മിഴി – 2 2

“ചിലവൊന്നുമില്ല കുട്ടീ..ഞാന്തന്നെയിപ്പഴാ അറിഞ്ഞത് ”

“അയ്യടാ.. മോനെ അങ്ങനെയൊഴിവാവാൻ നോക്കേണ്ട ട്ടോ ഞാൻ വീട്ടിലേക്ക് വരും.. എനിക്ക് സ്പെഷ്യലായി എന്തേലും വേണം ” മുന്നോട്ടിത്തിരിനീങ്ങി വല്ലാത്ത മുഖത്തോടെ അവളതു പറഞ്ഞപ്പോ ഞാൻ ഞെട്ടി.. ഇവൾ വല്ല കൊളുത്തിടുകയാണോ? അല്ലെന്ന് വിശ്വസിക്കണം. ചെറിയമ്മയുടെ മുഖത്തേക്ക് ഞാനിപ്പോ ഒന്ന് പാളിനോക്കി..

കടന്നലു കുത്തിയതു പോലെയുണ്ടാകും എന്ന് കരുതിയ ഞാൻ മണ്ടൻ അവൾക്കൊരു മാറ്റവുമില്ല.ആഹ്ഹ്.

മീനാക്ഷി പലതും പറഞ്ഞു പോയി.

അച്ഛന് വന്നെന്നു പറഞ്ഞു വിളിച്ചപ്പോ.. ഞങ്ങൾ റോട്ടിലേക്ക് നടന്നു.. ചെറിയമ്മ പിന്നെ നോക്കിയത് പോലുമില്ല നിരാശയായി..അമ്മ മുന്നിലിരുന്നാൽ ചെറിയമ്മയും ഞാനും ബാക്കിലാകുമല്ലോ, ആ അടുത്തിരിക്കാലോ എന്ന് കരുതിയതും.. അവള്‍ ചാടി കേറി മുന്നിലിരുന്നു. അങ്ങനെ അതും പോയി അമ്മയും ഞാനും ബാക്കിൽ കേറി..

വണ്ടി വീട്ടിൽ എത്തുന്ന വരെ. എന്റെ ഓരോ തോന്ന്യാസം പറയലായിരുന്നു അച്ഛന്റെയും അമ്മയുടെയും പണി..ഇരുപത്തി രണ്ടു വർഷത്തെ ഓർമ പുതുക്കലായിരിക്കും.. “ല്ലെടാ ” “ഓർമ്മയുണ്ടോടാ ” എന്നിങ്ങനെ ചോദിച്ചു അമ്മ ചെരിഞ്ഞും അച്ഛന് കണ്ണാടിക്കൂടെ നോക്കിയും ചോദിച്ചപ്പോ എന്റെ ശ്രദ്ധ മുഴുവൻ മുന്നിലെ സൈഡിൽ ഇരിക്കുന്ന ചെറിയമ്മയിലായിരുന്നു.. ഒന്നും മിണ്ടാതെ, പുറത്തേക്ക് നോക്കി നിൽക്കുന്ന അവളെന്താലോചിക്കാണ് എന്നറിയില്ല.ഒരക്ഷരമോ അല്ലേൽ ഒരു തിരിഞ്ഞു നോട്ടമോ വേണ്ടേ? അതുണ്ടായില്ല.. വീട്ടിൽ വണ്ടി നിർത്തിയതും. ചെറിയമ്മ വേഗം വീട്ടിലേക്ക് കേറിപ്പോയി.. സാധാരണം അവളുടെ മുഖം മാറിയാൽ അറിയുന്ന അമ്മയോ.. അച്ഛനോ അത് കണ്ടതെയില്ല.കാറിൽ നിന്ന് രണ്ടു മൂന്ന് കവറെടുത്ത് അച്ഛന് അമ്മയുടെ കയ്യിൽ കൊടുത്തു.. നിന്ന് തിരിഞ്ഞ എനിക്കും തന്നു ഒന്ന്.. രണ്ടു പേരുടെയും മുഖത്തു നല്ല ചിരി അതിനു മാത്രം ഇതിലെന്താ.. ഞാൻ കവര് തുറക്കുമ്പോൾ അമ്മയെനിക്ക് നല്ലൊരുമ്മ കവിളിൽ തന്നു. “അഭീ… ഉമ്മാ “ന്നും പറഞ്ഞു ഞാൻ “ഹാ ” എന്ന് കിട്ടിയ കവറിൽ നോക്കികൊണ്ട് പറഞ്ഞു..
“കയ്യിൽ സാധനം കിട്ടിയപ്പോ അവന്റെ.. ഭാവം കണ്ടില്ലേ നമ്മളയൊന്നും വേണ്ടവന് ” അമ്മയുടെ പരാതി.. ഞാൻ തലയുയർത്തി രണ്ടിനെയും കലിപ്പിച്ചു നോക്കി.. വേഗം തന്നെ അമ്മയുടെ കവിളിൽ ഒന്ന് കടിച്ചു അല്ലേൽ ആൾ പിണങ്ങും.. അച്ഛന് ഒരുമ്മകൂടെ കൊടുത്തപ്പോ അമ്മ ഫ്ലാറ്റ്.. കവറിലെ ബോക്സ്‌ പൊളിച്ചപ്പോ സംഭവം കത്തി.. ഫോൺ ആണ്.. ഒന്നുടെ പൊളിച്ചു നോക്കിയപ്പോ ഒരു ഐ ഫോൺ.

സംഭവം അതല്ല ഇതിപ്പോ വാങ്ങി തരേണ്ട ഒരാവിശ്യവുമില്ല ഇവർക്ക്. എന്റെ ഫോൺ പോയ കാര്യവും ഇവർക്കറിയില്ല.. അപ്പൊ സംഭവം എന്റെ സുന്ദരി ചെറിയമ്മയുടെ വകയാണ്.അവൾ കണ്ടിട്ടുണ്ടാവും ഞാൻ ഫോൺ എറിഞ്ഞു പൊട്ടിക്കുന്നത്.. എന്നിട്ട് എന്റെ കയ്യിൽ തരാതെ ഇവരുടെ കയിൽ കൊടുത്ത് മുങ്ങിയത് കണ്ടില്ലേ? പേടിയുണ്ടാവും ഞാൻ വാങ്ങീല്ലേലോ എന്ന് കരുതി അതായിരുന്നെല്ലോ എന്റെ സ്വഭാവം.. മുന്നിലുള്ള രണ്ടിനെയും ഞാൻ നല്ലപോലെ നോക്കി സാംസങ് എന്ന് പറഞ്ഞു നടക്കുന്ന അച്ഛനും ഫോണിനെ പറ്റി ആദികാരികമായി അറിയാത്ത അമ്മയും.. രണ്ടും വാങ്ങിയതല്ല ഇത് എന്ന് പിന്നെ പറയേണ്ട ആവശ്യമുണ്ടോ. “ഇതേതാ മോഡൽ “എന്ന് രണ്ടുപേരോടും ചോദിച്ചപ്പോ.. ഒന്നുമറിയാത്ത അമ്മ അച്ഛന്റെ മുഖത്തുനോക്കി.എനിക്ക് ചിരി വന്നു

“അത് അഭി… ഐ… ഫോ..ൺ ” കിറുങ്ങി ആലോചിച്ചു പറയുന്ന അച്ഛനോട് ഞാൻ മതിയെന്ന് ആഗ്യം കാട്ടി ചിരിച്ചു കൊണ്ട് ഉള്ളിലേക്ക് കേറി.. മുകളിലേക്ക് കേറാൻ സ്റ്റെപ്പിൽ ആദ്യ പടി വെച്ചപ്പോ മുകളിൽ ആരോ വരുന്ന പോലെ തോന്നി പെട്ടന്ന് ഞാൻ സൈഡിലേക് മാറി ചെറിയമ്മയാണ് തല നീട്ടി താഴേക്ക് ഒളിഞ്ഞു നോക്കുന്നത് കണ്ടു.. ഞാൻ വാങ്ങിയോ എന്ന് അറിയാനായിരിക്കും ഇപ്പൊ അങ്ങനെ സന്തോഷിക്കേണ്ട അവൾ. എനിക്കും തോന്നി കുറുമ്പ്..

“അഭീ…… വാ ” അമ്മയുടെ വിളി. ചെറിയമ്മ ഉള്ളിലേക്ക് വലിയുന്നതറിഞ്ഞു.. ഞാൻ ലിവിങ് റൂമിൽ ചെല്ലുമ്പോൾ കേക്ക് വെച്ചിട്ടുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *