ജോ :ജാനി വേഗം റെഡിയായി വാ ഞാൻ ഭക്ഷണം എടുക്കാം
ജാനി :എനിക്കൊന്നും വേണ്ട ജോ
ജോ :ഇന്നലെ നീ പറഞ്ഞതു പോലെ ഞാൻ കെട്ടില്ലെ ഇന്നത് പറ്റില്ല എന്തെങ്കിലും കുറച്ചു കഴിച്ചേ പറ്റു
ഇത്രയും പറഞ്ഞു ജോ പുറത്തേക്കിറങ്ങി
അലസമയത്തിനു ശേഷം ജാനി പതിയെ റൂമിനു പുറത്തേക്കു വന്നു
ജോ :വാ ജാനി വന്നു കഴിക്ക്
ജോ ജാനിയെ കസേരയിലിരുത്തിയ ശേഷം ഭക്ഷണം വിളമ്പി ശേഷം അവനും അവളുടെ കൂടെ ആഹാരം കഴിക്കാൻ തുടങ്ങി
ജോ :കരഞ്ഞു കരഞ്ഞു നിന്റെ മുഖമെല്ലാം മത്തങ്ങാ പോലെ ആയല്ലോ ജാനി എല്ലാ ഭംഗിയും പോയി
ജാനി ജോയെ നോക്കി പതിയെ പുഞ്ചിരിച്ചു
ജാനി :ജോ ദേവും കിരണും..
ജോ :ഇപ്പോഴാണോ അവരെ കുറിച്ച് ഓർമ്മ വന്നത് അവരിപ്പോൾ നാട്ടിൽ എത്തികാണും
ജാനി :അവർക്കും എല്ലാം അറിയാമായിരുന്നോ
ജോ :അതെ കിരൺ ജൈസനുമായി തല്ലുപോലും ഉണ്ടാക്കി നിന്നോട് എന്ത് പറയും എന്നറിയാതെ നിൽക്കുകയായിരുന്നു അവർ
ജാനി :ജോ നമുക്ക് തിരിച്ചു പോകാം
ജോ :ആദ്യം നീ കഴിക്ക് എന്നിട്ട് നമുക്ക് തീരുമാനിക്കാം
ജാനി പതിയെ ഭക്ഷണം കഴിച്ചു
അല്പനേരത്തിനു ശേഷം
ജാനി :എനിക്ക് മതി ജോ
ജോ :നീ ഒരു പൊടി കഴിച്ചില്ലല്ലോ ജാനി
ജാനി :വേണ്ടാത്തോണ്ടാ ജോ
ജോ :ശെരി പോയി കൈയൊക്കെ കഴുകി റെഡിയായിക്കോ നമുക്കിറങ്ങാം
ജാനിഅല്പനേരത്തിനുള്ളിൽ ജാനിറെഡിയായി ജോയുടെ അടുത്തേക്ക് എത്തി അവർ ഇരുവരും വീടിനുപുറത്തേക്കിറങ്ങി വീട് പൂട്ടിയ ശേഷം വീടിന്റെയും ബൈക്കിന്റെയും ചാവികൾ ജോ അവിടേക്കെത്തിയ ഒരു വ്യക്തിക്ക് കൈ മാറിയ ശേഷം പതിയെ ജാനിയുമായി റോഡിലൂടെ മുൻപോട്ടു നടന്നു
ജാനി :ജോ ഒരു ടാക്സി വരുന്നുണ്ട് നമുക്ക് അതിൽ എയർപോർട്ടിലേക്ക് പോകാം
ജോ :അതിന് നമ്മൾ എയർപോർട്ടിലേക്കാണെന്ന് ആരു പറഞ്ഞു
ജാനി :അപ്പോൾ നമ്മൾ തിരിച്ചു പോകുകയല്ലേ
ജോ :നമ്മൾ തിരിച്ചുപോകും എന്നാൽ ഇപ്പോഴല്ല ഇന്ന് രാത്രിയാണ് ഫ്ലൈറ്റ് അതുവരെ നമുക്ക് ഈ മലാക്കയൊക്കെ ഒന്ന് ചുറ്റികാണാം
ജാനി :വേണ്ട ജോ എനിക്ക് എങ്ങനെയും നാട്ടിൽ എത്തിയാൽ മതി
ജോ :പറ്റില്ല ജാനി ഞാൻ പറയുന്നത് അങ്ങ് കേട്ടാൽ മതി ഇവിടെ നിന്ന് പോകുന്നത്തിന് മുൻപ് നിനക്ക്
ഓർക്കാൻ കുറച്ച് നല്ല മുഹൂർത്തങ്ങളെങ്കിലും വേണ്ടേ
ജാനി :ജോ
ജോ വേഗം തന്നെ ജാനിയുടെ കയ്യും പിടിച്ചു മുൻപോട്ടു നടന്നു കുറച്ച് ദൂരം നടന്ന ശേഷം അവർ ഒരു അമ്പലത്തിനു മുൻപിൽ എത്തി ജോ പതിയെ ജാനിയുമായി അതിനുള്ളിലേക്ക് കയറി
ജാനി :നമ്മൾ എന്താ ജോ ഇവിടെ
ജോ :ഇതിവിടുത്തെ അറിയപ്പെടുന്ന ഒരു ബുദ്ധ ക്ഷേത്രമാണ് നീ വാ നമുക്കൊന്ന് ചുറ്റി കാണാം
ജോ ജാനിയുമായി ക്ഷേത്രത്തിനുള്ളിലേ കാഴ്ച്ചകൾ കണ്ട് കൊണ്ട് മുൻപോട്ടു നടന്നു ഒടുവിൽ അവർ വലിയൊരു ബുദ്ധ പ്രതിഷ്ടക്ക് മുൻപിലെത്തി
ജോ :പ്രാർത്ഥിച്ചോ ജാനി ഇവിടെ വന്നു ആഗ്രഹങ്ങൾ പറഞ്ഞാൽ സാധിക്കുമെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം
ജാനി പതിയെ ജോയുടെ മുഖത്തേക്ക് നോക്കിയ ശേഷം പതിയെ കണ്ണുകൾ അടച്ചു എന്തൊക്കെയോ പ്രാർത്ഥിക്കാൻ തുടങ്ങി ഇത് കണ്ട ജോ ജാനിയുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു അല്പസമയത്തിനുള്ളിൽ ജാനി തന്റെ കണ്ണുകൾ പതിയെ തുറന്നു
ജോ :നിനക്ക് ഇത്രയും ആഗ്രഹങ്ങൾ ഉണ്ടായിരുന്നോ ജാനി
ജാനി :നമുക്കൊക്കെ ആഗ്രഹിക്കാനല്ലേ പറ്റു
ഇതുപറയുമ്പോൾ ജാനിയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞിരുന്നു
ജോ :അയ്യേ കരയാതെടി വാ ഞാൻ നിനക്ക് ഒരു സൂത്രം കാണിച്ചു തരാം
ജോ ജാനിയെയും കൊണ്ട് വേഗം വലിയൊരു തളികയ്ക്ക് മുൻപിൽ എത്തി
ജോ :ജാനി ഇതാണ് ഈ അമ്പലത്തിന്റെ ഏറ്റവും വലിയ പ്രത്തേകത ഈ തളികയിലുള്ള ജലം കണ്ടില്ലേ ഇത് കുടിച്ചാൽ എല്ലാ പ്രശ്നങ്ങളും തീരും എന്നാണ് വിശ്വാസം ഇതാ നീ അല്പം കുടിക്ക്
ജോ അവിടെ ഉണ്ടായിരുന്ന പാത്രത്തിൽ അല്പം വെള്ളമെടുത്ത് ജാനിക്ക് നേരെ നീട്ടി
ജാനി :എന്ത് ചെയ്താലും എന്റെ പ്രശ്നങ്ങളൊന്നും ഈ ജന്മം തീരില്ല ജോ എന്റെ സന്തോഷത്തിനൊന്നും അധികനാളത്തെ ആയുസില്ല
ജോ :വെറുതേ ഓരോന്ന് പറയാതെ ഇത് കുടിച്ചേ ജോ പതിയെ ജാനിയെ ആ ജലം കുടിപ്പിച്ചു
