മേക്കിങ് ഓഫ് എ ഗിഫ്റ്റ്

” അവിടെ എന്താ പ്രശ്നം ”

” പ്രശ്നം ഒന്നും ഇല്ല…….. തോട്ടത്തിലെ ചില തൊഴിലാളികൾക്ക് ജീവിച്ചു കൊതിതീർന്നു അത്ര തന്നെ “
അയാൾ പറഞ്ഞു കൊണ്ട് നടന്നകന്നു.

തോട്ടത്തിലെ തൊഴിലാളികൾ പണിക്കിറങ്ങുവാൻ വിസമ്മതിച്ചുകൊണ്ട് തോട്ടത്തിനു മുൻപിൽ നിൽക്കുക ആണ്. അവർക്ക് നേരെ ശിപ്പായികൾ എന്തിനും തയ്യാറായി നിൽപ്പുണ്ട്. അവർ തൊഴിലാളികളോട് എന്തോ പറയുന്നുണ്ടായിരുന്നു. അപ്പോഴാണ് അവിടേക്ക് റോബർട്ട്‌ ഇല്ലിസും പിറ്ററും വരുന്നത്. അയാളെ കണ്ടതും എന്റെ ചോര തിളച്ചു. മുന്നിൽ ഒരു പുൽകുനയിൽ കിടന്ന കത്തിയും കയ്യിലെടുത്തു ഞാൻ അയാൾക്ക് നേരെ നിങ്ങി.

“ചാആആർജ് ”

അപ്പോയെക്കും അയാൾ തൊഴിലാളികളെ അടിച്ചൊടിക്കാൻ നിർദേശം കൊടുത്തിരുന്നു. ശിപ്പായികളും ബ്രിട്ടീഷ് പട്ടാളവും ചേർന്ന് തൊഴിലാളികളെ അടിച്ചൊടിച്ചു. ആ ബഹളത്തിന് ഇടയിലൂടെ ഞാൻ ഇല്ലിസിനെ ലക്ഷ്യം വെച്ച് നടന്നു. അയാൾ കുതിരപുറത്തിരുന്നുകൊണ്ട് പട്ടാളക്കാർക്ക് നിർദ്ദേശം കൊടുത്തുകൊണ്ടിരുന്നു. ഞാൻ അയാളുടെ അടുത്ത് എത്തുമ്പോൾ തന്നെ ഇല്ലിസിന്റ കുതിരയുടെ ഒരു കാൽ മുന്നിൽ ഉണ്ടായിരുന്ന കുഴിയിൽ വീണു. ബാലൻസ് തെറ്റി കുതിരപ്പുറത്തുനിന്നും വീണ ഇല്ലിസിനെ പെട്ടെന്ന് ഉണ്ടായ ഉൾപ്രേരണയിൽ ഞാൻ താങ്ങിപിടിച്ചു. എന്റെ കയ്യിൽ ഉണ്ടായിരുന്ന കത്തി തെറിച്ചു പുല്ലുകൾക്ക് ഇടയിൽ വീണു.

“താങ്സ് മാൻ ”

സ്വന്തം കാലിൽ നിന്ന ഇല്ലിസ് എന്നെ നോക്കി പറഞ്ഞു. കുറെ നേരം അയാൾ എന്റെ മുഖത്ത് തന്നെ നോക്കി നിന്നു എന്നിട്ട് എന്നോട് ചോദിച്ചു.

” നമ്മൾ ഇതിന് മുൻപ്‌ കണ്ടിട്ടുണ്ടോ…… നിന്റെ കണ്ണുകൾ നല്ല പരിജയം ഉള്ളത് പോലെ ”

അപ്പോൾ പിറ്റർ ഞങ്ങളുടെ അടുത്തേക്ക് വന്നു.

” സാർ എന്തെങ്കിലും പറ്റിയോ ”

” ഏയ്യ് ഒന്നും പറ്റിയില്ല ”

” സാർ…. പ്രേശ്നകാരായ തൊഴിലാളികളെ അടിച്ചൊടിച്ചു…… പക്ഷെ ബാക്കി ഉള്ളവർ എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുക ആണ്‌…. തേ നീഡ് എ ലീഡർ ”

” ക്യാൻ യു ഡു ഇറ്റ് ”

ഇല്ലിസ് എന്നെ നോക്കി ചോദിച്ചു. ഞാൻ ഒരുനിമിഷം ഒന്ന് ആലോചിച്ചു. ഇയാളെ നേരിട്ട് എതിർത്തു തോൽപ്പിക്കുന്നത് പ്രേയാസമുള്ള കാര്യം ആണ്‌ എനിക്ക് അതിന് കഴിഞ്ഞാൽ തന്നെ അതിന് ശേഷം ജീവനോടെ രക്ഷപെടാൻ സാധിക്കില്ല. അമ്മ യാത്ര പറയാൻ നേരം പറഞ്ഞതും എനിക്ക് ഓർമ വന്നു. അയാൾക്ക് ഒപ്പം നിൽക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.
“എസ്‌ സർ ഐ ക്യാൻ ഡൂ ഇറ്റ് ”

അപ്പോൾ പിറ്റർ അയാളുടെ കയ്യിൽ ഉണ്ടായിരുന്ന ലത്തി എന്നെ ഏൽപ്പിച്ചു.

തോട്ടത്തിനു ചേർന്ന് തന്നെയായിരുന്നു തൊഴിലാളികളുടെ കുടിലുകൾ. ഇപ്പോൾ ആളുകൾ കുറവായത് കൊണ്ട് എനിക്ക് ഒരു കുടിൽ സ്വന്തമായി കിട്ടി. തോട്ടത്തിലെ ജോലി ചെയ്തുകൊണ്ട് ഇല്ലിസിനെയും പിറ്ററിനെയും വകവരുത്താൻ ഒരു അവസരത്തിനായി ഞാൻ കാത്തിരുന്നു.

പിറ്റർ രാത്രിയിൽ കുടിലുകൾക്ക് അടുത്ത് വന്ന് നിൽക്കും അയാൾ വന്നതറിഞ്ഞാൽ സ്ത്രീകളിൽ ആരെങ്കിലും അയാൾക്കൊപ്പം പോകണം . അവൾ അന്ന് കിടക്കുക ഇല്ലിസ്ന് ഒപ്പം ആയിരിക്കും. പിറ്ററിനോടൊപ്പം ചെല്ലുന്ന പെണ്ണ് അയാൾ ഉദ്ദേശിച്ചവൾ അല്ലെങ്കിൽ ഇല്ലിസ് തന്നെ നേരിട്ട് വന്ന് ബലം പ്രയോഗിച്ചു അയാൾക്ക് തോന്നുവരെ കൂട്ടികൊണ്ട് പോകും.

ദിവസങ്ങൾ കടന്നു പോയി. ഇല്ലിസ് ഇപ്പോൾ തോട്ടത്തിലെ കാര്യങ്ങൾ പൂർണമായും എന്നെയാണ് ഏൽപ്പിച്ചിരിക്കുന്നത്. ഈ സമയം കൊണ്ട് അയാളുടെ വിശ്വാസം നേടിയെടുക്കാൻ എനിക്ക് സാധിച്ചതിന്റെ ഫലം. അയാളുടെ കൊള്ളരുതായ്മക്ക് കണ്ണടച്ചുകൊണ്ട് അയാളെ ഒറ്റക്ക് കിട്ടാൻ ഞാൻ കാത്തിരുന്നു.

ഒരു ദിവസം ഇല്ലിസ് എന്നെ അയാളുടെ വീട്ടിലേക്ക് വിളിച്ചു. തോട്ടത്തിൽ നിന്നും അടുത്ത് തന്നയായിരുന്നു അയാളുടെ ബംഗ്ലാവ്. അതിനടുത്തുള്ള ഔട്ട് ഹൗസ്ഇൽ തന്നെയാണ് പിറ്ററും താമസിച്ചിരുന്നത്.

ഞാൻ അവിടേക്ക് ചെല്ലുമ്പോൾ ഇല്ലിസ് മുറ്റത്ത് കസേര ഇട്ട് ഇരിപ്പുണ്ട്. കൂടെ വേറെ കുറെ ഓഫീസർസും ഇരുപ്പുണ്ടായിരുന്നു. എന്നെ കണ്ടതും അയാൾ കൈകൊണ്ട് അവിടെ നിൽക്കാൻ ആംഗ്യം കാണിച്ചു. കുറച്ച് കഴിഞ്ഞ് മറ്റുള്ളവർ അയാളുടെ അടുത്ത് നിന്നും മാറിയപ്പോൾ എന്നെ കൈകട്ടി വിളിച്ചു.

” ചന്തു….. ഞാൻ കുറച്ചു ദിവസം ഇവിടെ കാണില്ല നീ ഈ വീടൊന്ന് നോക്കണം….. എന്തെങ്കിലും അറ്റക്കൂറ്റ പണികൾ ഉണ്ടെങ്കിൽ പണിക്കാരെ കൊണ്ട് ചെയ്യിക്കണം……… ഞാൻ തിരിച്ചു വരുമ്പോൾ എന്റെ കൂടെ കുറച്ചു ഗസ്റ്റ്‌സ് ഉണ്ടായിരിക്കും…. എനിക്ക് വളരെ വേണ്ടപ്പെട്ടവർ ആണ് അവർ ”

ഞാൻ എല്ലാം കേട്ട് തലകുലിക്കി. പിറ്റേന്ന് തന്നെ ഇല്ലിസ് അവിടെ നിന്നും പോയി. ആ സമയത്ത് ആണ് മൗണ്ട് ബറ്റൻ ഇന്ത്യക്ക് ഉടൻ തന്നെ സ്വാതന്ത്ര്യം നൽകും എന്ന് പ്രേഖ്യാപിച്ചത്. ഇനി റോബർട്ട്‌ ഇല്ലിസ് ഇങ്ങോട്ട് വരുമോ അതോ അയാൾ ഇംഗ്ലണ്ടിലേക്ക് മടങ്ങിയോ എന്നുള്ള ചിന്തകൾ എന്നിൽ നിറഞ്ഞു. പക്ഷെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് ഇല്ലിസ് വന്നു. കൂടെ മദ്രാസ് ഗവർണർ ജോർജ് വില്കിൺസണും അയാളുടെ മകൾ എമി വില്കിൺസണും ഉണ്ടായിരുന്നു. ജോർജ് വില്കിൺസൺ ബ്രിട്ടീഷ് രാജ കുടുംബത്തിൽ പെട്ട ആൾ ആയിരുന്നു. അതുകൊണ്ട് തന്നെ അവരുടെ കൂടെ സാദാരണയിൽ അധികം പട്ടാളക്കാരും ഉണ്ടായിരുന്നു. കുറച്ച് ദിവസത്തേക്ക് എനിക്ക് ഇല്ലിസിന്റെ അടുത്ത് പോകാൻ പോലും സാധിച്ചില്ല.
ഒരു ദിവസം പിറ്ററും ഇല്ലിസും ഒരു കുന്നിന്റെ മണ്ടയിലേക്ക് നടക്കുന്നത് കണ്ട് ഞാൻ അവരുടെ പിറകെ ചെന്നു. നടത്താതിനിടക്ക് ഞാൻ അവരുടെ സംസാരത്തിനു ചെവികൊർത്തു.

” ഞാൻ സാറിൽ നിന്നും ഇങ്ങനെ ഒരു തീരുമാനം പ്രതിഷിച്ചിരുന്നില്ല….. താങ്കൾ വില്കിൺസൺ ഫാമിലിയിലെ പെണ്ണിനെ വിവാഹം കഴിക്കാൻ പോകൂന്നോ…… അതും ജോർജ് വില്കിൺണിന്റെ മകളെ…. ഹി ഈസ്‌ ഫ്രം ദി റോയൽ ഫാമിലി… നമ്മൾ ഇവിടെ എന്ത് കൊള്ളരുതായ്മ കാണിച്ചാലും അവർ കണ്ണടക്കും പക്ഷെ അവരുടെ കുടുംബത്തിൽ അവർക്ക് പ്രേത്യേകം നിയമങ്ങൾ ആണ്‌…. സാറിന് അത് അനുസരിച്ച് ജീവിക്കാൻ പറ്റില്ല ”

പിറ്റർ പറഞ്ഞത് കേട്ട് ചെറുതായി ചിരിച്ചു കൊണ്ട് ഇല്ലിസ് പറഞ്ഞു.

” രണ്ടാം ലോക മഹായുദ്ധത്തിൽ ഇംഗ്ലണ്ടിന് വേണ്ടി ഒരുപാട് പേർ യുദ്ധത്തിൽ പങ്കെടുത്തു. യുദ്ധം കഴിഞ്ഞ ശേഷം അവരെ എല്ലാം കൂലിയും കൊടുത്ത് പറഞ്ഞു വിടുകയാണ് ചെയ്തത്. പിന്നെ ഹയർ ഓഫീഷൽസിനെ അവർ ചില ക്ലാരിക്കൽ വർക്ക്‌ കൊടുത്ത് ഒരു മേശക്ക് അപ്പുറം ഇരുത്തിയിട്ടുണ്ട്. ഇപ്പോൾ നമുക്ക് ഇന്ത്യയിൽ നിന്നും പോകാൻ സമയം ആയി… നമ്മുടെ അവസ്ഥയും അതുപോലെ ഒക്കെ തന്നെ ആയിരിക്കും. എനിക്ക് ഒരു സാധരണ ജീവിതം ജീവിക്കാൻ പറ്റില്ല.. എനിക്ക് എപ്പോഴും പവർ എന്റെ കയ്യിൽ ഉണ്ടായിരിക്കണം അതിന് വേണ്ടി ചില വിട്ട് വീഴ്ചക്ക് ഞാൻ തയ്യാർ ആണ്……. പിന്നെ എമി….. ഷീ ഈസ്‌ ബ്യൂട്ടിഫുൾ ”

Leave a Reply

Your email address will not be published. Required fields are marked *