പല്ലു ഡോക്ടറും ഞാനുംഅടിപൊളി  

സൈഡിലുള്ള ചെറിയ മേശയിൽ അവൾ കൈ കുത്തി ഇരിക്കുന്നു. ടേബിളിൽ എന്തോ തുറന്ന് വച്ചിട്ടുണ്ട് അതിൽ നോക്കിയാണ് പറയുന്നത്. ഞാൻ ശ്രദ്ധിച്ചു.
“നീ പറഞ്ഞില്ല… ഇവിടെയൊക്കെ നമ്മൾ ഒരുമിച്ചു പോയതല്ലേ?… എന്നിട്ടും നിനക്ക് ഒന്നും തോന്നിയില്ല?…. എന്റെ സാമീപ്യം എപ്പോഴും വേണമെന്ന് ?”
അവൾ ആരുടെയോ ഫോട്ടോ നോക്കിയാണ് പറയുന്നത്. ഞാൻ ആകെ വല്ലാതായി. അതാരുടേതാണെന്ന് അറിയാനായ് ഞാൻ ഏന്തി വലിഞ്ഞു നോക്കി…. ഞാൻ ഞെട്ടിപ്പോയി…. അതു ഞങ്ങളുടെ മാത്രം ഫോട്ടോസ് ഉളള ആൽബം ആയിരുന്നു. അതെന്റെ ഫോട്ടോയായിരുന്നു. ഞാൻ സന്തോഷം കൊണ്ട് മതി മറന്നു.ഞാൻ ജനലിനടുത്തു നിന്ന് മാറി ആകാശത്തേക്ക് നോക്കി എന്റെ നന്ദി പറഞ്ഞു. പിന്നെയും ജനലിൽ കുടി അവളെ നോക്കി. അവളെ അവിടെ കാണാനില്ല.ഞാൻ ഏന്തി വലിഞ്ഞു നോക്കി. പെട്ടെന്ന് എന്റെ പുറത്ത് ഒരു പഞ്ചും, കാലിന് ഒരു കിക്കും …..ഞാൻ താഴെ വീണു പോയി.
“അയ്യോ… അടിക്കല്ലേ… ഇതു ഞാനാടീ…… ”
എന്റെ ശബ്ദം കേട്ട അവൾ അടി നിർത്തി. എന്നെ പതിയെ എഴുന്നേൽപ്പിച്ചു. വീട്ടിനകത്തേക്ക് കൊണ്ടുപോയി.
” വേദനിച്ചോടാ?”
“ഇല്ല….. നല്ല സുഖം”
“ചോദിക്കാതെയും പറയാതെയും ഇവിടെ വന്ന് കേറിയതു കൊണ്ടല്ലേ?” അവളും കളിയായി എന്നോട് ചൂടായി….
” അങ്ങനെ വന്നത് കൊണ്ടല്ലേ, പലതും കാണാനും കേൾക്കാനും പറ്റിയത് ” ഞാൻ അവളെ ആക്കി പറഞ്ഞു.
“എന്ത്?”
“നിനക്ക് എന്നെ ഇഷ്ടാണ് എന്ന് ”
അവൾ പതിയെ തല കുനിച്ചു.
“എടീ, മരപ്പട്ടി ….. എനിക്ക് നിന്നെ ഭയങ്കര ഇഷ്ടാടീ …… അത് പറയാനാ നേരത്തെ ആ അപ്പോയിൻറ്മെന്റ് ലെറ്ററും കൊണ്ട് ഞാൻ വന്നത്. അപ്പോളാണ് അവളുടെ കോപ്പിലെ കല്യാണാലോചന…. ഞാൻ എത്ര വിഷമിച്ചൂന്നറിയോ നിനക്ക്? ഇവിടെ നിന്നാൽ കരഞ്ഞു പോകും എന്നുള്ളത് കൊണ്ടാ, ഞാൻ പെട്ടെന്ന് പോയത് ”
“സോറി, ഡാ….എനിക്കും നിന്നെ ഭയങ്കര ഇഷ്ടാണ്…. പക്ഷെ ഞാൻ ഈ കാര്യം റുബീനയോട് പറഞ്ഞപ്പോൾ, നമ്മുടെ വയസ്സ് വ്യത്യാസം, പിന്നെ എന്റെ കഥകൾ അറിഞ്ഞ നിനക്ക് എന്നെ ആക്സെപ്റ്റ് ചെയ്യാൻ പറ്റുമോ… എന്നൊക്കെ അവൾ സംശയം പോലെ ചോദിച്ചു….
പിന്നെ അത് എന്റെ മനസ്സിൽ കിടന്ന്, എനിക്ക് കോംപ്ളക്സ് വന്നു….
ഞാൻ നിനക്ക് ചേരില്ലെന്നും, എനിക്കതിനുള്ള അർഹത ഇല്ലെന്നും തോന്നി…. നീ വേറൊരു നല്ല പെണ്ണിനെ കെട്ടി ജീവിക്കുന്നതാണ് നല്ലതെന്ന് തോന്നി. അതാ ഞാൻ അങ്ങനെ പറഞ്ഞത് ”
“എടീ, മരക്കഴുതേ… വെറുതേ ലക്ഷ്യബോധം ഇല്ലാതെ നടന്ന എന്നെ പിടിച്ചിരുത്തി പഠിപ്പിച്ച് ജോലി കിട്ടാൻ അർഹനാക്കിയ, എനിക്ക് പുതിയ ജീവിതം തന്ന നിനക്കല്ലാതെ ആർക്കാടീ, എന്റെ ഭാര്യയാകാൻ യോഗ്യത?…. പിന്നെ വയസ്സ്…. നമ്മൾ ഇത്രയും അടുത്ത് ജീവിച്ചപ്പോൾ നമ്മൾ തമ്മിൽ വയസ്സ് വ്യത്യാസം പ്രശ്നമായി തോന്നിയോ? നമ്മുടെ മനസ്സിൽ പോലും അതുണ്ടായ രുന്നില്ല…. പിന്നെ മറ്റുള്ളവർക്ക് ചിലപ്പോൾ അത് വല്യ കാര്യം ആയിരിക്കും… പക്ഷെ അതൊന്നും നമ്മൾ കാര്യമാക്കണ്ട. എനിക്ക് നിന്റെ കൂടെ ജീവിക്കുമ്പോൾ കിട്ടുന്ന സന്തോഷം വേറെ ആരുടെ കൂടെയും കിട്ടില്ല. പിന്നെ നിന്റെ പഴയ കാര്യം…. നീ വിശ്വസിച്ച ഒരുത്തൻ നിന്നെ ചതിച്ചു. അതെങ്ങനെ നിന്റെ തെറ്റാകും… അവിടെ അവനാണ് തെറ്റുകാരൻ… അതു കൊണ്ട് മോൾ വേറെ ഒന്നും ആലോചിക്കണ്ട. നിന്നേക്കാൾ പറ്റിയ ആളെ എനിക്ക് കണ്ടു പിടിക്കാനാവില്ല…. ഐ ലവ് യൂ….. നവ്യ ……..”
അവൾ കരഞ്ഞു…. പിന്നെ ചിരിച്ചു
കൊണ്ട് കരഞ്ഞു.
അവൾ എന്നെ കെട്ടിപ്പിടിച്ചു….
” ആ ”

“അയ്യോ, എന്ത് പറ്റി ”
” അവളുടെ ഒടുക്കത്തെ കരാട്ടേ”
“വാ, ചൂടു പിടിച്ചു തരാം” ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു.
എന്നെയും കൂട്ടി അകത്ത് പോയി, ചൂടു പിടിച്ചു തന്നു. പിന്നെ ഞങ്ങൾ ഡിന്നർ കഴിച്ചു. കുറേ സംസാരിച്ചു.പിന്നെ എന്റെ സ്വന്തം പെണ്ണായി കിട്ടിയ സന്തോഷത്തിൽ അവളെ പൊക്കിയെടുത്ത് ബെഡിൽ കൊണ്ടു പോയി ഇട്ടു.അന്നു ഞങ്ങൾ രതി കേളികൾ ആടി തിമിർത്തു.
പിറ്റേ ദിവസം ഞങ്ങൾ വീടുകളിൽ പോയി കല്യാണത്തെപ്പറ്റി സംസാരിച്ചു. ജാതിയും മതവും ഒന്നായിരുന്നതിനാൽ, ബന്ധുക്കൾക്ക് ആ പ്രശ്നം ഉന്നയിക്കാൻ പറ്റിയില്ല. അടുത്തത് പ്രായം ആയിരുന്നു….. അത് വച്ച് കുറേ വാദങ്ങൾ കേട്ടു .പക്ഷെ ഞാൻ കാര്യങ്ങൾ പറഞ്ഞതോടെ അമ്മ എന്റെ കൂടെ കട്ടക്ക് നിന്നു. മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കി….
അവളുടെ അച്ഛനും അമ്മയ്ക്കും സമ്മതമായിരുന്നു… ചില കാരണവൻമാരുടെ എതിർപ്പായിരുന്നു, പ്രശ്നം. പക്ഷെ അവളുടെ അച്ഛനും അമ്മക്കും അവളുടെ സന്തോഷമായിരുന്നു പ്രധാനം, കല്യാണം വേണ്ട എന്നു പറഞ്ഞ അവൾ സമ്മതിച്ചതു തന്നെ വല്യ കാര്യമായിരുന്നു അവർക്ക് .ഒടുവിൽ പ്രശ്നങ്ങൾ
എല്ലാം തീർന്നു.ഞാൻ ജോയിൻ ചെയ്ത ഒരാഴ്ച കഴിഞ്ഞപ്പോൾ വിവാഹ നിശ്ചയം നടത്തി.അത് കഴിഞ്ഞ് ഒരു മാസത്തിനു ശേഷം വിവാഹം ഗംഭീരമായി നടന്നു. ഞങ്ങൾ പുതിയ ജീവിതം തുടങ്ങാൻ പോകുന്നു.
അവളെ എനിക്ക് കിട്ടാൻ കാരണമായ ജിതിക്കും, അരുണിനും …. ചതിയനായ മിഥുനിനും, ചെറ്റ ശ്യാമിനും (അവൻ കഞ്ചാവ് കേസിൽ പെട്ട് അകത്താണ്)….. സർവ്വോപരി എന്റെ പല്ലു വേദനക്കും നന്ദി…………??
“സംഭവിച്ചതെല്ലാം നല്ലതിന്….. ഇനി സംഭവിക്കാൻ പോകുന്നതും നല്ലതിന് “

Leave a Reply

Your email address will not be published. Required fields are marked *