ജീവിതമാകുന്ന നൗക – 11 Like

“ഇവനൊന്ന് അയഞ്ഞാൽ ആ ഡയറക്ടർ തള്ള അവളെ തിരിച്ചു കൊണ്ടുവരും. ഞാനും അത് തന്നെയാ പറഞ്ഞത്. അവള് വന്നിട്ട് അവൾക്കിട്ട് പണി കൊടുക്കണം.” (രാഹുൽ )

“കിട്ടാത്ത മുന്തിരി പുളിക്കും. അതാണ് ലവൾ ഇവിനിട്ട് പണിതത്.” (ടോണി)

“എന്തൊക്കെ പറഞ്ഞാലും നീയും അന്നയും നല്ല മാച്ച് ആണ്.” (സുമേഷ്)

അവൻ എന്നെ നോക്കിയാണ് പറഞ്ഞത്

“ഡാ എൻ്റെ കൈയിൽ നിന്ന് നീ വാങ്ങും. “

“അല്ല ഞാൻ height ആണ് ഉദേശിച്ചത്.”

സുമേഷ് ഇളിച്ചു കാണിച്ചു

“എന്തായാലും നിങ്ങൾ രണ്ട് പേരും സൂക്ഷിക്കണം. അവളുടെ അപ്പൻ പണി തരാൻ ചാൻസ് ഉണ്ട്.” (മാത്യു )

“എന്തിന്? അവൾ ഇപ്പോൾ ഹോസ്റ്റലിലേക്ക് മാറിയില്ലേ. പിന്നെ അവളുടെ ആളുകൾ ദീപുവിനെ തിരക്കി ചെന്നെല്ലോ. അവർക്ക് കാര്യം മനസ്സിലായി കാണും” (രാഹുൽ)

“സത്യം പറ അന്ന് നിങ്ങളുടെ ഒപ്പം പോന്ന അവളെ നിങ്ങൾ ചവിട്ടി പുറത്താക്കിയതല്ലേ.” (ലിജോ )

“അതൊന്നുമില്ല അവൾ തന്നെ പോയതാണ്” (രാഹുൽ)

“എന്നാലും അവൾ എന്തിനായിരിക്കും നിങ്ങളുടെ ഒപ്പം ചാടി കയറി പോയത്? ഞാൻ കുറെ പ്രാവിശ്യം നേരിട്ട് ചോദിച്ചതാണ്. അതിന് അവൾ മറുപടിയൊന്നും പറഞ്ഞില്ല. അവൾക്ക് ഇനി നിന്നോട് വല്ല ഫീലിങ്ങ്സ് ഉണ്ടോ” (സുമേഷ്)
ഞാൻ വീണ്ടും തെറി വിളിക്കാൻ തുടങ്ങിയപ്പോൾ intercom ൽ കാൾ വന്നു. സെക്യൂരിറ്റി ആയിരിക്കും. അസോസിയേഷനിലെ കിളവന്മാരായിരിക്കും. ഇത്രെയും ബാച്ചലേഴ്‌സ് കയറി വന്നതിൻ്റെ ചൊറി ആയിരിക്കണം. എല്ലാവന്മാരും കൂടി കുറച്ചു ഒച്ച കൂടുതലാണ്. അതും ബാൽക്കണിയിലിരുന്ന് രാഹുലാണ് എഴുന്നേറ്റ് പോയി ഫോൺ എടുത്തത്. അവൻ്റെ മുഖ ഭാവം മാറി. മുഖമാകെ ഇരുണ്ടു കടന്നൽ കുത്തിയ പോലെ ആയിട്ടുണ്ട്. അവൻ എന്നെ ഒന്ന് നോക്കി.

“ആരാടാ? ആ ചൊറിയാൻ ചെറിയാൻ ആണോ ?”

അവൻ ഒന്നും മിണ്ടിയില്ല.

“ഞാൻ ഇപ്പോൾ വരാം.”

എല്ലാവരും എന്താണ് സംഭവം എന്ന രീതിയിൽ പരസ്‌പരം നോക്കുന്നുണ്ട്.

“ഡാ ഞാനും വരുന്നു. “

“നീ ഇവിടെ ഇരുന്നാൽ മതി. “

അപ്പോഴേക്കും കാളിംഗ് ബെൽ മുഴങ്ങി. രാഹുൽ വാതിലിനടുത്തേക്ക് നീങ്ങി പിന്നാലെ ഞാനും. അവൻ വാതിൽ തുറന്നതും ഞാൻ ഞെട്ടി. എല്ലാവരും ഞെട്ടി എന്ന് പറയുന്നതായിരിക്കും കൂടുതൽ ശരി.

അവൾ നിൽക്കുന്നു അന്ന. ബാക്കിൽ വലിയ ഒരു ബാഗ് ഉണ്ട്. പിന്നെ ഒരു ട്രോളി suitcase ഉം ലാപ്ടോപ്പ് ബാഗും. അവളുടെ പിന്നിലായി ഗേറ്റിൽ നിൽക്കുന്ന രണ്ട് സെക്യൂരിറ്റി.

ഞങ്ങളെ എല്ലാവരെയും കണ്ടിട്ട് അവളും ഒന്ന് ഞെട്ടി. എങ്കിലും അവൾ വിദഗ്ദ്ധമായി അത് മറച്ചു പിടിച്ചു.

“നീ എന്താ ഇവിടെ? “

രാഹുൽ കലിപ്പിലായി ചോദിച്ചു .

അവൻ്റെ ചോദ്യത്തിന് അവൾ മറുപടി പറഞ്ഞില്ല

“ഹാ എല്ലാവരുമുണ്ടല്ലോ. പാർട്ടിയാണല്ലേ.

ഈ സെക്യൂരിറ്റി ചേട്ടന്മാരോട് ഞാൻ ഇങ്ങോട്ട് വന്നതാണന്ന് ഒന്ന് പറഞ്ഞേരെ.“

“സാർ ഗേറ്റിൽ തടയാൻ ശ്രമിച്ചതാണ്. പക്ഷേ പോലീസ് സ്റ്റേഷനിൽ കയറ്റുമെന്ന് പറഞ്ഞു ഭീക്ഷിണി പെടുത്തിയിട്ട് ഇങ്ങോട്ട് കയറി പൊന്നു.”

സെക്യൂരിറ്റിക്കാരൻ ദയനീയമായി പറഞ്ഞു.

അപ്പോഴേക്കും ലിഫ്റ്റ് തുറന്നു നാലു പേർ കൂടി വന്നു. രണ്ടു പേർ ജീവിയുടെ ആൾക്കാരാണ് സിങ്ങും പിന്നെ വേറെ ഒരു ചേട്ടനും. അവർ രണ്ടു പേരും ഒന്നും മിണ്ടിയില്ല. മൂന്നാമത്തെ ആൾ കെയർ ടേക്കർ. പിന്നെ അസോസിയേഷൻ സെക്രട്ടറി കുരിയൻ കഴുവേലി. ചൊറിയൻ ചെറിയാന് ഒപ്പം കിട പിടിക്കുന്ന പുരാവസ്‌തു.
” ബാച്ചില്ലേഴ്സ് താമസിക്കുന്നിടത്തു പെണ്ണുങ്ങൾക്ക് എന്താണ് കാര്യം. ഈ വക മറ്റേ പരിപാടി ഒന്നും ഇവിടെ സമ്മതിക്കില്ല . മാന്യന്മാർ താമസിക്കുന്ന സ്ഥലമാണ്. മര്യാദക്ക് പോയില്ലെങ്കിൽ ഞങ്ങൾ പോലീസിനെ വിളിക്കും”

കുര്യൻ കത്തിക്കയറുകയാണ്. 6.6 അടിയുള്ള സിങ് അങ്ങേരുടെ ഒപ്പം ഇത് ചോദ്യം ചെയ്യാൻ വന്നു എന്നാണ് അയാൾ വിചാരിച്ചിരിക്കുന്നത് എന്ന് തോന്നും.

മുൻപിൽ നിൽക്കുന്ന രാഹുൽ പൊട്ടി തെറിക്കുമെന്നാണ് ഞാൻ കരുതിയത്. പക്ഷേ അതിനു മുൻപ് അന്ന വക കിട്ടി.

“താൻ ഏതാടോ കിളവ. മറ്റേ പരിപാടി നടത്തുന്നത് തൻ്റെ വീട്ടിലിരിക്കുന്നവൾ. പിന്നെ പോലീസിനെ വിളിക്കണേൽ വിളിക്ക്. പക്ഷേ കൊണ്ടുപോകുന്നത് തന്നെയായിരിക്കും. എൻ്റെ അപ്പച്ചിയാണ് സിറ്റി പോലീസ് കമ്മിഷണർ. സംശയം വല്ലതുമുണ്ടെങ്കിൽ ഇവരോട് ചോദിച്ചാൽ മതി”

Leave a Reply

Your email address will not be published. Required fields are marked *