ഒരു എ സര്‍ട്ടിഫയിഡ് പ്രണയം – 2 Like

“”ടാ, നീ വന്നേ, അത് നമ്മുടെ ചന്തുവല്ല, അവനിത്രയും നാണങ്കെട്ട് ജീവിക്കാൻ പറ്റില്ല, അവൻ ഇതുപോലെ വൃത്തികേട് പറയില്ല. ഇത് വേറെ ആരോവാണ്. “”

അവന്റെ കൂട്ടുകാരൻ ഷാനു അവനെ വിളിച്ചോണ്ട് പോയി. ഞാൻ അപ്പോഴും എന്റെ വായിൽ നിന്ന് വന്ന വഷളത്തം ഓർത്തോണ്ട് നിക്കുവായിരുന്നു. അപ്പോഴേക്കും ജീന മിസ്സ്‌ ക്ലാസിൽ വന്നു. ആ ബെസ്റ്റ് ഇവരുടെ കുറവുടെ ഉണ്ടാരുന്നോളു.
“”എന്താടോ ഇവിടെ പ്രശ്നം, ഞാനൊരു രണ്ടുമിനിറ്റ് താമസിച്ചു എന്നുവെച്ചു നിങ്ങൾ എല്ലാം ഇവിടെ കിടന്നു കൂവാണോ?””

അവർ ദേഷ്യത്തോടെ പറഞ്ഞു.

“”മിസ്സേ അത് ചന്തുവും നിഥിനും തമ്മിൽ അടി ആയിരുന്നു.””

പെണ്ണുങ്ങള്‍ ആരോ വിളിച്ചു പറഞ്ഞു.

“”എന്താണ് നിങ്ങളുടെ പ്രശ്നം, വന്നാൽ പഠിച്ചിട്ടു പോയാൽ പോരെ എന്തിനാ ഇവിടെ അടി. “”

“”അത് മിസ്സേ നമ്മുടെ അശ്വതി ചന്തുമായി ഇഷ്ടത്തിലാണെന്നു പറഞ്ഞു അടിയരുന്നു ഇവിടെ.””

അവള്‍ വീണ്ടും പറഞ്ഞു.

“”അത് അവന്മാത്രം തീരുമാനിച്ചാൽ മതിയോ ?””

അത് കെട്ടു അരിശങ്കയറിയ ജീന അവളോട്‌ തിരിച്ചടിച്ചു. അല്ല ഇതിനെന്തിനാ ജീന ഇങ്ങനെ ഉറഞ്ഞു തുള്ളുന്നത് ?.

“”ആ ഇതിൽ അത് മതി മിസ്സേ. എനിക്കവളെ ഇഷ്ടമാണ് അവൾക്കെന്നെയും.””

ഞാന്‍ ജീന മിസ്സിനോട് പറഞ്ഞു.

“”ചന്തൂ….! ചന്ദ്രമോഹൻ ഇത് ക്ലാസ്സാണ് പഠിക്കാനല്ല വരുന്നതെങ്കിൽ ഇറങ്ങി പോകാം””

അവള്‍ എന്നോടും ചീറി . അവളുടെ കണ്ണുകള്‍ ജ്വലിക്കുന്നപോലെ എനിക്ക് തോന്നി , തീ അണക്കാനെന്നപോലെ ആ കണ്ണുകള്‍ നിറയുന്നുമുണ്ട്. ഇവള്‍ക്കിത്‌ എന്ത് പറ്റി, പക്ഷെ അതൊന്നും എനിക്ക് അറിയേണ്ട കാര്യമില്ലല്ലോ

“”ജീന മിസ്സ്‌, കേറിക്കോട്ടേ.””

ഇതൊന്നും അറിയാതെ ഡോറില്‍നിന്നും അശ്വതി വിളിച്ചു ചോദിച്ചു , അവള്‍ ജീനയെ നോക്കി ചിരിക്കുന്നുണ്ട് , അതൂടെ കണ്ടപ്പോ എനിക്ക് വലിഞ്ഞു മുറുകി , ഞാന്‍ ആ വാതില്‍ക്കലേക്ക് നടന്നു.

“”വാടി ഇങ്ങോട്ട് ഒരവർ കേറിയില്ലേങ്കിലും ഇവിടെ ഒന്നും സംഭവിക്കാൻപോണില്ല.””

ഞാന്‍ അശ്വതിയുടെ കയ്യില്‍ പിടിച്ചു വലിച്ചു.

“”ചന്ദ്രമോഹൻ തനിക്കു പോണമെങ്കിൽ പൊക്കൊളു പക്ഷേ അവൾ ക്ലാസ്സിൽ ഇരിക്കും.””

എന്തോ തീരുമാനിച്ചുറപ്പിച്ചപോലെ ജീന പറഞ്ഞു.

“”നിനക്ക് ഇരിക്കണോ? എങ്കിൽ പൊക്കോ പിന്നെ എന്റെടുത്തേക്കു നീ മേലിൽ വന്നുപോകരുത്.””

ഞാന്‍ അശ്വതിയോടായി പറഞ്ഞു

“”അച്ചൂ ക്ലാസിൽ കേറടി, നീ വന്നത് പഠിക്കാനാ അത് നീ മറക്കരുത്.””
ധയനിയ സ്വരത്തില്‍ അപേക്ഷ പോലെ ജീന അവളോട്‌ പറഞ്ഞു.

“”നീയിപ്പോ എന്റെ കൂടെ വന്നില്ലങ്കിൽ എന്റെ ലൈഫിൽ നീ ഇനി ഉണ്ടാവില്ല.””

അത്രയും പറഞ്ഞു ഞാന്‍ പുറത്തേക്കു നടന്നു.

“”സോറി ജിനേച്ചി എനിക്ക് പോണം. ചന്തു ഞാൻ വരാം””

പിന്നെ ഞാന്‍ ഒരലര്‍ച്ച കെട്ടു

“”Get out……””

***************

പുറത്തു ആളാനക്കമില്ലാത്ത ആ വാഗ മരച്ചോട്ടില്‍ എന്നെ തേടി അശ്വതി വന്നു. ജീനയുടെ കണ്ണു വെട്ടിച്ചു ഞങ്ങള്‍ എപ്പൊഴും ഇരിക്കുന്ന ഞങ്ങളുടെ മാത്രം സ്വര്‍ഗമാണവിടം. അവള്‍ അവിടേക്ക് വന്നപ്പോള്‍ എനിക്ക് ഒരുപാടു സന്തോഷമായി.

“”ഹമ് അപ്പോ നിനക്ക് എന്നോട് സ്നേഹമുണ്ട്””

ഞാന്‍ അവളോട്‌ ചോദിച്ചു.

“”സ്നേഹം,….””

അവള്‍ അത് പറഞ്ഞപ്പോള്‍ ഒരു നിരാശ അവളുടെ മുഖത്തുന്നു എനിക്ക് വായിക്കാമായിരുന്നു.

“”അതെന്താടി നീ അങ്ങനെ പറഞ്ഞു കളഞ്ഞത് . പേടിയാണോ അവർ നിന്‍റെ ജീനേച്ചി ഇനി വല്ല പ്രശനമുണ്ടക്കുമെന്ന് “”

“”പിന്നെ ഒരവർ ക്ലാസ് കട്ട്‌ ചെയ്തതിന് ഇപ്പൊ നമ്മളെ തൂക്കികൊല്ലും, ഒന്ന് പോ ചന്തൂസേ. എനിക്ക് വിഷമം ജീനേച്ചി നമ്മളോട് വഴക്കിട്ടു എന്നതിലാ.””

“”നിന്റെയൊരു ജീനേച്ചി, അവരോടു പോകാൻ പറ. സത്യത്തിൽ അവർക്കെന്താ പ്രശ്നം ?””

“” നിനക്കെന്ത ചന്തൂസേ ജിനേച്ചിയോട് ഇത്രയും വെറുപ്പ് “”

”” ആ അതൊന്നും എനിക്കറിയില്ല , എന്‍റെ ഉള്ളംകൊണ്ടു ഞാന്‍ അവരെ അത്രയും വേറുക്കുന്നുണ്ട് എനിക്ക് പഴയതൊക്കെ ഒരമ്മ ഇല്ലെങ്കിലും ആ വെറുപ്പ്, അതൊരിക്കലും എനിക്ക് മറക്കാൻ ആവില്ല….””

ഞാന്‍ അത് പറഞ്ഞപ്പോള്‍ അവളുടെ കണ്ണു നിറഞ്ഞു , ഏതാണ്ട് ഞാന്‍ അവളെ വെറുക്കുന്നു എന്ന് പറഞ്ഞപോലെ . എന്റെ ഈ പാവം പെണ്ണ്.

Leave a Reply

Your email address will not be published. Required fields are marked *