മിഴി – 2

“പൊട്ടൻ നിന്റെച്ഛൻ ” വായിൽ വന്നു. പണ്ടാരടങ്ങാൻ അമ്മയുടെ അച്ഛൻകൂടെ അല്ലെ. ഓഹ് ഒന്നും പറയാൻ പറ്റില്ലല്ലോ

“പൊട്ടൻ നിന്റെ കെട്ട്യോൻ “കിട്ടിയതെടുത്തു ആ ചെറിയ ദേഷ്യം ഞാൻ തീർത്തു..

“ഹാ കെട്ട്യോൻ എങ്കി കെട്ട്യോൻ നീയൊന്നു വന്നേ ” എന്ത് വിളിച്ചാലും വേണ്ടില്ല നീയൊന്നു വന്നാൽ മതിയെന്നുള്ള ഭാവം പെണ്ണിന്.എന്തായാലും ആ കൈ എന്റെ കയ്യിൽ കോർത്തല്ലോ അതുമതിയായിരുന്നു എനിക്ക് ഞാൻ കൂടെ ഒപ്പരം നടന്നു.

“ചെക്കന്റെ ഓരോ പൂതിയെ!!!” കേൾക്കില്ലെന്നു വിചാരിച്ചു ചെറിയമ്മ പിറുപിറുത്താണെന്ന് തോന്നി.. വായിൽ നിന്ന് വന്നത് ഞാൻ നല്ലപോലെ കേട്ടു.അയ്യടാ എന്റെ നീക്കമെല്ലാം മനസ്സിലാക്കിയലോ.. ശ്ശേ!!! മോശം.

അവൾ നാക്ക് കടിച്ചു എന്റെ മുഖത്തു നോക്കിയപ്പോ അറിയാതെ വീണു പോയതാ എന്ന് നല്ലപോലെ മനസ്സിലായി. റിയാക്ഷൻ അറിയാൻ വേണ്ടി നോക്കിയ ചെറിയമ്മയെ ഞാൻ ഒന്നും അറിയാത്തതു പോലെ എന്താണെന്ന് ചോദിച്ചു ഒഴുവാക്കി വിട്ടു .. ആ മുഖത്തു ചിന്താ കുഴപ്പം വിരിഞ്ഞു.ഞാൻ മിണ്ടാതെ നടന്നു.

സ്റ്റെപ്പുകൾ കേറി ഞങ്ങൾ അമ്പലത്തിൽ എത്തി ഉള്ളിലേക്ക് കേറണേൽ ഷർട്ടൊക്കെ അഴിക്കണം.. ചെറിയമ്മ വരുന്നോന്ന് ചോദിച്ചു.ആ മുഖത്തു ഞാൻ വരണമെന്നുമുണ്ടായിരുന്നു.പക്ഷെ അതിനുള്ളിൽ കേറി എന്താ ചെയ്യേണ്ടേ എന്നറിയാത്ത ഞാൻ ഇല്ലന്ന് പറഞ്ഞൊഴിഞ്ഞു.

അമ്പത്തിന് ചുറ്റുമുള്ള കല്ല് പതിച്ച ഒരു പാതയുണ്ട് സൈഡിലെല്ലാം നല്ല മരങ്ങൾ. കുളിരുന്ന അന്തരീക്ഷത്തിൽ, ചന്ദനത്തിന്റെയും, ഉരുകിയ നെയ്യിന്റെയും, പനിനീറിന്റെയും സുഗന്ധം കലർന്ന വായുവും ശ്വസിച്ചു ചുറ്റുമൊന്ന് നടക്കാം എന്ന് കരുതി.ഏകദേശം പകുതിയായപ്പോ അതാ മുന്നിൽ.. നമ്മുടെ ചെക്കൻ ഹരി.അമ്പലത്തിലെ പൂചാരി എന്നല്ലേ പറയാ? കീഴ്‌ശാന്തിയോ.. എന്തായാലും വലിയവൻ ആയിട്ടില്ല അവന്റെ അച്ഛനാണ് മെയിൻ. എന്നെ കണ്ടു അവന്‍ താടിക്ക് കൈ കൊടുത്തു നിന്നു.

“ആരെയാ ഞാനിപ്പോ കാണുന്നെ? നമ്മുടെ അഭി തന്നെയല്ലേ. എന്താ ഈ വഴിക്കൊക്കെ, ഗൂഗിൾ മാപ് വല്ലോം വഴി തെറ്റിച്ചോ?” ഞാൻ മുന്നിലെത്തിയതും കളിയാക്കലിന്റെ സ്വരത്തിൽ അവന് പറഞ്ഞു.അതു കേട്ട് എനിക്കങ്ങട്ട് തരിച്ചു.
“ഡാ തൊരപ്പ നിന്റെ നമ്പൂതിരി ഭാഷയൊക്കെ, ഇവിടെ വരുന്ന പെൺകുട്ടികളോട് എടുത്താൽ മതി ട്ടോ.എന്നോട് വേണ്ട…..” അവന്റെ ഒടുക്കത്തെ ഒരു ഭാഷ.ഇവിടുന്ന് ഇറങ്ങി അവന്റെ ഭാഷ കേട്ടാൽ വല്ല റബ്ബറിനും കുഴിയെടുക്കാൻ പോകുന്നവനായെന്നെ തോന്നു.ന്നിട്ടാണ് അവന്റെ ആട്ടം..

“മസിലു വിടടോ,, അല്ല നീയെന്താ ഇവിടെ ” അവന് സാധരണ നിലയിലേക്ക് വന്നു. പാവം ആണ് പണ്ട് തൊട്ടേ ഞങ്ങൾ തമ്മിൽ അറിയാം വല്ല്യ അടുപ്പം ഇല്ലാ എന്നാൽ വല്ല്യ അകൽച്ചയും ഇല്ലാ അങ്ങനത്തെ കൂട്ട്.

“ഞാൻ നന്നാവാൻ വന്നതാടാ “ഞാൻ വെറുതെ ഒന്നറിഞ്ഞു.

” ആണോ എന്നിട്ട് നീ ഉള്ളിൽ കേറീല്ലേ? ” പറഞ്ഞതും ഞാൻ ഇളിച്ചു.ഇവനോട് പറയണോ ഉള്ളി കേറിയാൽ എന്താ ചെയ്യണ്ടേ എന്നറിയില്ലാന്നു. എന്റെ ഇളി കണ്ടിട്ടാണ് തോന്നുന്നു അവന്റെ മുഖത്തു ഒരു ചെറിയ ചിരി പൊട്ടി മനസ്സിലായിക്കാണും..

“വാ… എന്തായാലും വന്നിലെ, ഞാൻ പറഞ്ഞു തരാം ” പുച്ഛമോ കളിയാക്കലുകളോ ഒന്നുമില്ലാതെ നല്ലൊരു ചിരി ചിരിച്ചു എന്നെ കൂട്ടിയവൻ ഉള്ളിലേക്ക് കേറി.സാധാരണം ഒരു കളിയാക്കൽ ആരുടെ എടുത്തുനിന്നുമുണ്ടാകും എവിടെ ഹരി ഒന്നും മിണ്ടീല്ല.

ഷർട്ടഴിക്കാൻ മടിയാണെങ്കിലും അഴിച്ചു. ഉള്ളിലേക്ക് കേറി… ഹ കാഴ്ച!! വേറൊരു ലോകം.ഓരോ അടി വെക്കുമ്പോഴും കാലിൽ അനുഭവിക്കുന്ന തണുപ്പ്, മൂക്കിലേക്ക് അരിച്ചു കേറുന്ന മണം,പിടയുന്ന ജ്വാലയുടെ മായാജാലവും,ഏതോ ശിൽപിയുടെ അഴൊകൊത്ത കലാവിരുതും, മന്ത്രങ്ങളുടേയും മണിയോച്ചകളുടെയും മധുര സ്വരം.

ഹരി പറഞ്ഞതനുസരിച്ചു ഓരോ കാര്യവും ചെയ്തു.പുതിയൊരനുഭവം

“ഹാ ചെറിയമ്മയുമുണ്ടല്ലോ ” കൈ കൂപ്പി കണ്ണടച്ച് തുറന്നതും ഹരി പറഞ്ഞു.. ഞാനവന്‍ നോക്കിയ ദിശയിലേക്ക് കണ്ണുകൾ നീട്ടി..മുന്നിൽ നടന്നു നീങ്ങുന്ന ചെറിയമ്മ. ആ സാരി ഇത്തിരി കൈ കൊണ്ട് പൊക്കി പിടിച്ചു വലം വെക്കുകയാണ്.മുന്നിൽ പോയ്‌ നിക്കാൻ കൊതിയായി.കൂടെ ഹരി ഉള്ളത് കൊണ്ട് മാത്രം ഓടീല്ല.. ഹരി പറഞ്ഞതനുസരിച്ചു വീണ്ടും ഞാൻ നടന്നു..

പ്രതിഷ്ടക്ക് അടുത്തെത്തിയപ്പോ മുന്നിൽ കൈ കൂപ്പി പ്രാർത്ഥിക്കുന്ന ചെറിയമ്മയേ കണ്ടു എന്ത് ഭംഗിയാണ്, ഐശ്വര്യമാണ് ആ മുഖത്ത്

“കുറേ നേരം ആയല്ലോ അഭി ” ചെറിയമ്മയെ നോക്കി ഹരി എന്റെ കാതിൽ സ്വകാര്യം പറഞ്ഞു.ഞാനും അലോചിച്ചു എന്‍റെ മുന്നെ കേറിയതല്ലേ എന്താ ഇത്ര മാത്രം പറയാനുള്ളേ .
“അഭീ നീ വിശ്വസിക്കുന്നുണ്ടോ ഇല്ലേ ഒന്നും എനിക്കറീല്ല,പക്ഷെ കണ്ണടച്ച് മനസ്സ് ശാന്തമാക്കാൻ നോക്കി നോക്ക്, അത് തന്നെയാണ് ഏറ്റവും നല്ലമരുന്ന് ” പ്രതിഷ്ഠക്ക് മുന്നിൽ എത്തുമ്പോൾ ഹരി എന്റെ തോളിൽ തൊട്ടുകൊണ്ട് പറഞ്ഞു തിരിഞ്ഞു നടന്നു പോയി..

കണ്ണടച്ച് നിൽക്കുന്ന ചെറിയമ്മയുടെ തൊട്ടരികെ നിന്നുകൊണ്ട് ഞാൻ കൈ കൂപ്പി കണ്ണുകൾ അടച്ചു.. ആ സാന്നിധ്യം എന്റെ ഉള്ള് നിറച്ചു. പാതി തുറന്ന കണ്ണുകൾ കൊണ്ട് ഞാൻ ചെറിയമ്മയെ ഇടക്ക് നോക്കും.പ്രാർത്ഥിക്ക തന്നെ.. കണ്ണൊന്നു തുറക്കണ്ടേ? അതില്ല.. എന്താ പെണ്ണെ ഇത്രമാത്രം പ്രാർത്ഥിക്കാനുള്ളെ?ഞാൻ മനസ്സിൽ ചോദിച്ചു. കുറച്ചു കൂടെ അവളുടെ അടുത്തേക്ക് നീങ്ങി.. തൊട്ടു തൊട്ടില്ല എന്ന രീതിയിൽ.. കണ്ണുകളടക്കാൻ കഴിഞ്ഞില്ല.. ആ മണം എന്നെ വന്നു തഴുകുന്നതെന്തിനാ. ആ ചുണ്ടുകൾ ഭംഗിയാൽ ഇളകുന്നുണ്ട്.. മുക്കിന്റെ ഒരു നീളമേ.. ഒരു മൂക്കുത്തി അതിലിട്ടാൽ നല്ല ഭംഗിയായിരിക്കും.എന്റെ ഷോൾഡർ കൊണ്ട് ഞാൻ ചെറിയമ്മയെ ഒന്ന് തൊട്ടു.. അതാ മാറുന്നു ആ മുഖം .പെട്ടന്ന് ഇളകുന്ന ചുണ്ടുകൾ നിന്നു.. പിരികം ചുളുങ്ങി. ആ മുഖത്തൊരു സംശയ ഭാവം. കണ്ണുകൾ പതിയെ തുറന്നു വന്നു.. ഞാൻ ഭംഗിയായി ചിരിച്ചു. ആദ്യമാമുഖത്തു ഞെട്ടലാണുണ്ടായത്. പിന്നെ അതൊരു നല്ല ചിരിയായി വിരിഞ്ഞു.. എന്നാലും മുഴവൻ അങ്ങ് വിട്ടു തരില്ല.. എന്റെ മൂത്തതല്ലെ പിന്നെ ചെറിയമ്മയും ആ സ്റ്റാൻഡേഴ്സ് നിലനിർത്തണല്ലോ.

കുറുമ്പീ…….. എന്ന് വിളിച്ചു ആ കവിളിലൊന്ന് കടിക്കണമെന്ന് തോന്നി.ഉള്ള് കൊതിച്ചു

പക്ഷെ ഹരിയുടെ അച്ഛന് മുന്നിൽ.പ്രസാദം തന്നു.. എന്നെ കണ്ടൊരു സംശയം ഭാവം പുള്ളിക്ക് പിന്നെ ചിരിയും ഹാ… വിട്ടുകൊടുത്തു.

ഞങ്ങൾ രണ്ടും പുറത്തേക്കിറങ്ങി.. ശ്ശേ ഒന്ന് മറന്നു തല്ലുകൂടില്ല എന്ന് പറയാൻ, സ്വപനം നടന്നില്ലല്ലോ.. ഇനി കേറുന്നത് മോശം അല്ലെ.. ഞങ്ങൾ ആലിന്റെ ചുവട്ടിലേക്കാണു പോയത്. ചെറിയമ്മക്കെന്തോ പറയണമെന്നുണ്ട് എന്നാ മുഖം പറഞ്ഞു… കയ്യിലെ പ്രസാദം എന്റെ നേരെ നീട്ടി കള്ളച്ചിരി ചിരിച്ചപ്പോ.. കാണാത്തൊരു ഭാവം കണ്ടു ഞാൻ കണ്ണെടുക്കാതെ നോക്കി നിന്നു.. എന്റെ നെറ്റിയിൽ ചന്ദനം തൊട്ടുള്ളതന്നുള്ള ആ മുഖത്തെ സന്തോഷം കണ്ടു എന്റെ ഉള്ള് നിറഞ്ഞു..
“തൊട്ട് താടാ കൊരങ്ങാ.” കണ്ണെടുക്കാതെ നോക്കി നിന്നത് കണ്ട് അവൾ ചൂടായി.. ഞാൻ വിരലിൽ ചന്ദനം എടുത്ത് ആ നെറ്റിയിലേക്ക് നോക്കി.. തൊട്ടു തരുന്നതിനു മുന്നേ ഒരുകാര്യം കൂടെ ചെയ്യണമെന്ന് തോന്നി.. ചുറ്റും നോക്കിയപ്പോൾ ആരും തന്നെ നോക്കുന്നേയില്ല.. ഞാൻ ആ നെറ്റിയിലേക്ക് എന്റെ ചുണ്ടുകൾ കൊണ്ടുപോയി എന്റെ ശ്വാസം ചുണ്ടെത്തുന്നതിനു മുന്നേ ആ നെറ്റിയിൽ തട്ടിയിട്ടുണ്ടാവും തലപൊക്കാൻ ഒരു ശ്രമം.. അതിനു മുന്നേ നല്ലൊരുമ്മ ആ നെറ്റിയിൽ കൊടുത്തു.മോശം ആയോ ഒരനക്കവുമില്ല!!! തലപൊക്കിയപ്പോ കണ്ണടച്ച് നിൽക്കുന്ന ചെറിയമ്മ.. കൺ കോണിൽ നനവ്.സന്തോഷമായിക്കാണും ഞാൻ കരുതി.

Leave a Reply

Your email address will not be published. Required fields are marked *