“ജാനി ” ജോ പതിയെ അവളെ വിളിച്ചു ജാനി പതിയെ ജോയുടെ മുഖത്തേക്ക് നോക്കി ശേഷം അവന്റ ഷർട്ടിൽ മുറുക്കി പിടിച്ചു
“നിനക്ക് എല്ലാം അറിയാമായിരുന്നല്ലേ ചതിയാ നീയും എന്തിനാടാ എന്നോട് ഇങ്ങനെ ചെയ്തത് ഞാൻ എന്ത് തെറ്റാ ചെയ്തത് പോ എനിക്ക് ആരയും കാണണ്ട പോകാൻ “
ജാനി അലറി ജോ പതിയെ ജാനിയെ തന്നോട് ചേർത്ത് പിടിച്ചു
ജോ :നീ എന്ത് വേണമെങ്കിലും പറഞ്ഞോ വേണമെങ്കിൽ തല്ലിക്കൊ അങ്ങനെയെങ്കിലും നിനക്ക് സമാധാനം കിട്ടുമെങ്കിൽ എന്ത് വേണമെങ്കിലും ചെയ്തോ
ജാനി ജോയുടെ നെഞ്ചിൽ മുഖം പൊത്തി വീണ്ടും കരയാൻ തുടങ്ങി
“എന്തിനാടാ എന്നോട് പറഞ്ഞുടായിരുന്നോ അവനു എന്നെ വേണ്ടെന്ന് ”
ജോ :ഞാൻ എന്ത് പറയാനാ ജാനി ഞാൻ പറഞ്ഞാൽ നീ വിശ്വസിക്കുമായിരുന്നോ ഇല്ല എനിക്കത് നന്നായി അറിയാം കാരണം നിനക്ക് ജെയ്സനെ അത്രക്ക് ഇഷ്ടമായിരുന്നു ചെയ്തത് ക്രൂരതയാണെന്നറിയാം പക്ഷെ എനിക്ക് വേറേ വഴിയുണ്ടായിരുന്നില്ല ഇത് അവൻ തന്നെ നിന്നോട് പറയുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി എന്നോട് ക്ഷമിക്ക് ജാനി
ജാനി :നമുക്കിവിടുന്നു പോകാം ജോ എനിക്ക് എന്റെ വീട്ടിൽ പോണം
ജാനി കരഞ്ഞു കൊണ്ട് പറഞ്ഞു ജോ ജാനിയെ പതിയെ എഴുന്നേൽപ്പിച്ച ശേഷം ബൈക്കിനടുത്തേക്ക് കൊണ്ട് പോയി
ജോ :കയറിക്കൊ ജാനി
ജാനി പതിയെ ജോയോടൊപ്പം ബൈക്കിലേക്ക് യാന്ദ്രികമായി കയറി ശേഷം അവന്റ മുതുകിൽ തല പൂഴ്ത്തി ഇരുന്നു
ജോ വണ്ടി മുൻപോട്ടെടുത്തു അപ്പോഴേക്കും അവന്റ മുതുകിൽ ജാനിയുടെ കണ്ണുനീരിന്റെ നനവ് പടർന്നിരുന്നു
അല്പനേരത്തിനുള്ളിൽ തന്നെ അവർ വീടിനു മുൻപിലെത്തി ജോ പതിയെ ജാനിയെ റൂമിലേക്ക് കൊണ്ട് പോയി ശേഷം പതിയെ ബെഡിൽ ഇരുത്തി
ജോ :ജാനി ഞാൻ ഭക്ഷണം എടുക്കട്ടെ
ജാനി :വിശപ്പില്ല ജോ നമുക്ക് തിരിച്ചു പോകാം
ജോ :ശെരി വേണ്ടെങ്കിൽ വേണ്ട പിന്നെ പോകുന്ന കാര്യമൊക്കെ നമുക്ക് നാളെ തീരുമാനിക്കാം നീ കിടന്നോ ജാനി
ഇത്രയും പറഞ്ഞു ജോ ജാനിയെ ബെഡിലേക്ക് കിടത്തി ശേഷം പതിയെ അവളുടെ അടുത്തിരുന്നു
ജാനി :ജോ അവൻ ഒരുപാട് മാറിപോയി അത് എന്റെ പഴയ ജെയ്സൺ അല്ല ആയിരുന്നെങ്കിൽ എന്നെ ഇങ്ങനെ വേദനിപ്പിക്കില്ലായിരുന്നു
ജോ :ജാനി..
ജാനി :അവൻ എനിക്ക് പൈസ തരാമെന്ന് എന്നെ അവൻ അങ്ങനെയാണോ കണ്ടിരിക്കുന്നത് ജോ
ജാനിയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു
ജോ :പ്ലീസ് ജാനി ഇനി കരയല്ലേ ഇപ്പോൾ തന്നെ മുഖത്തെല്ലാം നീര് വെച്ചിട്ടുണ്ട് മതി ജാനി എല്ലാം മറന്നേക്ക്
ജാനി :പറ്റുന്നില്ല ജോ ഇതെല്ലാം ഒരു സ്വപ്നം ആയിരുന്നെങ്കിൽ എന്നാ ഞാൻ ആഗ്രഹിക്കുന്നത് ആ ലോക്കറ്റു പോലുമവൻ
ജാനിയുടെ അവസ്ഥ കണ്ട് ജോയുടെ കണ്ണുകൾ നിറയാൻ തുടങ്ങി
ജാനി :നീ വിഷമിക്കണ്ട ജോ ഞാൻ ഇനി കരയില്ല നീ റൂമിലേക്ക് പൊക്കോ ഞാൻ ഉറങ്ങികൊള്ളാം
ജോ :വേണ്ട ജാനി നീ ഉറങ്ങുന്നത് വരെ ഞാൻ അടുത്തിരിക്കാം
ജാനി :എന്താ ജോ ഞാൻ എന്തെങ്കിലും കടുംകൈ ചെയ്യുമെന്ന് പേടിച്ചിട്ടാണോ ഞാൻ അതിനൊന്നും മുതിരില്ല എന്റെ അമ്മക്ക് ഞാൻ മാത്രമേ ഉള്ളു അതുകൊണ്ട് എനിക്ക് ജീവിക്കണം നീ പേടിക്കാതെ പോയി കിടന്നോ
ജോ :നീ അങ്ങനെയൊന്നും ചിന്തിക്കില്ലെന്ന് എനിക്ക് നന്നായി അറിയാം നീ ഉറങ്ങിക്കോ ജാനി ഞാൻ കുറച്ചു കഴിഞ്ഞു പോയേക്കാം
ജാനി പണിപ്പെട്ടു ജോയെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു ശേഷം പതിയെ കണ്ണുകൾ അടച്ചു
പിറ്റേന്ന് രാവിലെ ജാനിപതിയെ തന്റെ കണ്ണുകൾ തുറന്നു അവളുടെ കണ്ണുകൾ നന്നായി തന്നെ വേദനിക്കുന്നുണ്ടായിരുന്നു പെട്ടെന്നാണ് അവളുടെ കൈകളിൽ ആരോ മുറുക്കി പിടിച്ചിരിക്കുന്നത് അവൾ അറിഞ്ഞത് ജാനി പതിയെ തിരിഞ്ഞു നോക്കി അവിടെ അവൾ കണ്ടത് തന്റെ കയ്യിൽ മുറുക്കെ പിടിച്ചുകൊണ്ട് നിലത്തിരുന്നുറങ്ങുന്ന ജോയെയാണ്
“ജോ ”
അവൾ പതിയെ വിളിച്ചു തന്റെ കണ്ണുകൾ തിരുമിയ ശേഷം ജോ പതിയെ ജാനിയെ നോക്കി
ജോ :സോറി ജാനി ഞാൻ അല്പം ഉറങ്ങിപോയി
ജാനി :ഞാൻ കാരണം നീ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ടല്ലേ എന്തിനാ ജോ ഈ തണുപ്പത്ത് നിലത്ത് കിടന്നത്
ഇത് കേട്ട ജോ പതിയെ പുഞ്ചിരിക്കുക മാത്രം ചെയ്തു
