ഒരു എ സര്‍ട്ടിഫയിഡ് പ്രണയം – 2 Like

പിന്നേ അശ്വതിയില്ലേ അവൾ……””

ജീന ആ അവസാനം പറഞ്ഞത് ഞാൻ കേട്ടില്ല, മരുന്നിന്റെ എഫക്ട് ആണന്നു തോന്നുന്നു ഞാൻ പതിയെ ഉറക്കത്തില്ലേക്കു വീണു. അതിനിടയിൽ എപ്പോഴൊ രണ്ടു ചുണ്ടുകൾ എന്റെ കവിളിൽ പതിഞ്ഞത് ഞാൻ അറിഞ്ഞു. പിന്നെ ഒലിവെണ്ണ തേച്ചു മുടിഎന്റെ മുഖത്തൂടെ ഇഴഞ്ഞു. ആ ഒലിവെണ്ണയുടെ മണം എന്റെ നാസികകളിൽ നിറഞ്ഞു നിക്കുന്നുണ്ട്.

**********

ഞാൻ കണ്ണു തുറക്കുന്നത് ഒരു മുറിയിലാണ്, ചുറ്റും എന്തൊക്കെയോ ഉപകരണങ്ങൾ ഇരിക്കുന്നുണ്ട്. കണ്ടിട്ട് ഒരു ഹോസ്പിറ്റൽ റൂം പോലെയുണ്ട്. എനിക്ക് പരിജയമുള്ളതും ഇല്ലാത്തതും മായി ഒരൊത്തരെയായി എന്റെ മുൻപിൽ നിർത്തി അവരെയൊക്കെ തിരിച്ചരിയുന്നുണ്ടോ എന്ന് ഒരാൾ ചോദിച്ചു. അയാൾ ഒരു ഡോക്ടര്‍ ആണെന്നെനിക്ക് തോന്നി. ഒരു വിധം എല്ലാരേയും ഞാൻ തിരിച്ചറിഞ്ഞു. പക്ഷേ ചിലരെ എനിക്കു മനസിലായില്ല. പക്ഷേ ഞാൻ ആഗ്രഹിച്ച ആൾ അവിടെ ഇല്ലെന്ന തോന്നൽ എനിക്ക് ശക്തായി അനുഭവപ്പെട്ടു. അവളെ പറ്റി ഓർക്കുമ്പോൾ ഒലിവോയിലും ഒരു ചുടു ചുംബനവും, അതാണെന്റെ മനസ്സിൽ.
ആരണവൾ!

പിന്നയും ദിവസങ്ങൾ എടുത്തു ഞാനൊന്നു എഴുന്നേറ്റു നടക്കാൻ. അപ്പോഴേക്കും എനിക്ക് കോളജിൽ പോകണം എന്നൊക്കെയുണ്ട് കാരണം ആ ഒലിവോയിൽ മണക്കുന്ന പെണ്ണ് അവിടെ എവിടേയോ ഉണ്ടെന്നെന്റെ മനസ് പറയുന്നു, എന്റെ ഓർമ്മയിലെ ആ കോളജിന് പോലും ഇപ്പൊ ഒലിവെണ്ണയുടെ മണമാണ്.

അമ്മയോട് ഞാൻ എനിക്ക് കോളജിൽ പോണമെന്ന് പറഞ്ഞു. അവർ അത് സമ്മതിച്ചു. പിറ്റേന്ന് അമ്മതന്നെ എന്റെ കൂടെ വന്ന് കോളേജ് ബസ്സിൽ ആക്കിതന്നു. ഞാൻ ആ ഒലിവോയിൽ തേച്ച ആ സുന്ദരിയേ ഒരൊത്തരുടെ മുഖത്തും തിരിഞ്ഞുനടന്നു. പക്ഷേ എനിക്കത് ആരാണന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. ഇനി ഇതെല്ലാം എന്റെ തോന്നലുകൾ മാത്രം ആവുമോ?

അമ്മ എന്നെ ഒരു പെൺകുട്ടിയുടെ അടുത്തിരുത്തി, അവൾക്ക് ഞാൻ തേടി നടന്ന ഒലിവോയിലിന്റെ മണമുണ്ട്, കൂടാതെ മറ്റേതക്കെയൊ സെന്റും അവൾ വാരിപൂശിയിട്ടുണ്ട്.

“”ഇത് നിന്റെ ക്ലാസിലെ കുട്ടിയാണ് അറിയുമോന്ന് നോക്ക് “”

അമ്മ എന്നോട് ചോദിച്ചു .

എനിക്ക് അവളുടെ മുഖം ഓർമ്മയില്ല. പക്ഷേ ഏതോ ഒരു കോണിൽ അവളോട്‌ എനിക്കെന്തോ വികാരമുള്ളപോലെ തോന്നി. ഇവൾ ആകുമോ എന്റെ സ്വപ്നത്തിലെ ആ സുന്ദരി? അറിയില്ല, പക്ഷേ അത്രയും സ്നേഹത്തോടെ ആ ദിവസം മുഴുവൻ എന്റെ കൂടെ നിന്നപ്പോൾ, എന്നോട് സ്നേഹത്തോടെ പെരുമാറിയപ്പോൾ ഇവൾ തന്നെയാകുമെന്ന് എനിക്ക് തോന്നി. അവൾക്ക് ഞാനല്ലാതെ മറ്റു കൂട്ടുകാർ ആ ക്ലാസിൽ ഇല്ലായിരുന്നു , അവൾ ആരോടും മിണ്ടുന്നത് ഞാൻ കണ്ടില്ല. അവൾ എന്നെയുംകൊണ്ട് ആളില്ലാത്ത സൈഡ് ബെഞ്ചിൽ പോയിരുന്നു. ആരേലും എന്നോട് എന്തേലും ചോദിച്ചാൽ പോലും അവൾ അതിൽ ഇടപെടും, വെറുതെ അവരോടു അവൾ വഴക്കിടും. അപ്പോഴുള്ള അവളുടെ മറുപടിയിൽ നിന്ന് അവരൊക്കെ ഇവളെ ഭയപ്പെടുന്നു എന്നെനിക്കും തോന്നി. എത്ര ഐശ്വര്യമുള്ള മുഖ, ഇത്രയും സുന്ദരിയായ ഇവൾ വഴക്കിടുന്നത് പോലും കാണാൻ വല്ലാത്ത ഭംഗിയാണ്. ഇവൾ തന്നെ ആവണേ എന്റെ അജ്ഞാത കാമുകി. വളരെ പേടിച്ചാണ് അവളുടെ പേര് ഞാൻ ചോദിക്കുന്നത് .

“”അശ്വതി ചന്ദ്രശേഖർ, എന്താ ചന്തൂസേ എന്നെ നീ ശെരിക്കും മറന്നുപോയ”“

ചന്തൂസ്…..!, അതേ അവൾ തന്നെ, അമ്മയല്ലാതെ ഇന്നേവരെ ഒരുപെണ്ണും എന്നെ ആ പേര് വിളിച്ചിട്ടില്ല, അവൾക്കാ പേരറിയാം! വേറാരും എന്നോട് ഇത്രയും സ്നേഹത്തിൽ പെരുമാറിയിട്ടില്ല, എന്നാൽ അവൾ എന്നെ ഒരുപാട് ഇഷ്ടപ്പെടുന്നു. അത് ഇതവൾ തന്നെയാകും.

ഉറപ്പാണോ?

മനസിന്റെ ഒരു കോണിൽ നിന്ന് ആരോ എന്നോട് ചോദിച്ചു എവിടോ ചെറിയ ഒരു സംശയം ബാക്കിയുള്ള പോലെ. അത് അവൾ തന്നെയാകും എന്ന് ഞാൻ മനസിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രെമിച്ചു. എങ്കിലും എന്റെ മനസ് പിന്നെയും ഒരുപാട് ചോദ്യങ്ങൾ ചോദിച്ചു

അവർ രണ്ടുപേരില്ലേ, ഒരാളോട് നിനക്ക് സ്നേഹവും മറ്റേ ആളോട് നിനക്ക് വെറുപ്പുമല്ലെ?

എന്റെ അപൂര്‍ണ ഓർമകളുടെ ചെറിയ ചെറിയ പൊട്ടും പൊടിയും എന്റെ മനസ്സിൽ ചോദ്യചിന്നമായി.

Leave a Reply

Your email address will not be published. Required fields are marked *