ജോ :വയസ്സായില്ലേ ജാനി കാഴ്ച്ചയൊക്കെ കുറഞ്ഞു
ജാനി :അയ്യോ നല്ല തമാശ അതിരിക്കട്ടെ നീ എപ്പോഴാ മലേഷ്യയിൽ എത്തിയത്
ജോ :ഒരാഴ്ചയാകും
ജാനി :നാട്ടിൽ വരാതെ എന്തിനാണ് ജോ ഇങ്ങോട്ടേക്കു
ജോ :നീ എന്തിനാ ഇങ്ങോട്ടേക്കു വന്നത് അതിന് തന്നെ
ജാനി :ജെയ്‌സണെ കാണാനോ
ജോ :അതെ
ജാനി :എന്നിട്ട് നീ അവനെ കണ്ടോ അവൻ എങ്ങനെയിരിക്കുന്നു
ജോ :ഒരാഴ്ചയായി ഞാൻ അവനെ കാണുവാൻ ശ്രമിക്കുകയാ പക്ഷെ ഇതുവരെ പറ്റിയില്ല അവൻ വലിയ തിരക്കിലാ
ജാനി :തിരക്കൊ നീ ആണെന്ന് അറിഞ്ഞിട്ടും അവൻ കാണുവാൻ സമ്മതിച്ചില്ലേ
ജോ :അതൊന്നും അറിയില്ല ജാനി എനിക്ക് ഇതുവരെ അപ്പോയ്ന്റ്മെന്റ് കിട്ടിയില്ല
ജാനി :നീ ആണെന്ന് അവൻ അറിഞ്ഞുകാണില്ല ജോ
ജോ :ചിലപ്പോൾ അങ്ങനെയായിരിക്കും എന്തായാലും ഉടനെ തന്നെ ഞാൻ അവനെ കാണും
ജാനി :ഉം നമുക്ക് ഒന്നിച്ചു കാണാം എനിക്ക് അവനോട് ചിലത് ചോദിക്കാനുണ്ട് മൂന്ന് വർഷമായി എന്നെ ഒന്ന് വിളിച്ചിട്ട് വരട്ടെ അവനെ ഞാൻ ശെരിയാക്കുന്നുണ്ട്
ജോ പതിയെ ജാനിയെ നോക്കി
ജോ :ജാനി നീ പഠിത്തം നിർത്തി അല്ലേ
ജാനി :അത് അതെ ജോ എന്നെ അവർ പുറത്താക്കി മെഡൽ കിട്ടികഴിഞ്ഞപ്പോൾ എന്നെ വേണ്ടെന്നു തോന്നികാണും
ജോ :നീ ഇപ്പോൾ നീന്താൻ പോകാറുണ്ടോ
ജാനി :അതൊക്കെ നിർത്തിയിട്ട് ഒരുപാട് നാളായി അച്ഛൻ പോയതോടെ അതിനൊന്നും സമയം ഇല്ലാതായി ജീവിക്കാൻ വേണ്ടിയുള്ള ഓട്ടത്തിലായിരുന്നു നീന്തലൊന്നും നമുക്ക് പറഞ്ഞിട്ടുള്ള പണിയല്ല ജോ
ഇത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു
ജോ :ജാനി ഞാൻ ഒന്നും അറിഞ്ഞിരുന്നില്ല നിന്റെ കൂടെ ഉണ്ടാകും എന്ന് വാക്ക് തന്നിട്ട് എനിക്കത് പാലിക്കാനായില്ല എന്നോട് ക്ഷമിക്ക് ജാനി
ജാനി :ഹേയ് അതൊന്നും സാരമില്ല ജോ നിനക്കും നിന്റെതായ കാര്യങ്ങൾ കാണില്ലേ ആ സമയത്ത് തന്നെയാ ജൈസന്റെ അച്ഛനും മരിച്ചത് അതുകൊണ്ട് അവനും എന്നോടൊപ്പം നിൽക്കാൻ പറ്റിയില്ല സത്യത്തിൽ ആ സമയത്ത് ഞാൻ ഒരുപാട് പേടിച്ചു ഇനി ജീവിതം എന്താകുമെന്ന് വരെ ചിന്തിച്ചു പക്ഷെ എല്ലാം തരണം ചെയ്യാൻ എനിക്ക് സാധിച്ചു പിന്നെ ഇന്ന് എനിക്ക് ഏറ്റവും ആവശ്യമുള്ള സമയത്ത് നീ എന്റെ മുൻപിൽ വന്നില്ലേ സത്യം പറഞ്ഞാൽ നീ വന്നില്ലായിരുന്നെങ്കിൽ ഞാൻ പെട്ടുപോയേനെ ജോ
ജോ :എനിക്ക് അറിയാവുന്ന ജാനി നല്ല ബുദ്ധിമതിയായിരുന്നു ആ നീ എന്തിനാ ജാനി ഇങ്ങനെ ഒരു മണ്ടത്തരം കാണിച്ചത് അറിയാത്ത ഒരു സ്ഥലത്തേക്ക് ഒറ്റക്ക് വന്നതെന്തിനാ ഞാൻ നിന്നെ
കണ്ടില്ലായിരുന്നെങ്കിൽ എന്ത് ചെയ്തേനെ
ജാനി :ജെയ്സൺ ഇവിടെ ഉണ്ടെന്ന് അറിഞ്ഞപ്പോൾ ഒന്ന് കണ്ടാൽ മതിയെന്നായി ഇവിടെ വന്നാൽ ഉടനെ അവനെ കാണാം എന്നാ ഞാൻ കരുതിയത് പക്ഷെ അതൊന്നും ഞാൻ കരുതിയ അത്ര എളുപ്പമല്ലെന്ന് ഇപ്പോൾ മനസ്സിലായി
ജോ :ഉം പിന്നെ ദേവും കിരണും അവമ്മാർക്ക് എന്നോട് ദേഷ്യമായിരിക്കുമല്ലേ
ജാനി :പിന്നെ ദേഷ്യമില്ലാതിരിക്കുമോ അമ്മാതിരി പണിയല്ലേ നീ കാണിച്ചത് ദേവ് നിന്നെ തെറി പറയാത്ത ഒറ്റ ദിവസം പോലും ഉണ്ടാകില്ല
ജോ :എല്ലാം എന്റെ തെറ്റാ എന്തായാലും നാട്ടിലേക്ക് ചെന്ന ശേഷം അവരുടെ പിണക്കം മാറ്റാം
ജാനി :അതൊന്നും വേണ്ട ഇപ്പോൾ തന്നെ അവരെ വിളിചേക്ക് അവർക്കൊരു സർപ്രൈസ് ആകട്ടെ
ജോ :വേണ്ട ജാനി അവരുടെ പുതിയ നമ്പർ ഒന്നും എന്റെ കയ്യിലില്ല
ജാനി വേഗം തന്നെ ജോയുടെ ഫോൺ കയ്യിലെടുത്തു നമ്പർ ഡയൽ ചെയ്യാൻ തുടങ്ങി
ജോ :വേണ്ട ജാനി ഞാൻ പിന്നീട്
ജാനി :റിംഗ് ചെയ്യുന്നണ്ട്
“ഹലോ ആരാണ് ”
ജാനി :ദേവ് ഇത് ഞാനാ ജാനി
ദേവ് :നീ യായിരുന്നോ ഇതേതാ നമ്പർ നീ ഇപ്പോൾ എവിടെയാ
ജാനി :ഞാൻ ഇപ്പോൾ മലാക്കയിലാണ് ദേവ്
ദേവ് :മലാക്കയിലോ നിനക്കെന്താ വട്ടായോ ജാനി വെറുതെ ഓരോന്ന് പറയരുത്
ജാനി :ഞാൻ പറഞ്ഞത് സത്യമാ ദേവ് ഞാൻ മലേഷ്യയിലാണ്
ദേവ് :നീ എന്തിനാ അങ്ങോട്ടേക്ക് ഒറ്റക്ക് പോയത് വല്ല പ്രശ്നവും ഉണ്ടായോ ഞാൻ അങ്ങോട്ടേക്ക് വരണോ
ജാനി :ഒരു പ്രശ്നവുമില്ല ദേവ് ഞാൻ ജൈസനെ കാണാൻ വേണ്ടി വന്നതാ
ദേവ് :എന്നിട്ട് അവനെ കണ്ടോ ഇത് അവന്റ നമ്പർ ആണോ
ജാനി :ജെയ്സനെ കാണാൻ പറ്റിയില്ല പകരം വേറൊരാളെ കണ്ടു
