പല്ലു ഡോക്ടറും ഞാനും Likeഅടിപൊളി  

ഡോക്ടറുടെ മുഖത്തു നോക്കിയ എന്നെ ആകർഷിച്ചത് ആ ചിരിയും നീണ്ട മൂക്കും ആയിരുന്നു. ജിതി പറഞ്ഞ പോലെ നല്ല മൊഞ്ചത്തി. പറ്റിയ പേരാണ് ക്ലിനിക്കിന് ഇട്ടത്.ഒരു 25 വയസ്സ് തോന്നിക്കും. രാമലീല മൂവിയിൽ പ്രയാഗ മാർട്ടിന്റെ ഫ്രണ്ടായി ഒരു പെണ്ണ് ഉണ്ട്. അവളുടെ അതേ മുഖമാണ് ഡോക്ടർക്ക് ,പക്ഷെ അത്രയും വെളുത്തിട്ടല്ല….
ഡോക്ടർ എന്നോട് അവിടെയുള്ള സ്റ്റൂളിൽ ഇരിക്കാൻ പറഞ്ഞു.
ഡോക്ടർ: എന്തു പറ്റിയെടോ?
(നല്ല പരിചയം ഉള്ള ആളോടു പോലെയുള്ള സംസാരം എനിക്ക് ഇഷ്ടായി)
ഞാൻ: ഡോക്ടർ, പല്ലിന്റെ ഇവിടെയായി നല്ല വേദന ഉണ്ട്, ചെറിയ ബ്ലാക്ക് സ്പോട്ടും വീക്കവും ഉണ്ട്.

ഡോക്ടർ: വീക്കം പുറത്ത് കാണാനുണ്ട്. തന്റെ പേരെന്താ?
ഞാൻ: വിദ്യുത്
ഡോക്ടർ: ആഹാ… നല്ല വെറൈറ്റി പേരാണല്ലോ? വയസ്സ് ?
ഡോകടർ പ്രിസ്ക്രിപ്ഷൻ
നോട്ടിൽ എഴുതിക്കൊണ്ടു ചോദിച്ചു.
ഞാൻ:29
ഡോ: വാ, അവിടെ ഞാൻ ഒന്നു ചെക്ക് ചെയ്യട്ടെ?
എന്നെ എക്സാമിനേഷൻ ചെയ്യാൻ കിടത്തി.ഡോക്ടർ ഹെഡ് ലാമ്പും ഒക്കെ ഇട്ട് വന്നു. എനിക്ക് വായ കഴുകാൻ വെള്ളം തന്നു.
ഡോ: നല്ല ഇൻഫെക്ഷൻ ഉണ്ട്, ഞാൻ ഇപ്പോൾ അതിനുള്ള മരുന്നു തരാം. ഇവിടെ ഒരു ചെറിയ
ഹോൾ ഉണ്ട്.അത് കട്ട് ചെയ്ത് ആ ഭാഗം അടക്കണം. ഒരാഴ്ച കൊണ്ട് ഇൻഫെക്ഷൻ മാറും. അത് കഴിഞ്ഞ് കാണിക്കണം. അപ്പോൾ ചെയ്യാം.
ഞാൻ തിരിച്ചു ചെയറിലേക്ക് വന്നു. ഡോക്ടർ കൈ വാഷ് ചെയ്യുകയാണ്.
ഞാൻ ഡോക്ടറെ ഒന്നു സ്കാൻ ചെയ്തു. അത്ര മെലിഞ്ഞിട്ടും അല്ല തടിച്ചിട്ടും അല്ല നല്ല ഷേപ്പുള്ള മീഡിയം ബോഡി. ഒരു ബ്ലൂ കളർ ഫുൾ സ്ലീവ് ബനിയൻ മറ്റീരിയൽ കൊണ്ടുള്ള ടോപ് ആണ് ,അത് മുട്ടിനു താഴെ വരെ ഉണ്ട്, പിന്നെ വൈറ്റ് ലഗിൻസും. നെറ്റിയിൽ സിന്ദൂരം ഒന്നും ഇല്ല, താലിയും കാണാനില്ല. നേരിയ ഒരു സ്വർണ്ണ മാല മാത്രമേ കഴുത്തിൽ ഉള്ളൂ.
അപ്പോൾ കല്യാണം കഴിഞ്ഞിട്ടില്ല.
ഡോക്ടർ ചെയറിലേക്ക് വന്നിരുന്നു.
ഡോ :തന്റെ വീട് എവടെയാ?
ഞാൻ: ഈ ജംഗ്ഷനിൽ നിന്ന് വലത്തോട്ടുള്ള ചെറിയ ടാർ റോഡിലെ നാലാമത്തെ വീടാ.
ഡോ: അപ്പോൾ ഇവിടെ തന്നെയുള്ള ആളാണല്ലേ?
ഞാൻ: ഡോക്ടറുടെ വീട്?
ഡോ: പത്താം മൈൽ ആണ്.
എന്റെ നാട്ടിൽ നിന്ന് 12 Km അപ്പുറത്താണ് ആ സ്ഥലം.
ഞാൻ: ഡോക്ടർ ഇവിടെ മാത്രമാണോ കൺസൽട്ടേഷൻ?
ഡോ: ഞാൻ മാടൂർ PHC യിൽ ആണ് വർക്ക് ചെയ്യുന്നത്. അത് കഴിഞ്ഞ് വൈകുന്നേരം 4 മുതൽ 7വരെ ഇവിടെ.
ലീവ് ദിവസം 9:30 മുതൽ 1 മണി വരെ.
അത് കഴിഞ്ഞ് ഞാൻ വീട്ടിൽ
പോകും.
ബാക്കി ദിവസം മാടൂർ ക്വാർട്ടേഴ്സ് ഉണ്ട്, അവിടെയാ.
ഈ മാടൂർ എന്റെ നാട്ടിൽ നിന്ന് 20 km അകലെയുള്ള മലയോര ഗ്രാമം ആണ്.
ഡോക്ടറുടെ നാട്ടിൽ നിന്ന് 32 km ദൂരം.
ഡോ: താൻ എന്തു ചെയ്യുവാ?
ഞാൻ: ഞാൻ ഇലക്ട്രിക്കൽ എഞ്ചിനീയർ ആണ്.ഇപ്പോൾ ഫ്രീലാൻസ് ആയി ഡിസൈനിംഗും ഡ്രോയിംഗും ഒക്കെ ചെയ്യുന്നു.
ഡോ: വീട്ടിൽ ആരൊക്കെ ഉണ്ട്?
ഞാൻ: അമ്മയും അമ്മയുടെ വല്യമ്മയും
ഡോ: അച്ഛൻ?
ഞാൻ: മരിച്ചു പോയി.12 വർഷമായി..
ഡോ :ഓഹ്… സോറി
ഞാൻ: its ok, ഡോക്ടറുടെ വീട്ടിൽ ആരൊക്കെ ഉണ്ട്?
ഡോ: അച്ഛൻ, അമ്മ, അമ്മൂമ്മ, ചേച്ചി കല്യാണം കഴിഞ്ഞ് ഹസിന്റെ വീട്ടിലാ
ഞാൻ: അമ്മയാണോ ക്വാർട്ടേഴ്സിൽ കൂടെ നിൽക്കാറ്?
ഡോ: അല്ല, അവിടെ ഞാൻ ഒറ്റക്കാ..
ഞാൻ: ഭയങ്കരം തന്നെ..
ഡോ : ഹ ഹ ഹ…. അത്യാവശ്യം ഒറ്റക്ക് ജീവിക്കാനുള്ളത് എന്റേൽ ഉണ്ട്.ഞാൻ കരാട്ടെ ബ്ലാക്ക് ബെൽട്ടാ…

ഞാൻ: ഓഹോ… ഡോക്ടർ ഒരു സംഭവം ആണല്ലോ?
ഡോ: ഹ ഹ ഹ… അപ്പോൾ പല്ലുകൾ നന്നായി കെയർ ചെയ്യണം…. തന്റെ പല്ലിൽ കറ പോലെ ഉണ്ടല്ലോ? സ്മോക്ക് ചെയ്യുമോ?
ഞാൻ: ഏയ്, ഇല്ല….
ഡോ :ഡ്രിങ്ക്സ് ?
ഞാൻ: വല്ലപ്പോളും ബിയർ അടിക്കും….
ഡോ :അതു ഞാനും കുടിക്കും.
ഞാൻ: ഞാൻ ആയുർവേദ മരുന്ന് കഴിച്ചിരുന്നു
കുറച്ചു കാലം.
ഡോ: അപ്പോൾ അതു തന്നെയാണ് കാര്യം. ഇപ്പോൾ ഞാൻ ഒരു ആന്റി ബയോട്ടിക്കും പെയിൻ കില്ലറും തരാം. 5 ദിവസം അത് കഴിക്ക്. അപ്പോഴേക്കും ഇൻഫെക്ഷൻ ഒക്കെ മാറും. അടുത്ത ശനിയാഴ്ച കാണിച്ചാൽ മതി. ബാക്കി കാര്യങ്ങൾ ഒക്കെ അപ്പോൾ പറഞ്ഞു തരാം .
ഞാൻ:ok ഡോക്ടർ… ഫീസ്?
ഡോ: 100 രൂപാ…
ഞാൻ: അപ്പോൾ ശരി ഡോക്ടർ, ഞാൻ ഇറങ്ങട്ടെ.
ഡോ: OK ,അടുത്തയാഴ്ച വരാൻ മറക്കണ്ട…
ഞാന്: ഏയ്, ഇല്ല
അങ്ങനെ അവിടെ നിന്നും ഇറങ്ങി മരുന്നും വാങ്ങി വീട്ടിലേക്ക് വിട്ടു.
ക്ലിനിക്കിൽ നിന്ന് ഇറങ്ങിയപ്പോളാണ് എനിക്കും പല്ലു വേദന ഫീൽ ചെയ്യാൻ തുടങ്ങിയത്.അതുവരെ അത് മറന്നതു പോലെയായിരുന്നു. വീട്ടിൽ എത്തി രാവിലെത്തെ ബാക്കി ഉപ്പ്മാവും തിന്നു ഞാൻ പെയിൻ കില്ലർ കഴിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ അതിന്റെ എഫക്ട് കണ്ടുതുടങ്ങി. വേദന കുറഞ്ഞു. ഇപ്പോൾ ചെറിയ വേദന മാത്രം. ഞാൻ കിടക്കയിലേക്ക് പോയി വന്നു. എന്റെ മനസ്സിൽ മുഴുവൻ ഡോക്ടർ ആയിരുന്നു… നവ്യ….. സാധാരണ നല്ല പരിചയം ഉള്ള പെൺകുട്ടികളോട് മാത്രമേ ഞാൻ നന്നായി സംസാരിക്കാറുള്ളൂ…. അല്ലാത്തവരോട് ചോദിക്കുന്നതിനുള്ള ഉത്തരം മാത്രം. പക്ഷെ നവ്യയെ എനിക്ക് മുമ്പേ അറിയാവുന്ന
ഒരാളെ പോലെയായിരുന്നു. വല്ലാത്ത കംഫർട്ടബിൾ ആയിരുന്നു. ചിലപ്പോൾ അവളുടെ സംസാരരീതി കൊണ്ടാവാം.
കിടന്നുറങ്ങാം എന്ന് വച്ചെങ്കിലും, മനസ്സിൽ അവൾ വന്നു കൊണ്ടിരിക്കുന്നു. പിന്നെയും പിന്നെയും കാണാൻ തോന്നുന്നു. ഇനി ഒരാഴ്ച കഴിഞ്ഞല്ലേ കാണിക്കേണ്ടതുള്ളൂ. FB യിൽ ഒന്നു സെർച്ച് ചെയ്താലോ?
നവ്യ എന്നു പേരു വച്ചു സെർച്ച് ചെയ്തു, കൂടെ സ്ഥലം വച്ച് ഫിൽട്ടർ ചെയ്തു. കുറെ റിസൽട്ട് വന്നെങ്കിലും, കണ്ടെത്താൻ കഴിഞ്ഞില്ല. പ്രൊഫൈൽ നെയിം അറിഞ്ഞാൽ ഈസി ആകുമായിരുന്നു. അതറിയില്ലാലോ…. അപ്പോഴാണ് ഒരു ഐഡിയ. ഡോക്ടറുടെ പ്രിസ്ക്രിപ്ഷനിൽ ഫുൾ പേരു കാണും. അതു വെച്ചു സെർച്ച് ചെയ്താൽ ഭാഗ്യം ഉണ്ടെങ്കിൽ കിട്ടും.
ശീട്ട് എടുത്തു പേര് നോക്കി. നവ്യ മേലേടത്ത്…..
അതു വച്ചു FB യിൽ നോക്കിയപ്പോൾ അതാ വരുന്നു നമ്മുടെ ഡോക്ടറുടെ പ്രൊഫൈൽ. മനോഹരമായ ചിരിയോടു കൂടിയ ഒരു പിക്, ഒരു റോസാച്ചെടിക്കരികെ നിന്നുള്ള ക്ലിക്.
ഞാൻ അതിൽ തന്നെ നോക്കിയിരുന്നു പോയി. അവളുടെ കുറച്ച് ഫോട്ടോസ് പ്രൊഫൈൽ പിക് ആയിട്ടുള്ളത് ഉണ്ട്. അതിലെല്ലാം അവളുടെ മനോഹരമായ ചിരി ഉണ്ടായിരുന്നു. ബാക്കി എല്ലാം ചില ക്വോട്ട്സും
വീഡിയോസും ഷെയർ ചെയ്തത്. പിന്നെ ഞാൻ മോർ ഇൻഫോ ക്ലിക്ക് ചെയ്തു. ബർത്ത് ഡേറ്റ് നോക്കിയ ഞാൻ ഞെട്ടി. എന്നെക്കാളും 3 വയസ്സിനു മൂത്തതാണവൾ… അതായത് 32 വയസ്സ്.വല്ലാത്ത ഞെട്ടൽ ആയി പോയി. ഒന്നുകൂടി ഞെട്ടിച്ചു കൊണ്ട് ഫോൺ റിംഗ് ചെയ്തു. ജിതി ആണ്.
ഞാൻ :ആ, പറയെടാ
ജിതി :കാണിച്ചിട്ടെന്തായി മോനേ ?

Leave a Reply

Your email address will not be published. Required fields are marked *