: ദുഷ്ടൻ… പക്ഷെ ബിരിയാണി ഒരു രക്ഷയുമില്ല…
കഴിച്ചുകഴിഞ്ഞ് എല്ലാവരും കൂടി ഉമ്മറത്തിരുന്ന് ഒത്തിരിനേരം സംസാരിച്ച ശേഷമാണ് കിടക്കുവാനായി പോയത്. ഹരിയുടെ മുറി മുകളിലത്തെ നിലയിലാണ്. സ്വപ്ന താഴത്തെ മുറിയിലാണ് കിടക്കുന്നത്. കിടന്ന് കുറച്ചുകഴിഞ്ഞപ്പോൾ ഹരി സ്വപ്നയുടെ ഫോണില്ലേക്ക് വിളിച്ചു. രണ്ടിണക്കുരുവികൾ ഹൃദയം കൈമാറാൻ തുടങ്ങിയിട്ട് ഒത്തിരി നേരമായി..
: ഒരു വീട്ടിൽ ഉണ്ടായിട്ടും എന്തിനാ മുത്തേ ഇങ്ങനെ ഫോണിൽ കൂടി കിന്നരിക്കുന്നേ.. ഞാൻ റൂമിലേക്ക് വരട്ടെ
: സാറിന്റെ പൂതി കൊള്ളാലോ…
: എന്നാ നീ മുകളിലേക്ക് വാ.. നമുക്ക് ബാൽക്കണിയിൽ ഇരിക്കാം..
: ഞാൻ വരില്ല… ബാക്കിയൊക്കെ രാവിലെ പറഞ്ഞാൽ മതി
: എന്താടി മുത്തേ… ഞാൻ ഒന്നും ചെയ്യില്ല.. ഒന്ന് തൊട്ടുപോലും നോക്കില്ല
: ആ പേടിയൊന്നും എനിക്കില്ല… പക്ഷെ ശബ്ദം കേട്ട് അമ്മായി ഉണർന്നാലോ..
: ഹേയ്… ഇനി കാലത്ത് പശുവിനെ കറക്കാനല്ലാതെ അവരെണീക്കില്ല…രണ്ടാളും ഉറങ്ങിയാൽ ശവമാണ്…
: ഉം… എന്ന താഴേക്ക് വാ.. എനിക്ക് ഒറ്റയ്ക്ക് വരാൻ പേടിയാണ്.. അല്ലെങ്കിൽ ഞാൻ ലൈറ്റ് ഇടട്ടെ…
: വേണ്ട വേണ്ട.. നീ വാതിൽ തുറക്ക്…
വാതിൽ തുറന്നതും മൊബൈലിന്റെ വെട്ടത്തിൽ തിളങ്ങുന്ന ഹരിയുടെ മുഖമാണ് സ്വപ്ന കാണുന്നത്. അവളുടെ കൈപിടിച്ച് പടികൾ കയറിയ ഹരി ബാൽക്കണിയിലെ നിലാവെളിച്ചത്തിലേക്ക് സ്വപ്നയെ ആനയിച്ചു. നിലാവെളിച്ചത്തിൽ ഹരിയെ കണ്ടയുടനെ സ്വപ്നയ്ക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല… അവൾ ഹരിയെ അടിമുടിയൊന്ന് നോക്കി…
: എടി എടി മെല്ലെ ചിരിക്ക്… അതിനും മാത്രം എന്താ ഇപ്പൊ ഇവിടെ ഉണ്ടായേ..
: ഹേയ് ഒന്നുമില്ല.. ഈ കോലം കണ്ടിട്ട് ചിരിച്ചതാ.. ഓഫീസിൽ കാണുന്ന ഹരിയേട്ടനെയും കുട്ടിനിക്കറിട്ട ഹരിയേട്ടനെയും ഓർത്ത് ചിരിച്ചുപോയതാ…
: ഓഹ് അങ്ങനെ…. നീയും മോശമൊന്നുമല്ലല്ലോ…
: എന്റേത് നീളം കുറഞ്ഞ പാന്റല്ലേ.. ഇതിനെന്താ കുഴപ്പം
: ഒരു കുഴപ്പവുമില്ല…പക്ഷെ ബനിയനും കുട്ടിപാന്റുമിട്ട് നിൽക്കുന്ന പെണ്ണിനെ കാണുമ്പോ കെട്ടിപിടിച്ചൊരു ഉമ്മ തരാൻ തോന്നുന്നുണ്ട്..
: ഹരിയേട്ടന്റെ കോലം കണ്ടാലും അങ്ങനൊക്കെ തോന്നും..
: എന്റെ മുത്തേ.. പിന്നെ എന്തിനാടീ മടിക്കുന്നേ.. നീയിങ്ങട് വന്നേ
: നിക്ക് നിക്ക്.. ഇതെങ്ങോട്ടാ…. ഈ നഖം കണ്ടോ..? നുള്ളി ഇറച്ചി ഞാൻ എടുക്കും.. എന്തൊരു ആർത്തിയ ഇത്
: ഇല്ലാതിരിക്കുമോ… ഇതുപോലൊരു സുന്ദരിപ്പെണ്ണ് എന്നെ പിടിച്ചോന്നും പറഞ്ഞ് മുന്നിൽ നിൽക്കുമ്പോ പിന്നെ…
: അയ്യടാ…ആദ്യം മോനെന്നെ താലികെട്ടി കൂടെ കൂട്ട്.. എന്നിട്ട് മതി ആക്രാന്തമൊക്കെ…
: മതി… അത്രയേ വേണ്ടൂ… ഒരുമ്മയെങ്കിലും തന്നൂടെ
ഇതും പറഞ്ഞ് സ്വപ്നയുടെ വഴക്കുകേൾക്കാൻ കാതോർത്തിരുന്ന ഹരിയെ ഞെട്ടിച്ചുകൊണ്ട് അവൾ ഹരിയുടെ വലതുകൈ പിടിച്ചുയർത്തി അവന്റെ കയ്യിൽ ചുണ്ട് ചേർത്തുപിടിച്ച് കണ്ണുകൾ മുകളിലേക്കാക്കി അവന്റെ കണ്ണുകളിലേക്ക് നോക്കിനിന്നു..
: മതിയോ…
: ഉം.. തൽക്കാലം ഇതുമതി.. ബാക്കി ഞാൻ വഴിയേ എടുത്തോളാം ട്ടോ…
……/……./……./……
രാത്രി വൈകുന്നതിനുമുൻപ് വീട്ടിലെത്തിയ അന്നാമ്മ കുളിച്ചൊരുങ്ങി അവറാച്ചന്റെ കൂടെയിരുന്ന് ഓരോ ബിയറും കുടിച്ച് ഹരിയെക്കുറിച്ച് വാചാലയായി. കിടപ്പിലാണെങ്കിലും പണത്തോടുള്ള അവറാച്ചന്റെ ആർത്തി ഇനിയും അടങ്ങിയില്ല. എതിരാളികളെ വെട്ടിവീഴ്ത്തി സാമ്രാജ്യം കെട്ടിപ്പൊക്കി രാജപദവിയിൽ ഇരിക്കാനുള്ള അയാളുടെ ആഗ്രഹത്തിന് മാർഗം അയാൾക്കൊരു തടസമായിരുന്നില്ല ലക്ഷ്യമാണ് പ്രധാനം. ഹരിയുടെ പൗരുഷം, സ്പുടമായ വാക്കുകൾ, ദീർഘവീക്ഷണം..അങ്ങനെ അന്നാമ്മയുടെ മനം കവരാനുള്ള എല്ലാ യോഗ്യതകളും ഹരിക്കുണ്ടെന്ന് മനസിലാക്കിയ അവറാച്ചൻ അന്നമ്മയെ ഒന്നിളക്കിനോക്കി…
: എന്താടി മോളെ അന്നാമ്മേ… പിള്ളേരോടുള്ള നിന്റെ ആർത്തി ഇനിയും അടങ്ങിയില്ലേ… അവനെ നന്നായി ബോധിച്ചപോലുണ്ടല്ലോ
: ഉള്ളതാ ഇച്ചായാ…. എന്താ അവന്റെയൊരു ചന്തം.. നല്ല ഒത്ത ശരീരം.. അങ്ങനെ മൊത്തത്തിൽ ഒരു ആനച്ചന്തം
