“ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് ഇപ്പോൾ വരാം. നല്ല വിശപ്പുണ്ട്. എനിക്കും കൂടി ഫുഡ് ബാക്കി വെക്കേണേ.”
പോകുന്ന വഴി എല്ലാവരോടുമായി അവളുടെ ഒരു ഡയലോഗ്.
മണി ചേട്ടൻ ബാഗ് വെച്ചിട്ട് പുറത്തേക്കിറങ്ങിയതും വാതിൽ അടഞ്ഞു. പുള്ളി പോളിൻ്റെ അടുത്ത് നിന്ന് ഫുഡ് പാക്കറ്റ്കൾ വാങ്ങി കൊണ്ട് അടുക്കളയിലേക്ക് പോയി.
രാഹുൽ എന്നെ തുറിച്ചു നോക്കുന്നുണ്ട്.
“ഇതിപ്പോ ഇവിടെ എന്താ ഉണ്ടായേ” രമേഷിൻ്റെ വക ഊള ഡയലോഗ്.
ആർക്കും വലിയ മിണ്ടാട്ടമൊന്നുമില്ല. എല്ലാവരും ഒന്ന് പോയിരുന്നെങ്കിൽ രാഹുലിൻ്റെ അടുത്ത് കാര്യങ്ങൾ പറയാമായിരുന്നു.
ഞാൻ പതുക്കെ റൂമിലോട്ട് പോയി. രാഹുൽ പിന്നാലെ വരുമെന്നാണ് കരുതിയത്. എന്നാൽ അതുണ്ടായില്ല.
രണ്ട് മിനിറ്റ് കഴിഞ്ഞിട്ടും അവൻ വന്നില്ല. റൂമിൽ നിന്ന് ഞാൻ വന്നപ്പോളേക്കും എല്ലാവരും നല്ല പോളിംഗ് ആണ്. ഡൈനിങ്ങ് ടേബിളിൽ കറക്റ്റ് 8 പേർക്കിരിക്കാനുള്ള സീറ്റ് അതിൽ എല്ലാവരും ഇരുന്നു കഴിഞ്ഞു. ഞാൻ മാത്രം പുറത്തു. അല്ലെങ്കിലും കഴിക്കാനുള്ള മൂഡ് ഒക്കെ പോയി. രാഹുൽ ആണെങ്കിൽ വാശിക്ക് എല്ലാവരെയും തീറ്റിക്കുന്നുണ്ട. ഫുഡെല്ലാം കഴിച്ചു തീർത്തു അന്നയെ പട്ടിണിക്കിടനാണോ ആവൊ.
അപ്പോളാണ് അന്ന റൂമിൽ നിന്നിറങ്ങി വന്നത്. കുളിച്ചു ഫ്രഷായിട്ടുണ്ട്. ഒരു ഫുൾ length സ്കർട്ടും ടീഷർട്ടുമാണ് വേഷം. തലയിൽ നിന്ന് വെള്ളമൊക്ക T ഷർട്ടിലേക്ക് ഒലിച്ചിറങ്ങുന്നുണ്ട്.
എന്നെ നോക്കി ഒന്ന് വെളുക്കെ ചിരിച്ചിട്ട് കഴിക്കുന്നവന്മാരുടെ അടുത്തേക്ക് നീങ്ങി
“ഹാ വീട്ടിൽ ആകെയുള്ള പെണ്ണ് എത്തുന്നതിൻ്റെ മുൻപ് നിങ്ങളൊക്കെ തീറ്റ തുടങ്ങിയോ? നിങ്ങളൊക്കെ എന്തു ഫ്രണ്ട്സാണ് “
നേരെ ചെന്ന് കഴിക്കാനുള്ളത് ഒരു പ്ലേറ്റലേക്ക് എടുത്തു.
“അർജ്ജു കഴിക്കാൻ വരുന്നില്ലേ.”
എൻ്റെ വീട്ടിൽ വന്നിട്ട് എന്നെ ക്ഷണിക്കുന്നു പുന്നാര മോൾ. എനിക്കങ്ങോട്ട് ചൊറിഞ്ഞു കയറി വന്നു. എങ്കിലും ഒന്നും മിണ്ടിയില്ല. മിണ്ടിയാൽ അവള് ചിലപ്പോൾ എല്ലാം വിളിച്ചു കൂകും
ഫ്രൈഡ് റൈസും ചില്ലി ചിക്കനും പിന്നെ ബീഫും പ്ലേറ്റിലേക്കെടു ത്തിട്ടു. നേരേ രമേഷിൻ്റെ അടുത്തേക്ക് ചെന്നു
“ഡാ കരടി. നീ അപ്പുറത്തു സോഫയിൽ പോയിരിക്ക എനിക്ക് ടേബിളിൽ വെച്ച് കഴിച്ചില്ലേൽ ശരിയാകില്ല ”
അപ്പുറത്തിരുന്ന് സുമേഷും ടോണിയും ജിതിനും ഒക്കെ ചിരിച്ചു. അതോടെ രമേഷ് പതുക്കെ പ്ലേറ്റ് എടുത്തോണ്ട് എൻ്റെ അടുത്തേക്ക് .
ഇരിപ്പിടം കിട്ടിയതും അവൾ കഴിക്കാൻ തുടങ്ങി. ആസ്വദിച്ചാണ് കഴിപ്പ്. സുമേഷിൻ്റെയും പോളിൻ്റെയും അടുത്തു ഓരോ കാര്യങ്ങൾ ഒക്കെ സംസാരിക്കുന്നുണ്ട അവർ തിരിച്ചും. രാഹുൽ അവളെയും എന്നെയും മാറി മാറി കലിപ്പിച്ചു നോക്കുന്നുണ്ട്. പക്ഷേ അവൾ കണ്ട ഭാവം കാണിക്കുന്നില്ല.
ഇടക്ക് വെച്ച് മണി ചേട്ടനോട് ബീഫ് അടിപൊളിയാണ് എന്ന് അന്നാ വിളിച്ചു പറഞ്ഞു.
അതോടെ രാഹുൽ കഴിക്കൽ അവസാനിപ്പിച്ചു എഴുന്നേറ്റ് നേരെ അവൻ്റെ റൂമിലേക്ക് കയറി വാതിലടച്ചു.
ബാക്കി ഉള്ളവർ (മാത്യു ഒഴികെ ) അവളുടെ അടുത്തു ഓരോന്നൊക്കെ സംസാരിക്കുന്നുണ്ട്.അവള് പറയുന്ന തമാശക്ക് അവളൊഴികെ ബാക്കി ഉള്ളവർ എൻ്റെ റിയാക്ഷൻ എന്താണ് എന്നറിയാൻ ഇടകണ്ണിട്ട് നോക്കുന്നുണ്ട്. കാര്യം
ഞാൻ പതുക്കെ മെയിൻ ബാൽക്കണിയിലേക്ക് പോയി. കുറച്ചു കഴിഞ്ഞപ്പോൾ മാത്യു എൻ്റെ അടുത്തേക്ക് വന്നു.
“ഡാ എന്താ പ്രശനം?”
“കറക്റ്റ് അറിയില്ല. അവളെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കി. ഞങ്ങളാണ് അതു ചെയ്‌തത് എന്ന് പറഞ്ഞാണ് ഇങ്ങോട്ട് കെട്ടി എടുത്തേക്കുന്നത്.”
“ഇനി ഇപ്പൊ എന്താ ചെയ്യുക ?”
“നിൻ്റെ പരിചയത്തിൽ വല്ല ഹോസ്റ്റലും. അല്ലെങ്കിൽ വേണ്ട നീ എല്ലാവരെയും കൂട്ടി ഇറങ്ങു. ഞാൻ തന്നെ സോൾവ് ചെയ്തോളാം.”
അപ്പോഴേക്കും എല്ലാവരും ലിവിങ്ങ് റൂമിലേക്ക് എത്തി. എല്ലാവന്മാരുടെയും കൈയിൽ ഐസ്ക്രീം ഉണ്ട്. അന്നയുടെ കൈയിൽ രണ്ട് ബൗൾ. എൻ്റെ നേരെ ഒരെണ്ണം നീട്ടി
“അർജ്ജു ലഞ്ച് കഴിച്ചില്ലലോ ഐസ്ക്രീം എങ്കിലും കഴിക്കു. “
