മിഴി – 2

“അതേ നിന്നെയെന്‍റൊപ്പരം കൊണ്ടോണേൽ, എന്നോട് മര്യാദക്ക് ചോദിക്കണം ”

“എന്ത് ചോദിക്കണം? ”

” പെർമിഷൻ ” ഇളച്ച മുഖം കാട്ടി ആവൾ പറഞ്ഞു .ഏഹ്ഹ് ആളെ വട്ടാക്കുവാണല്ലോ.

“പറ്റില്ലേൽ എന്റെ ഒപ്പരം കൊണ്ടൊവുല്ല ട്ടോ ” ആ കളിമട്ടിലുള്ള പറച്ചിൽ.. ഈശ്വര ഇതൊക്കെ എത്ര കാലം മിസ്സ്‌ ചെയ്തു.

“എങ്ങനെ പറയണം?” ഞാൻ ഗൗരവത്തോടെ ചോദിച്ചു.എന്റെ അനുകൂല നിലപാട് ആ മുഖത്തു എന്നെ കളിപ്പിക്കാനുള്ള എല്ലാം ഭാവവും തെളിയിച്ചു ..

“ഒക്കെ.. നല്ല ഈണത്തോടെ ആദ്യം നീ അനുചെറിയമ്മേ എന്ന് വിളിക്കണം ” ആ പറച്ചിൽ. കണ്ണുകൾ മേലോട്ടിയർത്തി ആലോചിച്ചു പറഞ്ഞപ്പോഴുള്ള മുഖത്തിന്റെ ചേല്.. ചെറിയ കുട്ടിയെ പോലെ തോന്നി.

“മ്….മ് ” അവൾ പിരികം പൊക്കി എന്നെ നോക്കി.. ഈ കുറുമ്പിയെ വിളിക്കാതെ ഞാൻ ആരെ വിളിക്കും…ഞാൻ ഒന്ന് പുഞ്ചിരിച്ചു

“അനുച്ചെറിയമ്മേ…..” എന്റെ മനസ്സിന്റെ അടിത്തട്ടിൽ നിന്ന് വന്ന ഈണമായിരുന്നു അത്.. വിളി കേട്ടതും ആ മുഖം ഭംഗിയായി വിടർന്നു.കണ്‍ കോണില്‍ തിളക്കം..എന്നാൽ എന്നെ കാണിക്കാതെ അതുത്ത നമ്പറവളിട്ടു..
“ഇനി…..” പെട്ടന്നവൾ ആ കണ്ണുകൾ ഉയർത്തി ആലോചിച്ചു. “ഹാ എനിക്ക് ഒറ്റക്ക് പോവാൻ പേടിയായത് കൊണ്ട്… ചെറിയമ്മയുടെ കൂടെ ഞാൻ പൊന്നോട്ടെ എന്ന് ചോദിക്ക്?” അത് കേട്ടപ്പോ ഞാൻ ഒന്ന് പുറത്തേക്ക് നോക്കി.പെട്ടന്ന് എനിക്ക് ചിരി വന്നു. പിന്നെ ആ മുഖത്തേക്ക് നോക്കാൻ ഒരു ചമ്മൽ .പുറത്ത് ഇരുട്ടെല്ലാം ഏതാണ്ട് വിട്ടിട്ടുണ്ട്.. സമയം ആറു കഴിഞ്ഞിരിക്കും..

ഞാൻ വീണ്ടും ആ മുഖത്തേക്ക് നോക്കി…കേൾക്കാൻ കാത്തിരിക്കാണ് സാധനം. അവളുടെ പേടി എന്റെ മേത്തിട്ട്.. എന്നെ കൊണ്ട് പെർമിഷൻ ,അവളോട് ചോദിപ്പിക്കുന്നത് കണ്ടില്ലേ…

“മോനെ കുട്ടാ സമയം പോണു ” അക്ഷമയയോടെ അവൾ..

“ചെറിയമ്മേ… എനിക്ക് ഒറ്റക്ക് പോവാൻ പേടിയാ. അതോണ്ട്. ഒരു കച്ചറയുമുണ്ടാക്കില്ല കൂടെ വന്നോട്ടെ ഞാൻ ?” പരമാവധി അതവളുടെ മനസ്സിൽ തട്ടിക്കാൻ നോക്കി ഞാൻ കാര്യം പറഞ്ഞു..

“ഹ്മ്മ് ” ഒരു നീട്ടിയ മൂളൽ തന്ന് എന്നെയൊന്നു തറപ്പിച്ചു നോക്കി അവൾ പതിയെ വാതിൽ അടച്ചു..

ഹമ്മേ.. ഞാൻ തലയിൽ കൈകൊടുത്തു ചുറ്റിനുമോന്ന് കറങ്ങി..എന്നെ കൊല്ലൂല്ലോ.നെഞ്ച് കിടന്നു വിങ്ങുന്നു.എന്താ ആ നോട്ടം .സഹിക്കാൻ കഴിയുന്നില്ല.. പണ്ടിങ്ങനെ തറപ്പിച്ചു നോക്കിയാൽ രണ്ടു ചീത്തയായിരുന്നു എന്റെ പതിവ്.ഇപ്പൊ ആ മുഖം കാണുമ്പോൾ എങ്ങനെ ഞാൻ ചീത്ത പറയും.

ഞാനാ അടച്ച വാതിലേക്ക് നോക്കി.. വരട്ടെ ഇനി എന്തൊക്കെ നടക്കുവോ ആവോ…സൈഡിൽ കൈവരിയിൽ ഊന്നി ഞാൻ പുറത്തേക്ക് നോക്കി നിന്നു… മുന്നിൽ കുറച്ചു ദൂരെയുള്ള റോട്ടിലൂടെ തലയിൽ തോർത്തിട്ട് കയ്യിൽ പാൽപാത്രവുമായി സൊസൈറ്റിയിൽ പാൽ കൊടുത്തു വരുന്ന ആൾളുകൾ പോവുന്നുണ്ട്.ബാക്കിൽ ഓടി വന്ന പട്ടിയെ പേടിയോടെ നോക്കി കല്ലെടുത്തെറിയുന്ന അവരെ നോക്കി നിന്നപ്പോ .. പെട്ടന്ന് സൈഡിൽ വാതിൽ തുറന്നു.ഇത്ര പെട്ടന്ന് കഴിഞ്ഞോ? എന്റെ തല ഓട്ടോമാറ്റിക് പോലെ തിരിഞ്ഞു. ഈശ്വര എന്തായിത് കാണുന്നെ ‘അനുപമേ….’ന്ന് വിളിക്കാൻ തോന്നി ആ ഐശ്വര്യം കണ്ടിട്ട്..കറുത്ത ബോർഡർ ഉള്ള സെറ്റുസാരി ചുറ്റി,മുടി വിടർത്തിയിട്ട്, കണ്ണിൽ നേർത്ത കരിമഷി തേച്ചു. ഒളുപ്പിച്ച ചിരിയോടെ നോക്കുന്ന അവളെ പിന്നെന്തു വിളിക്കണം.

“പോരുന്നുണ്ടേൽ പൊന്നോ ട്ടോ ” അവൾ എന്നെ നോക്കി പറഞ്ഞു നടന്നു. തെണ്ടീ……. നല്ലത് പോലെ ഒന്ന് നോക്കാനും സമ്മതിക്കില്ലേ? സുന്ദരിയായിട്ടുണ്ട് എന്ന് ഞാൻ പറഞ്ഞേനെ.കേൾക്കാൻ നിനക്ക് ഭാഗ്യമില്ലെന്‍റെ കുട്ടീ…..ഞാൻ അവളുടെ പിന്നിൽ നടന്നു.. സ്റ്റെപ് താഴെക്കിങ്ങുമ്പോൾ, ഞാൻ പുറകിലുണ്ടോന്ന് നോക്കാൻ ചെറിയമ്മ ഒന്ന് തിരിഞ്ഞു നോക്കി. അമ്മേ ആ നോട്ടം. സഹിക്കാൻ കഴിഞ്ഞില്ല കണ്ണുകൾ ഞാൻ മാറ്റി കളഞ്ഞു.
മുൻവാതിൽ തുറന്നു ഞങ്ങളിറങ്ങി. അമ്മയോട് ഇനി പറയണ്ട ആവശ്യം ഇല്ലാ. പോവാം എന്നിന്നലെ പറഞ്ഞതാണല്ലോ..

മുറ്റം കഴിഞ്ഞു ചെറിയമ്മ വീടിന്റെ സൈഡിലൂടെ ബാക്കിലേക്ക് ആണ് പോയത്.. തോടും, പാടവും കടന്നുള്ള അമ്പലത്തിലേക്കുള്ള ഷോർട് വഴി.അല്ലേൽ കാറെടുടുത്ത് പോവണ്ടി വരും. അമ്മക്ക് ഹോസ്പിറ്റലിൽ നിന്ന് വിളി വന്നാലോ? അമ്മയും ഡോക്ടർ ആണ് ശരീരം കീറി മുറിക്കലിലാണു വിധക്ത.

ഇനിയിപ്പോ കാറിൽ പോവാൻ പറഞ്ഞാലും ഞാൻ പോവില്ല.. ചെറിയമ്മയുടെ കൂടെ ഈ ചെറിയ തണുപ്പും കൊണ്ടിങ്ങനെ നടക്കുന്ന സുഖം കാറിൽ പോയാൽ കിട്ടോ?ഇല്ല. പക്ഷെ ഇവൾ മൈൻഡ് ചെയ്യുന്നില്ലല്ലോ.. മുന്നിൽ മിണ്ടാതെ നടക്കാണ് എന്നോടെന്തെങ്കിലുമൊക്കെ ചോദിച്ചാലും പരഞ്ഞാലും എന്താ ഇവള്‍ക്ക്. പക്ഷെ ആ നടത്തതിന് ഒരു ഭംഗിയുണ്ട്… ആ ചന്തികൾക്ക് ഒരു താളമുണ്ട്.. പെട്ടന്നാണ് തിരിഞ്ഞു നോക്കിയത്… കൂർപ്പിച്ച മുനയുള്ള നോട്ടം.. ചന്തിക്ക് നോക്കുന്നത് കണ്ടു. ഞാൻ ചമ്മി.. തോടിന്റെ വക്കിലെത്തിയിരുന്നു. രാവിലെ ഞാൻ വന്നു കുളിച്ചതിനു തൊട്ടപ്പുറത്ത്. ചെറിയമ്മ തിരിഞ്ഞു മുന്നിലേക്ക് നോക്കി.. തോട് മുറിച്ചു കിടക്കാൻ രണ്ടു കവുങ്ങ്തടി ഇട്ടത് മാത്രം ആണ്.. നാലാടിയോളമുണ്ട് തോട്. പേടി കാണും ആ മുഖം ഒന്നുകൂടെ തിരിച്ചു എന്നെ നോക്കി.. ഉണ്ട് ആ മുഖത്തുണ്ട് പേടിയുണ്ട് . ഇപ്പൊ അവസരമെന്റെ കയ്യിൽ വന്നു. സഹായിക്കോ എന്നുള്ള ഒരു ചോദ്യം ഉണ്ടാവുമല്ലോ.ഞാൻ അമർത്തി ചിരിച്ചു ചെറിയമ്മയുടെ തൊട്ടടുത്തു വന്നു നിന്നു.

“ഡാ ചെക്കാ…നിനക്ക് പേടിയല്ലേ വേണേൽ എന്റെ കൈ പിടിച്ചോ “കൈ ഉയർത്തിയവൾ എന്റെ നേരെ നീട്ടി. അമ്മേ!!.. ഞാൻ വായപൊത്തിപ്പോയി എന്നാലും പേടി സമ്മതിക്കില്ല..എന്‍റെ മേലിടണം അവള്‍ക്ക്

“എനിക്കൊരു പേടിയുമില്ല ” ഞാൻ സിമ്പിളായി പറഞ്ഞു.. ആ മുഖം വാടി. എന്നെയിട്ട് കളിപ്പിച്ചതല്ലേ നിക്കട്ടെ..

“അല്ല.. ന്നാലും വീണാലോ?” വീണ്ടും ചോദ്യം..

“ഞാൻ വീഴില്ല ചെറിയമ്മേ ” ഞാനിത്തിരി ചിരിയോടെ പറഞ്ഞപ്പോ.. ആ മുഖത്തു ദേഷ്യം വിരിയുന്നത് അറിഞ്ഞു.മുഖം വീർത്തു..

“ഇനി ചെറിയമ്മക്ക് പേടിയുണ്ടോ?, വേണേൽ ഞാൻ പിടിക്കാം ?” ഞാൻ വീണ്ടും കളിപ്പിക്കാൻ പറഞ്ഞു…

“നീ പോടാ.. കൊരങ്ങാ, പട്ടി. എനിക്കറിയാം ഇത് കടക്കാൻ,” അവളെന്നെ ഞെട്ടിച്ചു.. ചിരി പിടിച്ചു ഞാനാ നീക്കം നോക്കി നിന്നു… ഒരു കാൽ തടിയുടെ മുകളിൽ വെച്ചപ്പോഴേ ചെറിയമ്മ വിയർക്കുന്നത് ഞാൻ കണ്ടു. വെള്ളം നല്ലപോലെ ഒഴുകുന്നത് നോക്കി ഇടക്ക് കണ്ണടച്ച് നിന്നവൾ എന്നെ ഒന്ന് നോക്കി.ഞാന്‍ മൈന്‍റ് ചെയ്തില്ല നല്ല ധൈര്യം ഉള്ളതല്ലേ. രണ്ടാമത് ഇടതു കാൽ വെച്ചപ്പോഴേ അതാ പോവുന്നു വീഴാൻ.
“അമ്മേ” ….കാറിയപ്പോഴേ .ചാടി കേറി ആ ഇടുപ്പിൽ കൈ ചുറ്റി വലിച്ചു എന്നിലേക്ക് അടുപ്പിച്ചു. വീഴാഞ്ഞത് ഭാഗ്യം.. അവളുടെ ഒരു ധൈര്യം.. പേടിയാണെന്ന് സമ്മതിച്ചു തരാനുള്ള അവളുടെ മടി.ചിരി പൊട്ടിമുളച്ചെങ്കിലും ആ ഭാവം കണ്ടു നിര്‍ത്തി.

Leave a Reply

Your email address will not be published. Required fields are marked *