ഒരു എ സര്‍ട്ടിഫയിഡ് പ്രണയം – 2

അവർ രണ്ടുപേരില്ലേ, ഒരാളോട് നിനക്ക് സ്നേഹവും മറ്റേ ആളോട് നിനക്ക് വെറുപ്പുമല്ലെ?

എന്റെ അപൂര്‍ണ ഓർമകളുടെ ചെറിയ ചെറിയ പൊട്ടും പൊടിയും എന്റെ മനസ്സിൽ ചോദ്യചിന്നമായി.

അങ്ങനെ ആണോ? അതും വ്യക്തമല്ലല്ലോ. എല്ലാം വെറും തോന്നൽ ആണെങ്കിലോ? എന്നാലും രണ്ടുപേർ ഉണ്ടല്ലോ, പക്ഷേ ഇത് ഒരാൾ അല്ലെ ഉള്ളു. എവിടെ രണ്ടാമത്തെ ആൾ. എന്റെ മനസെന്നോട് ഒരുപാട് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി.

“”എവിടെ മറ്റേയാൾ?””

എന്റെ ഉള്ളിലെ ഏറെ നേരത്തെ വാക്വതങ്ങൾക്കൊടുവിൽ ഞാൻ ആ പെൺകുട്ടിയോട് ചോദിച്ചു.

“”ആര്, ജീനാ മിസ്സോ? “”

“”അറിയില്ല, അശ്വതിയുടെ കൂടെ ഉള്ള മറ്റേ കുട്ടി എവിടെ? എന്നോട് ദേഷ്യമുള്ള കുട്ടി.””

“”അയ്യേ അത് കുട്ടി അല്ല മിസ്സാ, നിന്നെക്കാൾ ഒരു ആറെഴു വയസു കൂടുതൽ കാണും. പിന്നെ എന്നെ അശ്വതി എന്ന് വിളിക്കണ്ട അച്ചൂന്ന് വിളിച്ചമതി. അതാണ് എനിക്കിഷ്ടം. “”

അശ്വതി കുറച്ചു ബോസി ആണ് എല്ലാരേയും ഭരിക്കുന്ന സ്വഭാവം, അവളുടെ ആറ്റിട്യൂഡിൽ നിന്ന് അത് വെക്തമായി അറിയാൻ പറ്റുന്നുണ്ട്. എങ്കിലും എന്നോട് സംസാരിക്കുമ്പോൾ ചിരിച്ചുകൊണ്ടാണവൾ സംസാരിക്കുന്നത്.

“”മിസ്സോ? അത് കുട്ടി അല്ലേ? ഞാൻ എന്തിനാണ് മിസ്സുമായി വഴക്കിടുന്നത്.””

വീണ്ടും എന്റെ മനസിൽ ഉണ്ടായ ആ ചോദ്യം ഞാൻ ചോദിച്ചു.
“”അത് ചന്തു തന്നെയാ കാരണം, ജീന മിസ്സിന്റെ ആദ്യ ക്ലാസിലേ അവർക്ക് പഠിപ്പിക്കാൻ അറിയില്ലന്നു പറഞ്ഞു അവരെ താൻ കരയിച്ചു വിട്ടു . പിന്നെ നിങ്ങൾ തമ്മിൽ മിണ്ടിയിട്ടില്ല. ‘”

അവൾ പറഞ്ഞത് എന്നിക്ക് ഞെട്ടൽ ഉണ്ടാക്കുന്ന കാര്യമാണ്. ഞാൻ എന്തിനാ വെറുതെ ഒരു പെണ്ണിനെ കരയിപ്പിക്കുന്നത് അതും ഒരു മിസ്സിനെ! . ഒരു പക്ഷെ പഴയ ഞാൻ ഇനി വല്ല സാഡിസ്റ്റാരുന്നോ? ആന്ന് ആ ഹോസ്പിറ്റൽ ബെഡിൽ നിന്നും എഴുന്നേറ്റതിൽ പിന്നേ പാലോരോടും സംസാരിച്ചപ്പോൾ പഴയ ഞാൻ ഒരു മോശപ്പെട്ട ക്യാരക്റ്ററിന് ഉടമയാണെന്ന് തോന്നിയിട്ടുണ്ട്. പാൽക്കാരൻ ചേട്ടനും ജോലിക്കാരി ചേച്ചിയുമൊക്കെ ഞാൻ സംസാരിക്കുന്നത് അത്ഭുതത്തോടെയാണ് നോക്കി നിന്നത്, ഏതാണ്ട് ആദ്യമായി അവരോടു സംസാരിക്കും പോലെ, തരം നോക്കാതെ ചെക്കൻ ഇപ്പൊ എല്ലാരോടും സംസാരിക്കാൻ തുടങ്ങി എന്നവർ തമ്മിൽ പറയുന്നത് ഞാൻ കേൾക്കയും ചെയ്തു. ഇതിപ്പോ അതിലും വെത്യസ്ഥമായ കാര്യമാണ്, മറ്റുള്ളവരെ പരിഹസിച്ചു അതിൽ സന്തോഷം കണ്ടെത്തുക. അത്രയും ചെറ്റയാണോ ഞാൻ?

‘”ഏയ് ഞാൻ അങ്ങനെ ഒരു മിസ്സിനെ വെറുതെ കരയിക്കുമോ?””

പഴയ ഞാൻ എത്രത്തോളം ദുഷ്ടനാണെന്നു അറിയുക എന്നതായിരുന്നു ആ ചോദ്യതിന്റെ ഉദ്ദേശം.

“”അങ്ങനെ വെറുതെ ഒന്നുമല്ല, അതിനും മുൻപുള്ള ദിവസം അവർ ചന്തൂനെ റാഗ് ചെയ്തു കരയിച്ചിരുന്നു .””

ഹാവു അപ്പൊ ഞാൻ അത്രക്ക് വലിയ സാഡിസ്റ്റൊന്നുമല്ല, എന്നാൽ പാവവുമല്ല. അല്ലേ!. എന്നാലും മിസ്സ്‌ സ്റ്റുഡനസിനെ റാഗ് ചെയ്യുംമോ? അങ്ങനെ ചെയ്ത അവർ എത്ര സാഡിസ്റ്റായിരിക്കും . അവൾ പറഞ്ഞത് ശെരിയായിരിക്കും ഇപ്പോഴത്തെ എനിക്ക് പോലും വെറുപ്പ് തോന്നാൻ തക്കകാരണമാണത്. പിന്നെ ഞാൻ അശ്വതിയോട് ഒന്നും ചോദിച്ചില്ല, ഈ അച്ചു തന്നെയാണ് ആ പെൺകുട്ടി എന്ന് ഞാൻ ഉറപ്പിച്ചു.

പിറ്റേന്ന് ഞാൻ ബസ്സിൽ കയറിയപ്പോൾ അശ്വതിയുടെ കൂടെ ഞാൻ ഒരാളുടെ മുഖം കണ്ടു. അതേ അവൾതന്നെ, എന്നേ റാഗ് ചെയ്തു കരയിപ്പിച്ചത്, എനിക്കതിന്റെ ചെറിയഅംശംങ്ങൾ ഓർമയുണ്ട്, അവളുടെ അപ്പോഴത്തെ ആ പരിഹാസ ചിരി എനിക്ക് ഓർമ്മ വരുന്നുണ്ട്. ഞാൻ ഉള്ളിലേക്ക് കേറി പോകുമ്പോൾ തന്നെ ആശ്വതിയുടെ കയ്യിൽ പിടിച്ചുകൊണ്ട് അവളെ പുറകിലേക്ക് വലിച്ചു കൊണ്ടുപോയി. അവൾ ആദ്യം എഴുന്നേൽക്കാൻ ഒന്ന് മടിച്ചെങ്കിലും കുറച്ച് കഴിഞ്ഞു എന്റെ അടുത്ത് വന്നിരുന്നു. അപ്പോഴും അവളുടെ ആ കൂട്ടുകാരി ജീന എന്നേ നോക്കി പേടിപ്പിക്കുന്നുണ്ടായിരുന്നു. ആ നോട്ടം കണ്ടാൽ അറിയാം അവൾക്ക് എന്നോട് വല്ലാത്ത ദേഷ്യമുണ്ട്.
ഞാൻ അചൂനോട് എന്തൊക്കെയോ സംസാരിച്ചു. അതൊന്നും വലിയ കാര്യമുള്ള കാര്യമായിരുന്നില്ല. ശെരിക്കും എന്റെ ലക്ഷ്യം ജീനയിൽനിന്ന് എന്റെ അച്ചൂനെ രക്ഷിക്കുക എന്നതായിരുന്നു. ആദ്യമൊക്കെ മുൻപിൽ പോയി ഇരിക്കാൻ അവൾ ശ്രെമിക്കുമായിരുന്നെങ്കിലും പിന്നീട് അതുണ്ടായില്ല. പക്ഷെ അവരുടെ ബന്തത്തില്‍ വിള്ളല്‍ ഏല്‍പ്പിക്കാന്‍ എനിക്കായില്ല. എന്‍റെ കണ്മുന്‍പില്‍ അവര്‍ മിണ്ടില്ല അത്രമാത്രം.

എത്രയൊക്കെ ഉണ്ടാവരുതെന്ന് ഞാൻ ശ്രെമിച്ചാലും ചിലപ്പോഴൊക്കെ എന്റെ മനസിൽ എന്തോ ഒരു സംശയത്തിന്റെ ചിഹ്നം കടന്നുവരുമായിരുന്നു. പക്ഷേ അശ്വതിയുടെ സ്നേഹത്തിനു മുൻപിൽ അതിനൊന്നും വലിയ ആയുസില്ലായിരുന്നു. അവൾ ഒരു കുറുമ്പിയാണ്, എന്റെ മാത്രം കുറുമ്പി. ഞാൻ മറ്റാരോടെങ്കിലും സംസാരിച്ചാ പോലും പെണ്ണിന് പോസസീവ്നെസ് ഇളകും. പിന്നെ അവളെ സമാധാനിപ്പിക്ക അതുതന്നെ വലി പണിയാണ്. അവക്ക് ആ ക്ലാസിൽ ഞാൻ അല്ലാതെ വേറെ ഫ്രൺസ് ഇല്ല പോലും. അവളുടെ എല്ലാരേയും ഭരിക്കുന്ന ഈ ബോസി സ്വഭാവത്തിനു എങ്ങനെ ഉണ്ടാകാന. എന്നെ എപ്പോഴും അത്ഭുത പെടുത്തുന്നത് അവൾ ആരോടും സൗമ്യമായി സംസാരിക്കുന്നത് പോലും ഞാൻ കണ്ടിട്ടില്ല. ആകെ അവൾ സംസാരിച്ചിരുന്നത് ജീനയോടാണ് എനിക്കാണെങ്കിൽ അത് തീരെ ഇഷ്ടവുമല്ല. ജീനയെ അവൾ ജീനേച്ചി എന്നാ വിളിക്കുന്നത്, ജിനേച്ചി പാവം ആണെന്നും, എന്നോട് സംസാരിക്കാൻ, കൂട്ടുകൂടാൻ ഒക്കെ ആഗ്രഹമുണ്ടെന്നും അവളൊരിക്കൽ പറഞ്ഞു. പക്ഷേ എനിക്ക് അത് ഏറ്റവും വെറുപ്പുള്ള കാര്യമാണന്നറിഞ്ഞു പിന്നെ അവൾ ജീനയെ പറ്റി ഒന്നും എന്നോട് മിണ്ടിയിട്ടില്ല. ചിരിയിൽ ഒളിപ്പിച്ച ധ്രമ്ഷ്ട്ടകളും മായി നിക്കുന്ന യെക്ഷിയാണ് ജീന, പക്ഷേ അതെന്റെ അച്ചൂന് എത്ര പറഞ്ഞാലും മനസിലാവില്ല .

അതിനിടയിൽ നിഥിൻ എന്ന് പേരുള്ള ഒരു ചെങ്ങായി എന്നെ തടഞ്ഞു നിർത്തി. അവന്റെ പെട്ടെന്നുള്ള ഡ്രമാറ്റിക്ക് എൻട്രിയും സംസാരവും എനിക്ക് തീരെ ഇഷ്ടമായില്ല. എന്തൊക്കെയോ സീരിയലിലെ മാസ് ഡയലോഗ് പറഞ്ഞതിന് ശേഷം അവൾ.

“”ടാ നിനക്ക് ശെരിക്കും എന്നെയും ഷാനുവിനെയും അറിയാത്തതാണോ അതോ അവളെ കിട്ടിയപ്പോ ഞങ്ങളെ ഒഴുവാക്കിയാതാണോ “”

അത് വേറെ ഒരു തമാശയാണ് നിഥിൻ, ഷാനു ഇവരെ രണ്ടാളെയും ഒഴിച്ചു ബാക്കിയുള്ളവരെ എനിക്ക് ഓർമ്മയുണ്ട്. ഇവരെ എനിക്ക് അറിയില്ല, എന്നാലും അവരോടു മിണ്ടരുത് എന്നാണ് അശ്വതി പറഞ്ഞിരിക്കുന്നത്. എന്തേലും കാരണമുണ്ടാവും അല്ലാതെ അവൾ അങ്ങനെ പറയോ? പക്ഷേ എനിക്കാരോടും പരിഭവം വേണ്ട, ഒരാളോട് ഒഴിച്ച് ‘ജീന ‘. പക്ഷേ അതിന്റെ കാര്യകാരങ്ങൾ എന്താണെന്നു എനിക്ക് വിവേച്ചിച്ചറിയാൻ പറ്റിയിട്ടില്ല, ചിലപ്പോൾ എന്റെ അച്ചു എനിക്ക് നഷ്ടമാവും എന്ന തോന്നലാണോ, അതോ പഴയ ഞാൻ ശെരിക്കും സാഡിസ്റ്റാണെന്ന് അംഗിരിക്കാനുള്ള ബുദ്ധിമുട്ടാണോ. ഏതായാലും അതൊന്നും ഞാൻ കൂടുതല്‍ ചിന്തിക്കാറില്ല. ഇപ്പൊ ഇവനോടും സൗമ്യമായി ഞാൻ പറഞ്ഞു.
“”കൂട്ടുകാരാ എനിക്ക് ബാക്കിയുള്ളവരെയൊക്കെ ഓർമ്മയുണ്ട്, നിങ്ങളെ കണ്ട ഓർമ്മ പോലുമില്ല, ചിലപ്പോ നമ്മൾ മുൻപ് സംസാരിച്ചിരിക്കാം പക്ഷേ അത്രക്കും വലിയ ഫ്രണ്ട്ഷിപ്പൊന്നും ഇല്ലാത്തോണ്ട് മറന്നു പോയതാവും. എനി വേ നൈസ് ടു മീറ്റിംഗ് യു“”

Leave a Reply

Your email address will not be published. Required fields are marked *