ജീവിതമാകുന്ന നൗക – 11 Like

ശനിയാഴ്ച്ച പതിനൊന്ന് മണിയോടെ എല്ലാവരും ഫ്ലാറ്റിലേക്ക് എത്തി. ബാലക്കണിയിൽ പേപ്പർ വിരിച്ചിരുന്നു പരിപാടി തുടങ്ങി. കഴിഞ്ഞ തവണത്തെ പോലെ ഫോറിൻ ബ്രാൻഡ് ഒന്നുമില്ല. മൂന്ന് ബകാർഡി വോഡ്‌ക. പിന്നെ മണി ചേട്ടൻ വക ചിക്കൻ ലിവറും ബീഫ് ഫ്രൈയുമാണ് ടച്ചിങ്സ്. മണിചേട്ടന് ഇനി റെസ്റ് കൊടുക്കാമെന്ന് തീരുമാനിച്ചു. അതു കൊണ്ട് കുറച്ചു കഴിയുമ്പോൾ ഫുഡ് swiggy ചെയ്യണം.

എല്ലാവരും സന്തോഷത്തിലാണ് കുറെ നാളുകൾക്ക് ശേഷമാണ് ഇങ്ങനെ ഒരു കൂടൽ. ഓരോ പെഗ്‌ അടിച്ചു കഴിഞ്ഞപ്പോളേക്കും കഥകൾ ഒക്കെ പറഞ്ഞു തുടങ്ങി. ക്ലാസ്സിലെ പെണ്ണുങ്ങൾ മുതൽ പല കാര്യവും സംസാര വിഷയമാണ്. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞു. എല്ലാവന്മാരും കുറച്ചു പറ്റായിട്ടുണ്ട്

എല്ലാവർക്കും എൻ്റെ വായിൽ നിന്ന് ഗോവയിൽ നടന്ന കാര്യങ്ങൾ അറിയാൻ കാത്തു നിൽക്കുകയാണ്. രാഹുൽ പല പ്രാവിശ്യം മുഖത്തു നോക്കുന്നുണ്ട്.
അവസാനം ഞാൻ ഗോവയിൽ വെച്ചുണ്ടായ സംഭവങ്ങൾ ചുരുക്കി അങ്ങ് പറഞ്ഞു.

സുമേഷിനും ടോണിക്കും പറഞ്ഞ കാര്യങ്ങൾ മുഴുവൻ അങ്ങോട്ട് ദഹിച്ചിട്ടില്ല. പക്ഷേ രമേഷ് കാര്യങ്ങൾ ശരി വെച്ചതോടെ എല്ലാവർക്കും വിശ്വാസമായി.

അത് കഴിഞ്ഞപ്പോൾ കോളേജിൽ വന്ന ബെൻസ് ഇന്നോവയിലെയും ആൾക്കാരെ പറ്റി അറിയണമെന്നായി

പ്രൊട്ടക്ഷന് വന്ന ആൾക്കാർ രാഹുലിൻ്റെ അച്ഛൻ്റെ സുഹൃത്ത അയച്ചതാണ് എന്ന് നുണ മാത്യുവും രമേഷും ഒഴികെയുള്ളവർ ഏറെ കുറെ വിശ്വസിച്ചിട്ടുണ്ട്. ചോദ്യങ്ങൾ മുഴുവൻ സുമേഷ് വക ആണ്. കൂട്ടത്തിൽ ടോണി വകയുമുണ്ട്.

“എന്നാലും അർജ്ജു അന്ന് രാത്രിയിൽ അന്ന നിൻ്റെ വണ്ടിയിൽ എന്തിനാണ് ചാടി കയറിയത്? അതും അവളുടെ അപ്പച്ചിയുടെ കൂടെ പോകാതെ?”( സുമേഷ്)

“ആ ആർക്കറിയാം. പിന്നെ എൻ്റെ ഒപ്പം മാത്രമല്ലല്ലോ. രാഹുലും ഉണ്ടായിരുന്നില്ലേ.”

“പിന്നെ രാഹുലും ജെന്നിയും ലൈൻ ആണെന്ന് അവൾക്കറിയാം.“ (ടോണി)

“അതിന് ?”

“നിങ്ങൾ എങ്ങോട്ടാണ് പോയത്?” (മാത്യു)

“വേറെ എവിടേക്ക് ജേക്കബ് അച്ചായൻ്റെ കുമളിയിലെ എസ്‌റ്റേറ്റിലേക്ക് ഇവൻ്റെ ലോക്കൽ ഗാർഡിയൻ” (രാഹുൽ)

“അടിപൊളി എസ്‌റ്റേറ്റ് ആണോ? നമുക്ക് ഒരു ദിവസം ട്രിപ്പ് അടിച്ചാലോ.”

പോൾ ആണ് ചോദിച്ചത്. വിഷയം മാറിയതിൽ എനിക്ക് ആശ്വാസമായി

ജേക്കബ് അച്ചായനോട് ചോദിച്ചിട്ടു തീരുമാനിക്കാം. പുള്ളി എന്തായാലും സമ്മതിക്കും.

എന്നാലും ദീപുവും കീർത്തനയും കൂടി ഇങ്ങനെ ഒരു പണി ഒപ്പിക്കുമെന്ന് കരുതിയില്ല. കാണാൻ നല്ല ശാലീന സുന്ദരി. സ്വഭാവം യക്ഷിയുടെയും. നീ ദീപുവിൻ്റെ ഒപ്പം എങ്ങനെ കൂട്ടായി.

ടോണി രമേഷിനോടാണ് ചോദിച്ചത്

കാര്യം ഞങ്ങൾ കുറെ അലമ്പോക്കെ കാണിച്ചിട്ടുണ്ടെങ്കിലും ഈ വക ചെറ്റത്തരം അവൻ ആദ്യമായിട്ട് കാണിക്കുന്നത്. അതും ഒരു പെണ്ണിൻ്റെ മാനം കളയുന്ന പരിപാടി.

അത് ശരിയാ അന്നയുടെ ഭാവി പോയി. (സുമേഷ്)

പിന്നെ അവളുടെ അപ്പൻ കുര്യൻ്റെ കൈയിൽ പൂത്ത കാശുണ്ട്. ഏതെങ്കിലും ഒരുത്തൻ കാശു വാങ്ങി കെട്ടിക്കോളും. പിന്നെ നല്ല സ്മാർട്ട് പെണ്ണല്ലേ. (പോൾ)

അന്നയെ കുറിച്ചാണ് സംസാരം. ഞാൻ അഭിപ്രായം പറയാൻ പോയില്ല.

എന്തായാലും ഇത്രക്കും വേണ്ടായിരുന്നു. കുറച്ചഹങ്കാരം ഉണ്ടായിരുന്നെങ്കിലും അവള് ശരിക്കും പാവമാടാ” (സുമേഷ്)
കുറച്ചൊന്നുമല്ല നല്ല പോലെ ഉണ്ടായിരുന്നു. അന്ന് അർജ്ജു പണി കൊടുത്തപ്പോളാണ് ലവൾ അടങ്ങിയത്. (രമേഷ് )

“ആ ദീപു എങ്ങാനും തിരിച്ചു വന്നാൽ ഞങ്ങൾ അവൻ്റെ മേത്തു കൈ വെക്കും അന്നേരം തടയാൻ വന്നേക്കരുത്.” (പോൾ )

രമേഷ് കൈ കൂപ്പി.

“അവൻ വരാനൊന്നും പോകുന്നില്ല. സസ്പെന്ഷൻ എന്തായാലും ഡിസ്മിസ്സൽ ആകും. ഉറപ്പാണ്. ” (മാത്യു )

“അവനിപ്പോൾ എവിടെയാ വല്ല വിവരവുമുണ്ടോ?” (ടോണി)

“ആൾ ബാംഗ്ലൂർ ഉണ്ട്. എന്നെ ഒരു വട്ടം വിളിച്ചിരുന്നു വേറെ ഒരു കോമൺ ഫ്രണ്ടിൻൻ്റെ അടുത്താണ്. വീട്ടുകാരുടെ കാര്യമാണ് കഷ്ടം. അന്നയുടെ കൊച്ചച്ചൻ അവനെ അന്വേഷിച്ചു ചെന്നിരുന്നു.” (രമേഷ് )

“അവനിട്ട് മാത്രമല്ല അവൾക്കിട്ടും കൊടുക്കണം. ആ കീർത്തന. “ (ജിതിൻ)

Leave a Reply

Your email address will not be published. Required fields are marked *