ദേവ് :നീ നിന്റെ ഇഷ്ടം പോലെ ചെയ്തോ എന്തായാലും ഞങ്ങൾ ഇന്ന് തന്നെ തിരിച്ചു പോകും ഇതിനൊന്നും കൂട്ടു നിൽക്കാൻ എനിക്ക് പറ്റില്ല
ജോ :നിങ്ങൾ ഇപ്പോൾ പോയാൽ അവൾ കൂടുതൽ വിഷമിക്കും ഇന്ന് വൈകുന്നേരം വരെ ഒന്ന് ഷെമിക്ക് ഞാൻ അവളെയും കൊണ്ട് പോയ ശേഷം നിങ്ങൾക്ക് ഇറങ്ങാം അതുവരെ അവളോട് ഒന്നും പറയരുത് പ്ലീസ്
കിരൺ :ശെരി വാ ഇനി ഇവിടെ നിൽക്കണ്ട
കുറച്ച് സമയത്തിനു ശേഷം
ജാനി :നിങ്ങൾ എത്തിയോ എത്ര നേരമായി ഞാൻ കാത്തിരിക്കുകയായിരുന്നെന്നോ നിങ്ങൾ അവനെ കണ്ടോ അവൻ എങ്ങനെ ഇരിക്കുന്നു
ജോ :ഉം കണ്ടു അവൻ നന്നായിരിക്കുന്നു
ജാനി :അവൻ എന്നെ പറ്റി ചോദിച്ചോ എന്താ നിങ്ങൾ ഒന്നും പറയാത്തത് എന്താ കിരൺ
ജോ :ജാനി ഇന്ന് നിനക്കവനെ നേരിട്ട് കാണാം അപ്പോൾ അവൻ നിന്നോട് എല്ലാം പറയും
ജാനി :അവൻ വരാമെന്ന് പറഞ്ഞോ എപ്പോഴാ അവൻ ഇവിടെ വരുമോ
ജോ :ഇവിടെയല്ല ജാനി നിങ്ങൾ പുറത്ത് വെച്ചാ കാണുന്നത്
ജാനി :പുറത്ത് വച്ചോ ശെരി ശെരി നിങ്ങൾ എന്തെങ്കിലും കഴിക്ക് ഞാൻ പോയി ഇടേണ്ട ഡ്രസ്സ് ഒക്കെ എടുത്ത് വെക്കട്ടെ
ജോ :അതിനൊക്കെ ഇനിയും സമയമുണ്ടല്ലോ ജാനി
ജാനി :ഹേയ് ഇപ്പോൾ തുടങ്ങിയാലേ തീരു എന്താണെന്നു അറിയില്ല ഇപ്പോൾ ഒരു ടെൻഷൻ
ഇത്രയും പറഞ്ഞു ജാനി റൂമിലേക്ക് പോയി
ദേവ് :ഇത് വേണോ ജോ
ജോ ദേവിന്റെ ചോദ്യത്തിന് ഉത്തരം നൽകാതെ മുന്പോട്ട് നടന്നു
കുറച്ച് മണിക്കൂറുകൾക്ക് ശേഷം
ജോ :ജാനി സമയമായി
ജാനി പതിയെ റൂമിൽ നിന്ന് പുറത്തേക്ക് വന്നു
ജാനി :ജോ എങ്ങനെയുണ്ട് കൊള്ളാമോ അവനിഷ്ടപ്പെടുമോ
ജോ :നീ സുന്ദരിയായിട്ടുണ്ട് ജാനി
ജാനി പതിയെ തന്റെ കഴുത്തിലെ ലോക്കറ്റ് നേരെയിട്ടു
ജാനി :പോകാം ജോ
ജോ :ഉം
ജാനി :ദേവ് കിരൺ നിങ്ങൾ വരുന്നില്ലേ
ദേവ് :ഇല്ല ജാനി ഞങ്ങൾ പുറകേ വന്നോളാം
ജാനി :ശെരി വാ ജോ
ജോ :ജാനി നീ ബൈക്കിനടുത്തേക്ക് പൊക്കോ ഞാൻ ഇപ്പോൾ വരാം
ജാനി വേഗം തന്നെ വീടിനു പുറത്തേക്ക് ഇറങ്ങി
ദേവ് :ശെരി ജോ നിങ്ങൾ പോയ ശേഷം ഞങ്ങൾ ഇവിടുന്ന് ഇറങ്ങും നീ എത്രയും പെട്ടെന്ന് അവളെയും കൊണ്ട് അങ്ങോട്ടേക്ക് വന്നേക്കണം
ജോ :ശെരി ദേവ്
ഇത്രയും പറഞ്ഞു ജോ ബൈക്കിനടുത്തേക്ക് നടന്നു
ജോ :കയറിക്കൊ ജാനി
ജാനി പതിയെ ബൈക്കിലേക്ക് കയറി
ജോ വണ്ടി മുൻപോട്ടെടുത്തു
അല്പസമയത്തിനു ശേഷം ജാനിയും ജോയും പാർക്കിനടുത്ത്
ജോ :ജാനി അവൻ പാർക്കിനുള്ളിൽ ഉണ്ടാകും നീ പോയി കണ്ടോ
ജാനി :നീ കൂടി വാ ജോ എനിക്ക് എന്തൊ പോലെ തോന്നുന്നു
ജോ :ഇല്ല ജാനി അവിടെ നിങ്ങൾ മാത്രം മതി ഞാൻ ഇവിടെ തന്നെ ഉണ്ടാകും ധൈര്യമായി പോയിട്ട് വാ
ജാനി :ശെരി ജോ
ജാനി പതിയെ പാർക്കിനുള്ളിലേക്ക് നടന്നു പാർക്കിനുള്ളിലെത്തിയ ജാനി ചുറ്റും നോക്കി അവിടെ അധികം ആളുകൾ ഉണ്ടായിരുന്നില്ല ആളുക്കിടയിൽ ജെയ്സനു വേണ്ടി അവളുടെ കണ്ണുകൾ പരതി പെട്ടെന്നാണ് പാർക്കിന്റെ ഒഴിഞ്ഞ മൂലയിൽ ഒരു മരത്തിനടുത്ത് നിൽക്കുന്ന ആ രൂപത്തെ അവൾ കണ്ടത്
“ജെയ്സൺ ”
ജാനിയുടെ ഹൃദയമിടിപ്പ് കൂടുവാൻ തുടങ്ങി അവൾ പതിയെ അങ്ങോട്ടേക്ക് നടന്നു
“എന്തിനാ ജാനി പേടിക്കുന്നെ ഇത് ജെയ്സൺ അല്ലേ ”
അവൾ അവളോടായി തന്നെ പറഞ്ഞു
“ജൈസാ ”
അടുത്തേക്കെത്തിയാ ജാനി പതിയെ അവനെ വിളിച്ചു അത്ര നേരവും തിരിഞ്ഞു നിന്നിരുന്ന ജെയ്സൺ പതിയെ അവളെ നോക്കി അപ്പോഴേക്കും സന്തോഷംകൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു
ജാനി :ജൈസാ നിനക്ക് സുമാണോ
അവൾ എങ്ങനെയൊക്കെയോ പറഞ്ഞോപ്പിച്ചു
ജെയ്സൺ :അതേ ജാനി സുഖമായിരിക്കുന്നു
ജാനി :ഞാൻ ഞാൻ ഇപ്പോൾ.. എനിക്ക് ഒന്നും അങ്ങോട്ട് പറയാൻ പറ്റുന്നില്ല ജൈസാ ഒരുപാട് സംസാരിക്കണം എന്നുണ്ട് പക്ഷെ
ജെയ്സൺ :നിനക്ക് സുഖമാണോ
ജാനി :അതേ ജൈസാ സുഖം നിനക്ക് ഒരു കാര്യം അറിയാമോ ഞാൻ നിന്നെ കാണാൻ ഇങ്ങോട്ടേക്കു ഒറ്റക്കാണ് വന്നത് നീ ഇവിടെ ഉണ്ടെന്ന് അറിഞ്ഞപ്പോൾ വരാതിരിക്കാൻ തോന്നിയില്ല നീ എന്താ ജൈസാ ആരെയും വിളിക്കാതിരുന്നത് നിന്റെ വിവരം ഒന്നും കിട്ടാതെ ഞാൻ എത്ര വിഷമിചെന്ന് അറിയാമോ
ജെയ്സൺ :എനിക്ക് ജാനി
ജാനി :നിനക്കും ഒന്നും പറയാൻ പറ്റുന്നില്ല അല്ലേ ജൈസാ സാരമില്ല എനിക്കറിയാം നിനക്കും കുറേ പ്രശ്നങ്ങൾ ഉണ്ടായിരുന്നിരിക്കും അല്ലാതെ നീ ഇങ്ങനെ ചെയ്യില്ല പക്ഷെ കാത്തിരിക്കാൻ പറഞ്ഞപ്പോൾ ഇത്രയും നാൾ എടുക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല നിന്നെ കാണുമ്പോൾ രണ്ടെണ്ണം തരണം എന്ന് കരുതിയതാ പക്ഷെ ഇപ്പോൾ
