” അമ്മക്ക് ഇത് എങ്ങനെ പറയാൻ തോന്നുന്നു ”
” പിന്നെ നമ്മുക്ക് എന്ത് ചെയ്യാൻ പറ്റും…. മോനെ അമ്മയും ഇതുപോലെ പലതും അനുഭവിച്ചതാ…. അവർ ചെറുപ്പം ആണ് ഇനിയും പുതിയ ഒരു ജീവിതം കെട്ടിപടുക്കാൻ അവർക്ക് സാദിക്കും…… നീ അവിവേകം ഒന്നും കാണിക്കാതെ ഞാൻ പറയുന്നത് കേൾക്കു….ഞങ്ങൾക്ക് നീ മാത്രമാണ് ഉള്ളത് ”
അമ്മയുടെയും അച്ഛന്റെയും നിർബന്ധം കാരണം ഞാൻ മുന്നറിലേക്ക് പുറപ്പെട്ടു. നടന്നും കാളവണ്ടി കളിലും ആയി ഞാൻ മുന്നാറിൽ എത്തി. അച്ഛൻ പറഞ്ഞ ആളെ അനേഷിക്കുന്നതിനിടക്ക് ഒരു വലിയ ആൾക്കൂട്ടവും ബഹളവും കെട്ട് ഞാൻ അങ്ങോട്ട് ചെന്നു. അപ്പോൾ ഒരു വയസായ ആൾ എന്തോ പിറുത്തുകൊണ്ട് വരുന്നത് ഞാൻ കണ്ടു അയാൾ അടുത്ത് എത്തിയപ്പോൾ ഞാൻ ചോദിച്ചു.
” അവിടെ എന്താ പ്രശ്നം ”
” പ്രശ്നം ഒന്നും ഇല്ല…….. തോട്ടത്തിലെ ചില തൊഴിലാളികൾക്ക് ജീവിച്ചു കൊതിതീർന്നു അത്ര തന്നെ “
അയാൾ പറഞ്ഞു കൊണ്ട് നടന്നകന്നു.
തോട്ടത്തിലെ തൊഴിലാളികൾ പണിക്കിറങ്ങുവാൻ വിസമ്മതിച്ചുകൊണ്ട് തോട്ടത്തിനു മുൻപിൽ നിൽക്കുക ആണ്. അവർക്ക് നേരെ ശിപ്പായികൾ എന്തിനും തയ്യാറായി നിൽപ്പുണ്ട്. അവർ തൊഴിലാളികളോട് എന്തോ പറയുന്നുണ്ടായിരുന്നു. അപ്പോഴാണ് അവിടേക്ക് റോബർട്ട് ഇല്ലിസും പിറ്ററും വരുന്നത്. അയാളെ കണ്ടതും എന്റെ ചോര തിളച്ചു. മുന്നിൽ ഒരു പുൽകുനയിൽ കിടന്ന കത്തിയും കയ്യിലെടുത്തു ഞാൻ അയാൾക്ക് നേരെ നിങ്ങി.
“ചാആആർജ് ”
അപ്പോയെക്കും അയാൾ തൊഴിലാളികളെ അടിച്ചൊടിക്കാൻ നിർദേശം കൊടുത്തിരുന്നു. ശിപ്പായികളും ബ്രിട്ടീഷ് പട്ടാളവും ചേർന്ന് തൊഴിലാളികളെ അടിച്ചൊടിച്ചു. ആ ബഹളത്തിന് ഇടയിലൂടെ ഞാൻ ഇല്ലിസിനെ ലക്ഷ്യം വെച്ച് നടന്നു. അയാൾ കുതിരപുറത്തിരുന്നുകൊണ്ട് പട്ടാളക്കാർക്ക് നിർദ്ദേശം കൊടുത്തുകൊണ്ടിരുന്നു. ഞാൻ അയാളുടെ അടുത്ത് എത്തുമ്പോൾ തന്നെ ഇല്ലിസിന്റ കുതിരയുടെ ഒരു കാൽ മുന്നിൽ ഉണ്ടായിരുന്ന കുഴിയിൽ വീണു. ബാലൻസ് തെറ്റി കുതിരപ്പുറത്തുനിന്നും വീണ ഇല്ലിസിനെ പെട്ടെന്ന് ഉണ്ടായ ഉൾപ്രേരണയിൽ ഞാൻ താങ്ങിപിടിച്ചു. എന്റെ കയ്യിൽ ഉണ്ടായിരുന്ന കത്തി തെറിച്ചു പുല്ലുകൾക്ക് ഇടയിൽ വീണു.
“താങ്സ് മാൻ ”
സ്വന്തം കാലിൽ നിന്ന ഇല്ലിസ് എന്നെ നോക്കി പറഞ്ഞു. കുറെ നേരം അയാൾ എന്റെ മുഖത്ത് തന്നെ നോക്കി നിന്നു എന്നിട്ട് എന്നോട് ചോദിച്ചു.
” നമ്മൾ ഇതിന് മുൻപ് കണ്ടിട്ടുണ്ടോ…… നിന്റെ കണ്ണുകൾ നല്ല പരിജയം ഉള്ളത് പോലെ ”
അപ്പോൾ പിറ്റർ ഞങ്ങളുടെ അടുത്തേക്ക് വന്നു.
” സാർ എന്തെങ്കിലും പറ്റിയോ ”
” ഏയ്യ് ഒന്നും പറ്റിയില്ല ”
” സാർ…. പ്രേശ്നകാരായ തൊഴിലാളികളെ അടിച്ചൊടിച്ചു…… പക്ഷെ ബാക്കി ഉള്ളവർ എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുക ആണ്…. തേ നീഡ് എ ലീഡർ ”
” ക്യാൻ യു ഡു ഇറ്റ് ”
ഇല്ലിസ് എന്നെ നോക്കി ചോദിച്ചു. ഞാൻ ഒരുനിമിഷം ഒന്ന് ആലോചിച്ചു. ഇയാളെ നേരിട്ട് എതിർത്തു തോൽപ്പിക്കുന്നത് പ്രേയാസമുള്ള കാര്യം ആണ് എനിക്ക് അതിന് കഴിഞ്ഞാൽ തന്നെ അതിന് ശേഷം ജീവനോടെ രക്ഷപെടാൻ സാധിക്കില്ല. അമ്മ യാത്ര പറയാൻ നേരം പറഞ്ഞതും എനിക്ക് ഓർമ വന്നു. അയാൾക്ക് ഒപ്പം നിൽക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.
“എസ് സർ ഐ ക്യാൻ ഡൂ ഇറ്റ് ”
അപ്പോൾ പിറ്റർ അയാളുടെ കയ്യിൽ ഉണ്ടായിരുന്ന ലത്തി എന്നെ ഏൽപ്പിച്ചു.
തോട്ടത്തിനു ചേർന്ന് തന്നെയായിരുന്നു തൊഴിലാളികളുടെ കുടിലുകൾ. ഇപ്പോൾ ആളുകൾ കുറവായത് കൊണ്ട് എനിക്ക് ഒരു കുടിൽ സ്വന്തമായി കിട്ടി. തോട്ടത്തിലെ ജോലി ചെയ്തുകൊണ്ട് ഇല്ലിസിനെയും പിറ്ററിനെയും വകവരുത്താൻ ഒരു അവസരത്തിനായി ഞാൻ കാത്തിരുന്നു.
പിറ്റർ രാത്രിയിൽ കുടിലുകൾക്ക് അടുത്ത് വന്ന് നിൽക്കും അയാൾ വന്നതറിഞ്ഞാൽ സ്ത്രീകളിൽ ആരെങ്കിലും അയാൾക്കൊപ്പം പോകണം . അവൾ അന്ന് കിടക്കുക ഇല്ലിസ്ന് ഒപ്പം ആയിരിക്കും. പിറ്ററിനോടൊപ്പം ചെല്ലുന്ന പെണ്ണ് അയാൾ ഉദ്ദേശിച്ചവൾ അല്ലെങ്കിൽ ഇല്ലിസ് തന്നെ നേരിട്ട് വന്ന് ബലം പ്രയോഗിച്ചു അയാൾക്ക് തോന്നുവരെ കൂട്ടികൊണ്ട് പോകും.
