മതി…എല്ലാം അറിയാം… ”

ഞാൻ എന്തേലും പറയും മുന്നേ നന്ദു ചേട്ടത്തിക്ക് മറുപടി കൊടുത്തതോടെ പുള്ളിക്കാരി കാര്യം എന്തെന്നറിയാൻ അവൾടെ അടുത്തേക്ക് നീങ്ങി….

” എന്താ കുഞ്ചുസ്സേ…മുഖം വല്ലാതിരിക്കുന്നെ… ”

ചേട്ടത്തി അവൾടെ അടുത്തെത്തിയതും കാര്യം അറിയാൻ ഉള്ള തൊര കൊണ്ട് തിരക്കി…

” എന്ത് പറ്റി പോലും….കേറുന്നുണ്ടോ….അതോ ഞാൻ പോണോ… ”

ചേട്ടത്തിയുടെ ചോദ്യത്തിന് മുന്നിൽ ഇത്രനേരം തിളച്ചു നിന്ന ആ അഗ്നിപർവ്വതം പൊട്ടി തെറിച്ചു…അത് കണ്ടതും ഞങ്ങളെല്ലാവരും ഒന്ന് ഞെട്ടി…ചേട്ടത്തിയുടെ കിളി വരെ പാറി കാണണം…ഉള്ളിലുള്ള ദേഷ്യം എന്നെ നോക്കി ഒരിക്കൽ കൂടി പ്രകടമാക്കി അവൾ വണ്ടിയെടുത്ത് വളച്ചു…അതോടെ എന്നെ ഒന്ന് വേവലാതിയൊടെ നോക്കിയ ശേഷം ചേട്ടത്തി വേഗം ചാടി വണ്ടിയിലേക്ക് കേറി…അതോടെ അവർ കോളേജ് ഗേറ്റും കടന്ന് മുന്നോട്ട് നീങ്ങുന്നത് ഞാൻ കണ്ണിമ വെട്ടാതെ നോക്കി നിന്നു….
” ഇനി നമ്മൾ എന്ത് ചെയ്യും മല്ലയ്യാ…. ”

അവരുടെ പോക്കും നോക്കി നിൽക്കുന്ന എൻ്റെ ചെവിയിലേക്ക് വീണ്ടും ആ തൊലിഞ്ഞ സ്വരമെത്തി…വേറാരുടെ നന്ദുവിൻ്റെ തന്നെ…അതിന് ഞാനവനെ നിനക്കിനിയും മതിയായില്ലേന്നുള്ള ഇന്നസേട്ടൻ്റെ മുഖഭാവത്തോടെ നോക്കി…

” ഒന്ന് പോടേയ്…ഇത് അത്രയ്ക്ക് ഒന്നുമില്ല… കാര്യം അവളോട് ഒന്ന് പറഞ്ഞാ മതി… ”

അല്ലേലും ഇങ്ങനുള്ള അവസ്ഥകളിൽ എപ്പോഴും കൂട്ടത്തിൽ പോസിറ്റിവ് വാരി വിതറുന്നത് അഭിയായിരിക്കും…

” എനിക്കും അതാ പറയാനുള്ളത്… ”

ശ്രീയും അതിനെ പിന്തുണച്ചു…

” ഒന്ന് പോടാ…അതിനെ അറിയാൻ പാടില്ല നിനക്കൊന്നും… മിക്കവാറും എൻ്റെ കാര്യം പോക്കാ… ”

ഞാൻ അവന്മാരുടെ ആശ്വാസ വാക്കുകളെ പാടെ തള്ളി കളഞ്ഞു…അവളുടെ സ്വഭാവം നമ്മുക്കല്ലേ അറിയൂ…

” ഒന്ന് പോടേയ് ഇതിലും വലുത് നമ്മൾ ഡീല് ചെയ്യ്തിട്ടുണ്ട്…പിന്നെയാണോ ഈ ചീള് കേസ്…ഇത് ഇന്ന് രാത്രി ഹോസാപിറ്റലിൽ വച്ച് ഈ നന്ദു ശരിയാക്കി തരാം…ഇത് സത്യോ…സത്യോ…സത്യോ…. ”

നന്ദുവെൻ്റെ തോളിൽ കൈവെച്ച് ഇതൊക്കെ എന്തെന്നർതത്ഥിൽ പറഞ്ഞപ്പൊ ചെറിയ ഒരു ആശ്വാസം പോലെ തോന്നി…അല്ലേലും ഇവൻ വിചാരിച്ചാൽ ചിലപ്പൊ നടക്കും…ഒടായിപ്പിന് കയ്യും കാലും മാത്രമല്ല തലയും ചന്തിയും വെച്ചവനാണിവൻ….

” അല്ലപിന്നെ അവനേറ്റ്…ഇനി നിന്ന് പെരങ്ങാണ്ട് വാടേയ്…വണ്ടി വീട്ടിലേക്ക് വീട് എല്ലാം” ഇനി നമ്മൾ എന്ത് ചെയ്യും മല്ലയ്യാ…. ”

അവരുടെ പോക്കും നോക്കി നിൽക്കുന്ന എൻ്റെ ചെവിയിലേക്ക് വീണ്ടും ആ തൊലിഞ്ഞ സ്വരമെത്തി…നന്ദുവിൻ്റെ…അതിന് ഞാനവനെ നിനക്കിനിയും മതിയായില്ലേന്നുള്ള ഇന്നസേട്ടൻ്റെ മുഖഭാവത്തോടെ നോക്കി…
” ഒന്ന് പോടേയ്…ഇത് അത്രയ്ക്ക് ഒന്നുമില്ല… കാര്യം അവളോട് ഒന്ന് പറഞ്ഞാ മതി… ”

അല്ലേലും ഇങ്ങനുള്ള അവസ്ഥകളിൽ എപ്പോഴും കൂട്ടത്തിൽ പോസിറ്റിവ് വാരി വിതറുന്നത് അഭിയിയിരിക്കും…

” എനിക്കും അതാ പറയാനുള്ളത്… ”

ശ്രീയും അതിനെ പിന്തുണച്ചു…

” ഒന്ന് പോടാ…അതിനെ അറിയാൻ പാടില്ല നിനക്കൊന്നും… മിക്കവാറും എൻ്റെ കാര്യം പോക്കാ… ”

Leave a Reply

Your email address will not be published. Required fields are marked *