ഞാനും ഉറങ്ങി, വൈകുന്നേരം ജിതി വന്നു വിളിച്ചപ്പോൾ ആണ് ഞാൻ എണീറ്റത്. അവനും പായസം കൊടുത്തു. പിന്നെ ഞങ്ങൾ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കാൻ പോയി.
കളിച്ചു വന്നു കുളിയും ജപവും കഴിഞ്ഞപ്പോഴേക്കും 7 മണിയായി.
ഞാൻ ഫോൺ എടുത്ത് നെറ്റ് ഓണാക്കി.ഡോക്ടറുടെ മെസ്സേജ് കണ്ടു. പെട്ടെന്ന് ഓപ്പൺ ആക്കി. എന്റമ്മോ….. എന്തൊരു മൊഞ്ചാണ് പെണ്ണിന്. ഒരു സെറ്റ് സാരി ഉടുത്തു ദേവിയെപ്പോലെയുള്ള ഫോട്ടോ, താഴെ അമ്പലത്തിൽ എന്ന മെസ്സേജും. ചന്ദനക്കുറി വച്ചതോടെ ആ മുഖത്തെ ഐശ്വര്യം ഇരട്ടിയായതു പോലെ. ഞാൻ ആ ഫോട്ടോ സൂം ചെയ്ത് അവളുടെ മുഖം നോക്കി നിന്നു. എനിക്ക് അവളോട് പ്രണയം തോന്നിപ്പോയി.
പിന്നെ ഞാൻ റിപ്ലൈ കൊടുത്തു.
ഞാൻ :????…. സൂപ്പർബ്….. നല്ല സുന്ദരിയായിണ്ടുണ്ടല്ലോ?
ഡോ: ആണോ? താങ്ക് യൂ, താങ്ക് യൂ…
എന്നാൽ ഇത് പ്രൊഫൈൽ പിക് ആക്കാം.
ഞാൻ: പിന്നേ…. ചോദിക്കാനുണ്ടോ?
വേഗം മാറ്റിക്കോ….
ഡോക്ടർ പ്രൊഫൈൽ പിക് മാറ്റി.
ഡോ :അല്ലാ, നീ എന്താ പ്രൊഫൈൽ പിക് ഇടാത്തെ?
ഞാൻ: നമ്മൾ ഇതാരെ കാണിക്കാനാ?
ഡോ: കാണിക്കാൻ ആരെങ്കിലും ഉണ്ടായിട്ടാണോടാ എല്ലാരും പ്രൊഫൈൽ പിക് ഇടുന്നേ?പിക് കണ്ടു ചാറ്റ് ചെയ്യുമ്പോൾ നേരിട്ട് സംസാരിക്കുന്ന ഫീൽ കിട്ടും.
ഞാൻ: ഞാൻ സെൽഫി എടുത്താൽ ശരിയാവില്ല…. നാളെ എന്റെ ഫ്രണ്ട് ജിതിയെക്കൊണ്ട് ഫോട്ടോ എടുപ്പിച്ച് ഇടാം.ഡോ: ഞാൻ അത്യാവശ്യം നന്നായി ഫോട്ടോ എടുക്കും, നീ നാളെ വരുമ്പോൾ ഞാൻ എടുത്തു തരാം.
ഞാൻ: ഒക്കെ, ഡൺ… ഏതു അമ്പലത്തിലാ പോയത്?
ഡോ: ഇവിടെ അടുത്ത് ഒരു ശ്രീകൃഷ്ണ ക്ഷേത്രം ഉണ്ട്. അവിടെ..
ഞാൻ :ഓഹോ…
ഡോ :ഡാ വീട്ടിൽ നിന്ന് കാൾ വരുന്നുണ്ട്… പിന്നെ കാണാം.
ഞാൻ: ഓകെ, ബൈ…
അന്നു രാത്രി പിന്നെയും ഞങ്ങൾ കുറച്ച് ചാറ്റ് ചെയ്തു.
പിറ്റേന്ന് രാവിലെ പത്തു മണിയായപ്പോൾ ഫ്രിഡ്ജിൽ എടുത്തു വച്ച പായസം ഒരു കുപ്പിയിൽ എടുത്ത് ബാഗിൽ വച്ച് അതുമായി ക്ലിനിക്കിലേക്ക് ചെന്നു. പുറത്താരെയും കണ്ടില്ല.ഞാൻ പതിയെ കൺസൽട്ടിംഗ് റൂമിന്റെ വാതിലിൽ മുട്ടി. അപ്പോൾ ഡോക്ടർ വന്നു വാതിൽ തുറന്നു.
ഡോ ? ചിരിച്ചു കൊണ്ട് ) വാടോ, ഞാൻ നിന്റെ
പായസവും പ്രതീക്ഷിച്ച് ഇരിക്കുകയായിരുന്നു.
ഞാൻ: ഇതാ കൊണ്ടു വന്നിട്ടുണ്ട്.
ഇതും പറഞ്ഞ് ഞാൻ പായസം എടുത്ത് കൊടുത്തു.
ഡോ: ഇത് കുറേ ഉണ്ടല്ലോ? ഞാൻ ഇന്ന് വീട്ടിൽ പോകുന്നുണ്ട് .അപ്പോൾ കുറച്ചു വീട്ടിലും കൊടുക്കാം. ഞാൻ ഉണ്ടാക്കിയതാന്നു പറയാം… എന്താ?
ഞാൻ: ആയിക്കോട്ടെ….
ഡോക്ടർ ഒരു ഗ്ലാസിൽ പായസം എടുത്ത് കുടിച്ചു.
ഡോ :ഡാ, വിദ്യുത് എന്തൊരു ടേസ്റ്റാഡാ…. നീ സൂപ്പർ കുക്ക് തന്നെ….
ഇത് ഇനി വീട്ടിൽ കൊണ്ടു പോകണോ എന്ന് എനിക്ക് ആലോചിക്കണം….
ഡാ, നിന്റെ ഈ പേര് വിളിക്കാൻ വല്യ ബുദ്ധിമുട്ടാ…. വി … ദ്യു… ത്…..
നിനക്കു വേരെ പെറ്റ് നെയിം ഒന്നുമില്ലേ?
ഞാൻ: ഉണ്ട്, വീട്ടിലും ഫ്രണ്ട്സും എന്നെ വിച്ചു എന്നാ വിളിക്കുക.
ഡോ:വിച്ചു, നല്ല സുഖമുണ്ട് വിളിക്കാൻ. ഞാനും നിന്നെ അങ്ങനെ വിളിക്കാം.
വിച്ചൂ……
ഞാൻ: എന്തോ….
ഹ ഹ ഹ ഞങ്ങൾ രണ്ടാളും ചിരിച്ചു….
ഡോ :നിനക്ക് ഞാൻ ഉണ്ടാക്കിയ പായസം വേണോ?
ഞാൻ: ആ വേണം…..
ഡോ :ഇത് ഞാൻ നിനക്കായി കൊണ്ടു വന്നതാ…
ഡോക്ടർ ഒരു പാത്രത്തിൽ നിന്ന് പായസം എടുത്ത് ഗ്ലാസിൽ എനിക്ക് തന്നു.ഞാൻ അത് കുടിച്ചു.
ഞാൻ: ഡോക്ടറേ, അടിപൊളി പായസം…. കുറേ സേമിയ പായസം കുടിച്ചട്ടുണ്ട്
…. ഇതിന് ഒരു രക്ഷയും ഇല്ലാത്ത ടേസ്റ്റാ…..പക്ഷെ ഇതിലെന്തോ ഒരു സ്പെഷ്യൽ സാധനം ഉണ്ട്….. എന്താത്?
ഡോ ? ചിരിച്ചു കൊണ്ട് )അത് എന്റെ സീക്രട്ട് ആണ്…. പറഞ്ഞു തരൂല്ല
പിന്നെ, നീ എന്നെ എന്താണ് വിളിച്ചത്??? ഡോക്ടർ എന്നോ…..
നമ്മൾ ഇത്ര കമ്പനിയായിട്ടും ഞാൻ നിന്നെ വിച്ചൂന്നു വിളിക്കാൻ തുടങ്ങീട്ടും നീ എന്നെ ഡോക്ടറേന്നാ വിളിക്കുക അല്ലേ?…..
ഞാൻ: അയ്യോ, അത് പിന്നെ…..
ഡോ :എന്നെ നവ്യ എന്നു വിളിച്ചാൽ മതി….
ഞാൻ: ഡോക്ടർ എന്നെക്കാളും മൂത്തത് അല്ലെ…. അപ്പോൾ?
ഡോ: ഓഹോ അപ്പോൾ നിനക്ക് എന്നെ ചേച്ചീന്നു വിളിക്കണോഡാ ?…..
(കപട ദേഷ്യത്തോടെ)
ഞാൻ: അയ്യോ…. വേണ്ടേ…. അല്ലേലും കണ്ടാൽ ചേച്ചീന്നു വിളിക്കാൻ തോന്നില്ല.
ഡോ: അതെന്താടാ?
ഞാൻ: കണ്ടാൽ ഒരു 25 വയസ്സേ തോന്നൂ…. ഞാൻ നവ്യ എന്നു തന്നേ വിളിച്ചോളാമേ…..
ഡോ :25 ഓ…… വെറുതേ പറയല്ലേ മോനേ…..
ഞാൻ: സത്യായിട്ടും ഞാൻ ആദ്യം കണ്ടപ്പോൾ അത്രയാ വിചാരിച്ചേ….
ഡോ :അതെന്തായാലും സുഖിച്ചു…..
അതിപ്പോൾ നിന്നെ കണ്ടാലും 23-24 വയസ്സേ തോന്നൂ…. നിനക്ക് 29 വയസ്സായിന്നു ആരും പറയില്ല….
ആ ട്രിം ചെയ്ത താടിയും മീശയും, കുട്ടിത്തമുള്ള മുഖവും….
അതെന്താടാ നീ ഇപ്പോഴത്തെ
ട്രൻഡ് പോലെ കട്ടി താടിയും മീശയും വെക്കാത്തെ?
ഞാൻ: അങ്ങനെ ഞാൻ ട്രൻഡ് നോക്കി, എനിക്ക് കംഫർടബിൾ അല്ലാത്തതൊന്നും ചെയ്യാറില്ല. ഒരിക്കൽ ചുമ്മാ തോന്നീട്ടു വളർത്തിയിരുന്നു, പക്ഷെ ഭയങ്കര അസ്വസ്ഥത ആയിരുന്നു.പിന്നെ ചെയ്തില്ല.
ഇനി മുതൽ ഡോക്ടറെ നവ്യ എന്നേ എഴുതൂ….
നവ്യ :അതേതായാലും നന്നായി. ഇങ്ങനെ കാണാൻ അടിപൊളിയാ…
ഞാൻ :താങ്ക് യൂ…. താങ്ക് യു….
അല്ല ഇന്നു പേഷ്യന്റ് സിനെ ഒന്നും കാണാനില്ലല്ലോ, എന്ത് പറ്റി?
നവ്യ :സാധാരണ വർക്കിംഗ് ഡെയ്സിൽ ഞാൻ വൈകുന്നേരം അല്ലെ ഉണ്ടാകാറുള്ളൂ, അതാകും.
ഏതായാലും നിന്റെ ഫോട്ടോ ഞാൻ എടുത്തു തരാം. ഇന്ന് തന്നെ പ്രൊഫൈൽ പിക് ഇടണം.
എന്നിട്ട് അവിടെയുള്ള പുറത്തേക്കു തുറക്കുന്ന ഗ്ലാസ് വിൻഡോയുടെ കർട്ടൻ മാറ്റി. പുറത്തെ പ്രകൃതി ഭംഗി അതിലൂടെ കാണാമായിരുന്നു. അവൾ ക്യാമറ (Nikon D3500)എടുത്തു ,എന്നെ പോസ് ചെയ്തു നിർത്തി. കുറച്ചു ക്ലിക്ക്സ് എടുത്തു. എന്നെ കാണിച്ചു തന്നു.
ഞാൻ: ആഹാ… അടിപൊളി പിക്സ്…. എനിക്ക് ഇത്രേം ലുക്ക് ഉണ്ടായിരുന്നോ? എന്തായാലും താൻ കിടിലൻ ഫോട്ടോഗ്രാഫർ തന്നെയാണ്…
നവ്യ :താങ്ക്യൂ… താങ്ക്യൂ….
അവൾ എനിക്ക് എല്ലാ പിക്സും
അയച്ചു തന്നു.ഞാൻ അപ്പോൾ തന്നെ അതിൽ നിന്ന് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് പ്രൊഫൈൽ പിക് ആക്കി.
