കണക്കുപുസ്തകം – 1

: എസ്ക്യൂസ്‌ മി…. സർ

യെസ്… എന്നും പറഞ്ഞ് തിരിഞ്ഞുനിന്ന് അയാൾ അവളുടെ കണ്ണുകളിലേക്ക് നോക്കി. നേരത്തെ ഉണ്ടായിരുന്ന പുഞ്ചിരിയൊക്കെ മാഞ്ഞു. അവളുടെ മുഖത്ത് ഇപ്പോൾ ഗൗരവ ഭാവമാണ്. അയാൾ ആ പെൺകുട്ടിയുടെ അടുത്തേക്ക് നടന്നു നീങ്ങി.
: ഗുഡ് മോർണിംഗ്…

: ഗുഡ് മോർണിംഗ്. അല്ല ഇങ്ങനെ ഒരാൾ ഇവിടെ ഇരിക്കുന്നത്ത് സാർ കണ്ടില്ലേ. ഒരു ഓഫീസിൽ കയറി ചെല്ലുമ്പോൾ ചില മര്യാദ ഒക്കെ ഇല്ലേ..

: ഓഹ്…I’m sorry..

: It’s Ok. സാറിന് എന്താണ് വേണ്ടത്. ഞാൻ സഹായിക്കാം

: എനിക്ക് നിങ്ങളുടെ ജനറൽ മാനേജരെ ഒന്ന് കാണണം.

: അപ്പോയിന്മെന്റ് എടുത്തതാണോ…

: ഹേയ്.. അതൊന്നും ഇല്ല

: സോറി സാർ… അപ്പോയിന്മെന്റ് ഇല്ലാതെ ആരെയും അകത്തേക്ക് കടത്തി വിടാൻ അനുവാദമില്ല. ധാ.. ഈ കാർഡ് വച്ചോളു. ആ കാണുന്ന നമ്പറിൽ വിളിച്ച് ബുക്ക് ചെയ്ത ശേഷം വന്നാൽ നന്നായിരിക്കും

: എന്റെ കൊച്ചേ… എനിക്ക് ഇന്ന് പുള്ളിക്കാരനെ കണ്ടേ പറ്റൂ.

: കൊച്ചോ…ഉം… സാറെ, ഇതാണ് ഇവിടത്തെ നിയമം. ഞങ്ങളുടെ MD ആള് ഇച്ചിരി സ്ട്രിക്ട് ആണ്. വെറുതേ എന്റെ ജോലി കളയല്ലേ. സാർ ഇപ്പൊ പോവാൻ നോക്ക്

: ഓക്കേ.. ഞാൻ പോവാം. വിരോധമില്ലെങ്കിൽ മാനേജറെ ഒന്ന് വിളിച്ച് ചോദിച്ചൂടെ. മുട്ടുവിൻ തുറക്കപെടുമെന്നാണല്ലോ….

: നിങ്ങൾ എന്നെ വഴക്ക് കേൾപ്പിച്ചേ അടങ്ങു അല്ലെ…

: ഒന്ന് വിളിക്കെടോ… ഞാൻ ദേ അവിടെ ഇരിക്കാം

: സാറിന്റെ പേരെന്താ…

: ഹരി… ഹരിലാൽ

: ഓക്കേ..

ഉടനെ പെൺകുട്ടി ഫോണെടുത്ത് ഡയൽ ചെയ്തു. നടന്ന കാര്യങ്ങളൊക്കെ മാനേജർ രാമചന്ദ്രനുമായി സംസാരിച്ചു.

: ആളുടെ പേരെന്താ പറഞ്ഞത്

: ഹരി.. അല്ല ഹരിലാൽ…

ഉടനെ മാനേജർ കാമറ സ്ക്രീൻ ഓൺ ചെയ്തത് നോക്കിയതും കസേരയിൽ നിന്നും ചാടിയെഴുന്നേറ്റു.

: എന്റെ കുട്ടീ… നീയെന്ത് പണിയാ ഈ കാണിച്ചേ…

ഉടനെ ഫോൺ താഴെവച്ച് രാമചന്ദ്രൻ തന്റെ ക്യാബിനിൽ നിന്നും വെപ്രാളം പിടിച്ച് പുറത്തേക്ക് നടന്നു. റിസെപ്ഷനിലേക്ക് കിതച്ചുകൊണ്ട് വരുന്ന മാനേജരെ കണ്ട് അവളൊന്ന് പേടിച്ചു.. രാമചന്ദ്രൻ ഓടിച്ചെന്ന് അയാളുടെ കയ്യിൽ നിന്നും ബാഗ് വാങ്ങി ആളെ അകത്തേക്ക് ആനയിച്ചു. അയാളുടെ പിറകെ നടക്കുന്ന രാമചന്ദ്രന്റെ തുറിച്ചു നോട്ടം പോയത് അവളിലേക്കാണ്. പെണ്ണൊന്ന് വിരണ്ടു.
: രാമേട്ടാ…

: സാറെ…

: എന്റെ രാമേട്ടാ.. നിങ്ങളോട് ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് ഈ സാറേ വിളി നിർത്തണമെന്ന്.

: നിർത്തി… ഇനി ഹരിയെന്നേ വിളിക്കൂ…

: ഇതുതന്നെ അല്ലെ മുന്നേ കണ്ടപ്പോഴും പറഞ്ഞത്.. അത് വിട്. അതേതാ ആ കുട്ടി

: ഞാൻ പറഞ്ഞില്ലേ പുതുതായി ഒരാളെ വച്ചിട്ടുണ്ടെന്ന്… സ്വപ്ന. അവൾക്ക് ആളെ മനസിലായില്ല. ഇത്തവണത്തേക്ക് ഒന്ന് ക്ഷമിച്ചേക്ക്. അവൾക്ക് ഞാൻ കൊടുത്തോളാം..

: എന്ന പോയി കൊടുത്തിട്ട് വാ… ഞാൻ ഓഫിസിൽ ഉണ്ടാവും..

ഹരി ഓഫീസിലൂടെ നടന്നു പോകുമ്പോൾ ഓരോരുത്തരായി ഗുഡ്മോർണിംഗ് പറയുന്നുണ്ട്. ഹരിയെ കണ്ടപ്പോൾ എല്ലാവരുടെ മുഖത്തും നല്ല സന്തോഷമുണ്ട്. കാരണം, വല്ലപ്പോഴുമാണ് ഓഫിസിലുള്ളവർക്ക് തങ്ങളുടെ മുതലായളിയെ ഒന്ന് നേരിട്ട് കാണാൻ കിട്ടുന്നത്. അയാൾ ഓഫീസിൽ അധികം വരാറില്ല. വല്ലപ്പോഴും വന്നാൽ ആയി. ഹരി മിക്കപ്പോഴും മുംബൈ, ദുബായ്, സിങ്കപ്പൂർ ഒക്കെയായിരിക്കും. കൊച്ചിയിൽ ആണ് കോർപ്പറേറ്റ് ഓഫീസെങ്കിലും ഇവിടത്തെ കാര്യങ്ങൾ എല്ലാം നോക്കുന്നത്ത് രാമേട്ടൻ ആണ്.

ഹരി കാമറ കണ്ണിലൂടെ റിസെപ്ഷനിലേക്ക് നോക്കുമ്പോൾ സ്വപ്ന രാമേട്ടന്റെ മുന്നിൽ മുഖം കുനിച്ച് നിൽപ്പാണ്.

: നീ കണ്ണ് നിറക്കല്ലേ.. ഇനി അത് കണ്ടാൽ മതി സാറിന് ഹാലിളകാൻ.. പോയി മുഖമൊക്കെ കഴുകി ഫ്രഷായി വാ..

: രാമേട്ടാ…പറഞ്ഞുവിടുമോ..

: നോക്കാം..

രാമേട്ടൻ ഹരിയുടെ ഓഫിസിലേക്ക് പോയി ഹരിയുമായി ഒത്തിരി നേരം സംസാരിച്ചിരിക്കുന്നത്ത് സ്വപ്ന ഒളികണ്ണിട്ട് നോക്കുന്നുണ്ട്. ഹരിയുടെ ക്യാബിനിൽ ഇരുന്നാൽ റിസപ്ഷൻ വരെ കാണാം. അതാണ് ആ ഓഫിസിന്റെ പ്രത്യേകത. ഹരി തന്റെ ഓഫിസ് കാര്യങ്ങളിൽ മുഴുകുന്നതും, രാമേട്ടൻ എന്തൊക്കെയോ ഫയലുമായി പോകുന്നതും ഒക്കെ അവളുടെ നെഞ്ചിടിപ്പ് കൂട്ടി.

ഉച്ചസമയത്ത് ക്യാന്റീനിൽ തന്റെ സുഹൃത്ത് മീനയോട് സ്വപ്ന കാര്യങ്ങളൊക്കെ വിവരിച്ചു. മീന ആ ഓഫിസിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട് വർങ്ങളായി. അതുകൊണ്ട് ഹരിയെ മീനയ്ക്ക് പരിചയമുണ്ട്.

: എടി കുഴപ്പമാവുമോ… പെർമനെന്റ് ആക്കുന്നതിന് പകരം ഡിസ്മിസ് ആക്കുമോ..

: ഹേയ്.. അങ്ങനൊക്കെ ചെയ്യോ… പറയാൻ പറ്റില്ല, ഇത്രയും വർഷമായിട്ടും ഹരിസാറിന്റെ സ്വഭാവം മാത്രം എനിക്ക് ഇതുവരെ പിടികിട്ടിയിട്ടില്ല. എന്തോ ഒരു പ്രത്യേക ടൈപ്പ് ആണ്. ചിലപ്പോ ഇത്രയും നല്ല മനുഷ്യൻ വേറെ ഉണ്ടാവില്ല. ചില സമയത്ത് ഇതുപോലെ വൃത്തികെട്ട ജീവി വേറെ ഇല്ലെന്ന് തോന്നും.
: പോടി… നല്ല ആളാണെന്നാ എനിക്ക് തോന്നിയത്. അല്ലെങ്കിൽ എന്നെ രണ്ട് ചീത്തയെങ്കിലും പറയേണ്ടതല്ലേ..

: നിനക്കുള്ളത് രാമേട്ടൻ തന്നില്ലേ…അത് ആര് പറഞ്ഞിട്ടാണെന്ന വിചാരിച്ചേ..

: ഓഹോ.. അപ്പൊ ആളെ ഭയക്കണം…

: സാർ ഇറങ്ങാൻ നേരം നീ പോയി ഒരു സോറി പറഞ്ഞുനോക്ക്….. ഈ മുതലാളിമാരുടെയൊക്കെ സ്വഭാവം എപ്പോഴാ മാറുന്നതെന്ന് പറയാൻ പറ്റില്ലേ..

: ഞാൻ എന്റെ ഡ്യൂട്ടിയല്ലേ ചെയ്തത്…

: അതൊക്കെ ശരിതന്നെ.. പക്ഷെ ഇയാൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഒരു ദയയും ഉണ്ടാവില്ല. നിനക്കറിയോ… സാറിന്റെ സെക്രെട്ടറി പോസ്റ്റ് ഒഴിഞ്ഞു കിടക്കുവാ.. ഞാൻ കുറേ തവണ അപ്ലിക്കേഷൻ ഇട്ടുനോക്കി… പക്ഷെ ഒരു രക്ഷയും ഇല്ല.. അയാൾക്ക് ആരെയും വിശ്വാസമില്ല, ഞാൻ ഇപ്പൊ എത്ര വർഷമായി ഇവിടെ ജോലി ചെയ്യുന്നു. എന്നിട്ടും ഒരു പരിഗണനയും തന്നില്ല. എന്നാൽ ഒരാളെ ബോധ്യപ്പെട്ടാൽ എടുത്ത് തോളത്ത് വച്ചുകൊണ്ട് നടക്കും. അങ്ങനെ ഒരാളെ ഉള്ളു.. അത് നമ്മുടെ രാമേട്ടൻ ആണ്. അല്ലാതെ ഒരാളെപ്പോലും പുള്ളി വിശ്വസിച്ച് ഒരു കാര്യം ഏൽപ്പിക്കുന്നത് ഞാൻ കണ്ടിട്ടില്ല.

: രാമേട്ടൻ ഈ സാറിന്റെ ബന്ധുവാണെന്നാണ് എന്റെ അറിവ്…

എല്ലാവരും ക്യാന്റീനിൽ ഭക്ഷണത്തിൽ മുഴുകിയിരിക്കുമ്പോൾ ഹരിയും രാമേട്ടനും ചർച്ചകളിൽ മുഴുകിയിരിക്കുകയാണ്. കഴിക്കാൻ ഇരുന്നവരുടെയൊക്കെ നോട്ടം ഇടയ്ക്കൊക്കെ ഹരിയുടെ ക്യാബിനിലേക്ക് പോകുന്നുണ്ട്. ഇനി വല്ല ബോണസും താരനായിരിക്കുമോ ഇത്രയും കാര്യമായ ചർച്ച എന്നാണ് ചിലരുടെയെങ്കിലും മനസ്സിൽ. ഈ സാമ്പത്തിക വർഷം അവസാനിക്കാറായേ… സാധാരണ എന്തെങ്കിലും വലിയ തീരുമാനങ്ങൾ എടുക്കാനുള്ളപ്പോഴാണ് ഹരി ഓഫിസിലേക്ക് വരാറുള്ളത്. അതുകൊണ്ട് ജോലിക്കാർക്കൊക്കെ പ്രതീക്ഷയും വാനോളമുണ്ട്..

: രാമേട്ടാ.. എന്തായി നമ്മുടെ സെക്രട്ടറിയുടെ കാര്യം

: എന്റെ ഹരീ… നിനക്ക് ആരെയും ബോധിക്കാത്തതിന് ഞാൻ എന്ത് ചെയ്യാനാ.ആ മീന കുറേതവണ അപ്ലിക്കേഷൻ ഇട്ടതല്ലേ, ഇനി ആരെയും കിട്ടിയില്ലേൽ തൽക്കാലം അവളെ നോക്കണോ…..അല്ലേൽ നീ ഒരു കാര്യം ചെയ്യ്, വീട്ടിലില്ലേ ഒരു പെണ്ണ്, അവളോട് ജോലിയൊക്കെ രാജിവച്ച് ഇവിടെവന്നിരിക്കാൻ പറ..

Leave a Reply

Your email address will not be published. Required fields are marked *