ഓർമ്മകൾക്കപ്പുറം – 3 Like

Related Posts


ആദ്യ രണ്ട് പാർട്ടിനും നിങ്ങൾ തന്ന സപ്പോർട്ട് ഒന്നുകൊണ്ട് മാത്രം ആണ് ഈ കഥ തുടരണം എന്ന് എനിക്ക് തന്നെ തോന്നിയത്. ഇത് പകുതിക്ക് വെച്ച് നിർത്തിയ ഒരു കഥ ആയിരുന്നു. കഴിഞ്ഞ പാർട്ടുകൾക്ക് കിട്ടിയ സപ്പോർട്ട് കണ്ടിട്ടാണ് ഞാൻ വീണ്ടും ഉത്തരവാദിത്തം ഉള്ളൊരു കഥാകരൻ ആകാൻ ശ്രമിക്കുന്നത്. നിർത്തിയടുത്തു നിന്നും പിന്നേം തുടങ്ങി.

കഥ ഒക്കെ ഞാൻ തന്നെ മറന്ന് പോയിരുന്നു. പിന്നെ ഞാൻ തന്നെ ഒന്നുകൂടി ഇരുന്ന് വായിച്ചിട്ടാണ് ബാക്കി എഴുതി തുടങ്ങിയത്. എഴുതി പൂർത്തിയാകുംവരെ നിങ്ങൾ സപ്പോർട്ട് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു. (മോശം ആയാൽ നിർത്തിക്കോ മൈരേ ഇനി ഊമ്പണ്ട എന്ന് പറയാനുള്ള മടിയും ആരും കാണിക്കരുത് 😌)

ഈ കഥ ഞാൻ 2019ൽ മാറ്റൊരിടത്തു പോസ്റ്റ്‌ ചെയ്തത് ആണ്. ഒരു 4 പാർട്ട്‌ വരെ പോസ്റ്റ്‌ ചെയ്തിരുന്നു. പക്ഷേ സപ്പോർട്ട്/വ്യൂസ് കുറവായിരുന്നു. വേറെ കഥകൾ പോലെ ആയിരുന്നില്ല ഈ കഥ എനിക്ക്. ഇത് എഴുതാൻ ഞാൻ കുറച്ച് റിസർച് ഒക്കെ നടത്തിയിരുന്നു. അത്കൊണ്ട് അതിന് അനുസരിച്ചുള്ള സപ്പോർട്ട് കിട്ടാഞ്ഞപ്പോ എനിക്ക് തന്നെ ഒരു മടുപ്പ് തോന്നി.

മാക്സിമം റിയൽ ആയി തന്നെ കാര്യങ്ങൾ അവതരിപ്പിക്കാൻ ശ്രമിച്ചിരുന്നു. അത് വർക്ക്‌ ആയി എന്നാണ് ഇതുവരെ ഞാൻ വിശ്വസിക്കുന്നത്. ഇനി അഥവാ എന്തെങ്കിലും പ്രശ്നം തോന്നിയാൽ അത് നിങ്ങൾ തുറന്നു പറയും എന്ന് വിശ്വസിക്കുന്നു. വെറുതെ അങ്ങ് എഴുതി തീർക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വായിക്കുന്നവർക്ക് കൂടെ തൃപ്തി വരണം എന്നൊരു കൺസെപ്റ്റ് ആണ് എനിക്ക്.

എന്ന് 32B

ഓർമ്മകൾക്കപ്പുറം 3

“എന്താടാ എന്തെങ്കിലും ഓർമ്മ വന്നോ?” പൂജ അവന്റെ തോളിൽ കൈ വെച്ച് ചോദിച്ചു.

“അന്ന് എന്നെ ഇവിടെ എത്തിച്ചത് ഒരു ട്രക് ഡ്രൈവർ ആണെന്നല്ലേ നിങ്ങൾ പറഞ്ഞത്? അയാളുടെ എന്തെങ്കിലും കോൺടാക്ട് ഉണ്ടോ കയ്യിൽ?”
“കോൺടാക്ട്…..ഞാൻ അന്ന് നിന്റെ കൂടെ തിയേറ്ററിൽ തന്നെ ആയിരുന്നു. ആ പോലീസ്‌കാർ വന്ന് അവരുടെ കോൺടാക്ട് ഒക്കെ എഴുതി എടുത്തിട്ടാ പോയെ. എന്തെ?”

“അതൊന്നു ഒപ്പിക്കാൻ പറ്റുവോ?”

“ഞാൻ നോക്കട്ടെ നമുക്ക് ഡോക്ടറെ കൊണ്ട് ഒന്ന് സ്റ്റേഷനിൽ വിളിപ്പിക്കാം. ഡോക്ടർ ചോദിച്ചാൽ അവർ തരും. ആഹ് അല്ലെങ്കിൽ നമ്മുടെ ബ്ലഡ്‌ ബാങ്കിൽ ഞാൻ ഒന്ന് തിരക്കി നോക്കാം അന്ന് അവർ ഇവിടെ ബ്ലഡ്‌ ഡോണേറ്റ് ചെയ്തിട്ടാ പോയത്. ചെലപ്പോ ഹോസ്പിറ്റലിന്റെ ബ്ലഡ്‌ ഡോണേഴ്സ് ലിസ്റ്റിൽ അവരുടെ കോൺടാക്ട് കാണും. ഞാൻ നാളെ നോക്കിട്ട് പറയാം.” പൂജ അവന് ഉറപ്പ് കൊടുത്തു.

“മം.. ശെരി, നാളെ രാവിലെ നീ പോണേനു മുന്നേ ഒന്ന് നോക്ക്.”

“ഓക്കേ… അല്ല എന്തിനാ ഇപ്പൊ അയാളുടെ കോൺടാക്ട്.”

“എന്നെ അവർക്ക് കിട്ടിയത്തിന്റെ കൂടെ മറ്റെന്തെങ്കിലും അവർക്ക് കിട്ടിയോ എന്നറിയാൻ… എന്റെ ഫോൺ, പേഴ്സ്, എ.ടി.എം അങ്ങനെ എന്തെങ്കിലും. അങ്ങനെ വല്ലതും ഉണ്ടെങ്കിൽ അത്‌ വെച്ച് നമുക്ക് തന്നെ അന്വേഷിക്കാൻ പറ്റുമല്ലോ. പോലീസ് ഇതുവരെ പിന്നെ ഇങ്ങോട്ട് വന്നിട്ടില്ല. എനിക്ക് എന്തായാലും ഈ അവസ്ഥയിൽ പുറത്ത് പോവാനും പറ്റില്ല, സോ ഇങ്ങനെ എത്രനാൾ ഞാൻ മറ്റുള്ളവരെ ആശ്രയിച്ചു കഴിയും? എനിക്ക് എന്നെ കണ്ടെത്തിയേ തീരു പൂജാ…” അവന്റെ ഉറച്ച ശബ്ദം ആ മുറിയിൽ മുഴങ്ങി.

രാവിലെ 7 മണി കഴിഞ്ഞപ്പോഴേക്കും അവൻ മെല്ലെ കണ്ണ് തുറന്നു, പൂജ അടുത്ത കട്ടിലിൽ അപ്പോഴും ഉറക്കമായിരുന്നു.

“പാവം… ഓരോ രണ്ട് മണിക്കൂർ ഇടവിട്ട് എഴുനേറ്റ് അവൾ എന്നെ വന്ന് ചെക്ക് ചെയ്യുമായിരുന്നു, ക്ഷീണം കാണും ഉറങ്ങട്ടെ.” അവൻ ശബ്ദം കേൾപ്പിക്കാതെ എഴുനേറ്റു ബാത്‌റൂമിൽ കയറി.

“എക്സ്……” പൂജയുടെ ശബ്ദം അവൻ കെട്ടു. “ആഹ്… ദാ വരുന്നു.” “നിനക്ക് ഒന്ന് വിളിച്ചാൽ എന്താ എന്നെ, പേടിച്ചു പോയി.” പുറത്തിറങ്ങിയ അവന് നേരെ അവളുടെ ശകാരം ഉയർന്നു.

“നീ നല്ല ഉറക്കം ആയിരുന്നു അതാ ശല്യപെടുത്തണ്ട കരുതി. ഞാൻ ഇവിടുന്ന് എങ്ങോട്ട് പോവാനാ അല്ലാതെ.” “ഉവ്വ….” അവൾ അതും പറഞ്ഞു ബാത്‌റൂമിൽ കയറി.
അവൻ നേരെ കട്ടിലിൽ ചെന്നിരുന്നു. “പൂജ, ആ നമ്പർ ഒന്ന് നോക്കുവോ നീ?” അവൾ പുറത്തിറങ്ങിയതും അവൻ ചോദിച്ചു.

“ആഹ്… ഞാൻ നോക്കിട്ട് വരാം, ആദ്യം നീ ദേ ഈ ഗുളിക കഴിക്ക്. അപ്പോഴേക്കും ഞാൻ അത്‌ എടുത്തു വരാം.” അവൾ ഗുളിക അവനു കൈമാറി.

അവൾ പോയി കുറച്ച് നേരമായി… അവൻ അക്ഷമനായി, ഇടയ്ക്ക് ഡോർ തുറന്നു ഇടനാഴിയിലേക്ക് നോക്കി വീണ്ടും വന്നു കട്ടിലിൽ ഇരുന്നു. അപ്പോഴേക്കും മിഴി എത്തിയിരുന്നു.

“ഗുഡ് മോർണിംഗ് എക്സ്… ഇന്നെന്താ നേരത്തെ എഴുന്നേറ്റോ? പൂജ എവിടെ?” അവൾ റൂമിലേക്ക്‌ കയറികൊണ്ട് ചോദിച്ചു.

“അവളെ ഞാൻ ഒരിടം വരെ പറഞ്ഞു വിട്ടേക്കുവാ ഇപ്പൊ വരും.” “എങ്ങോട്ട്? ക്യാന്റീനിലേക്കാ?” “തോക്കിൽ കയറി വെടിവെക്കാതെ, ഇപ്പൊ വരും അപ്പൊ അറിയാല്ലോ.” അവൻ ചിരിച്ചു.

അപ്പോഴേക്കും പൂജ ഡോർ തുറന്ന് ഉള്ളിലേക്ക് കയറി. “കിട്ടിയോ….?” എക്സ് കട്ടിലിൽ നിന്ന് അറിയാതെ എഴുനേറ്റു. അവന്റെ കണ്ണുകൾ പ്രതീക്ഷ കൊണ്ട് തിളങ്ങി.

“കിട്ടി മോനേ കിട്ടി… മഹീന്ദർ സിംഗ് & രാകേഷ്, പേരും അഡ്രസ്സും എല്ലാം ഉണ്ട്. ഇവർ ഇവിടെ ഉള്ളവർ അല്ല മുംബൈക്ക് അടുത്ത് കല്യാൺ ആണ് സ്ഥലം. ദേ നോക്ക്.” അവൾ ആ പേപ്പർ അവനു നേരെ നീട്ടി. കാര്യങ്ങൾ ഒന്നും മനസിലാവാതെ മിഴി വാ പൊളിച്ചു നിന്നു.

“അല്ല എന്താ ഇവിടെ നടക്കുന്നെ?” മിഴി അവർ രണ്ടുപേരോടുമായി ചോദിച്ചു. “ഇവിടെയോ… ഇവിടെ ഞാൻ ഈ എക്സിന്റെ വാല്യൂ കണ്ടുപിടിക്കാൻ ഞാൻ ഒന്ന് ശ്രമിക്കുവാ.” അവൻ മിഴിയെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

“പൂജ.. നീ വിളിക്കുവോ? ഹോസ്പിറ്റലിൽ നിന്നാണെന്ന് പറഞ്ഞാൽ മതി, എവിടെയാണ് ഉള്ളത് അത്യാവശ്യമായി ഇവിടെ വരെ ഒന്ന് വരണം എന്ന് പറഞ്ഞാൽ മതി.”

“അതെന്തിനാ? നമുക്ക് നേരെ ചോദിച്ചൂടേ അന്ന് എന്തെങ്കിലും കിട്ടിയോ എന്ന്?” “അത്‌ ബുദ്ധിയല്ല, ചിലപ്പോൾ അവർ കേസ് ആയി എന്നൊക്കെ വിചാരിച്ച് ഒന്നും വിട്ട് പറയില്ല. അത്കൊണ്ട് അവരെ ഇവിടെ വരുത്തണം. പിന്നെ ഞാൻ ഇന്ന്‌ ഇവിടെ ഇരിക്കുന്നതിന് ഏറ്റവും വലിയ കാരണം ഇവർ രണ്ടാളും ആണ്, അത്കൊണ്ട് തന്നെ എനിക്ക് അവരെ കാണണം, നന്ദി പറഞ്ഞാൽ ഒന്നും തീരില്ല, എന്നാലും….”
“മം… അതാ നല്ലത്, മിഴി നിന്റെ ഫോൺ എടുക്ക്, ഈ നമ്പർ ഡയൽ ചെയ്യ്.” പൂജ പറഞ്ഞതും മിഴി വേഗം ഫോൺ എടുത്തു അവൾ പറഞ്ഞ നമ്പർ ഡയൽ ചെയ്തു ഫോൺ സ്‌പീക്കറിൽ ഇട്ടു.

ഫോൺ റിങ് ചെയ്യാൻ തുടങ്ങി. ഏഴാമത്തെ റിങ്ങിൽ കാൾ അറ്റൻഡ് ആയി…

“ഹലോ….” ഘനഗംഭീര ശബ്ദത്തോടെ ഒരാൾ….

Leave a Reply

Your email address will not be published. Required fields are marked *