സ്വാതന്ത്ര്യം – 4 1

അവൾ പാട്ട് പാടുന്ന പോലെ പറഞ്ഞു .

“അതോർക്കുമ്പോൾ ആണ് പേടി ”

“ഓഹോ…. അങ്ങനെ ആണോ”

“ആ അതേ..”

“എന്ന ആ പേടി അങ്ങു സഹിക്കാൻ തയ്യാർ ആയിക്കോ ഏട്ടൻ”

അവൾ പിന്നേം വണ്ടി ഓടിക്കൽ തുടർന്നു.

കാർ പാർക്കിങ്ങിൽ വണ്ടി പാർക്ക് ചെയ്ത് അവർ രണ്ടും പുറത്തേക് ഇറങ്ങി.

അത്രേം വലിയ ഒരു കെട്ടിടം വരെ അവൻ ആദ്യം ആയിട്ട് ആണ് കാണുന്നെ തന്നെ. പാർക്കിങ് ൽ നിന്ന് പുറത്തേക്ക് ഇറങ്ങി ബിൽഡിങ് ന്റെ വലിപ്പം അടി മുടി ഒന്ന് നോക്കി അവൻ നിന്നു

“ഇതെന്താ ഏട്ട ഇങ്ങനെ നോക്കുന്നെ ??”

കീയും വാങ്ങി വന്ന അവൾ അവന്റെ നില്പ് കണ്ടു ചോദിച്ചു

“ഹേയ്.. ഒന്നുമില്ലടി ഇത്രേം വലിയ ഒരു കെട്ടിടം ഞാൻ ആദ്യമായി കാണുവാ ഹോ… എന്താല്ലേ ഈ സെറ്റ് അപ്പ് ഹോ..”

“ഹ ഹ അതാണോ… വാ നമുക്ക് പോവാം മുകളിൽ ആണ് നമ്മുട ഫ്ലാറ്റ്”

അവൻ വണ്ടിയിൽ നിന്ന് ബാഗ് ഒക്കെ എടുത്ത് മുകളിലേക്ക് ലിഫ്റ്റ് കയറി. അതും അവനു ആദ്യ അനുഭവം ആയിരുന്നു. അവന്റെ അത്ഭുതവും കൗതുകവും ഒക്കെ അവൾ നോക്കി ആസ്വദിക്കുകയായിരുന്നു.
അഞ്ചാം നിലയിൽ ആയിരുന്നു അവരുടെ ഫ്‌ളാറ്റ് .

ഡോർ നു മുന്നിൽ എത്തി അവൾ നിന്നു.ന്നിട്ട് കീ എടുത്ത് അവന്റെ നേരെ നീട്ടി

“ഇന്ന ഏട്ടൻ തന്നെ തുറക്ക് ”

“ഞാനോ?? നീ തുറന്ന മതി”

അവൻ നിക്ഷേധിച്ചു

“അല്ല ല്ല ഇത് ഏട്ടന്റെ ഫ്ലാറ്റ് ആണ് ഏട്ടൻ തന്നെ തുറക്കണം”

ഒടുവിൽ അവളുടെ നിർബന്ധത്തിന് വഴങ്ങി അവൻ തുറന്നു

“അമ്മു… നീ ആദ്യം കേറ് ”

“അതെന്തിനാ ഏട്ടൻ കേറിയ മതി”

“ന്ന നമുക്ക് ഒരുമിച്ചു കയറാം”

“ആ ന്ന അങ്ങനെ കേറാം”

അവർ രണ്ടും കൂടെ അവരുടെ പുതിയ വീട്ടിലേക്ക് കയറി .

അവൾ ബാഗ് ഒക്കെ എടുത്ത് ബെഡ് റൂമിലേക്ക് നടന്നപ്പോൾ അവൻ മുഴുവൻ നടന്നു കാണുക ആയിരുന്നു.

എല്ലാവിധത്തിലും എല്ലാ സൗകര്യങ്ങളും ഉള്ള ഒരു 3 ബി എഛ് കെ ഫ്ളാറ്റ് ആയിരുന്നു അത്. ഫർനിഷിങ് എല്ലാം കഴിഞ്ഞിരുന്നു.

“എന്താ നോക്കി നിൽകുന്നേ.. നമുക്ക് പാൽ തിളപിക്കണ്ടേ??”

ബാഗ് കൊണ്ട് റൂമിൽ വച്ചിട്ട് അവൾ വന്നു

“അതിന് നിനക്ക് അതൊകെ അറയാമോ??”

“അതെന്താ അങ്ങനെ ചോദിച്ചത്?? ”

“അല്ല സാധാരണ അങ്ങനെ ആണല്ലോ??”

“ഓഹോ എന്നാലേ… ഇനി ഞാൻ ഉണ്ടാക്കുന്നെ ഒക്കെ ഏട്ടൻ തന്നെ ആണ് കഴിക്കാൻ പോകുന്നേ… ന്നിട്ട് പറ എനിക്ക് ഉണ്ടാക്കാൻ അറിയാമോ ന്ന് കേട്ടോ”

അവൾ അവന്റെ കിറിക്കിട്ട് ഒരു കുത്ത് കൊടുത്തുകൊണ്ട് പറഞ്ഞു.

“അല്ലമ്മു ഈ ഫ്രിഡ്ജും ടിവി യും ഒക്കെ ഇതിന്റെ കൂടെ ഉണ്ടായിരുന്ന ”

അവൻ ഫ്രിഡ്ജ് തുറന്നു കൊണ്ട് ചോദിച്ചു..

ഫ്രിഡ്ജിനു ഉള്ളിലും കുറെ ഏറെ ഒരു കുടുംബത്തിന് ഉപയോഗിക്കാൻ വേണ്ട ഐറ്റംസ് എല്ലാം ഉണ്ടായിരുന്നു അതേ പോലെ അടുക്കളയിൽ പാത്രങ്ങളും നിത്യോപയോഗ സാധനങ്ങളും
“അമ്മു… ഇതൊക്കെ എങ്ങനെ??”

അവൻ പിന്നയും ചോദിക്കുമ്പോൾ അവൾ കൈ കെട്ടി ചിരിച്ചു നിൽക്കുകയാണ്

“പറ…”

“അത് ഞാൻ നമ്മുടെ കടയിൽ നിന്ന് എല്ലാം എത്തിച്ചത ”

” അപ്പോ ഈ സാധനങ്ങൾ ഒക്കെ?”

“അത് അവരെ കൊണ്ട് വാങ്ങിപ്പിച്ചത”

“ഹോ… നിന്നെ സമ്മതിക്കുന്നു ”

” പിന്നെ സമ്മതിക്കണ്ടേ”

അവൾ അവൻ തുറന്നു പിടിച്ചിരിക്കുന്ന ഫ്രിഡ്ജിൽ നിന്നും ഒരു കവർ പാൽ എടുത്ത് തിളപ്പിക്കാൻ തുടങ്ങി

അവൻ ഹാളിലെ സോഫയിൽ പോയി ഇരുന്നു.

അവന്റെ മനസിലൂടെ ഒരുപാട് കാര്യങ്ങൾ കടന്നു പോകുന്നുണ്ട് … അച്ഛൻ വന്നു കഴിഞ്ഞു കല്യാണം നടക്കാൻ പോകുന്ന കാര്യം, അവളുടെ അസുഖം, ഇതിനെല്ലാം മുകളിൽ അവൾക്ക് അവനോട് ഉള്ള സ്നേഹം …. എല്ലാം കൂടെ ആലോചിച്ചു അവൻ സോഫയിൽ പിന്നിലേക്ക് ചാരി കണ്ണടച്ചു കിടന്നു .

“ഹ ഉറങ്ങുവാണോ?? ദേ നോക്കിയേ..”

അവൻ കണ്ണു തുറന്നു നോക്കുമ്പോൾ രണ്ടു ഗ്ലാസ് പാലും ആയിട്ട് അവന്റെ മുന്നിൽ അവൾ

ഒരു ഗ്ളാസ് അവൾ അവനു നേരെ നീട്ടി . അവൻ അത് വാങ്ങിയപ്പോൾ അവൾ അവന്റ് കൂടെ ഇരുന്നു. അവർ രണ്ടും കൂടെ അത് കുടിച്ചു

“കൊള്ളാല്ലോ… അപ്പോ അറിയാം ല്ലേ ”

” പിന്നെ രണ്ടു ഗ്ലാസ് പാൽ തിളപ്പിക്കാൻ ഹോട്ടൽ മാനേജ്‌മെന്റ് പടിക്കണമല്ലോ ”

” ചുമ്മ പറഞ്ഞതാ അമ്മു.. നീ എന്ത് തന്നാലും ഞാൻ കഴിക്കും… വിഷം തന്നാലും ”

Leave a Reply

Your email address will not be published. Required fields are marked *