നവ്യ :ഡാ, വിച്ചൂ… നീ ഇന്നലെ പറഞ്ഞതു പോലെ ചെയ്തു കൊണ്ട് കുറേ വർഷങ്ങൾക്ക് ശേഷം ഞാൻ ഹാപ്പി ആയി…. നിന്നെപ്പോലെ ഒരു ഫ്രണ്ടിനെ കിട്ടിയതിൽ ഞാൻ ലക്കി ആണ്.
ഞാൻ: അപ്പോൾ എന്നെ ഫ്രണ്ടായി അംഗീകരിച്ചോ?
നവ്യ :അതെന്താഡാ ? നിനക്ക് എന്റെ ഫ്രണ്ട്ഷിപ്പ് ഇഷ്ടമല്ലേ?
ഞാൻ: അയ്യോ…. ഇഷ്ടമാണ്…. നവ്യ ക്കറിയോ, എനിക്ക് ഫ്രണ്ട് എന്നു പറയാൻ ഗേൾസ് ആരും ഇല്ല.
നവ്യ :അതിനെന്താഡാ ?ഇനി ഞാൻ ഉണ്ടാകും… അല്ലേലും കുറേയെണ്ണം ഉണ്ടായിട്ടു കാര്യമില്ല…. എന്റെ അനുഭവം ആണ്.
ഞാൻ: താൻ പുറമേ ചിരിക്കുകയും തമാശ പറയുകയും ചെയ്യുന്നുണ്ടെങ്കിലും ഉള്ളിൽ എന്തോ സങ്കടം പോലെ ഫീൽ ചെയ്യുന്നു.ഫ്രണ്ട്സ് എന്നു പറയാനും ആരും ഇല്ല. എന്താ തന്റെ പ്രശ്നം?
നവ്യാ :അത് ഒരു വലിയ കഥയാ… ഞാൻ നിന്നോട് ഒരു ദിവസം പറയാം. ഇപ്പോൾ അതിനുള്ള മൂഡില്ല. പിന്നെ ഫ്രണ്ട്സ് ഇല്ലാതെയല്ല… ഇപ്പോൾ രണ്ടു പേരുണ്ട്. റുബീനയും നീയും. അരുണിനോടും റുബീനയോടും ശേഷം ഒരു ആത്മബന്ധം തോന്നിയ ഫ്രണ്ട് നീയാണ്.
( റുബീന ഖത്തറിൽ ഉള്ള നവ്യയുടെ
ഫ്രണ്ട് ആണ് ,അരുൺ മരിച്ചു പോയ ഫ്രണ്ട് )
ഞാൻ: എന്റെയും അവസ്ഥ അതാണ് ആദ്യം മുതലേ തന്നോട് എനിക്ക് ഒരു ആത്മബന്ധം ഫീൽ ചെയ്തിരുന്നു.
നവ്യ :എന്താടാ, അടുത്ത പരിപാടി?
ഞാൻ: എനിക്ക് ഒന്നു ടൗണിൽ പോണം. കുറച്ച് ഡ്രോയിംഗ്സ് കൊടുക്കണം.താനോ?
നവ്യ : ഞാൻ കുറച്ചു സമയം കൂടി നോക്കീട്ടു, വീട്ടിലേക്ക് പോകും.
നാളെയും ലീവാ… വീട്ടിൽ തന്നെ
ഞാൻ: എന്നാൽ ഞാൻ ഇറങ്ങട്ടെ?
നവ്യാ:ok ഡാ, ഫ്രീയാകുമ്പോൾ കാൾ ചെയ്യാം…..
അങ്ങനെ ഞാൻ ടൗണിലേക്ക് പോയി.
വൈകുന്നേരം വീട്ടിലെത്തി. എന്റെ മനസ്സിൽഎപ്പോളുംനവ്യയെക്കുറിച്ചുള്ള കാര്യങ്ങളായിരുന്നു. 7 മണി കഴിഞ്ഞപ്പോൾ അവളുടെ മെസ്സേജ് വന്നു.
ഞങ്ങൾ ഓരോ കാര്യങ്ങൾ പറഞ്ഞിരുന്നു.
നവ്യ :നീ മെസ്സേജുകൾക്കെല്ലാം പെട്ടെന്ന് റിപ്ലൈ തരുന്നുണ്ടല്ലോ? ലൗവർ ഒന്നുമില്ലേ?
ഞാൻ: ഓ… എന്നെയൊക്കെ ആര് പ്രേമിക്കാൻ?
നവ്യ :അയ്യോ…. പാവം… ആരും ഇല്ലേൽ ഞാൻ പ്രേമിക്കാടാ…..
ഞാൻ: ആയിക്കോട്ടേ, സന്തോഷം.
നവ്യ :അയ്യടാ, ഞാൻ ചുമ്മാ പറഞ്ഞതാ….
ഞാൻ: ഞാൻ സീരിയസ് ആയി പറഞ്ഞതാ, ഞാൻ റെഡിയാണ്.
നവ്യ :പോടാ കൊരങ്ങാ….
ഡാ, നിനക്കതു വരെ പ്രണയം ഉണ്ടായിട്ടില്ലേ?
ഞാൻ: പ്രണയം ചിലരോട് തോന്നിയിരുന്നു.പക്ഷെ
പ്രപ്പോസ് ചെയ്യാൻ കോൺഫിഡൻസ് ഇല്ലായിരുന്നു. അവസാനം ഒരുത്തി വന്നു. എന്റെ അകന്ന ഒരു ബന്ധു ആയിരുന്നു അവൾ. നല്ല പെരുമാറ്റം ആയിരുന്നത് കൊണ്ട് എനിക്കിഷ്ടായി ,പോരാത്തതിന് അത്യാവശ്യം സുന്ദരിയും. ആദ്യം കുറച്ചു ചാറ്റ് ചെയ്ത്, പിന്നെ ഞാൻ അവളെ ധൈര്യം സംഭരിച്ച് പ്രെപ്പോസ് ചെയ്തു. ആദ്യം ജാഡ ഇട്ടെങ്കിലും, മെല്ലെ അവൾ യെസ് പറഞ്ഞു. അങ്ങനെ ഞങ്ങൾ പ്രേമിച്ചു.പക്ഷെ ഒരിക്കൽ പോലും അവൾ എന്റെ കൂടെ ഔട്ടിംഗിനോ കറങ്ങാനോ വന്നില്ല, അവളുടെ അച്ഛൻ പോലീസിലാണ്, അവൾക്കു പേടിയാണെന്നു പറഞ്ഞു. പക്ഷെ ഞങ്ങൾ കോളുകളിലൂടെയും ചാറ്റു കളിലൂടെയും പ്രേമിച്ചു. ഞാൻ സീരിയസ്സായി വീട്ടിൽ പറയാൻ നോക്കാം എന്നു പറഞ്ഞ സമയം, അവൾ എന്റെ നക്ഷത്രം ചോദിച്ചു. ഞാൻ പറഞ്ഞു കൊടുത്തു. പിറ്റെ ദിവസം അവൾ പറഞ്ഞു, നമ്മുടെ
നക്ഷത്രങ്ങൾ തമ്മിൽ ചേരില്ല, നമുക്ക് പിരിയാം എന്ന്. എനിക്ക് തലക്ക് അടി കിട്ടിയ അവസ്ഥയായി. ആദ്യം വല്ലാതെ വിഷമിച്ചെങ്കിലും, അവൾ എന്നെ തേച്ചതാണെന്ന് മനസ്സിലായപ്പോൾ ഞാൻ പതിയെ നോർമൽ അവസ്ഥയിലേക്ക് വന്നു. പിന്നെ ഞാനും ജിതിയെ അവളെപ്പറ്റി അന്വേഷിച്ചപ്പോഴാണ്, അവൾ ഒരു
കളിക്കാരി ആയിരുന്നെന്നും, ബോയ്സിന്റെ ഫീലിംഗ്സ് വച്ചു കളിച്ചു, അവരെ തേക്കുന്നത് അവളുടെ സ്ഥിരം പരിപാടിയാണെന്നും അറിഞ്ഞത്.
എനിക്കുള്ള പ്രണയം എന്നെ തേടി വരുമ്പോൾ സ്വീകരിക്കാം എന്നുള്ള വിചാരവുമായി ഞാൻ ജീവിക്കാൻ തുടങ്ങി.
നവ്യ :അവളോട് പോകാൻ പറ, ശരിക്കും നീ രക്ഷപ്പെട്ടതല്ലേടാ….
നിനക്കായ് നല്ലൊരു പെണ്ണ് എവിടെയെങ്കിലും ഉണ്ടാകും.
ഞാൻ: ആ… എന്തേലും ആകട്ടെ. തനിക്ക് പ്രേമം ഒന്നും ഇല്ലായിരുന്നോ?
നവ്യ :ഉണ്ടായിരുന്നു.അത് പറയാൻ തുടങ്ങിയാൽ ഒരുപാട് ഉണ്ട് പറയാൻ. ഞാൻ നേരിട്ട് പറയാം. നാളെ നീ ഫ്രീയാണോ?
ഞാൻ: അതെ, നാളെ പരിപാടി ഒന്നുമില്ല.
നവ്യ :നാളെ ഞാൻ ലീവാണ്. നിനക്ക് രാവിലെ 10 മണിക്ക് ടൗണിലെ പുഴയോരത്തുള്ള പാർക്കിൽ വരാൻ പറ്റുമോ?
ഞാൻ: വരാലോ…
നവ്യ :എന്നാൽ ശരി, നമുക്ക് നാളെ സംസാരിക്കാം. ഗുഡ് നൈറ്റ്.
ഞാൻ:ok, ഗുഡ് നൈറ്റ്.
പിറ്റെ ദിവസം രാവിലെ ഞാൻ 10 മണിക്ക് പാർക്കിൽ എത്തി, അവൾ മുമ്പേ എത്തിയിരുന്നു. ഒരു തൂവെള്ള ഫുൾ സ്ലീവ്ചൂരിദാർ ആയിരുന്നു അവൾ ഇട്ടിരുന്നത്.അതിൽ അവളെ എനിക്ക് മാലാഖയെപ്പോലെ തോന്നി.
എന്നെ കണ്ടതും അവൾ ചിരിച്ചു കൊണ്ട് അടുത്തു വന്നു.
നവ്യ :നീ
കറക്ട് ടൈമിനാണല്ലോ?
ഞാൻ: അങ്ങനെയല്ലേ വേണ്ടത്? നല്ല മൊഞ്ചത്തിയായിട്ടുണ്ട്.
നവ്യ : താങ്ക്യൂ….. താങ്കൂ…..
വാ നമുക്ക് ആ മരത്തിന്റെ തണലിൽ ഇരിക്കാം.
അവിടെ ഇരുന്നു കൊണ്ട് അവൾ അവളുടെ കഥ പറഞ്ഞു.
“ഞാൻ മെഡിക്കൽ കോളേജിൽ പഠിക്കുന്ന സമയം എനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു, മിഥുൻ എന്നായിരുന്നു പേര് ,എന്റെ സീനിയറായിരുന്നു.കോളേജിലെ അറിയപ്പെടുന്ന പ്രണയ ജോഡികളായിരുന്നു ഞങ്ങൾ. ഞങ്ങൾ തമ്മിലുള്ള പ്രണയം അത്രക്ക് ഡീപ് ആയിരുന്നു. ഞങ്ങൾ മനസ്സും ശരീരവും പങ്കു വെച്ചു. ഞാൻ ഹൗസ് സർജൻസി ചെയ്യുന്ന സമയം. അവൻ ഒരു ദിവസം എന്നെ കാണാൻ വന്നു. അവന്റെ വിവാഹം നിശ്ചയിച്ചു എന്നു പറയാൻ. അവന്റെ ഫാമിലി ഫ്രണ്ടിന്റെ മകളുമായി.ഞാൻ ആകെ ഷോക്കായി. നീ എന്താ പറയുന്നത് എന്നൊക്കെ ചോദിച്ചു. അവരുടെ വിവാഹം മുൻപെ ഉറപ്പിച്ചതാണെന്നും, കോളേജ് ലൈഫ് എൻജോയ് ചെയ്യാൻ വേണ്ടിയാണ് ഞാനുമായി റിലേഷൻ ഉണ്ടാക്കിയതെന്നും പറഞ്ഞു. ഞാൻ ആകെ തകർന്നു.അവനോട് ചൂടായി, എന്തൊക്കെയോ പറഞ്ഞു ബഹളമായി.കോളേജ് മൊത്തം അറിഞ്ഞു. എല്ലാരും എന്നെ കുറ്റപ്പെടുത്തി, ഞാൻ ഒറ്റപ്പെട്ടു. ഞാൻ ഫ്രണ്ട്സ് എന്നു കരുതിയവരുടെ തനിനിറം
എനിക്ക് മനസ്സിലായി. എന്റെ ചെറുപ്പം മുതലുള്ള ഫ്രണ്ടായ റുബീനയുടെ പ്രസവ സമയവും ആയിരുന്നു. ഞാൻ അവളോടു ഒന്നും പറഞ്ഞില്ല. എല്ലാവരോടും എനിക്ക് വെറുപ്പായി, എനിക്ക് എന്നോട് തന്നെ വെറുപ്പായി. എങ്ങനെയോ ഞാൻ കോഴ്സ് കംപ്ലീറ്റ് ചെയ്തു.
കാര്യങ്ങൾ അറിഞ്ഞ റുബീന എന്നെ നിർബന്ധിച്ച് അവളുടെ ഒരു ബന്ധുവിന്റെ ഹോസ്പിറ്റലിൽ ജോലിക്ക് ചേർത്തു. അവിടെ ഞാൻ ആരുമായും കൂട്ടുകൂടിയില്ല. ജോലി ചെയ്യും വരും. ആരോടും ചിരിക്കില്ല, ദേഷ്യം ഇതൊക്കെയായിരുന്നു അവസ്ഥ. അപ്പോളാണ് അരുണിനെ കണ്ടുമുട്ടുന്നത്. ഒരു ഉടക്കിലൂടെയാണ് കണ്ടു മുട്ടിയത്.പിന്നെ അവൻ എന്നോട് കമ്പനിയാകാൻ വന്നു. ഞാനാണെങ്കിൽ ദേഷ്യത്തോടെ പെരുമാറി. പക്ഷെ അവന് നല്ല ക്ഷമയായിരുന്നു. അവൻ പതിയെ എന്നോട് സംസാരിച്ച് കമ്പനിയായി. എനിക്ക് ഒഴിവാക്കാൻ പറ്റാത്ത വിധം നല്ല പെരുമാറ്റത്തിലുടെ അവൻ എന്റെ ഫ്രണ്ടായി. എന്റെ എല്ലാ കാര്യങ്ങളും ചോദിച്ചറിഞ്ഞ് പതിയെ അവൻ എന്റെ സ്വഭാവം മാറ്റി. ഞാൻ പതിയെ പഴയ
