എൻ്റെ ആലോചനയിൽ മുഴുങ്ങിയുള്ള ഇരിപ്പിനെ ബോധത്തിലേക്ക് കൊണ്ട് വന്ന ചോദ്യം ആയിരുന്നു അത്….പിന്നെ ജോലിയുണ്ട് പോലും വർത്താനം കേട്ടാൽ തോന്നും M G റോഡ് ഇവളാണ് ടാറിടുന്നതെന്ന്…അവൾടെ ഒരു കലിപ്പ്…പക്ഷെ ഒന്നും മിണ്ടാതെ ഞാൻ വണ്ടി എടുത്തു…
പിന്നെ കുറച്ച് നേരത്തേക്ക് ഒന്നും മിണ്ടിയില്ല…ഒടുക്കം ഞാൻ തന്നെ ഭക്ഷണം കഴിക്കാൻ നിർത്തിയാലോന്ന് ചോദിച്ചു…അപ്പോൾ അവൾക്ക് വേണ്ട പോലും….അതോടെ പിന്നൊന്നും പറയാതെ യാത്ര തിരിച്ചു…
” അതേ കാലിന് അതികം സ്ട്രെസ് ഒന്നും കൊടുക്കണ്ടാ… ”
പെട്ടെന്ന് പുറകിൽ നിന്നുള്ള അവളുടെ കിളി നാദം ഉയർന്നതും ഞാൻ വീണ്ടും ഓണ് ആയി…
” മ്…. ശ്രദ്ധിക്കാം…. ”
ഞാൻ മിററിലൂടെ നോക്കി മറുപടി പറഞ്ഞു…
” വെള്ളം ഒന്നും തട്ടികേണ്ടാ…അത് ഒന്ന് നന്നായി ഉണങ്ങികോട്ടേ… ”
” മ്മ്….. ”
” മൂളിയാൽ പോരാ ശ്രദ്ധിച്ചോണം… ”
എൻ്റെ മൂളലുകൽ അല്ലേലെ അവൾക്ക് ദഹിക്കില്ല….
” ആ ഞാൻ ശ്രദ്ധിച്ചോളാം….എൻ്റമ്മോ… ”
ഞാൻ ചിരിയോടെ പറഞ്ഞ് വണ്ടി ഇച്ചിരി വേഗത്തിൽ വിട്ടു…പിന്നൊന്നും ഞങ്ങൾ അങ്ങനെ സംസാരിച്ചില്ല…ഒടുക്കം കുറച്ചു നേരത്തെ യാത്രയ്കൊടുവിൽ അവളുടെ തറവാടിന്റെ അടുത്തുള്ള വഴിക്കെത്തി… അതോടെ അവൾ വേഗം ഇറങ്ങി…
” പറഞ്ഞത് ഒക്കെ ഓർമ്മയുണ്ടല്ലോ… ”
വണ്ടിയിൽ നിന്നും ഇറങ്ങിയതും അവൾ വീണ്ടും എന്നെ ആ കാര്യങ്ങൾ ഓർമ്മിപ്പിച്ചു…ഞാൻ അതിന് ഉണ്ടെന്നർത്തത്ഥിൽ തലയാട്ടി…അപ്പോഴും ഞാൻ അവളുടെ സൗന്ദര്യത്തിൽ ലയിച്ചിരിക്കുകയായിരുന്നു….ശരിക്കും സുന്ദരി ആണെൻ്റെ ദിവ്യകുട്ടി…നല്ല നാടാൻ ലുക്കുള്ള ഒരു ചൂടത്തി പെണ്ണ്….
” അതേ…മതി കിനാവ് കണ്ടത് വിട്ടോ… ”
എൻ്റെ നോട്ടം കണ്ടതും വിരലു കൊണ്ട് ഞൊട്ട ഇട്ട് അവൾ പറഞ്ഞു…അതോടെ ഞാൻ അവളെ തന്നെ നോക്കി നിൽക്കുന്നത് കണ്ടെന്ന് മനസ്സിലായതും ചമ്മൽ മറയ്ക്കാൻ ഞാൻ വേഗം തന്നെ വണ്ടി വളച്ച് മുന്നോട്ടെടുത്തു…വണ്ടി മുന്നോട്ട് ഇച്ചിരി എത്തിയപ്പോൾ ഞാൻ മിററിലൂടെ പുറക് വശത്തേക്ക് നോക്കിയപ്പോൾ കണ്ടത് എൻ്റെ പോക്ക് നോക്കി ഇടുപ്പിൽ കൈകുത്തി ചിരിക്കുന്ന ദിവ്യയെയാണ്…അതെൻ്റെ ഉള്ളിൽ പുതിയ ഒരുതരം അനുരാഗത്തിന്റെ മുത്തുകൾ പാകി….
അവിടുന്ന് നേരെ വീട്ടിലേക്ക് എത്തിയതും വീടൊക്കെ പൂട്ടി അമ്മയും അച്ഛനും ജോലിക്ക് പോയിരുന്നു….അപ്പോഴായിരുന്നു ഞാനും ഫോണെടുത്ത് സമയം നോക്കുന്നത്ത്… പതിവിലും നേരം വൈകിയിരിക്കുന്നു…അടുത്ത നിമിഷം നന്ദുവിൻ്റെ കോൾ അതിലേക്ക് വന്നു…
” മൈരെ ഏത് കാലിനിടയിലാ… എക്സാമാണ്…. ഒന്ന് വേഗം വരുന്നെങ്കിൽ വാ… ”
ഫോണടുത്തതും മറുവശത്ത് അവൻ്റെ ചീറലായിരുന്നു…
” എക്സാമോ….? ”
” അല്ല പരീക്ഷ…. നിന്ന് ഫോർമാലിറ്റി കാണിക്കാതെ എഴുന്നേറ്റ് വാ മൈരെ….അല്ലേൽ ഞാൻ കേറും… ”
കൂടുതൽ ഒന്നും പറയാതെ അവൻ ഫോൺ കട്ടാകി…അതോടെ കാര്യയിട്ട് വേറെ ഒരുക്കം ഒന്നും ആവശ്യമില്ലാത്തത് കൊണ്ട് വേഗം വീട് തുറക്കാതെ ഞാൻ അമ്പലത്തിൽ നിന്ന് വന്ന് കേറിയ പോലെ തന്നെ ഇറങ്ങാൻ തീരുമാനിച്ചു… പിന്നെ ആകയുള്ള പ്രശ്നം വിശപ്പാണ് അത് എക്സാം എഴുതിയ ശേഷം കാറ്റീനിൽ നിന്ന് തീർക്കാം എന്ന തീരുമാനം കൂടി എടുത്തതോടെ ഞാൻ വേഗം കോളേജിലേക്ക് വിട്ടു…
അതിക സമയമെടുക്കാതെ തന്നെ ഞാൻ കോളേജിൽ എത്തി… പ്രതീക്ഷിച്ച പോലെ തന്നെ എന്നേയും കാത്ത് നന്ദു ഉണ്ടായിരുന്നു…ഞാൻ വണ്ടി പാർക്ക് ചെയ്ത് അവനടുത്തേക്ക് നടന്നു…
” ഓ വന്നോ തമ്പുരാൻ…അല്ല ഇതെന്ത് കോലം…നീ അമ്പലത്തിൽ പോയോ… ”
പെട്ടെന്ന് എൻ്റെ വസ്ത്രം ശ്രദ്ധിച്ചതും…അവൻ കാര്യം എന്താണെന്നറിയാൻ തിരക്കി…
” ആ പോയി…ഇതും ഉണ്ട്… ”
ഞാൻ ആണി കേറിയ കാലിലെ കെട്ട് അവനെ കാണിച്ചു…
” ഇതെന്തോന്നെടേ…. “
” അതൊക്കെ പറയാൻ ഉണ്ട് മോനെ…ആദ്യം ഇയാള് ഫോണിലൂടെ തെറി പറഞ്ഞ കാര്യം നടക്കട്ടെ…എന്തേ ഇപ്പൊ തിടുക്കമില്ലേ… ”
ഞാൻ തൽക്കാലം ദിവ്യയുമൊത്തുള്ള കാര്യം എക്സാം കഴിഞ്ഞ് പറയാം എന്ന തീരുമാനത്തിലെത്തി…
” ആ അത് സീനില്ല…ആ വേട്ടാവളിയൻ സതീശൻ്റെ എക്സാം ആ…പക്ഷെ അവൻ പോയി…എക്സാം നടത്തുന്നത് ആര്യ മിസ്സാ… ”
