മിഴി – 2 2

“വാ..” എന്റെ കൈ പിടിച്ചു ചെറിയമ്മ മുന്നിൽ നടന്നു.. പാലം കണ്ടു പേടിയോടെ എന്നെ നോക്കി.. ഞാൻ ആദ്യം നടന്നു. പിന്നിൽ ആ കൈ പിടിച്ചു കൊണ്ട് ചെറിയമ്മയെ ഞാൻ പാലം കടക്കാൻ സഹായിച്ചു.. രണ്ടടി വെച്ചപ്പോ ചെറിയമ്മയുടെ വിരലുകൾ എന്റെ കയ്യിൽ കൂടുതൽ മുറുകി.. താഴെ വെള്ളം പോവുന്നത് നോക്കി.. എന്റെ കണ്ണിലേക്കു ഒരു നോട്ടം.. പേടിയോടെ..

“ഞാൻ പിടിച്ചിട്ടുണ്ട് വാ…” ധൈര്യം കൊടുത്തപ്പോ പെണ്ണ് ഒരടി കൂടെ വെച്ചു… ഇനി നിന്നു കളിപ്പിക്കാൻ വിട്ടില്ല.. ആ ഇടുപ്പിൽ ചുറ്റി ഞാൻ ചെറിയമ്മയെ വലിച്ചെടുത്തു.കൈകൾ എന്റെ കഴുത്തിൽ ചുറ്റി എന്റെ നെഞ്ചിലേക്ക് ചേർന്ന അവളെ നിലത്തിറക്കാൻ നേരം.. എന്റെ മുന്നിൽ ഉള്ള ആ മുഖത്തു വല്ലാത്തൊരു ഭാവം, പറയാൻ പറ്റാത്ത നാണം. ഞാൻ നിലത്തിറക്കി അവളോട് ചിരിച്ചു.
“എന്താ ചെറിയമ്മേ………. ” മിണ്ടീല്ല… ചുണ്ടിൽ ഒളിപ്പിച്ച ചിരി മാത്രം.

“തല താഴ്ത്തെടാ ” ഇത്തിരി ചൂടുള്ള വാക്കുകൾ.. ഞാൻ ഇല്ലെന്ന് ചുമൽ കുലുക്കി.. വിടുവോ ചെറിയമ്മയല്ലേ.. അക്ഷമയുടെ സ്വരം പ്രകടിപ്പിച്ചു കഴുത്തു പിടിച്ചെന്റെ തല താഴ്ത്തി.. ഞാൻ നിന്നു കൊടുത്തു..ആ മുഖം എന്റെ കവിളിൽ അമർന്നു.. നല്ല ചൂടുള്ള ഒരുമ്മ.. ഞാൻ ഞെട്ടിപ്പോയി. ആരായിത് എന്‍റെ താടക ചെറിയമ്മ തന്നെയല്ലെ? എനിക്ക് മുന്നേ ഒരുമ്മ തന്നത് എന്‍റെ ഒര്‍മയിലേയില്ല. വിശ്വസിക്കാണാതെ തല പൊക്കുമ്പോൾ..

“നിക്കേടോ ഒന്ന് ” ന്ന് ചെറിയമ്മ. കഴുത്തിൽ പിടിച്ചു വലിച്ചു വീണ്ടും ചൊടിച്ചു.ഞാൻ തല താഴ്ത്തി തന്നെ നിന്നു.. കറുത്ത ബ്ലൗസ് താഴെ എന്റെ കൺ മുന്നിൽ ബൗസിനെയും സാരിയെയും മുന്നോട്ടുന്തി.. നിക്കുന്ന മുഴുപ്പുകൾ.. കഴുത്തിനു താഴേക്ക് ഷോൾഡറിൽ നിന്ന് വരുന്ന തെളിഞ്ഞു കാണുന്ന എല്ല് എന്ത് ഭംഗിയാണ്. ഇപ്രാവശ്യം എന്റെ നെറ്റിൽ ഒരുമ്മ.ആ സ്പര്‍ശം. ഞാന്‍ കണ്ണുകള്‍ മുറുക്കെയടച്ചു. കഴുത്തിലെ പിടി അയഞ്ഞു ഞാൻ തല പൊക്കി. ആ ചിരി, തുടുത്ത കവിളിൽ ഞാൻ ഒന്ന് പിടിച്ചു വലിച്ചു.. എന്താചെയ്യുന്നത് എന്നാ ബോധം എനിക്കില്ല മനസ്സില്‍ തോന്നിയത് ചെയ്തു. “ആ…” വലിച്ചത് ഇഷ്ടപ്പെട്ടില്ല ആ മുഖത്തു കള്ള വേദന. വേറൊന്നും ചെയ്യാനും തോന്നീല്ല.

“പോവാം? ” ചെറിയമ്മ ചോദിച്ചു. ഞാൻ തലയാട്ടി..

വയൽ വരമ്പിലൂടെ മുന്നിൽ ചെറിയമ്മ നടന്നു .ഞാൻ ആ നടപ്പും നോക്കി പിന്നിൽ. ഇടക്ക് എന്നെ തിരിഞ്ഞു നോക്കി ഒരു ചെറിയ ചിരി ചിരിക്കും.. പിന്നെ കൈ ബാക്കിൽ കെട്ടി നടന്നങ്ങനെ പോവും… രണ്ടു വശത്തും നീണ്ടു കിടക്കുന്ന പാടം.. ഇടതുവശത്തെ ആകാശത്തു കാണുന്ന മലക്ക് മുകളിൽ സൂര്യൻ തലപ്പൊക്കുന്നെയുള്ളൂ..മുണ്ടുടുത്ത് പരിചയമില്ലാത്ത ഞാൻ മെല്ലെയാണ് നടന്നത്..

“അഭീ…. വേഗമൊന്നു വരുവോ? ” എന്റെ നടത്തം കക്ഷിക്ക് ഇഷ്ടപ്പെട്ടില്ല..

ഞാൻ സ്പീഡ് കൂട്ടി അടുത്തെത്തി. ഒരുമിച്ചു നടക്കണം എന്നുണ്ടായിരുന്നു.. ഒരാൾക്കു മാത്രം പോവാൻ പറ്റുന്ന വരമ്പിൽ എങ്ങനെ നടക്കും.

മഴ പെയ്തത് കൊണ്ട് വരമ്പിൽ ചിലയിടത്തു ചളിയുണ്ട്.
…………………………………………..

ശ്രദ്ധിച്ചും കണ്ടുമാണ് അവളുടെ നടത്തം..

എന്റെയോ? പുല്ല്!!!! മുണ്ടുടുക്കണ്ടായിരുന്നന്ന് തോന്നി.. ഇതിട്ടെങ്ങനെയാ നടക്ക.മടക്കി കുത്തി നടക്കുമ്പോൾ ഉള്ളിലേക്ക് കാറ്റ് കേറി ആകെമൊത്തം ഒരു ബാഡ് ഫീലിംഗ്.. താഴ്ത്തിയിട്ടു നടക്കുമ്പോ ആകട്ടെ.. കാലിൽ കുടുങ്ങി വീഴാൻ പോണു. ഞാൻ പെണ്ണുങ്ങൾ പാവാട പൊക്കി നടക്കുന്ന പോലെ കുറച്ചു മുണ്ട് പൊക്കി നടന്നു.. ചെറിയമ്മ തിരിഞ്ഞു നോക്കും എന്ന് തോന്നുമ്പോ താഴ്ത്തും.

“ഡാ ചെക്കാ.. നീയെന്തിനാ എന്നെയിപ്പോ ചെറിയമ്മേന്ന് വിളിക്കണെ?” മുന്നിൽ നിന്ന് അവള്‍ വിളിച്ചു ചോദിച്ചു.

ഏതർത്ഥത്തിലാ ആ ചോദ്യം? ആഹ്ഹ നല്ലത് വിളിക്കാനും പറ്റില്ലേ..?

“എന്താ അങ്ങനെ വിളിക്കേണ്ടേ ” ഞാൻ സ്പീഡിത്തിരി കൂട്ടി അവളുടെ എടുത്തേക്ക് നടന്നു.

“വിളിക്കുന്നത് പ്രശനല്ല, അത് കേൾക്കുമ്പോ നീയെന്നെ കളിയാക്കുന്ന പോലെ തോന്നാ…” പാടം കഴിഞ്ഞു മുന്നിലെ ചെറിയ റോട്ടിലേക്ക് കേറി തിരഞ്ഞുനിന്നവളെന്നെ നോക്കി പറഞ്ഞു. ആ മുഖത്തിത്തിരി സങ്കടമുള്ള പോലെ തോന്നി.എന്തിനാണാവോ?ചോദിക്കാൻ തോന്നീല്ല. റോട്ടിലെത്തിയതോടെ ഞങ്ങൾ ഒരുമിച്ചു നടന്നു..അടുത്തുള്ള ചെറിയമ്മയുടെ ആ നീണ്ട കൈകൾ കോർത്തു നടക്കാൻ തോന്നി. ഒന്നിച്ചു നടക്കുമ്പോൾ ഞങളുടെ കൈകൾ തമ്മിൽ തട്ടി.. ആ മുഖത്തു ഒരു ചിരി വിരിഞ്ഞോ?

Leave a Reply

Your email address will not be published. Required fields are marked *