: തണുപ്പ് ഉള്ളത് എന്തായാലും നന്നായി… അഥവാ എന്റെ പെണ്ണിന് ചൂട് വേണമെന്ന് തോന്നിയാലോ
: അതിനല്ലേ വിലകൂടിയ ബ്ലാങ്കറ്റ് കൂടെയുള്ളത്…
ഇതും പറഞ്ഞ് സ്വപ്ന ഇടംകണ്ണിട്ട് ഹരിയെ നോക്കി. ഹരിയുടെ കൂടെയുള്ള ഓരോ നിമിഷങ്ങളും സ്വപ്ന ആസ്വദിക്കുന്നുണ്ട്. അതിലുപരി സ്വപ്നയുടെ സാമീപ്യം ഹരിയെ ഉന്മത്തനാക്കുന്നു.
സന്ധ്യയോടുകൂടി അവർ രണ്ടുപേരും അന്നാമ്മയുടെ അരികിലെത്തി. മലമുകളിൽ തേയില തോപ്പിന് നടുവിലായി നല്ലൊരു ബംഗ്ലാവ്. ബ്രിട്ടീഷ് അധിനിവേശത്തിന്റെ അവശേഷിപ്പുകൾ അതേപടി നിലനിർത്തിയിരിക്കുന്ന ബംഗ്ലാവിന് ചുറ്റും പുഷ്പലതാതികളാൽ സമ്പന്നമാണ്. വിസ്താരമായ പുൽത്തകിടിയിൽ ഫലവൃക്ഷങ്ങളും അവയുടെ ചോട്ടിൽ ഭംഗിയായി ഒരുക്കിയിരിക്കുന്ന ഇരിപ്പിടങ്ങളും കാണാം. വാഹനം പാർക്ക് ചെയ്ത് ഇറങ്ങുമ്പോഴേക്കും അന്നാമ്മയും കൂടെയൊരു സ്ത്രീയും ഹരിയെ സ്വീകരിക്കാനായി പുറത്തേക്കിറങ്ങിവന്നു.
: ഹായ് ഹരീ… യാത്രയൊക്കെ സുഖമായിരുന്നോ.. സ്വപ്നേ വാ, രണ്ടുപേരും അകത്തേക്ക് വാ
: ഇത്….
: ഓഹ് ഞാൻ മറന്നു.. ഇത് മേരി. എന്റെ പേർസണൽ സ്റ്റാഫാണ്..
: മേരി… നല്ല പേരാണല്ലോ
: ഹരിക്ക് ഇഷ്ടപ്പെട്ടോ… എങ്കിൽ കൂടെ കൂട്ടിക്കോ, സ്വപ്നയുടെ ജോലിഭാരം കുറഞ്ഞുകിട്ടും
: ഹേയ്, ഞാൻ ചുമ്മാ പറഞ്ഞതാ എന്റെ അന്നാമ്മേ..
: കാര്യത്തിൽ ആണേലും കുഴപ്പമില്ല.. ഹരിക്ക് എന്ത് ആവശ്യത്തിനും മേരിയുണ്ടാവും ഇന്നിവിടെ
: വേറെ ആരെയും കാണുന്നില്ലല്ലോ അന്നാമ്മേ… ആരും വന്നില്ലേ
: ഹരി അങ്ങനെയാണോ എന്നെ കണ്ടിരിക്കുന്നത്… ഇത് എന്റെ ഹരിക്കുട്ടന് വേണ്ടി മാത്രമുള്ള പാർട്ടിയല്ലേ.. ഇന്നിവിടെ നമ്മൾ മാത്രമേ ഉണ്ടാവൂ…
: അത് കൊള്ളാലോ… ഫുൾ പ്രൈവസി ആണല്ലേ അന്നാമ്മ ഉദ്ദേശിച്ചത്
: ഇന്നിവിടെ ഒന്നിനും ഒരു തടസവും ഉണ്ടാവില്ല… ഹരിക്ക് തോന്നുന്നതെന്തും ചെയ്യാം…
: എന്ന ഞാൻ ഒന്ന് ഫ്രഷായി വരാം.. ബാക്കിയൊക്കെ പിന്നീട്
: മേരീ.. ഹരിയുടെ മുറി കാണിച്ചുകൊടുക്ക്
മേരി ഹരിയുടെ കയ്യിൽ പിടിച്ചുകൊണ്ട് ഉമ്മറത്തേക്ക് കയറാൻ തുടങ്ങിയതും ഹരിയുടെ ഉള്ളൊന്ന് പിടഞ്ഞു. ഇത് മനസിലാക്കിയ സ്വപ്നയ്ക്ക് ചിരിയാണ് വന്നത്. അന്നാമ്മ സ്വപ്നയെനോക്കി കണ്ണിറുക്കി കാണിച്ചുകൊണ്ട് അവളെയും കൂട്ടി അകത്തേക്ക് നടന്നു. ഹരിയും മേരിയും മുറിയിലേക്ക് കടന്നയുടനെ അന്നാമ്മ സ്വപ്നയെ കൂട്ടി മറ്റൊരു മുറിയിലേക്കാണ് പോയത്.
: എന്റെ സ്വപ്നേ…. നിന്റെ സാറിന്റെ ഒരു നെഞ്ചിടിപ്പ് കണ്ടോ.. മേരിയൊന്ന് കയ്യിൽ പിടിച്ചപ്പോഴേക്കും ആളൊന്ന് വിരണ്ടല്ലോ
: എനിക്കും തോന്നി… മേരി എങ്ങനാ, ആളെ മയക്കാൻ മിടുക്കിയാണോ
: സത്യം പറയാലോ…. വീര്യം കൂടിയ മുന്തിരിച്ചാറാ മേരി. ഒരിക്കൽ രുചിച്ചാൽ പിന്നെ എന്നും വേണമെന്ന് തോന്നും.
: അപ്പൊ സാറിന്ന് കുറേ വിയർക്കും അല്ലെ
: ഇപ്പോഴേ വേണ്ട… പതുക്കെ മതിയെന്ന് മേരിയോട് ഞാൻ പറഞ്ഞിട്ടുണ്ട്. ലാലാ ഗ്രൂപ്പ് പുതുതായി തുടങ്ങാൻ പോകുന്ന കമ്പനിയിൽ പകുതി ഷെയറെങ്കിലും അന്നാമ്മയ്ക്ക് വേണം. അതിനായി ഏത് തറ വേലയും അന്നാമ്മ നോക്കും..
: ആദ്യം പകുതി… പിന്നെ മുഴുവനും വിഴുങ്ങാൻ ആയിരിക്കും അല്ലെ…
: നീ എത്ര പെട്ടെന്നാ എന്നെ മനസിലാക്കിയത്… ഇന്നലെ നീ ആ ഫയലുകൾ അയക്കുന്നതുവരെ എന്റെ മനസിൽ ഇങ്ങനൊരു പ്ലാൻ ഇല്ലായിരുന്നു.
: ഈ അടുത്താണ് പുതിയൊരു ബിസിനസ് തുടങ്ങുന്ന കാര്യം ഹരി രാമേട്ടനോട് പറയുന്നത്. പക്ഷെ ഇത്ര പെട്ടെന്ന് അതിന്റെ നടപടികൾ ആവുമെന്ന് ഞാൻ വിചാരിച്ചില്ല.
: എന്തായാലും കറക്റ്റ് സമയത്താണ് നിന്നെയെനിക്ക് കിട്ടിയത്. നിനക്ക് തന്ന ബ്ലാങ്ക് ചെക്ക് എപ്പൊ വേണമെങ്കിലും നിനക്ക് ഉപയോഗിക്കാം. അതാണ് അന്നാമ്മ നിനക്കായി കരുതിവച്ച ഗിഫ്റ്റ്. കൂടാതെ നീ തരുന്ന ഓരോ ഇൻഫൊർമേഷനും പണമായി ഞാൻ നിന്നെ സ്നേഹിച്ചുകൊണ്ടിരിക്കും… പോരെ
: താങ്ക് യു മാഡം… ഹരി എനിക്ക് നല്ല ശമ്പളം തരുന്നുണ്ട്, പക്ഷെ അത് പോര. എന്റെ അച്ഛൻ നഷ്ടപെടുത്തിയതെല്ലാം എനിക്ക് തിരിച്ചു പിടിക്കണം. അതിന് കുറുക്കുവഴി സ്വീകരിച്ചേ പറ്റൂ..
