” അങ്ങനെ ആണെങ്കിൽ നീ കൂടെ ഒരുങ്ങി വരൂ. ഇവർക്ക് ഒരു കൂട്ടും ആവുമല്ലോ “
അച്ഛൻ അമ്മയോട് പറഞ്ഞപ്പോൾ അമ്മ തലയാട്ടികൊണ്ട് അകത്തേക്ക് നടന്നു. അമ്മ എന്റെ അടുത്ത് എത്തിയപ്പോൾ ഞാൻ ചോദിച്ചു.
” എന്താ അമ്മേ……. ഇവർ എന്ത ഇവിടെ ”
” ഞാനും നിങ്ങളോടൊപ്പം വരുന്നുണ്ട്….. നീ അച്ഛന്റെ അടുത്തേക്ക് ചെല്ല് ഞാൻ പെട്ടെന്ന് ഒരുങ്ങി ഇറങ്ങട്ടെ ”
അമ്മ നടത്തത്തിനിടക്ക് എന്നോട് പറഞ്ഞു കൊണ്ട് വീടിനുള്ളിലേക്ക് കയറി. ഞാൻ അച്ഛന്റെ അടുത്തേക്ക് നടന്നപ്പോൾ അച്ഛൻ എന്നെ നോക്കി പറഞ്ഞു.
” മോനെ ഇവരും നമ്മുടെ കൂടെ വരുന്നുണ്ട്….. അവരുടെ അവസ്ഥ നമുക്ക് അറിയാവുന്നത് അല്ലെ…. പിന്നെ നമ്മുക്കും ഒരു സഹായം ആവും. കൃഷ്ണനും ചാത്തുണ്ണിയും ഇല്ലാത്തത് അല്ലെ ”
അച്ഛനും അമ്മയും സാവിത്രിയും ലക്ഷ്മിയും കൂടെ അച്ഛന്റെ കുതിരവണ്ടിയിലും. ഞാൻ അവർക്ക് പിറകിൽ ഞങ്ങളുടെ കളവണ്ടിയിലും യാത്ര തിരിച്ചു. രണ്ട് ദിവസത്തെ യാത്രക്ക് ഒടുവിൽ ഞങ്ങൾ ചരക്ക് എടുത്ത് തിരിച്ചു കൊച്ചിയിലേക്ക് തിരിച്ചു. നേരം ഇരുട്ടി തുടങ്ങിയിരുന്നു. കാടിനുനടുവിൽ കൂടെ ഉള്ള യാത്രക്കിടയിൽ അച്ഛന്റെ കുതിരവണ്ടി പെട്ടെന്ന് നിന്നു. അമ്മയും അച്ഛനും വണ്ടിയിൽ നിന്നും ഇറങ്ങി മുന്നോട്ട് നടക്കുന്നത് കണ്ട് ഞാനും വണ്ടിയിൽ നിന്നിറങ്ങി അവരുടെ അടുത്തേക്ക് നടന്നു. എന്റെ കൂടെ വരാൻ ഒരുങ്ങിയ സാവിത്രിയെ ഞാൻ തടഞ്ഞു.
ബ്രിട്ടീഷ് പട്ടാളം ആണ് ഞങ്ങളെ തടഞ്ഞു നിന്നിരുന്നത്. അവിടെ വെച്ചാണ് ഞാൻ ആദ്യം ആയി റോബർട്ട് ഇല്ലിസിനെയും അയാളുടെ സബോർഡിനേറ്റ് പീറ്ററിനെയും കാണുന്നത്. പന്തത്തിന്റെ വെളിച്ചത്തിൽ അവരുടെ രണ്ടുപേരുടെയും മുഖം ഞാൻ വെക്തമായി കണ്ടു.പിറ്റർ അച്ഛനോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു.
” സ്‌പൈസസ്സ്!!!!!! ഇത്രയും ലോഡും ആയി എങ്ങോട് പോകുന്നു ”
” കൊച്ചി ”
” ലെറ്റ് മീ സീ വാട്ട് യു ഹാവ് ”
അയാൾ അച്ഛനെ തള്ളി മാറ്റിക്കൊണ്ട് വണ്ടിയുടെ അടുത്തേക്ക് വന്ന്. അച്ഛന്റെ അയാളുടെ പുറകെ പേടിച്ചു കൊണ്ട് നടന്നു. പീറ്റർ അച്ഛന്റെ വണ്ടിയിൽ ഇരുന്ന ഒരു ചക്ക് കിറി അതിൽ ഉണ്ടായിരുന്ന കുരുമുളക് മണപ്പിച്ചു നോക്കി. എന്നിട്ട് റോബർട്ട് ഇല്ലിസ് നെ നോക്കി പറഞ്ഞു.
” സർ ഗുഡ് ക്ലോളിറ്റി സ്റ്റഫ് ”
” ദേൻ സീസ് ഇറ്റ് ”
ഇല്ലിസ് വല്ലാത്തൊരു ചിറി ചിരിച്ചുകൊണ്ട് പറഞ്ഞു. പീറ്റർ അവരുടെ കുട്ടത്തിൽ ഉണ്ടായിരുന്ന മലയാളികളയ ശിപ്പയികളെ വിളിച്ചു വണ്ടി ഏറ്റെടുക്കാൻ പറഞ്ഞു. അച്ഛന്റെ പീറ്റർനെ കടന്ന് പിടിച്ചു തടയാൻ നോക്കി. പക്ഷെ അയാൾ അച്ഛനെ തള്ളി മാറ്റി അരയിൽ ഉണ്ടായിരുന്ന തോക്ക് എടുത്ത് അച്ഛന്റെ തലയിൽ ഇടിച്ചു. എന്നിട്ട് അയാൾ ബൂട്ട് ഇട്ട കാലുകൊണ്ട് അച്ഛനെ ചവിട്ടി തയെ ഇട്ടു. അമ്മ അയാളെ തടയാൻ ശ്രെമിക്കുന്നുണ്ടായിരുന്നു. അയാൾ അമ്മയെ തള്ളി മാറ്റി. അപ്പോയെക്കും ഞാൻ അമ്മയെ വീഴാതെ പിടിച്ചു നിർത്തി.
വല്ലാതെ ദേഷ്യം വന്ന ഞാൻ പിറ്ററിനെ ചവിട്ടി തഴെ ഇട്ടു. പക്ഷെ അയാൾ ഉടൻതന്നെ ചാടി എഴുന്നേറ്റ് തെക്ക് ചുണ്ടി നിന്നു ഇരുട്ട് ആയത് കൊണ്ടും കുതിരാവണ്ടിക്ക് അരികിൽ നിന്നത് കൊണ്ടും അയാൾക്ക് എന്നെ കാണാൻ സാധിച്ചില്ല.
“ട്ടോ ”
അയാൾ ആകാശത്തേക്ക് നിറയൊഴിച്ചു.
” ആാാാ ”
” ആാാ ”
വെടിയൊച്ച കേട്ട സാവിത്രിയും ലക്ഷ്മിയും ഒരു പോലെ നിലവിളിച്ചു.
” ഹു ഈസ് തെയർ ”
ഇല്ലിസ് കുതിര പുറത്തിരുന്നു ആക്രോഷിച്ചു. ശിപ്പായികൾ സാവിത്രിയെയും ലക്ഷ്മിയേയും അവിടേക്ക് പിടിച്ചു കൊണ്ട് വന്നു. അവരെ കണ്ടതും ഇല്ലിസ് കുതിര പുറത്ത് നിന്നും ഇറങ്ങി അവരുടെ അടുത്തേക്ക് വന്നു.
” വാവ് വട്ടേ ബ്യൂട്ടി ”
അയാൾ ലക്ഷ്മിയുടെ കവിളിൽ കൂടി വിരലോടിച്ചുകൊണ്ട് പറഞ്ഞു. അവൾ കുതറി മാറാൻ വെറുതെ ഒരു ശ്രെമം നടത്തി. ഇല്ലിസ് ന്റെ വിരൽ അവളുടെ കവിളിൽ നിന്നും കഴുത്തിലൂടെ ഇറങ്ങി അവളുടെ നെഞ്ചിൽ എത്തി നിന്നു.
” അരുത് അവളെ ഒന്നും ചെയ്യരുത് ”
അച്ഛൻ അയാളോട് പറയുന്നുണ്ടായിരുന്നു. അയാൾ അച്ഛനെ പുച്ഛത്തോടെ ഒന്ന് നോക്കിയ ശേഷം . ലക്ഷ്മിയുടെ മുലകച്ച വലിച്ചു കിറി.
