മേക്കിങ് ഓഫ് എ ഗിഫ്റ്റ് 1

സീതയെ അവിടെ ആക്കിയ ശേഷം ഞാനും എമിയും കൂടെ കുന്ന് കയറി. കുന്നിന്റെ മുകളിൽ എത്തിയപ്പോൾ എന്റെ മനസ്സിൽ പല ചിന്തകളും കടന്നു വരാൻ തുടങ്ങി. ഇല്ലിസിന്റെ ഭാര്യ അവൻ പോകുന്ന ഇവളെ കുന്നിന് മുകളിൽ നിന്ന് തള്ളിയിട്ടാലോ അതോ ഇല്ലിസ് ചെയ്യുന്നത് പോലെ ഇവളെ ഇവിടെ ഇട്ട് ബലാത്സംഗം ചെയ്താലോ. മനസ്സിൽ പല ചിന്തകളും മറി മറി വന്നുകൊണ്ടിരുന്നു. കുന്നിന്റെ മുകളിൽ നിന്നും വീഡിയോ എടുക്കുന്ന എമിയുടെ അടുത്തേക്ക് എന്തോ ഒരു ഉൾപ്രേരണയാൽ ഞാൻ നടന്ന് അടുത്തു.

” അയ്യോ ആാാാാ ”

ദൂരെ നിന്നും അലയടിച്ച ആ നിലവിളി കേട്ട് എമി പെട്ടെന്ന് തിരിഞ്ഞു. അപ്പോൾ അവൾ കാണുന്നത് അവളോട് അടുക്കുന്ന എന്നെ. അവൾ പെട്ടെന്ന് തിരിഞ്ഞതും ഞാൻ നിന്ന് പരുങ്ങാൻ തുടങ്ങി.

“അയ്യോ അമ്മേ ആാാആാാാ ”

വീണ്ടും നിലവിളി ശബ്ദം കാറ്റിൽ അല അടിച്ചു. ഞങ്ങൾ രണ്ട് പേരും ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കി.

” എന്താ അവിടെ ആരാ നിലവിളിക്കുന്നത് ”

അവളുടെ ആ ചോദ്യത്തിൽ ആത്മാർത്ഥത ഉണ്ടെന്ന് എനിക്ക് തോന്നി.

” നീ ഇല്ലിസിനെ കുറിച്ച് എല്ലാം അറിഞ്ഞിട്ടാണോ ഈ വിവാഹത്തിന് സമ്മദിച്ചത് ”

” എന്താ ”

ഞാൻ എമിയുടെ കൈ

പിടിച്ചു കുന്നിന്റെ മറുവശത്ത് കൂടെ ശബ്ദം കേട്ട ദിശയിലേക്ക് നടന്നു. ഇതിനിടക്ക് ക്യാമറ അവളുടെ കയ്യിൽ നിന്നും നിലത്ത് വീണിരുന്നു.

ഇല്ലിസും പിറ്ററും പട്ടാളകാരും ചേർന്ന് ഐ.എൻ.എ കാരെ സഹായിച്ച വിട് അതിക്രമിച്ചു കയറുക ആയിരുന്നു അവിടെ. ആ ഓല മേഞ്ഞ കുടിലിന്റെ ചെറ്റകൾ ഒക്കെ കിറി പറന്നു പോയിരുന്നു. അതിലുടെ ആ കാഴ്ച ഞാനും എമിയും ദുരെ നിന്നും കണ്ടു. ആ കുടുംബത്തിലെ ഒരു പെൺകുട്ടിയെ ബാലമായി ഭോഗിക്കുന്ന ഇല്ലിസ് അതിന് കാവൽ നിൽക്കുന്ന നമ്മുടെ നാട്ടുകാരായ ശിപ്പായികളും. എമി വായപൊത്തി കരയാൻ തുടങ്ങി.
ഇതിനിടക്ക് ആ പെൺകുട്ടിയുടെ കരച്ചിൽ വീണ്ടും കേൾക്കാൻ തുടങ്ങി. ഞാൻ എമിയെയും കൊണ്ട് അവിടെ നിന്നും മറി എന്നിട്ട് അവളോട് പറഞ്ഞു.

” നീ ഇങ്ങനെ കരയാതെ സന്തോഷിക്കുക അല്ലെ വേണ്ടത്….. വിവാഹത്തിന് മുൻപ് ഇവന്റെ തനി രൂപം അറിയാൻ പറ്റിയതിനു….. നിന്റെ അച്ഛനോട് കാര്യം പറ ”

” ഞാൻ പറഞ്ഞാൽ അച്ഛൻ വിശ്വസിക്കില്ല……. ഇതിന് മുൻപ് രണ്ട് തവണ എന്റെ എൻഗേജ്മെന്റ് നടന്നതാ ഒരേ കാരണങ്ങൾ പറഞ്ഞും കള്ള കഥ ഉണ്ടാക്കിയും ഞാൻ അതിൽ നിന്നെല്ലാം ഒഴിഞ്ഞു മറി… പപ്പാ അതെല്ലാം അറിഞ്ഞിട്ട് ആണ്‌ ഈ വിവാഹം ഉറപ്പിച്ചത് .. ഇത്‌ പറഞ്ഞാൽ ഞാൻ പഴയത് പോലെ കള്ളം പറയുക ആണെന്നെ പപ്പാ വിചാരിക്കും ”

” അങ്ങനെ ആണെങ്കിൽ ഇവൻ മരിച്ചാൽ മാത്രമേ നിനക്ക് ഇതിൽ നിന്നും രക്ഷനേടാൻ കഴിയു…….. അവനെ കൊല്ലാൻ നീ എന്നെ സഹായിക്കുമോ ”

” കൊല്ലണോ….. നീ എന്തിനാ അവനെ കൊല്ലുന്നത് ”

” നമ്മൾ ഇപ്പോൾ കണ്ടതും ഒരു കാരണം ആണ് ”

ആവൾ കുറച്ച് നേരം ആലോചിച്ച ശേഷം നിറമിഴികളോടെ തലയാട്ടി. ഞാനും എമിയും തിരിച്ചു നടന്നു കുന്നിൻ ചരിവ് എത്തിയപ്പോൾ എമി യോട് കുന്നിന്റെ സൈഡിൽ കൂടി നടക്കാൻ പറഞ്ഞിട്ട് ഞാൻ കുന്നിന് മുകളിൽ കയറി ക്യമറയും ബാഗും എടുത്തുകൊണ്ടു വന്നു.

‘ തൽകാലം സീത ഒന്നും അറിയണ്ട ”

താഴെ എമിയെ കണ്ടപ്പോൾ ഞാൻ അവളോട് പറഞ്ഞു.

പിറ്റേന്ന് എമിയും ഞാനും സീതയേ ഒഴിവാക്കി ഇല്ലിസിനെ വിഴ്ത്താൻ ഉള്ള തന്ത്രങ്ങൾ മെനഞ്ഞു. അത് പ്രേകരം എമി ഇല്ലിസിനോട് കൂടുതൽ അടുത്ത് ഇടപഴകാൻ തുടങ്ങി. സീത ബ്ലംഗ്ലാവിലെ മറ്റ് പണികാരുടെ കൂടെ ആണ് കിടന്നിരുന്നത് അത്കൊണ്ട് എമിയുടെ മാറ്റം അവൾ ശ്രദ്ധിച്ചില്ല.

ഇല്ലിസ് തിരിച്ചു പോകാൻ പ്ലാൻ ചെയ്ത ദിവസത്തിന്റെ തലേന്ന് രാത്രി എമി അന്നത്തെ ജന്മി മാരുടെ ഭാര്യമാർ ധരിച്ചിരുന്നത് പോലത്തെ വസ്ത്രം ധരിച്ചു കൊണ്ട് ഇല്ലിസിന്റെ അടുത്തേക്ക് ചെന്നു.
” ഇതെന്താ വേഷം ”

” നമ്മൾ നിന്നും കുടിയല്ലേ ഇവിടെ കഴിയുകയുള്ളു അപ്പൊ ഇവിടെത്തെ ആളുകളെ പോലെ വസ്ത്രം ദരിക്കാം എന്ന് വിചാരിച്ചു ”

” ഈ വേഷത്തിൽ നിന്നെ കാണാൻ ഒരു പ്രതേകഭംഗി…….. നമ്മുടെ വിവാഹം കഴിഞ്ഞിരുന്നെങ്കിൽ ഈ രാത്രി നമുക്ക് ഒന്നുകൂടി ആഘോഷമാക്കാമായിരുന്നു. ”

Leave a Reply

Your email address will not be published. Required fields are marked *