ജാനി – 10 1

ജെയ്സൺ : അവൾക്ക് വട്ടാണ് ആരെങ്കിലും ചെയ്യുന്ന പണിയാണോ ഇത്

ജോ :മതി ജൈസാ നീ സംസാരം നിർത്തി കൂടെ വരാൻ നോക്ക്

ജെയ്സൺ :ഒന്ന് പോയേ ജോ അല്ലെങ്കിൽ തന്നെ അവളുമായി എനിക്ക് എന്താ ബന്ധം കുറച്ച് നാൾ ഇഷ്ടത്തിലായിരുന്നു അത്ര തന്നെ അതൊക്കെ കോളേജ് ലൈഫിൽ സാധാരണയല്ലേ

ദേവ് :മതി ഇനി ഒരക്ഷരം മിണ്ടിയാൽ കൊന്ന് കളയും മൈരെ

ജെയ്സൺ :നിനക്കൊക്കെ എന്തിന്റെ കേടാടാ ഇത്രയും വർഷങ്ങൾക്ക് ശേഷം അവളെയും താങ്ങിക്കൊണ്ട് വന്നിരിക്കുന്നു എനിക്കിപ്പോൾ അവളുടെ മുഖം പോലും ശെരിയായി ഓർമ്മയില്ല കിരണേ നീ ഇവമ്മാരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്ക്

എന്നാൽ അടുത്ത നിമിഷം കിരൺ ജെയ്സനെ നിലത്തേക്ക് ചവിട്ടി വീഴ്ത്തി

“നായിന്റെ മോനെ ആ പാവത്തിനെ ചതിക്കാൻ നോക്കിയാൽ ഉണ്ടല്ലോ നിനക്ക് വേണ്ടി എല്ലാത്തിനുകൂട്ട് നിന്നവനാ ഞാൻ എന്നിട്ടിപ്പോൾ ”

ഇത്രയും പറഞ്ഞു കിരൺ വീണ്ടും ജെയ്സനെ തല്ലാൻ തുടങ്ങി ജോ വേഗം തന്നെ കിരണിനെ പിടിച്ചു മാറ്റി

“മതി കിരൺ നിർത്ത് ”

കിരൺ :വിടെടാ ഈ നായയെ എനിക്ക് കൊല്ലണം

ജോ :ദേവ് ഇവനെ പുറത്തേക്ക് കൊണ്ട് പോ എനിക്ക് ജൈസനോട്‌ ഒന്ന് സംസാരിക്കണം

ദേവ് :ഇവനോട് ഇനി എന്ത് സംസാരിക്കാനാ

ജോ :പ്ലീസ് ദേവ്

ദേവ് വേഗം തന്നെ കിരണുമായി പുറത്തേക്ക് പോയി

ജെയ്സൺ :എന്താടാ നിനക്കും എന്നെ തല്ലണോ നീ അല്ലേ അവളുടെ രക്ഷകൻ

ഇത് കേട്ട ജോ ജെയ്‌സന്റെ അടുത്തേക്ക് എത്തി പതിയെ അവന്റ തോളിൽ തട്ടി
ജോ :അഭിനയം നന്നായിട്ടുണ്ട് ഇനി എന്താണ് പ്രശ്നം എന്ന് പറ

ജെയ്സൺ :എന്ത് പ്രശ്നം എനിക്കിപ്പോൾ അവളെ ഇഷ്ടമല്ല അത്ര തന്നെ ദയവ് ചെയ്ത് അവളെ ഇവിടെനിന്ന് ഒന്ന് കൊണ്ട്പോ പ്ലീസ് ഞാൻ നിങ്ങളുടെ അടുത്തേക്ക് വരുന്നില്ലല്ലോ ഇനി എന്നെ ശല്യം ചെയ്യരുത്

ജോ :അപ്പോൾ നീ മനഃപൂർവം തന്നെയാണ് എന്നെ അവഗണിച്ചത് അല്ലേ

ജെയ്സൺ :നീ എന്ത് വേണമെങ്കിലും കരുതിക്കോ എനിക്കൊരു പ്രശ്നവുമില്ല

ജോ :ശെരി പക്ഷെ നീ തന്നെ ഇത് ജാനിയോട് പറയണം

ജെയ്സൺ :ഞാൻ പറഞ്ഞില്ലേ എനിക്കവളെ കാണണ്ട എനിക്കത്തിനുള്ള സമയവുമില്ല

ജോ :എന്താ ജൈസാ അവളുടെ മുൻപിൽ വന്നു നിൽക്കാൻ നിനക്ക് ഭയമാണോ

അടുത്ത നിമിഷം ജെയ്സൺ ജോയുടെ കുത്തിനുപിടിച്ചു

“മതിയാക്കിക്കൊ ജോ നീ ഇവിടുന്ന് ഇപ്പോൾ ഇറങ്ങണം ”

ജോ :ഞാൻ ഇറങ്ങാം പക്ഷെ നീ ഇന്ന്‌ ജാനിയോട് നിന്റെ തീരുമാനം അറിയിക്കണം നീയാണ് ഇത് തുടങ്ങി വച്ചത് നീ തന്നെ ഇത് അവസാനിപ്പിക്കണം

ജെയ്സൺ :ശെരി ഞാൻ തന്നെ അവസാനിപ്പിക്കാം നിനക്ക് തൃപ്തിയായോ

ജോ :ഇന്ന്‌ വൈകുന്നേരം ഇതിനടുത്തുള്ള പാർക്കിൽ അവൾ ഉണ്ടാകും നീ അവിടേക്ക് വരണം അവളെ കാണണം പിന്നീട് എന്ത് വേണമെന്ന് നിനക്ക് തീരുമാനിക്കാം

ഇത്രയും പറഞ്ഞു ജോ അവിടെ നിന്നും പുറത്തേക്കിറങ്ങി ഉടൻ തന്നെ സ്റ്റീഫൻ ജൈസനടുത്തേക്ക് എത്തി

സ്റ്റീഫൻ :സാർ എന്താണ് ഉണ്ടായത് എന്തെങ്കിലും പ്രശ്നമുണ്ടോ

ജെയ്സൺ :ഇന്നത്തെ എല്ലാ പ്രോഗ്രാമുകളും ക്യാൻസൽ ചെയ്തേക്ക്

ഇത്രയും പറഞ്ഞു ജെയ്സൺ അവിടെ നിന്ന് പുറത്തേക്ക് നടന്നു

ഇതേ സമയം ജോ ദേവിനും കിരണിനുമടുത്ത്

ജോ :വാ നമുക്ക് പോകാം

കിരൺ :നീ എന്താ അവനോട് സംസാരിച്ചത്

ജോ :ഞാൻ അവനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചതാ പിന്നെ നീ എന്തിനാ അവനെ തല്ലാൻ പോയത്

കിരൺ :പിന്നെ ഞാൻ എന്ത് ചെയ്യണമായിരുന്നു ആ പാവം പെണ്ണ് അവിടെ ഇവനെയും കാത്തിരിക്കുകയാ എന്നിട്ട് അവൻ പറഞ്ഞത് കേട്ടില്ലേ

ദേവ് :ജോ ഇനി ഒന്നും നോക്കാനില്ല നമുക്ക് ജാനിയോട് കാര്യങ്ങൾ പറയാം എന്നിട്ട് എത്രയും വേഗം
ഇവിടെനിന്ന് പോകാൻ നോക്കാം

ജോ :എന്ത് പറയാനാണ് ദേവ് ജെയ്സൺ അവളെ ചതിചെന്നോ അവൾ വിശ്വസിക്കുമെന്ന് തോന്നുന്നുണ്ടോ

ദേവ് :പിന്നെ എന്ത് ചെയ്യണമെന്നാ നീ പറയുന്നത്

ജോ :ഇന്ന്‌ അവൻ തന്നെ അവളോട് എല്ലാം പറയും അതാണ് അതിന്റെ ശെരി

കിരൺ :കോപ്പാണ് അതിനേക്കാൾ നല്ലത് അവളെ കൊല്ലുന്നതാണ് അവൾക്ക് അത് സഹിക്കാൻ പറ്റുമെന്ന് നിനക്ക് തോന്നുന്നുണ്ടോ

ജോ :അവളെ ആരെക്കാളും നന്നായി എനിക്കറിയാം ഇപ്പോൾ നമ്മൾ ഇത് ചെയ്തില്ലെങ്കിൽ വീണ്ടും അവൾ അവനു വേണ്ടി കാത്തിരിക്കും അതുകൊണ്ട് ഇന്ന്‌ എന്തൊക്കെ വന്നാലും അവർ തമ്മിൽ കണ്ടേ മതിയാകു

Leave a Reply

Your email address will not be published. Required fields are marked *