ഒരു എ സര്‍ട്ടിഫയിഡ് പ്രണയം – 2 Like

“”അതിനു നീ എന്താടി ഇങ്ങനെ കരയുന്നെ? അതേപ്പറ്റി നമുക്കിനി സംസാരിക്കേണ്ട, അതോർക്കുമ്പോ പോലും എനിക്ക് തല വേദനിക്കും. അതൊക്കെ പോട്ടെ നമ്മുടേ ക്ലാസിലെ പിള്ളേരുമായി ശെരിക്കും നിന്‍റെ പ്രശനമെന്താ. എല്ലാരും എന്തിനാ നിനക്ക് പണിതെരാന്‍ അവസരം നോക്കി നിക്കുന്നെ? ഇന്നും അതന്നെയാണല്ലോ അവിടെ നടന്നത്.””
അതുകേട്ടു അവള്‍ അല്‍പ്പ നേരം മിണ്ടാതെ നിന്നു എന്നിട്ട് കണ്ണു തുടച്ചു . മുഖത്തൊരു മങ്ങിയ ചിരി വരുത്തി.

“”ചന്ദ്രമോഹൻ എസ് ആർ, ഞാൻ സത്യം പറയാണോ അതോ കള്ളം പറയണോ?””

“”നീ കള്ളം പറഞ്ഞമതി. പക്ഷേ ചന്തൂസ് അത് മതി.””

എന്റെ ഓഫിഷൽ പേര് വിളിച്ചപ്പോൾ അവൾ എന്തോ എന്നിൽനിന്ന് അകന്നു മാറാൻ ശ്രെകിക്കുന്ന പോലെയാണ് എനിക്ക് തോന്നിയത്.

“”എന്നെ കള്ളം പറയാം, ചന്തൂസ് കേട്ടോ കൊറച്ചു നാൾക്കു മുൻപ് എന്റെ ഒരു സാധനം ചന്തൂസിന്റെ ബാഗിന്ൽനിന്നു അവർക്കു കിട്ടി””

“”നിന്റെ ഏത് സാധനം?””

“”ഇടക്ക് കേറാതെ….. അതൊരു ഒരു പാഡ് ആടാ””

ഒഹ് അതാണോ ആ ചെറ്റ നിഥിന്‍ അങ്ങനെ പറഞ്ഞു പരിഹസിച്ചത്‌. എന്നാലും അതെങ്ങനെ എന്‍റെ ബാഗില്‍.

“”അതെങ്ങനെ എന്റെ ബാഗിൽ വന്നു.?””

“” എല്ലാരും പറയുമ്പോലെ ചന്തുസിനെ നാണക്കേടുത്താൻ ഞാൻ കൊണ്ടുവെച്ചതാ. എന്താ പോരെ.””

മുഖത്തടിച്ചപോലെ അവള്‍ അങ്ങനെ പറഞ്ഞപ്പോ അത് ചോധിക്കണ്ടായിരുന്നു എന്നെനിക്കു തോന്നിപ്പോയി.

“”ഹോ സോറി, ഞാൻ നിനക്ക് വല്ലോം വാങ്ങിത്തന്നയാണോ? ഹ്മ്മ് എന്നിട്ട് ബാക്കി പറ.””

അല്ലാതെ എങ്ങനാ അത്തരം ഒരു സാധനം എന്റെ ബാഗിൽ വരുന്നത്. അത്തരം ഒരു സാധനം ഒരാൺകുട്ടി ഒരു പെൺകുട്ടിക്ക് അത്യാവശ്യ സമയത്തു വാങ്ങി കൊടുത്തെങ്കിൽ അവൻ നല്ലവനാകും. എനിക്ക് ആദ്യമായി പഴയ എന്നേ പറ്റി അഭിമാനം തോന്നി l.

“”എന്നിട്ടെന്താ, ആ അഭിയുടെയൊക്കെ കളിയാക്കൽ ഭയന്ന് കുറച്ചു ദിവസം ഞാൻ കോളജിൽ പോലും വന്നില്ല. അതിനിടയിലാണ് തനിക്കാ ആക്സിഡന്‍റ് പറ്റുന്നത്. ജീനെച്ചിയും ആ സമയത്ത് കോളജിൽ ഇല്ലാരുന്നു.””

“”ഏത് അഭി “”

ഇനി ഇവൻ ഏതാണാവോ? ദിവസം കഴിയുന്തോറും അറിയാത്ത ആളുകളുടെ എണ്ണം കൂടുവാണല്ലോ.

“”നമ്മുടെ ക്ലാസിലെ അഭിയെ നിനക്കോർമ്മയില്ലേ? . അവൻ എന്നോട് പണ്ടും കമ്പനി കൂടാനൊക്കെ വന്നിട്ടുണ്ട്, അതോണ്ട് നീയുമായി അവൻ ഉടക്കായിരുന്നു“”
“”ഹോ, “”

അപ്പൊ അഭി എന്ന് പറഞ്ഞവൻ എന്റെ ശത്രു ആയിരിക്കും.

“”എന്താ ചന്തൂസേ ഒരു ഹോ. അവൻ എന്നോട് കമ്പനി കൂടാൻ വന്നു എന്ന് പറഞ്ഞോണ്ടാണോ?””

“”അതേ, അത് തന്നെയാ, എന്നിട്ട് നീ….””

“”ശ്ശോ…! നമ്മുടെ ക്ലാസിലെ ഏറ്റവും പാവം ചെക്കനും ഏറ്റവും വഷളൻ ചെക്കനും എന്റെ പുറകെ വന്നിട്ട് ഞാൻ ആരോടാ കൂട്ടകൂടിയത്? അത് മാത്രം എന്റെ ചന്തൂസ് ഓർത്താ മതി.””

“”ആരാ ഈ പാവം ചെക്കൻ.””

“”അതവനാ, നീ എന്റെ വഷളൻ അല്ലേ,

(പിന്നെ അവൾ കുറച്ചുനേരം മിണ്ടാതെ നിന്നു, എന്തൊക്കെയോ ചിന്തിച്ചു കൂട്ടുന്ന പോലെ എനിക്ക് തോന്നി)

“”അറ്റ് തേ എന്റ് ഓഫ് തേ ഡേ ഹി ഷോ മി ഹിസ് റിയൽ ഫേസ്. അവൻ അല്ലാത്തത് ആണെന്ന് തെളിയിക്കാൻ ഒരു ശ്രെമം., അവനും ആണാണു പോലും. അന്നാ ചെറ്റ എന്നെ കയറി പിടിച്ചു, പക്ഷേ അവനാള് മാറിപ്പോയി, ഞാൻ അന്ന് ഈ അശ്വതി ചന്ദ്രശേഖർ ആരാണെന്നവനു അവനു കാട്ടികൊടുത്തു. ഞാൻ പ്രോപ്പർ ചാനലിൽ എന്റെ കംപ്ലയിന്റുമായി മുന്നോട്ട് പോയി. അങ്ങനെ നമ്മുടെ കോളേജിന് തന്നെ അവനെ പുറത്താക്കേണ്ടി വന്നു.

നിനക്കറിയോ നമ്മുടെ ക്ലാസിലേന്നല്ല ഈ കോളജിലെ തന്നെയെല്ലാ പെൺകുട്ടികളുടെ പ്രശ്നങ്ങൾക്കും ഇടപെടാൻ, ഫൈറ്റ് ചെയ്യാൻ ഞാൻ മുൻപിൽ തന്നെ എന്നും lഉണ്ടായിരുന്നു, പക്ഷേ എനിക്ക് ഒരു പ്രശ്നം വന്നപ്പോൾ ഒരുത്തിയും എന്റെ കൂടെ നിന്നില്ല. അവർക്കെല്ലാം ഞാൻ അപ്പൊ വെറും മോശക്കാരിയായി. ഞാൻ അവനു വഴങ്ങികൊടുത്തതാണ്പോലും. അന്നെന്നെ കുത്തിനോവിച്ചു രസിച്ചവരോട് ഞാൻ പിന്നെ എങ്ങനെ കൂട്ടുകൂടണം, നീ പറ.

അതോടെ എനിക്ക് മനസിലായി ഞാൻ എപ്പോഴും ഒറ്റക്കുതന്നെയായിരുന്നന്ന്. നിങ്ങൾ തിരിച്ചുവരും വരെ എനിക്കാ വിഷമം ഉണ്ടായിരുന്നു. ബട്ട്‌ ഇപ്പൊ ഞാൻ ഹാപ്പി യാണ്, എനിക്ക് നീയുണ്ട് ജീനേച്ചിയുണ്ട് അങ്ങനെ എന്നേ അറിയാവുന്ന വളരെ കുറച്ചു ആൾക്കാരുണ്ട് , അത് മാത്രം മതിടാ എനിക്ക് “”
പകുതി മറക്കപ്പെട്ട സംഭവങ്ങളും മിനഞ്ഞെടുത്ത കഥകളും കൊണ്ട് അശ്വതി ചന്തുവിന് ചുറ്റും ഒരു പുതിയ ലോകം പണിതു. ചിലന്തി വലയിലെന്നപോലെ ചന്തു അതിൽ അകപ്പെടുത്താൻ അവൾക്ക് സാധിച്ചു. അവളുടെ സ്വാർദ്ധതക്കും ലക്ഷ്യങ്ങൾക്കുവേണ്ടിയും അശ്വതി പരുവപ്പെടുത്തിയ വെറും പാവയവുകയായിരുന്നു ചന്തു.

Leave a Reply

Your email address will not be published. Required fields are marked *