മേക്കിങ് ഓഫ് എ ഗിഫ്റ്റ് 1

” പ്ലീസ് സ്‌ലോ ഡൌൺ ”

എമി പറഞ്ഞത് കേട്ട് ഞാൻ തിരിഞ്ഞു നിന്നു. പക്ഷെ എന്റെ ശ്രെദ്ധ പോയത് സീതയിലേക്ക് ആണ്‌. ആ വലിയ ബാഗുംതുക്കി നടക്കാൻ അവൾ നന്നായി പാടുപെടുന്നുണ്ടായിരുന്നു. അവളോട് എന്തോ അലിവ് തോന്നി ഞാൻ അവളുടെ അടുത്തേക്ക് നടന്ന് ആ ബാഗ് പിടിച്ചു വാങ്ങി എന്റെ തോളിലേക്ക് ഇട്ടു.

“കിണിം കിണിം ”

എന്റെ വീശി ഇടലിൽ ബാഗിൽ നിന്നും ശബ്ദം കെട്ടു.

” എന്താ ഈ കാണിക്കുന്നത്….നിങ്ങൾക്ക് അറിയില്ല ഇത്‌ എത്ര വിലപിടിപ്പുള്ള സാധനം ആണെന്ന് ”

എമി ചാടി തുള്ളി എന്റെ അടുത്ത് വന്ന് എന്റെ കയ്യിൽ നിന്നും ബാഗ് വാങ്ങി. എന്നിട്ട് അത് തുറന്ന് അതിനകത്ത് നിന്നും ഒരു ബോക്സ്‌ പോലെ എന്തോ ഒന്ന് പുറത്തെടുത്തു. അതിനെ തിരിച്ചും മറിച്ചും നോക്കി എന്തെങ്കിലും പറ്റിയിട്ടുണ്ടോ എന്ന് പരിശോധിച്ചു. എനിക്ക് അത് എന്താണെന്ന് മനസിലായില്ല . കണ്ടിട്ട് ക്യാമറ പോലെ എന്തോ ആണെന്ന് എനിക്ക് തോന്നി പക്ഷെ ഇത്‌ ഞാൻ കണ്ടിട്ടുള്ള ക്യാമറ പോലെ അല്ലായിരുന്നു. എമി അതും കയ്യിൽ എടുത്ത് നടക്കാൻ തുടങ്ങി.

ഞങ്ങൾ നടന്ന് ഒരു കുന്നിൻ ചെറിവിൽ എത്തിയപ്പോൾ. എമി ആ ബോക്സ്‌ എടുത്ത് മുഖത്തോട് ചേർത്ത്. അതിലുടെ നോക്കി കൊണ്ട് അതിലെ ഒരു ബട്ടൻ ഞെക്കി പിടിച്ചു.

” കട കട ക്ക് കട കട ”

ആ ബോക്സിൽ നിന്നും ചെറിയ ശബ്ദം കേട്ടുകൊണ്ടേ ഇരുന്നു. എനിക്ക് അവൾ എന്താ ചെയ്യുന്നത് എന്ന് മനസിലായില്ല. എന്റെ ഒരു ആകാംഷയുടെ പുറത്ത് ഞാൻ അവളോട് ചോദിച്ചു.

” എന്താ ഇത്‌ ”

” ഇതോ….ഇത്‌ ഒരു ക്യാമറ ആണ്‌ ”

” ക്യാമറയോ ഇതോ…. ഞാനും ക്യാമറ കണ്ടിട്ടുണ്ട്… ഇതിൽ നിന്ന് എന്താ തുടരെ തുടരെ ശബ്ദം കേൾക്കുന്നത് ”

” ഇത്‌ ഒരു വീഡിയോ ക്യാമറ ആണ്‌….. 16mm ഫിലിം ഉപയോഗിച്ച് ചലിക്കുന്ന ചിത്രങ്ങൾ എടുക്കാൻ പറ്റും…… ഇത്‌ പുറത്ത് വേറെ ആരുടെയും കയ്യിൽ ഇല്ല കുറച്ച് വർഷങ്ങൾ കഴിഞ്ഞേ ഇത്‌ വെടിക്കാൻ കിട്ടൂ . യുദ്ധവും സാമ്പത്തിക പ്രേതിസന്ധിയും കാരണം പ്രൊഡക്ഷൻ തുടങ്ങാൻ കമ്പനിക്ക് പറ്റിയിട്ടില്ല…. പിന്നെ ഇത്‌ പപ്പക്ക് ഗിഫ്റ്റ് ആയി കിട്ടിയതാ “
” ഇത്‌ കൊണ്ടാണോ സിനിമ പിടിക്കുന്നത് ”

” അല്ല അതിന് വലിയ ക്യാമറ വേറെ ഉണ്ട്… പിന്നെ വേണമെങ്കിൽ കുറച്ച് ഉപകാരണങ്ങളും കൂടി ഉണ്ടെങ്കിൽ ഇതിലും ഒരു സിനിമ പിടിക്കാം ”

” ഇതിൽ എടുത്ത വീഡിയോ എങ്ങനെയാ കാണാൻ പറ്റുക ….”

” അതിന് ഞങ്ങളുടെ ഇംഗ്ലണ്ടിലെ വീട്ടിൽ തന്നെ പോണം…. അവിടെ ചെറിയ പ്രൊജക്ടർ സംവിധാനം ഉണ്ട് ”

” ഇത്‌ എങ്ങനെ ഞെക്കി പിടിച്ചല്ലേ വർക്ക്‌ അകു അല്ലെ ”

” അല്ല ഈ വടി പോലിരിക്കുന്ന സാധനം വലിച്ചു പിടിച്ചു കുറച്ച് കറക്കിയിട്ട് ഈ ബട്ടൺ ഞെക്കിയാൽ 30 സെക്കന്റ്‌ ഓട്ടോമാറ്റിക് ആയിട്ട് റിക്കോർഡ് ആകും ”

എമി ഒരു വിദക്തയെ പോലെ ആ 16mm ക്യാമറയുടെ പ്രവർത്തനം എന്നെ കാണിച്ചു തന്നു. പുതിയ ഒരു കാര്യം കാണുന്ന കൗതുകം എന്റെ മുഖത്ത് ഉണ്ടായിരുന്നു. പക്ഷെ സീത താൻ ഇത് ഒരു ആയിരം പ്രാവിശ്യം കേട്ടിട്ടുണ്ട് എന്ന പോലെ നിൽക്കുക ആയിരുന്നു. സീത അവൾ ഒരു തമിഴ് പെൺകുട്ടി ആണ് മദ്രാസിൽ വെച്ച് എമിക്ക് കൂട്ടായി ജോർജ് നിയമിച്ചത് ആണ്. എമി യുടെ കൂടെ കുടിയതിന് ശേഷം ആണ്‌ അവൾ പലരുടെയും കഴുകാൻ കണ്ണുകളിൽ നിന്നും രക്ഷനേടിയത്. ഗവർണറുടെ മകളുടെ കൂടെ നടക്കുമ്പോൾ അവൾക്കും അത് ഒരു സുരക്ഷിതത്വം മായി തോന്നി.

എമി ആ കുന്നിൻ ചരിവിന്റെ ഭംഗി മുഴുവൻ തന്റെ ക്യാമറയിൽ ഒപ്പിയെടുത്തു. കുറച്ച് കഴിഞ്ഞ് അവൾ എന്നോട് ചോദിച്ചു.

” എനിക്ക് ഇതിന്റ മുകളിലെ വ്യൂ കൂടി കിട്ടണം… നമ്മുക്ക് മുകളിലേക്ക് നടന്നാലോ ”

” അയ്യോ വേണ്ട മേഡം ഇപ്പോൾ തന്നെ ഞാൻ ക്ഷിണിച്ചു എനിക്ക് ഇനി ഒരടി നടക്കാൻ വയ്യ ”

എമി പറഞ്ഞത് കേട്ട് സീത പറഞ്ഞു.

” എങ്കിൽ നീ ഇവിടെ നിൽക്കു…. ഞങ്ങൾ പോയിട്ട് വരാം ”

എമി മുന്നോട്ട് നടക്കാൻ തുടങ്ങി പുറകെ പോകാൻ അല്ലാതെ എനിക്ക് വേറെ നിവിർത്തി ഇല്ലായിരുന്നു. എങ്കിലും അവിടെ നിന്ന് ചിണുങ്ങുന്ന സീതായേ കണ്ടപ്പോൾ എനിക്ക് എന്തോ പാവം തോന്നി ഞാൻ അവളെ അവിടെ അടുത്ത് കണ്ട മരക്കുട്ടത്തിനിടയിൽ കൊണ്ട് പോയി നിർത്തി. നല്ല തണൽ ഉള്ള സ്ഥാലം ആയിരുന്നു അത്.
” നീ ഞങ്ങൾ വരുന്നത് വരെ ഇവിടെ നിൽക്ക് . ഇവിടെ നല്ല തണൽ ഉണ്ട് പിന്നെ വിശന്നാൽ കഴിക്കാൻ മരങ്ങളിൽ കായ്കൾ ഉണ്ട് ”

Leave a Reply

Your email address will not be published. Required fields are marked *