ജീവിതമാകുന്ന നൗക – 11 Like

ആദ്യം എല്ലാവരും കേൾക്കുവാനായി രണ്ട് ഡയലോഗ്. എൻ്റെ ഷോ കണ്ട് അവൻ ദേഷ്യപ്പെട്ടില്ല . കഴിയുന്ന രീതിയിൽ എന്നെ പറഞ്ഞു മനസിലാക്കാൻ ആണ് ശ്രമിക്കുന്നത്. അവൻ പറയുന്ന കാര്യങ്ങൾ എല്ലാം ശരിയാണ്. പക്ഷേ എനിക്ക് ഇപ്പോൾ ശരിയും തെറ്റുമൊന്നും നോക്കാൻ സാധിക്കില്ല. എങ്ങനെയെങ്കിലും പിടിച്ചു നിൽക്കണം

ഒന്നും നോക്കിയില്ല ace കാർഡ് തന്നെ ഇറക്കി.

അർജ്ജുവിൻ്റെ യഥാർത്ഥ പേര് പറഞ്ഞപ്പോൾ തന്നെ അവൻ ഞെട്ടി. അതോടെ സംഭവം ഏറ്റു എന്ന് മനസ്സിലായി.

ആൾമാറാട്ടത്തിന് കേസ് വരുമെന്നൊക്കെ തള്ളി.

ദയനീയമായി അവൻ ഒന്ന് തടയിടാൻ ശ്രമിച്ചു. അത് വരെ അന്വേഷിച്ച അറിഞ്ഞ കാര്യങ്ങളടക്കം അടക്കം എല്ലാം കൂടി അങ്ങ് പറഞ്ഞു. അതോടെ ഗ്രേറ്റ് അർജ്ജുൻ അല്ല ശിവ ഫ്ലാറ്റ്. അവൻ്റെ മുഖത്തു കേസ് വരുമെന്ന് പറഞ്ഞതിലുള്ള പേടിയൊന്നുമല്ല, പക്ഷേ ഒരു നിസഹായത. മറച്ചു പിടിച്ച കാര്യങ്ങൾ പുറത്തായതിൽ ഉള്ള വിഷമം.

എല്ലാവരും പുറത്തു നിന്ന് എത്തി നോക്കുന്നുണ്ട്. ഞാൻ പുറത്തേക്കിറങ്ങി

സംഗതി ഏറ്റിട്ടുണ്ട് തത്കാലം രക്ഷപെട്ടു എന്ന് തോന്നുന്നു

ഞാൻ ബാഗും എടുത്തു റൂമിനു പുറത്തേക്കിറങ്ങി. സുമേഷ് suitcase അകത്തേക്ക് എടുത്തു വെച്ചിട്ടുണ്ട്. എല്ലാവരെയും കേൾപ്പിക്കാനായി ഒരു ഡയലോഗ് അടിച്ചു. അതോടെ രാഹുലിൻ്റെ സകല കണ്ട്രോളും പോയി. എന്നെ തല്ലാതിരിക്കാൻ മാത്യു ശ്രമിക്കുന്നുണ്ട്.

be cool Anna, be cool

അർജ്ജു എന്തോ പോയി നേരേ ചെവിയിൽ പറഞ്ഞതോടെ അവൻ ഒന്ന് അടങ്ങി. എല്ലാവരും എന്നെ തന്നെയാണ് നോക്കുന്നത്.

“എന്നെ ഇങ്ങനെ നോക്കുകയൊന്നും വേണ്ട നിങ്ങൾ രണ്ട് പേരും കൂടി വൃത്തികെട്ട കളി കളിച്ചല്ലേ എന്നെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയത്. ഇനി നിങ്ങൾ നല്ലൊരു താമസ സ്ഥലം ശരിയാക്കുന്നവരെ ഞാൻ ഇവിടെ തന്നെ താമസിക്കും. ചുമ്മാ വേണ്ട ഇപ്പോൾ ഞാൻ ഹോസ്റ്റലിൽ കൊടുക്കുന്നതിൽ നിന്ന് 1000 രൂപ കൂടുതൽ തന്നേക്കാം.”
കറക്റ്റ് സമയത്തു കാളിംഗ് ബെൽ മുഴങ്ങിയത്. ആരും അനങ്ങുന്നില്ല. ഇനി അസോസിയേഷൻ കാരാണോ. നേരത്തെ പെരട്ട കിളവനിട്ട് നല്ല ഡോസ് കൊടുത്തതാണ്. വീണ്ടും ബെൽ മുഴങ്ങിയപ്പോൾ പോൾ പോയി ഡോർ തുറന്നു.

ഭാഗ്യം അവന്മാർ ഓർഡർ ചെയ്‌ത ഫുഡ് ആണ്.

നേരെ മണി ചേട്ടൻ്റെ അടുത്ത് ചെന്ന് സ്റ്റീഫൻ്റെ അനിയൻ ആണെന്ന് പറഞ്ഞു പരിചയപ്പെട്ടു ഒഴിഞ്ഞു കിടക്കുന്ന ഒരു റൂം കാണിച്ചു തരാൻ പറഞ്ഞു. പുള്ളി അർജ്ജുവിനെ ഒന്ന് നോക്കി എന്നിട്ട് എൻ്റെ കൈയിലെ ബാഗ് വാങ്ങി കൊണ്ട് ഒരു റൂമിലേക്ക് നടന്നു. പിന്നാലെ ഞാനും. എല്ലാവന്മാരോടുമായി ഞാൻ ഒന്ന് ഫ്രഷായിട്ട് വരാമെന്ന് പറഞ്ഞു.

വാതിലടച്ചു കുറ്റിയിട്ടു കഴിഞ്ഞപ്പോളാണ് നേരാവണ്ണം ശ്വാസമെടുത്തത്.

ഗുഡ് ജോബ് അന്ന.

ചവിട്ടി പുറത്താക്കുമെന്ന് കരുതിയതാണ് എന്തായാലും അതുണ്ടായില്ല. ഒരുപക്ഷേ ബാക്കി ഉള്ളവരൊക്കെ അവിടെ ഉള്ളത് കൊണ്ടായിരിക്കും. എല്ലാവന്മാരെയും മാക്സിമം പിടിച്ചു നിർത്തണം. ഇരുട്ടായാൽ പിന്നെ എന്നെ പുറത്താക്കില്ലയിരിക്കും.

ഞാൻ റൂമൊന്ന് നോക്കി. നല്ല അടിപൊളി റൂമാണ്. ഒരു ബാൽക്കണി ഒക്കെ ഉണ്ട്. കായൽ വ്യൂ ആണ്. പിന്നെ ഒരു ഡ്രസിങ് റൂം. അലമാരകൾ മിക്കതും കാലിയാണ്. ഒരു കള്ളിയിൽ കുറച്ചു ബെഡ്ഷീറ്റ് ഒക്കെ ഉണ്ട്. പിന്നെ കുറച്ചു ബുക്കുകൾ.

ഒരു ഭിത്തിയിൽ ഒരു ഫുൾ സൈസ് mirror ഉണ്ട്. ഞാൻ എൻ്റെ കോലം കുറച്ചു നേരം നോക്കി നിന്നു. ആകെ കോലം കേട്ടിരിക്കുന്നു. താമസിക്കാൻ ഉള്ള സ്ഥലം ഇല്ലാതായിരിക്കുന്നു ഇനി എങ്ങോട്ട് എന്ന ചോദ്യത്തിന് ഉത്തരമില്ല. ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയ സ്ഥിതിക്ക് എന്തു വന്നാലും അപ്പച്ചിയുടെ അടുത്തേക്കില്ല. എന്തായാലും തോറ്റു പിന്മാറുന്ന പ്രശ്നമായില്ല.

ഫോൺ എടുത്തു നോക്കിയപ്പോൾ പാറു ചേച്ചിയുടെ കാൾ വന്ന് കിടക്കുന്നുണ്ട്. ഫോൺ വിളിച്ചു ഒരു റിലേറ്റീവിൻ്റെ വീട്ടിലാണ് എന്ന് ഒരു നുണ പറഞ്ഞു. അല്ലെങ്കിൽ പുള്ളിക്കാരി ടെൻഷൻ അടിക്കും.

കുളിച്ചു ഫ്രഷായി ചെന്നപ്പോളേക്കും എല്ലാവന്മാരും ഫുഡ് അടി തുടങ്ങിയിട്ടുണ്ട്. ഡൈനിങ്ങ് ടേബിളിൽ സീറ്റില്ല. അർജ്ജു കഴിക്കുന്നില്ല എന്ന് തോന്നുന്നു. രമേഷിനെ എഴുന്നേൽപ്പിച്ചു വിട്ടു ഒരു സീറ്റ് സ്വന്തമാക്കി. ടെൻഷൻ ഉണ്ടെങ്കിലും പുറത്തു കാണിക്കാതെ കഴിക്കാൻ തുടങ്ങി.
ബീഫന് നല്ല ടേസ്റ്റ് ഉണ്ടായിരുന്നു മണി ചേട്ടൻ ഉണ്ടാക്കിയതാണ് എന്നറിഞ്ഞപ്പോൾ ഞാൻ അടിപൊളിയാണ് എന്ന് പറഞ്ഞതും രാഹുൽ കഴിപ്പ് മതിയാക്കി പോയി വാതിലടച്ചു. ഫുഡ് ടേസ്റ്റള്ളത് കൊണ്ടാണോ എന്നറിയില്ല ആരും അവനെ വിളിക്കാനൊന്നും പോയില്ല.

Leave a Reply

Your email address will not be published. Required fields are marked *