മിഴി – 2

“ഡാ ഡാ..വേണ്ടട്ടോ ” അമ്മയുടെ ഭീഷണി. അവസാനം സർജിക്കൽ ബ്ലേഡ് പിടിക്കുന്ന കൈകൾ തന്നെ എന്റെ സഹായത്തിനെത്തി.. മുറിച്ചു. ചെറിയമ്മയും അച്ഛനും ബര്ത്ഡേ വിഷ് ചെയ്യുന്ന കേട്ടു.. ആദ്യ കഷ്ണം ഞാൻ അച്ഛന് നീട്ടിയപ്പോ അച്ഛന്നല്ലൊരു ചിരിയോടെ തടഞ്ഞു.

“നിന്നെ പുറത്തേക്ക് കൊണ്ടോരാൻ ഒരുപാടു വേദന ആ പാവം സഹിച്ചെടാ അവൾക്ക് കൊടുക്കാദ്യം ” പാവം പിടിച്ച വാക്കയിരുന്നെങ്കിലും കേട്ടപ്പോ കണ്ണീച്ചെറിയൊരു നീറ്റൽ. ഞാൻ അമ്മക്ക് നേരെ നീട്ടി. സുന്ദരി എന്നെ ഉമ്മ കൊണ്ട് മൂടി. പിന്നെ അച്ഛനും നീട്ടി.

അവസാനം അവസരം വന്നു.എന്റെ ചെറിയമ്മക്ക് ഒരു കഷ്ണം.എന്നെ ഒറ്റയടിക്ക് മാറ്റിയ ആളല്ലേ. വല്ലാതെ ആഗ്രഹിച്ചു ഞാൻ മുറിച്ചെടുത്തു തിരിഞ്ഞു.

നിരാശയായി!!! അവൾ പുറകിലില്ല.. സങ്കടം വന്നുപോയി. അച്ഛനും അമ്മയിലും ഒരു പ്രത്യേക ഭാവം ഞാൻ ശ്രധിച്ചു. ഒരിക്കലും ഇല്ലാത്തത് നടന്നതിനുള്ള ആശ്ചര്യം. എന്റെ മുഖത്തെ നിരാശ അവർക്ക് കാണാപറ്റിക്കാണും ..പക്ഷെ എന്റെ മനസ്സ് കിടന്നു വിങ്ങി.. അവൾ പോയിരിക്കുന്നു.. കാരണം ഞാൻ തന്നെയാണ്. പണ്ടൊരു ബര്ത്ഡേയ്ക്ക് കേക്ക് മുറിച്ചു അച്ഛനും അമ്മയും അവൾക്കൊരു കഷ്ണം കൊടുക്കാൻ പറഞ്ഞതിന് ഞാൻ എല്ലാം തട്ടി തെറിപ്പിച്ചു ദേഷ്യം പിടിച്ചു പോയീട്ടുണ്ട്.പിന്നെ അവൾ വന്നൊന്ന് പോവും.ഞങ്ങളുടെ സന്തോഷം എന്തിനു കളയുന്നതെന്ന് വിചാരിച്ചു കാണും . ഇന്നും അതേ പോലെ സംഭവിച്ചു.. എന്നാലും ഞാൻ ഇന്ന് മുഴുവൻ അവളുടെ കൂടെയില്ലായിരുന്നോ.. എന്നെ ഒന്ന് മനസ്സിലാക്കാനും പറ്റീല്ലേ?
വിഷമവും ദേഷ്യവും കേറി അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ. കേക്കിൽ നിന്ന് വലിയൊരു കഷ്ണം മുറിച്ചെടുത്തു.. ഒരു പ്ലേറ്റിൽ ആക്കി..

“അടികൂടരുത് ട്ടോ രണ്ടും ” മുകളിലേക്ക് ഓടിയപ്പോ എന്റെ പോക്ക് കണ്ട് അമ്മ ബാക്കിൽ നിന്ന് വിളിച്ചു കൂവി.വേണേൽ ഞാൻ രണ്ടു പൊട്ടിക്കും അതുണ്ട് ദേഷ്യം. ചവിട്ടി പൊളിച്ചാ സ്റ്റെപ്പുകൾ ഓരോന്നും കേറിയത് കേൾക്കുന്നെങ്കിൽ കേൾക്കട്ടെ.. ഇന്നവളുടെ ചന്തിയുടെ തോലുഞാനെടുക്കും.. സ്റ്റെപ്പുകൾ കേറി അവളുടെ റൂമിലേക്ക് നടന്നു.. വാതിലൊന്നും അടച്ചിട്ടില്ല മലർക്കേ തുറന്നിട്ടിട്ടുണ്ട്.. ഉള്ളിൽ നല്ല വെളിച്ചം. വാതിൽ പടിയിൽ നിന്ന് ഞാൻ ഉള്ളിലേക്ക് നോക്കി.

നിമിഷം!!! കെട്ടുപോയി ദേഷ്യമെല്ലാം.. ജനൽ പടിയിൽ ഇരുന്ന് ഒരു കൈ ആ അഴികളിൽ പിടിച്ചു പുറത്തേക്ക് നോക്കി നിക്കുന്ന ചെറിയമ്മ, എന്താലോചിക്കാണ്?പുറത്തുനിന്നു വരുന്ന വെളിച്ചത്തിൽ അവളുടെ വിടർത്തിയയിട്ട മുടിയും ചെവിയുടെ ഭാഗങ്ങളും തിളങ്ങുന്നു. നിലത്തു കാണുന്ന നിഴലിൽ മറ്റൊരു ചെറിയമ്മ.ഒരു ഫോട്ടോ എടുക്കണം എന്ന് തോന്നി ഫോണില്ലല്ലോ? മനസ്സിലെടുത്തു ഭംഗിയായി സൂക്ഷിച്ചു.

ദേഷ്യമില്ലെങ്കിലും രണ്ടു ചീത്ത പറയണ്ടേ…

“ഡീ….” ഞാനൊച്ചയിട്ടു. മുഖത്തു ദേഷ്യം കൊണ്ടുവന്നു… അവൾ ഞെട്ടിത്തിരിഞ്ഞു.പേടിആ മുഖത്തുണ്ട്.. കയ്യിലെ കേക്കിലേക്ക് ആ കണ്ണ് നീണ്ടു.ന്നാലും ഒരു പേടി ആ മുഖത്തു നിഴലിച്ചു..

“ദേ തള്ളേ….. വൃത്തികേട് കാണിക്കരുത്. നട്ട പുലച്ചക്ക് മൂത്രമൊഴിക്കാൻ പോലും എണീക്കാത്ത ഞാൻ, നിനക്ക് വേണ്ടി അമ്പലത്തിൽ വരെ വന്നില്ലേ? എന്നിട്ട് ഒരു മിനിറ്റ്. ഒരു മിനിറ്റ് അവിടെ നിക്കാ……ഹും. നിന്നാൽ നിന്നെ ഞാനെന്താ വിഴുങ്ങികളയോ? എനിക്കറിയാം.. നീ മുഴുവൻ അഭിനയിക്കാ.. എന്തോ എന്റെ അടുത്തൂന്ന് കിട്ടാനുംവേണ്ടി.അല്ലേൽ .ഒരു കഷ്ണം കേക്ക് തിന്നാൽ നിനക്കെന്താ?.” ഞാനാ ഇരിക്കുന്നിടത്തേക്ക് നീങ്ങി ശ്വാസം വിടാതെ പറഞ്ഞു… അവൾ ഞെട്ടലിൽ തന്നെ ഒന്നും മിണ്ടാതെ നിന്നപ്പോ എനിക്ക് വീണ്ടും കലി കേറി

“എന്താ നിന്റെ നാവിറങ്ങി പോയോ… അല്ലേൽ എന്നെ കളിയാക്കാനേ നിന്റെ നാക്ക് പൊന്തുന്നുണ്ടോ …? മുഖം കണ്ടില്ലേ ഉണ്ടക്കണ്ണീ …..” ഞാൻ ഒന്ന് ആലോചിച്ചു എന്തോ ഒന്ന് പറയാൻ ണ്ടായിരുന്നു ഹാ കിട്ടി

” പിന്നെ…പതിനായിരങ്ങൾ മൊടക്കി നിനക്ക്, എനിക്ക് ഫോൺ വാങ്ങി തരാം. എന്നാലെന്റെ കയ്യീ….കൊണ്ട് തരാൻ പറ്റില്ലല്ലേ.. ഓഹ്!! ഞാൻ പാവപ്പെട്ടവനാണല്ലോ എന്റെ കയ്യീക്കൊണ്ട് തരാൻ ഡോക്ടർക്ക് മടിയായിരിക്കും .സ്റ്റാൻഡേർഡ് പോയാലോ ല്ലേ?” അതും കൂടെ ഞാൻ പറഞ്ഞതും മുഖം വല്ലാതായി അവൾ ചുണ്ട് കടിച്ചു പുറത്തേക്ക് നോക്കി.ആ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീരൊഴുകുന്നത് കണ്ടു. ഇത്തിരി കൂടി പോയോ പറഞ്ഞത്?….ഏയ്
” കണ്ടില്ലേ?? എന്തേലും പറഞ്ഞാൽ അപ്പൊ കണ്ണ് നിറച്ചോളും കള്ളത്തി. എനിക്ക് നിന്നെ കണ്ണെടുത്താൽ കണ്ടൂടായിരുന്നു. എന്ന് വെച്ച് നീ എന്റെ ചെറിയമ്മ തന്നെയല്ലേ. നിനക്കും എന്നെ കണ്ടുകൂടാ എന്നറിയാം അതോണ്ടാണല്ലോ ഇങ്ങനെയൊക്കെ ചെയ്യുന്നത്.. ദേ അങ്ങട്ടല്ല ഇങ്ങട്ട്..ഇങ്ങട്ട് നോക്ക് ” പുറത്തേക്ക് തന്നെ നോക്കി നിക്കുന്ന അവളെ ഞാൻ ആ കൈകളിൽ തോണ്ടി വിളിച്ചു.. സ്റ്റെപ്പുകൾ ആരോ കയറി വരുന്നുണ്ട് അമ്മ തന്നെയായിരിക്കും താഴേക്ക് ഒച്ച കേട്ടു കാണും.അവൾ പതിയെ കണ്ണ് തുടച്ചു കൊണ്ട് മുഖം തിരിച്ചു.. ഇനിയൊന്നും പറയേണ്ടെന്നു തോന്നി.. ഞാനാ സൈഡിൽ അവളുടെ എടുത്ത് ജനൽ പടിയിൽ ചെന്നിരുന്നു..എനിക്കിരിക്കാൻ അവൾ കുറച്ചു നീങ്ങി വല്ലാത്തൊരു നോട്ടം നോക്കി

“നോക്കണ്ട കണ്ണ് ഞാൻ കുത്തി പൊട്ടിക്കും ” രണ്ടു വിരലുകൾ ചൂണ്ടി ആ കണ്ണിലേക്കു കൊണ്ടുപോയി ഞാൻ പറഞ്ഞപ്പോ അവൾ തല ബാക്കിലേക്ക് വലിച്ചു കവിളുകൾ വീർപ്പിച്ചു.പ്ലേറ്റിൽ ഉള്ള കേക്ക് അവളുടെ നേരെ പിടിച്ചുകൊണ്ടു ഒരു കഷ്ണം കൈകൊണ്ട്തന്നെ മുറിച്ചെടുത്തു.

“ഇനി ഇതെങ്കിലും കഴിക്കോ ” അവളുടെ വായുടെ അടുത്തേക്ക് കൊണ്ടുപോയി ഞാൻ ചോദിച്ചതും അവൾ തല നല്ല ഭംഗിയിലാട്ടി.എന്താ പാവം ഇപ്പോ.ചെറിയ കുട്ടിയാണെന്നെ തോന്നു. എന്റെ വിരലുകളാ കഷ്ണം കേക്കിനെയും പിടിച്ചു അവളുടെ ചുവന്ന ചുണ്ടുകൾ ലക്ഷ്യമാക്കി നിങ്ങുന്നത് തിളക്കമുള്ള കണ്ണോടെ നോക്കിയ ചെറിയമ്മ, മെല്ലെ ചുണ്ടുകൾ പൊക്കി… എന്റെ വിരൽ ആ വയലേക്ക് കേറുന്നത് അവളുടെ ചൂടുള്ള ശ്വാസത്തിൽ നിന്ന് തന്നെയറിയാം… ആ നാവ് വന്നു എന്റെ വിരലിനെ ഒന്ന് തഴുകി പോയി.. ആ മുഖത്തു കുസൃതി.. രണ്ടാമതും ആ നാക്ക് വന്നു തട്ടിയപ്പോ ഞാൻ അറിയേണ്ടതായിരുന്നു… മുന്നിലിട്ടിക്കുന്നത് ഭീകരിയാണെന്ന്.മനസ്സിലാക്കേണ്ടതായിരുന്നു ആ മുഖത്തെ കുസൃതി എന്തിനു വേണ്ടിയാണെന്ന് . മനസ്സിലായില്ല.അതനുഭവിച്ചു പെട്ടന്ന് കണ്ണിലൂടെ പൊന്നീച്ച പറന്നു … “അമ്മേ…”ഞാൻ നീട്ടി വിളിച്ചു പോയി ചെറിയമ്മ കടിച്ചതാണ് വിരലിനു.. ഞാൻ എങ്ങനെയിക്കെയോ പല്ലിന്റെ ഇടയിൽ നിന്ന് വിരൽ പിടിച്ചു വലിച്ചപ്പോ ചെറിയമ്മ ചാടി എഴുന്നേറ്റു. വാതിൽക്കലേക്ക് നോക്കി ഇളിക്കുന്നത് കണ്ടപ്പോ.. വിരലുഴിഞ്ഞു നിറഞ്ഞ കണ്ണുകൾ നീട്ടികൊണ്ട് ഞാനും നോക്കി.അമ്മ ചിരിച്ചു കൊണ്ട് നിക്കുന്നു.
“കണ്ടോ നിങ്ങടെ അനിയത്തിയുടെ സൂക്കേട്, ഒരു കേക്ക് കൊടുത്തതിന കടിച്ചത്..” കുത്തി പറിക്കുന്ന വേദന വന്നപ്പോ ഞാനാ വിരല് വായിട്ടിട്ട് ഒന്ന് ഊമ്പി.. പെട്ടന്ന് ചെറിയമ്മയുടെ കണ്ണുകൾ വിടർന്നു.. അവളുടെ വായിലിട്ടതല്ലേ അതോണ്ടാവും ഞാൻ പെട്ടന്ന് വലിച്ചൂരി അറിയാതെ ഇട്ടതാണ് ഇനി ഞാൻ മനപ്പൂർവം ഇട്ടതാണെന്ന് കരുതിയാലോ എന്ന് വിചാരിച്ചു.. അല്ലേൽ ഇത്തിരി നേരം കൂടെ ഇടായിരുന്നു.. നല്ല മധുരമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *