ഒരു എ സര്‍ട്ടിഫയിഡ് പ്രണയം – 2 Like

എന്റെ അനക്കം കാണാഞ്ഞിട്ടാവും അവൾ വിശദീകരണം പറഞ്ഞത്. പക്ഷെ ഇപ്രാവശ്യം അവളുടെ ശബ്ദത്തിനു നേരത്തെത്ത ഗൗരവമില്ല. അപ്പൊ എന്റെ ഇഷ്ടം അവൾക്കറിയാം അതാണല്ലോ ഇങ്ങനെ ചോദിച്ചത്. എങ്കിൽ അവക്ക് എന്നോട് എന്തോ ഇല്ലേ? എല്ലാം അവളുടെ വായിന്നു തന്നെ അറിയണം ഞാൻ അതേകിടപ്പു കിടന്നു.
“” താൻ ജിമ്മിൽ പോകാറുണ്ടോ? എന്താ ശക്തി “”

അവൾക്കിപ്പോ എന്നെക്കൊണ്ട് സംസാരിപ്പിക്കണം അതെനിക്ക് മനസിലായി. പക്ഷേ എനിക്കറിയാം ഞാൻ ഇപ്പൊ മിണ്ടാൻ പോയാൽ പെണ്ണ് ഇനി ഒരു രണ്ടു കൊല്ലം അവടെ പിന്നാലെ നടത്തിക്കും. അതോണ്ട് അവൾ മാക്സിമം പറയട്ടെ വില്ലപ്പെട്ടതെന്തേലും അവളുടെ വായിൽ നിന്ന് വന്നാലോ ! ഏത്….

“”ടോ തന്റെ ചോരക്ക് ഭയങ്കര ചുമപ്പാട്ടോ, എന്റെ നെഞ്ചുമുഴുവൻ താൻ ആ നിറാക്കികളഞ്ഞു. “”

ഒരു നാണത്തോടെയാണ് അവൾ അത് പറഞ്ഞത് അതും ഞാൻ പ്രത്യേകം ശ്രെദ്ധിച്ചു. എങ്കിലും തിരിഞ്ഞു നോക്കിയില്ല.

“” ടോ താൻ ഒന്നും മിണ്ടുന്നില്ലേ? ടോ…

ടോ, എന്റെ കർത്താവെ ഈ ചെക്കന്റെ ഫ്യൂസ് പോയ””

പെണ്ണിന് അരിശം കേറുന്നുണ്ട്.

“”ജാഡ……. “”

അത്രയായിട്ടും ഞാൻ ഒന്നും മിണ്ടാതെ കിടന്നപ്പോൾ അവളും വഴക്കിട്ടു തിരിഞ്ഞു കിടന്നു. കുറേ നേരം ആയിട്ടും പുതിയ ചോദ്യം കേൾക്കാതെ ഞാൻ അവളെ തിരിഞ്ഞു നോക്കകി. അവള്‍ മറുവശത്തെക്കു നോക്കി കിടക്കുകയാണ്. എനിക്ക് ഇതൊക്കെ ആദ്യ അനുഭവമാണ് ഒരു പെണ്ണ് ആദ്യമായിട്ടാണ് എന്നോട് ഇങ്ങനെ സംസാരിക്കുന്നതും പിണങ്ങിയതും.

“”മിസ്സേ മേഖത്തിലാണോ ഈ സിനിമകളൊക്കെ സ്റ്റോർ ചെയ്തു വെച്ചേക്കുന്നത്?””

ഒട്ടും പ്രതീക്ഷിക്കാതെ അതവൾ കേട്ടപ്പോൾ പെട്ടന്നെന്നെ തിരിഞ്ഞു നോക്കി.

“”ഇയാളോട് മിണ്ടാൻ വന്ന എന്നേ പറഞ്ഞാൽ മതിയല്ലോ, മേഖത്തിലല്ല തന്റെ തലയിലാ സ്റ്റോർ ചെയ്തു വെച്ചേക്കുന്നത്. എഴുന്നേറ്റു പോടോ. “”

എന്നെനോക്കി ദേഷ്യത്തോടെയോ അതോ പുച്ഛത്തോടെയൊ അവൾ പറഞ്ഞു.

“”Hmm, ചുമപ് എവിടെ ആയന്നാ പറഞ്ഞത്?””

ഞാൻ അല്പം നീട്ടി കുസൃതി നിറഞ്ഞ ഭാവത്തിൽ ഞാന്‍ ചോദിച്ചു

“”എവിടേലും ആകട്ടെ… ഇയക്കെന്താ “”

അവൾ അതേ ദേഷ്യത്തിൽ തന്നാ, എനിക്ക് ഇപ്പൊ ചിരി വരുന്നുണ്ട്.

“”എന്നാലും പറഞ്ഞേ “”

ഞാൻ ചിരിച്ച്ചുകൊണ്ട് അവളുടെ കണ്ണുകളിലേക്ക് നോക്കി. ഞങ്ങളുടെ കണ്ണുകള്‍ തമ്മില്‍ കൊരുത്തു. എനിക്കോ അവള്‍ക്കോ ഒരുപാടു നേരം അങ്ങനെ നോക്കി നിക്കാന്‍ പറ്റില്ലെന്ന് അറിയാമായിരുന്നു. അവസാനം അവൾ തോല്‍വി സമ്മതിച്ചു നാണിച്ചു തല താഴ്ത്തി. അല്പം കഴിഞ്ഞു ശബ്ദം താഴ്ത്തി
“”ദേ എന്റെ നെഞ്ചിൽ””

ഒരു കൊച്ച് കുട്ടിയുടെ നിഷ്കളങ്കതയോടെയാണവൾ പറഞ്ഞത്. ഹി ഹി … ഈ പെണ്ണ് ഇത്രേ ഉള്ളോ. പാവം പൊട്ടി പെണ്ണ്, ഞാൻ അവളുടെ നാണിച്ചു കൂമ്പിയ മുഖം കാണാൻ ഒന്ന് പരിശ്രമിച്ചു, അവൾ എനിക്ക് മുഖം തന്നില്ല. എന്റെ ഉള്ളിൽ വല്ലാത്തൊരു ലഹരി നിറഞ്ഞു.

“”ഉള്ളിലൊ പുറത്തോ?””

ഞാൻ ആ ചോദിച്ചതിൽ ഡബിൾമീനിങ്ങു ഇല്ലാട്ടോ, പാവം ഞാൻ അല്ലേ!. ജീനയോടു സംസാരിക്കാൻ കഴിയുന്നത് തന്നെ എനിക്കിപ്പോ മഹാ അത്ഭുതം ആയാണ് തോന്നുന്നത്, സാധാരണ പെൺകുട്ടികളോട് പേര് പോലും ചോദിക്കാൻ എനിക്ക് പേടിയാണ്, എന്തേലും അത്യാവശ്യത്തിനു അവരോടു സംസാരിക്കുമ്പോതന്നെ ഞാന്‍ ഭയങ്കര ഫോര്‍മല്‍ ആവും, എന്നാലും ഞാന്‍ ഒട്ടും കംഫോർട് ആവില്ല വിക്ക് പോലും പലപ്പോഴും വന്നിട്ടുണ്ട്. പക്ഷേ ഇപ്പൊ അവളോട്‌ സംസാരിക്കാന്‍ ഏതാണ്ട് വല്ലാത്ത ഉത്സാഹം, ഏറെക്കുറെ പഞ്ചാര പത്രത്തിൽ വീണ ഉറുമ്പിന്റെ അവസ്‌ഥ എവിടെ തുടങ്ങണം എന്ത് പറയണം എന്നൊന്നും അറിയില്ലല്ലോ. അപ്പൊ അവളോടുള്ള സംസാരത്തിൽ ഞാൻ സ്ലീവാച്ചൻ ആയില്ലേലെ ഉള്ളു അത്ഭുതം.

“”തന്റെടുത്തുന്ന് ഇതൊക്കെ പ്രതീക്ഷിച്ചാ മതി. ആദ്യം കണ്ടഅന്നേ കാണിച്ചതല്ലേ തനിനിറം. ഒരു ടീച്ചർ ആണെന്ന് പോലും നോക്കാത്ത താൻ എന്തെല്ലാമാ അന്ന് കാണിച്ചു കൂട്ടിയത്. പിന്നെ ആ പെണ്ണിനോട് എന്തൊക്കെ വഷളത്തെരാമ താന്‍ പറഞ്ഞത്, അയ്യേ മിണ്ടാൻകൂടെ കൊള്ളില്ല. ””

Leave a Reply

Your email address will not be published. Required fields are marked *