സ്വാതന്ത്ര്യം – 4 1

“അയ്യ…”

അവൻ വീണ്ടും അവന്റെ കിറികിട്ട് കുത്തി.

“ഹ വേദനികുന്നടി ”

“ആ അതിനാ കുത്തിയത്..”

അവൾ അതും പറഞ്ഞു അവന്റെ മേലേക്ക് ചാരി ഇരുന്നു..

“അമ്മു…”

“ഉം..”

“അമ്മുസെ…”

“എന്ന ഏട്ട??”

അവൾ തല ഉയർത്തി അവനെ നോക്കി

“നീ ഇന്ന് ഷോപ്പിൽ പോണില്ലേ??”

“ആ കോപ്പ് ഇതിനാണോ വിളിച്ചത്… ഞാൻ രാവിലെ തന്നെ പറഞ്ഞേ അല്ലെ പോവില്ല ന്ന് ഇന്ന്”

” അപ്പോ നമ്മൾ എന്ന ചെയ്യാൻ പോവാ ഇന്ന് അപ്പോ??”

“ഏട്ടൻ പറഞ്ഞോ അച്ചുവെട്ടന്റെ ഇഷ്ടം ”

“എനിക്ക് അങ്ങനെ വലിയ ആഗ്രഹം ഒന്നും ഇല്ലടി.. എനിക്ക് ഒരേ ഒരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ”

“എന്ന അത് പറ എന്താ അത്??”

അവൾ ആകാംഷയോടെ അവന്റെ മുഖത്തേക്ക് നോക്കി..

“അതാണ് ഇപോ എന്റെ കൂടെ ദെ ഇരിക്കുന്നെ”

അവൻ അവളുടെ മുടിയിൽ ഒന്ന് തലോടി കൊണ്ട് പറഞ്ഞു

അത് കേട്ടതും അവളുടെ മുഖം പൂർണചന്ദ്രൻ ഉദിച്ചത് പോലെ വിടരുന്നത് അവൻ കണ്ടു.

അവൾ തല ഉയർത്തി അവന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു .

അങ്ങനെ അവരുടെ ജീവിതം പിന്നെ ആ ഫ്‌ളാറ്റിൽ ആയി .. എല്ലാ ദിവസവും അവർ രണ്ടും ഒരുമിച്ചു കടയിലേക്ക് പോകും… അവൻ അവിടെ ചുമ്മ ഇരിക്കും അവൾ പണി ഒക്കെ തീർക്കും ഇടക്ക് കറങ്ങാൻ പോകും.. അവന്റെ തുടർ പഠന കാര്യവും അവൾ ഇതിനിടക്ക് നോക്കുന്നുണ്ട്. രാത്രി അവളുടെ പാചക പരീക്ഷണങ്ങൾ എല്ലാം അവനിൽ ആണ് അത്യാവശ്യം നന്നായി അവൾ ഉണ്ടാക്കും. പിന്നെ അവൾ എന്ത് ഉണ്ടാക്കിയാലും അവൻ അത് കഴിക്കും എന്നതാണ് സത്യം. അവർ ഒരുമിച്ചു തന്നെ ആണ് കിടക്കുന്നത് എങ്കിലും അവൾ മുന്നേ പറഞ്ഞ പോലെ കല്യാണം കഴിഞ്ഞു ബാക്കി കാര്യങ്ങൾ മതി എന്ന രീതിയിൽ ആണ് മുന്നോട്ട് പോയത്.

അങ്ങനെ ഒരാഴ്ച്ച കഴിഞ്ഞപ്പോൾ ആ ദിവസം എത്തി… അവളുടെ അച്ഛൻ ഇന്ന് വരികയാണ്.. 10 മണിക്ക് ഫ്ളൈറ്റ് ലാൻഡ് ചെയ്യും ..

അവൾ രാവിലെ അവനെയും കുത്തി പൊക്കി അവർ അന്ന് വാങ്ങിയതിലെ കിടിലൻ മുണ്ടും ഷർട്ടും ഒക്കെ ഇടീപിച്ചു അവൾക് അതിന് മാച് ആവുന്ന സാരിയും ഉടുത്തു . ആ രൂപത്തിൽ അവളെ കണ്ടപ്പോൾ തന്നെ അവൻ അന്തം വിട്ട് നിന്നു.

“നോക്കി നിൽക്കാതെ വാ ഏട്ട 9 മണി ആവുന്നു..”

അവൾ അവന്റെ തലക്കിട് ഒരു കൊട്ടു കൊടുത്തു

അവർ രണ്ടും കൂടെ എയർ പോർട്ടിൽ എത്തി. ഫ്ളൈറ്റ് ലാൻഡ് ചെയ്ത് കുറച്ചു കഴിഞ്ഞപ്പോൾ ആളുകൾ എല്ലാം ഇറങ്ങി വരുന്നത് അവൻ കണ്ടു ..

അവൾ തുള്ളി ചാടാൻ തുടങ്ങിയപ്പോൾ ആണ് അവൻ അവിടെ നിന്നും ഒരു സ്യൂട്ട് ധരിച്ച് നടന്നു വരുന്ന സുമുഖനായ ഒരു മധ്യവയസ്കനെ കണ്ടത്

പുള്ളി പുറത്തേക്ക് ഇറങ്ങിയപ്പോൾ തന്നെ അവൾ ഓടി ചെന്നു പുള്ളിയെ കെട്ടി പിടിച്ചു

“അച്ഛാ…. ദേ…. അച്ചുവേട്ടൻ”

അവൾ അവനെ ചൂണ്ടിക്കാട്ടി …

അവൻ പുള്ളിയുടെ അടുത്തേക്ക് നടന്ന് ചെന്നു.

“ഹായ് മൈഡിയർ മരുമകൻ ”

പുള്ളി അവനു നേരെ കൈ നീട്ടി . അവൻ പുള്ളിക്ക് ഒരു ഷേക്ക് ഹാൻഡ് കൊടുത്തു.

” ചന്ദ്രശേഖരൻ ”

പുള്ളി അവനെ പരിചയപ്പെടുത്തി . അവനും തിരികെ അവന്റെ പേര് പറയാൻ പോയി

“അച്ചു.. അല്ല അർജുൻ അല്ലെ??”

അവർ രണ്ടുപേരും പുഞ്ചിരിച്ചു

“തന്റെ പേര് ഞാൻ എങ്ങനെ മറക്കാൻ ആഡോ”

“മതി മതി കാറിൽ കേറു രണ്ടും വീട്ടിൽ ചെന്നിട്ട് സംസാരിക്കാം ”

അവൻ അച്ചന്റെ ബാഗ് ഒക്കെ എടുത്ത് ഡിക്കി യിൽ ആക്കി

അവളുടെ ബഹളത്തിൽ അവസാനം അവർ വണ്ടിയിൽ കയറി ..

ഫ്ലാറ്റ് എത്തുന്ന വരെ അവൾ അച്ചനോട് വാ തോരാതെ സംസാരം ആണ് … അച്ചു അതൊകെ കൗതുകത്തോടെ നോക്കി ഇരുന്നു.

ഫ്ലാറ്റിൽ കേറി കഴിഞ്ഞു അച്ചനെ ഫ്രഷ് അപ്പ് ആവാൻ വേണ്ടി റൂമിൽ ആക്കി , അവൾ പാചകം തുടങ്ങി. അവൻ അവളെ സഹായിച്ചു കൊണ്ട് അടുക്കളയിൽ തന്നെ നിന്നു.

“അച്ചുവേട്ട പോയി അച്ചന് കമ്പനി കൊടുക്ക്” .

“അച്ഛൻ കുളിച്ചു വന്നില്ല ടി “

“ആം..അച്ഛൻ വരട്ടെ ന്നിട്ട് വേണം നമ്മുടെ ഡേറ്റ് ഫിക്സ് ചെയ്യാൻ”

“ഹോ… എന്തുവാടി പുള്ളി ഇങ് വന്നേ ല്ലേ ഉള്ളൂ”

“ഒ പിന്നെ ഈ കാര്യം തീരുമാനിക്കാൻ വേണ്ടിയാ അച്ഛൻ വന്നത് തന്നെ അപ്പോഴ”

“ഹോ പൊന്നോ നിന്നെ നമിച്ചു ഞാൻ”

“പോയ്‌ ഹാളിൽ ഇരിക്ക് മനുഷ്യ അച്ഛൻ ഇപോ വരും ”

Leave a Reply

Your email address will not be published. Required fields are marked *