ജീവിതമാകുന്ന നൗക – 11

ക്ലാസ്സ് കഴിഞ്ഞതും അന്ന പതിവ് പോലെ ഹോസ്റ്റലിലേക്ക് ചെന്നു രണ്ടു ദിവസത്തേക്ക് ഒറ്റക്കാണ്. ബാങ്കിൽ നിന്ന് പാറു ചേച്ചി നാട്ടിൽ പോയി, നാളെ രാവിലെ സ്റ്റീഫനെ കൂട്ടി ഷോപ്പിങ്ങിന് പോകണം. അന്ന ഓരോന്നാലോചിച്ചിരുന്നു.

ക്ലാസ്സ് കഴിഞ്ഞ അർജ്ജുവും രാഹുലും കാറുമായി കോളേജിന് പുറത്തേക്ക് ഇറങ്ങിയപ്പോൾ തന്നെ സിങ് കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഒപ്പം ഇന്നോവയും രാഹുൽ ഡ്രൈവർ സീറ്റിൽ നിന്ന് മാറി പുറകിലേക്ക് കയറി. പക്ഷേ രണ്ടു പേരും ബെവ്‌കോ സൂപ്പർമാർകെറ്റിൽ പോകണമെന്ന് ആവിശ്യപെട്ടിട്ട സിങ് കൂട്ടാക്കിയില്ല. അവസാനം സാധനം വാങ്ങാനായി രാഹുൽ ഫ്ലാറ്റിൽ ചെന്നിട്ട് ഒരു ഓട്ടോ വിളിച്ചു പോയി

ശനിയാഴ്ച്ച പതിനൊന്ന് മണിയോടെ എല്ലാവരും ഫ്ലാറ്റിലേക്ക് എത്തി. ബാലക്കണിയിൽ പേപ്പർ വിരിച്ചിരുന്നു പരിപാടി തുടങ്ങി. കഴിഞ്ഞ തവണത്തെ പോലെ ഫോറിൻ ബ്രാൻഡ് ഒന്നുമില്ല. മൂന്ന് ബകാർഡി വോഡ്‌ക. പിന്നെ മണി ചേട്ടൻ വക ചിക്കൻ ലിവറും ബീഫ് ഫ്രൈയുമാണ് ടച്ചിങ്സ്. മണിചേട്ടന് ഇനി റെസ്റ് കൊടുക്കാമെന്ന് തീരുമാനിച്ചു. അതു കൊണ്ട് കുറച്ചു കഴിയുമ്പോൾ ഫുഡ് swiggy ചെയ്യണം.

എല്ലാവരും സന്തോഷത്തിലാണ് കുറെ നാളുകൾക്ക് ശേഷമാണ് ഇങ്ങനെ ഒരു കൂടൽ. ഓരോ പെഗ്‌ അടിച്ചു കഴിഞ്ഞപ്പോളേക്കും കഥകൾ ഒക്കെ പറഞ്ഞു തുടങ്ങി. ക്ലാസ്സിലെ പെണ്ണുങ്ങൾ മുതൽ പല കാര്യവും സംസാര വിഷയമാണ്. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞു. എല്ലാവന്മാരും കുറച്ചു പറ്റായിട്ടുണ്ട്

എല്ലാവർക്കും എൻ്റെ വായിൽ നിന്ന് ഗോവയിൽ നടന്ന കാര്യങ്ങൾ അറിയാൻ കാത്തു നിൽക്കുകയാണ്. രാഹുൽ പല പ്രാവിശ്യം മുഖത്തു നോക്കുന്നുണ്ട്.
അവസാനം ഞാൻ ഗോവയിൽ വെച്ചുണ്ടായ സംഭവങ്ങൾ ചുരുക്കി അങ്ങ് പറഞ്ഞു.

സുമേഷിനും ടോണിക്കും പറഞ്ഞ കാര്യങ്ങൾ മുഴുവൻ അങ്ങോട്ട് ദഹിച്ചിട്ടില്ല. പക്ഷേ രമേഷ് കാര്യങ്ങൾ ശരി വെച്ചതോടെ എല്ലാവർക്കും വിശ്വാസമായി.

അത് കഴിഞ്ഞപ്പോൾ കോളേജിൽ വന്ന ബെൻസ് ഇന്നോവയിലെയും ആൾക്കാരെ പറ്റി അറിയണമെന്നായി

പ്രൊട്ടക്ഷന് വന്ന ആൾക്കാർ രാഹുലിൻ്റെ അച്ഛൻ്റെ സുഹൃത്ത അയച്ചതാണ് എന്ന് നുണ മാത്യുവും രമേഷും ഒഴികെയുള്ളവർ ഏറെ കുറെ വിശ്വസിച്ചിട്ടുണ്ട്. ചോദ്യങ്ങൾ മുഴുവൻ സുമേഷ് വക ആണ്. കൂട്ടത്തിൽ ടോണി വകയുമുണ്ട്.

“എന്നാലും അർജ്ജു അന്ന് രാത്രിയിൽ അന്ന നിൻ്റെ വണ്ടിയിൽ എന്തിനാണ് ചാടി കയറിയത്? അതും അവളുടെ അപ്പച്ചിയുടെ കൂടെ പോകാതെ?”( സുമേഷ്)

“ആ ആർക്കറിയാം. പിന്നെ എൻ്റെ ഒപ്പം മാത്രമല്ലല്ലോ. രാഹുലും ഉണ്ടായിരുന്നില്ലേ.”

“പിന്നെ രാഹുലും ജെന്നിയും ലൈൻ ആണെന്ന് അവൾക്കറിയാം.“ (ടോണി)

“അതിന് ?”

“നിങ്ങൾ എങ്ങോട്ടാണ് പോയത്?” (മാത്യു)

“വേറെ എവിടേക്ക് ജേക്കബ് അച്ചായൻ്റെ കുമളിയിലെ എസ്‌റ്റേറ്റിലേക്ക് ഇവൻ്റെ ലോക്കൽ ഗാർഡിയൻ” (രാഹുൽ)

“അടിപൊളി എസ്‌റ്റേറ്റ് ആണോ? നമുക്ക് ഒരു ദിവസം ട്രിപ്പ് അടിച്ചാലോ.”

പോൾ ആണ് ചോദിച്ചത്. വിഷയം മാറിയതിൽ എനിക്ക് ആശ്വാസമായി

ജേക്കബ് അച്ചായനോട് ചോദിച്ചിട്ടു തീരുമാനിക്കാം. പുള്ളി എന്തായാലും സമ്മതിക്കും.

എന്നാലും ദീപുവും കീർത്തനയും കൂടി ഇങ്ങനെ ഒരു പണി ഒപ്പിക്കുമെന്ന് കരുതിയില്ല. കാണാൻ നല്ല ശാലീന സുന്ദരി. സ്വഭാവം യക്ഷിയുടെയും. നീ ദീപുവിൻ്റെ ഒപ്പം എങ്ങനെ കൂട്ടായി.

ടോണി രമേഷിനോടാണ് ചോദിച്ചത്

കാര്യം ഞങ്ങൾ കുറെ അലമ്പോക്കെ കാണിച്ചിട്ടുണ്ടെങ്കിലും ഈ വക ചെറ്റത്തരം അവൻ ആദ്യമായിട്ട് കാണിക്കുന്നത്. അതും ഒരു പെണ്ണിൻ്റെ മാനം കളയുന്ന പരിപാടി.

അത് ശരിയാ അന്നയുടെ ഭാവി പോയി. (സുമേഷ്)

പിന്നെ അവളുടെ അപ്പൻ കുര്യൻ്റെ കൈയിൽ പൂത്ത കാശുണ്ട്. ഏതെങ്കിലും ഒരുത്തൻ കാശു വാങ്ങി കെട്ടിക്കോളും. പിന്നെ നല്ല സ്മാർട്ട് പെണ്ണല്ലേ. (പോൾ)

അന്നയെ കുറിച്ചാണ് സംസാരം. ഞാൻ അഭിപ്രായം പറയാൻ പോയില്ല.

എന്തായാലും ഇത്രക്കും വേണ്ടായിരുന്നു. കുറച്ചഹങ്കാരം ഉണ്ടായിരുന്നെങ്കിലും അവള് ശരിക്കും പാവമാടാ” (സുമേഷ്)
കുറച്ചൊന്നുമല്ല നല്ല പോലെ ഉണ്ടായിരുന്നു. അന്ന് അർജ്ജു പണി കൊടുത്തപ്പോളാണ് ലവൾ അടങ്ങിയത്. (രമേഷ് )

“ആ ദീപു എങ്ങാനും തിരിച്ചു വന്നാൽ ഞങ്ങൾ അവൻ്റെ മേത്തു കൈ വെക്കും അന്നേരം തടയാൻ വന്നേക്കരുത്.” (പോൾ )

രമേഷ് കൈ കൂപ്പി.

“അവൻ വരാനൊന്നും പോകുന്നില്ല. സസ്പെന്ഷൻ എന്തായാലും ഡിസ്മിസ്സൽ ആകും. ഉറപ്പാണ്. ” (മാത്യു )

“അവനിപ്പോൾ എവിടെയാ വല്ല വിവരവുമുണ്ടോ?” (ടോണി)

“ആൾ ബാംഗ്ലൂർ ഉണ്ട്. എന്നെ ഒരു വട്ടം വിളിച്ചിരുന്നു വേറെ ഒരു കോമൺ ഫ്രണ്ടിൻൻ്റെ അടുത്താണ്. വീട്ടുകാരുടെ കാര്യമാണ് കഷ്ടം. അന്നയുടെ കൊച്ചച്ചൻ അവനെ അന്വേഷിച്ചു ചെന്നിരുന്നു.” (രമേഷ് )

“അവനിട്ട് മാത്രമല്ല അവൾക്കിട്ടും കൊടുക്കണം. ആ കീർത്തന. “ (ജിതിൻ)

“ഇവനൊന്ന് അയഞ്ഞാൽ ആ ഡയറക്ടർ തള്ള അവളെ തിരിച്ചു കൊണ്ടുവരും. ഞാനും അത് തന്നെയാ പറഞ്ഞത്. അവള് വന്നിട്ട് അവൾക്കിട്ട് പണി കൊടുക്കണം.” (രാഹുൽ )

“കിട്ടാത്ത മുന്തിരി പുളിക്കും. അതാണ് ലവൾ ഇവിനിട്ട് പണിതത്.” (ടോണി)

“എന്തൊക്കെ പറഞ്ഞാലും നീയും അന്നയും നല്ല മാച്ച് ആണ്.” (സുമേഷ്)

അവൻ എന്നെ നോക്കിയാണ് പറഞ്ഞത്

“ഡാ എൻ്റെ കൈയിൽ നിന്ന് നീ വാങ്ങും. “

“അല്ല ഞാൻ height ആണ് ഉദേശിച്ചത്.”

സുമേഷ് ഇളിച്ചു കാണിച്ചു

“എന്തായാലും നിങ്ങൾ രണ്ട് പേരും സൂക്ഷിക്കണം. അവളുടെ അപ്പൻ പണി തരാൻ ചാൻസ് ഉണ്ട്.” (മാത്യു )

“എന്തിന്? അവൾ ഇപ്പോൾ ഹോസ്റ്റലിലേക്ക് മാറിയില്ലേ. പിന്നെ അവളുടെ ആളുകൾ ദീപുവിനെ തിരക്കി ചെന്നെല്ലോ. അവർക്ക് കാര്യം മനസ്സിലായി കാണും” (രാഹുൽ)

“സത്യം പറ അന്ന് നിങ്ങളുടെ ഒപ്പം പോന്ന അവളെ നിങ്ങൾ ചവിട്ടി പുറത്താക്കിയതല്ലേ.” (ലിജോ )

“അതൊന്നുമില്ല അവൾ തന്നെ പോയതാണ്” (രാഹുൽ)

“എന്നാലും അവൾ എന്തിനായിരിക്കും നിങ്ങളുടെ ഒപ്പം ചാടി കയറി പോയത്? ഞാൻ കുറെ പ്രാവിശ്യം നേരിട്ട് ചോദിച്ചതാണ്. അതിന് അവൾ മറുപടിയൊന്നും പറഞ്ഞില്ല. അവൾക്ക് ഇനി നിന്നോട് വല്ല ഫീലിങ്ങ്സ് ഉണ്ടോ” (സുമേഷ്)
ഞാൻ വീണ്ടും തെറി വിളിക്കാൻ തുടങ്ങിയപ്പോൾ intercom ൽ കാൾ വന്നു. സെക്യൂരിറ്റി ആയിരിക്കും. അസോസിയേഷനിലെ കിളവന്മാരായിരിക്കും. ഇത്രെയും ബാച്ചലേഴ്‌സ് കയറി വന്നതിൻ്റെ ചൊറി ആയിരിക്കണം. എല്ലാവന്മാരും കൂടി കുറച്ചു ഒച്ച കൂടുതലാണ്. അതും ബാൽക്കണിയിലിരുന്ന് രാഹുലാണ് എഴുന്നേറ്റ് പോയി ഫോൺ എടുത്തത്. അവൻ്റെ മുഖ ഭാവം മാറി. മുഖമാകെ ഇരുണ്ടു കടന്നൽ കുത്തിയ പോലെ ആയിട്ടുണ്ട്. അവൻ എന്നെ ഒന്ന് നോക്കി.

“ആരാടാ? ആ ചൊറിയാൻ ചെറിയാൻ ആണോ ?”

അവൻ ഒന്നും മിണ്ടിയില്ല.

“ഞാൻ ഇപ്പോൾ വരാം.”

എല്ലാവരും എന്താണ് സംഭവം എന്ന രീതിയിൽ പരസ്‌പരം നോക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *