ദിവ്യാനുരാഗം – 11 Like

അങ്ങനെ ഉച്ച ആയപ്പോൾ ചേട്ടത്തിയേയും നൈസ് ആയി കണ്ട് കാലിലെ മുറിവിനേയും യാത്രയേയും പറ്റി പറഞ്ഞു… പുള്ളിക്കാരിക്ക് വേറൊന്നും അറിയില്ലെങ്കിലും ഇടയ്ക്ക് എന്തൊക്കെയോ ഉള്ളിൽ വെച്ച് സംസാരിക്കുമ്പോലെ എനിക്ക് തോന്നുന്നുണ്ട്…അങ്ങനെ ദിവസവും ഉള്ള പോലെ കോളേജ് സമയം ഇങ്ങനെ തള്ളി നീക്കി വൈകുന്നേരം ആയപ്പോൾ ആയിരുന്നു ഒടുക്കത്തെ ആ പണിയും കിട്ടിയത്.. അല്ലേലും പണിയൊക്കെ ഇപ്പൊ ഹോം ഡെലിവറി ആയി വീട്ടിൽ വരെ എത്തി കിട്ടുന്ന കാലമാണല്ലോ…വെറൊന്നുമല്ലായിരുന്നു എല്ലാ കോളേജുകളിലും ഉള്ള പോലെ തന്നെ ട്രുത്ത് ഓർ ഡേറ് എന്ന് ഒരു പേപ്പറിൽ എഴുതി ഒരു ടീം ഞങ്ങടെ അടുത്ത് വന്നു…അപ്പോഴേക്കും എല്ലാരും കോളേജ് വിട്ട് പോകുന്ന സമയമാകാറായിരുന്നു…
” ചേട്ടാ ട്രുത്ത് ഓർ ഡേറ്… ”

ജൂനിയർ പെണ്ണ് ആദ്യം തന്നെ എൻ്റെ നേരെയാണ് തുള്ളി ചാടി എത്തിയത്…

” രണ്ടും വേണ്ട മോളെ നമ്മളെ വിട്ടേക്ക്… ”

ഞാൻ അവളെ നോക്കി തമാശ രൂപേണ കൈകൂപ്പീ പറഞ്ഞു…

” ഹേയ് അത് പറ്റില്ല…എന്തേലും ഒന്ന് ചൂസ്സ് ചെയ്യ്… ”

അവൾ വിടില്ല എന്നർത്ഥത്തിൽ വീണ്ടും നിന്ന് ചിണുങ്ങി…കുരുപ്പിനൊക്കെ നല്ല ചവിട്ട് കൊടുക്കാഞ്ഞിട്ടാ…

” എന്താടാ പാവം കൊച്ച്…ഒന്ന് ചൂസ്സ് ചെയ്തൂടേ…. ചിലവൊന്നുമില്ലല്ലോ… ”

ശ്രീയുടെ വകയായിരുന്നു ആ കമൻ്റ്…അല്ലേലും പൂവൻ കോഴികൾക്ക് പിടക്കോഴികളെ പിണക്കാൻ താൽപര്യം ഉണ്ടാവില്ലല്ലോ…

” ഒന്ന് പോടേയ് നീ വേണേൽ ഉണ്ടാക്കിയാൽ മതി…. ”

ഞാൻ താൽപര്യം ഇല്ലെന്ന അർത്ഥത്തിൽ അവിടെ നിന്നും കുറച്ചു മാറി നിന്നു…അപ്പോഴതാ വരുന്നു ആതിര…കാര്യം ഇത്രയും ദിവസം കാണുന്നത് പോലും ശല്ല്യം ആണെങ്കിലും ഇപ്പൊ അവൾക്ക് കാര്യം ഒക്കെ മനസ്സിലായി കാണണം…എന്തായാലും എഴുതിയത് മുഴുവനും കാണിച്ചു തന്നതല്ലെ ഒന്ന് മൈൻ്റ് ചെയ്യ്തേക്കാം…

” ആതിരേ…എന്താടോ മിണ്ടാതെ പോണെ… ”

ഞാൻ മുന്നിലൂടെ പോയ ആതിരയെ നോക്കി ചോദിച്ചതും അവൾ മടിച്ച് മടിച്ചാണെങ്കിലും അവിടെ നിന്നു…അതോടെ ഞാൻ അവൾക്കരികിലേക്ക് നീങ്ങി…

” ഏയ് ഒന്നൂല്ല്യ… ”

അവൾ ചമ്മൽകൂച്ചി പറഞ്ഞത് എനിക്ക് എന്തോ വിശ്വസിക്കാൻ കഴിഞ്ഞില്ല…
” അങ്ങനെ അല്ലല്ലോ…തനിക്ക് എന്താ എന്നെ ഫേസ് ചെയ്യാൻ വല്ല ബുദ്ധിമുട്ടും ഉണ്ടോ…? ”

ഞാൻ നിസാരഭാവത്തിൽ ചോദിച്ചു…കാരണം യമണ്ടൻ പെർഫോമൻസ് ആണല്ലോ നമ്മുടെ മറ്റവൾ കാണിച്ചത്…

” ഏയ് ഇല്ല…എന്നാലും ഐയാം സോറി അജ്ജു…ഞാൻ അറിഞ്ഞിരുന്നില്ല…പറ്റിക്കാൻ പറഞ്ഞതാണെന്ന് കരുതിയത് കൊണ്ടാ ഞാൻ വീണ്ടും… ”

അവൾ അന്നത്തെ കാര്യം ഓർത്ത് ഒരു ക്ഷമാപണത്തിന് മുതിരുന്നത് കണ്ടതും ഞാൻ വേഗം കയറി എടപെട്ടു…

” ഡോ താൻ അത് വിട്ടില്ലേ…ഞാൻ അതൊക്കെ അപ്പോഴേ വിട്ടൂ… പിന്നെ ഞാൻ അല്ലേ ഇയാളോട് സോറി പറയേണ്ടത് ഞങ്ങടെ പേഴ്സണൽ പ്രശ്നങ്ങളുടെ ഇടയിൽ തന്നിക്കും കിട്ടിയില്ലേ അന്ന്…ക്ഷമിച്ചേക്കടോ അല്ലേലും അവൾടെ ക്യാരക്ടർ അങ്ങനാ… ”

ഞാൻ വായിൽ വന്നത് എന്തൊക്കെയോ പറഞ്ഞ് അത് ഒഴിവാക്കാൻ നോക്കി…അല്ലേലും ഇവളോട് ഇനി വഴകടിക്കേണ്ട വല്ല കാര്യവും ഉണ്ടോ…?ഒക്കെ ഡീൽ ആക്കിയില്ലേ…

” എന്നാലും…ഞാൻ… ”

” ഒരു എന്നാലും ഇല്ല…താൻ എൻ്റെ നല്ല ക്ലാസ്മേറ്റാ… അത് കഴിഞ്ഞ കാര്യം…പിന്നെ താൻ ഇന്ന് എഴുതിയത് കാണിച്ച് തന്നിലെങ്കിൽ പെട്ട് പോയേനെ… ”

ഞാൻ ചിരിയോടെ സൗഹൃദം പങ്കുവെക്കും പോലെ പറഞ്ഞു…അതോടെ അവളും ഒന്ന് കൂൾ ആയി…

” അയ്യോ അതൊന്നും മുഴുവനും ശരിയാണെന്ന് ഉറപ്പൊന്നും ഇല്ല കേട്ടോ… ”

” ഏയ് ഇതൊക്കെ പഠിപ്പികളുടെ സ്ഥിരം നമ്പറാ… ”

ഞങ്ങൾ ചിരിച്ചുകൊണ്ട് സംസാരിക്കുന്നത് ഇടയ്ക്ക് ഒന്ന് നോക്കുന്നത് അല്ലാതെ പിള്ളേര് വല്ല്യ താൽപര്യം ഒന്നും കാണിക്കുന്നില്ല…പക്ഷെ ആ ട്രൂത്ത് ഓർ ഡേറ് പെണ്ണ് വീണ്ടും ഞങ്ങടെ അടുത്തെത്തി…ഇത്തവണ എൻ്റെ അടുത്തല്ല ആതിരയുടെ അടുത്തായിരുന്നു ചോദ്യം… ഇങ്ങനൊരു മരവള്ളി…
” ചേച്ചി ട്രൂത്ത് ഓർ ഡേറ്… ”

അവൾ ആതിരയോട് ചോദിച്ചു…

” അയ്യോ എനിക്കൊന്നും വയ്യ… ”

ആതിര താൽപര്യം ഇല്ലെന്ന അർത്ഥത്തിൽ ഒഴിവാക്കാൻ ശ്രമിച്ചു…പക്ഷെ നോ രക്ഷ…

Leave a Reply

Your email address will not be published. Required fields are marked *