ജാനി – 10

Related Posts


എഴുതണം എന്ന് കരുതിയതല്ല പക്ഷെ പാതി വഴിയിൽ ഉപേക്ഷിക്കാൻ എന്തൊ മനസ്സ് അനുവദിക്കുന്നില്ല അതുകൊണ്ട് തന്നെ പറ്റുന്ന വിധം എഴുതുവാനായി ശ്രമിക്കുകയാണ്

“ജോ ”

അവൾ അറിയാതെ തന്നെ ആ പേര് അവളുടെ നാവിൽ നിന്ന് പുറത്തേക്കു വന്നു ജാനി വേഗം തന്നെ നിലത്ത് നിന്നെഴുന്നേറ്റു ശേഷം പതിയെ ആ രൂപത്തെ ഒന്ന് കൂടി നോക്കി

ജോ :എന്താ ജാനി ഇങ്ങനെ നോക്കുന്നെ ഇത് ഞാൻ തന്നെയാ

ജാനി :ജോ നീ നീ എങ്ങനെ ഇവിടെ ഇത്ര നാൾ എവിടെയായിരുന്നു

ജോ :അതൊക്കെ പിന്നെ പറയാം ആദ്യം എന്റെ കൂടെ വരാൻ നോക്ക്

എന്നാൽ ജാനി ഒന്നും മിണ്ടാതെ അവിടെ തന്നെ നിന്നു

ജോ :എന്താ ജാനി മഴ കൂടുന്നതിനു മുൻപ് വാ നമുക്ക് പോകാം

ജാനി :ഞാൻ എന്തിനാ നിന്റെ കൂടെ വരുന്നത് നീ എന്റെ ആരാ ഇത്രയും നാൾ നിന്നെ കണ്ടില്ലല്ലോ ഇപ്പോൾ വന്നേക്കുന്നു

ജോ :ജാനി എല്ലാം ഞാൻ പറയാം നീ ആദ്യം എന്റെ കൂടെ ഒന്ന് വാ പ്ലീസ്

ജാനി അപ്പോഴും മൗനം തുടർന്നു

ജോ :വാശിയൊക്കെ പിന്നെയാകാം ജാനി ഞാൻ നിന്ന് നനയുന്നത് കണ്ടില്ലേ വാ ജാനി പ്ലീസ്

ജാനി ജോയുടെ മുഖത്തേക്ക് ഒന്നുകൂടി നോക്കി ശേഷം പതിയെ അവനോടൊപ്പം നടന്നു ജോ വേഗം തന്നെ അവളെ തന്റെ ബൈക്കിനടുത്തേക്ക് കൊണ്ട് പോയി

ജോ :കയറിക്കൊ ജാനി
ജാനി പതിയെ ബൈക്കിലേക്ക് കയറി ജോ പതിയെ വണ്ടി മുന്പോട്ടെടുത്തു

കുറച്ച് നേരത്തിനു ശേഷം

ജോ :എന്താ ജാനി മിണ്ടാതിരിക്കുന്നത്

ജാനി :നമ്മൾ എങ്ങോട്ടാ ജോ ഈ പോകുന്നത്

ജോ :അതൊക്കെ ഉണ്ട് ഇപ്പോൾ എത്തും എന്തായാലും നിന്നെ കൊല്ലാനൊന്നും എനിക്ക് ഉദ്ദേശമില്ല പോരെ

അല്പനേരത്തിനുള്ളിൽ അവർ ഒരു വീടിനു മുൻപിൽ എത്തി

ജോ :വാ ജാനി

ജാനി :ഇത് നിന്റെ വീടാണോ

ജോ :ഉം കുറച്ച് ദിവസമായി എന്റെ വീടാ

അവർ രണ്ട് പേരും പതിയെ വീടിനുള്ളിലേക്ക് കയറി വീടിനുള്ളിലേക്ക് കയറിയ ജാനി അടിമുടി വിറക്കുവാൻ തുടങ്ങി ജോ പതിയെ ഒരു ടവൽ ജാനിക്ക് നൽകി

ജാനി :ജോ

ജോ :ആദ്യം ഈ ഡ്രസ്സൊക്കെ മാറിയിട്ട് വാ ജാനി എന്നിട്ട് നമുക്ക് സംസാരിക്കാം അകത്തു എന്റെ ഷർട്ടും പാന്റുമുണ്ട് തല്ക്കാലം അതിട്ടോ നാളെ നമുക്ക് വേറേ വാങ്ങാം

ജോ റൂമിലേക്ക്‌ ചൂണ്ടി ജാനിയോട് പറഞ്ഞു ജാനി പതിയെ റൂമിനുള്ളിലേക്ക് കയറി

അല്പസമയത്തിനു ശേഷം ജാനി റൂമിൽ നിന്ന് പുറത്തേക്ക് എത്തി ജാനിയെ കണ്ട ജോ അവളെ അടിമുടി നോക്കി പതിയെ ചിരിച്ചു

ജാനി :എന്തിനാ എന്തിനാ ചിരിക്കുന്നത്

ജോ :ഹേയ് ഒന്നുമില്ല ഡ്രസ്സ്‌ നന്നായി ചേരുന്നുണ്ട്

ജാനി :ഇതൊക്കെ നല്ല വലുതാ കണ്ടിട്ട് നല്ല കോമഡിയായി തോന്നുണ്ടല്ലേ

ജോ :രാത്രിയല്ലേ ജാനി നാളെ പുതിയത് വാങ്ങിക്കാം

ജാനി പതിയെ ജോയുടെ അടുത്തേക്ക് വന്നു

ജാനി :ഇനി പറ ഇത്രയും നാൾ എവിടെയായിരുന്നു എന്താ ഞങ്ങളെ ഒന്നും വിളിക്കാതിരുന്നത് എല്ലാവരും എത്ര വിഷമിച്ചു എന്നറിയാമോ എപ്പോഴെങ്കിലും നിന്നെ കണ്ടാൽ പരിചയഭാവം പോലും കാണിക്കരുത് എന്നായിരുന്നു ഞാൻ കരുതിയിരുന്നത്

ജോ അല്പനേരം ഒന്നും മിണ്ടാതെ നിന്നു ശേഷം
ജോ :ജാനി നിനക്ക് വിശക്കുന്നുണ്ടാകുമല്ലേ ഞാൻ എന്തെങ്കിലും കഴിക്കാൻ എടുക്കാം

ജാനി :നിക്ക് ജോ ഞാൻ ചോദിച്ചതിന് ഉത്തരം താ ഇല്ലെങ്കിൽ ഞാൻ ഇവിടെ നിൽക്കില്ല

ഇത് കേട്ട് ജോ വീണ്ടും മൗനം പാലിച്ചു അവന്റ കണ്ണുകൾ പതിയെ നിറഞ്ഞു

ഇത് കണ്ട ജാനി പതിയെ അവനോട് സംസാരിക്കാൻ തുടങ്ങി

ജാനി :വേണ്ട ജോ നീ പറയണ്ട എനിക്കറിയാം നീ കാരണമില്ലാതെ ഒന്നും ചെയ്യില്ലെന്ന് നിനക്ക് ഇഷ്ടമുള്ളപ്പോൾ എന്നോട് എല്ലാം പറഞ്ഞാൽ മതി വാ നമുക്ക് കഴിക്കാം എനിക്ക് നല്ല വിശപ്പുണ്ട്

ജോ വേഗം തന്നെ കിച്ചണിൽ നിന്ന് കുറച്ച് ഫുഡുമായി അവിടേക്ക് എത്തി

ജോ :വാ കഴിക്കാം ഞാൻ തന്നെ ഉണ്ടാക്കിയതാ വലിയ ടേസ്റ്റ് ഒന്നും പ്രതീക്ഷിക്കണ്ട

അവർ വേഗം തന്നെ ഭക്ഷണം കഴിക്കാൻ തുടങ്ങി അതിനിടയിൽ ജാനി പതിയെ ജോയുടെ മുഖത്തേക്ക് നോക്കി

ജോ :എന്താ ജാനി

ജാനി :നീ ഒരുപാട് മാറിപോയി നീ എന്തിനാ ജോ ഗ്ലാസ്സ് വച്ചിരിക്കുന്നത് കണ്ണിനു വല്ല പ്രശ്നവുമുണ്ടോ

ജോ :വയസ്സായില്ലേ ജാനി കാഴ്ച്ചയൊക്കെ കുറഞ്ഞു

ജാനി :അയ്യോ നല്ല തമാശ അതിരിക്കട്ടെ നീ എപ്പോഴാ മലേഷ്യയിൽ എത്തിയത്

ജോ :ഒരാഴ്ചയാകും

ജാനി :നാട്ടിൽ വരാതെ എന്തിനാണ് ജോ ഇങ്ങോട്ടേക്കു

ജോ :നീ എന്തിനാ ഇങ്ങോട്ടേക്കു വന്നത് അതിന് തന്നെ

ജാനി :ജെയ്‌സണെ കാണാനോ

ജോ :അതെ

ജാനി :എന്നിട്ട് നീ അവനെ കണ്ടോ അവൻ എങ്ങനെയിരിക്കുന്നു

ജോ :ഒരാഴ്ചയായി ഞാൻ അവനെ കാണുവാൻ ശ്രമിക്കുകയാ പക്ഷെ ഇതുവരെ പറ്റിയില്ല അവൻ വലിയ തിരക്കിലാ
ജാനി :തിരക്കൊ നീ ആണെന്ന് അറിഞ്ഞിട്ടും അവൻ കാണുവാൻ സമ്മതിച്ചില്ലേ

ജോ :അതൊന്നും അറിയില്ല ജാനി എനിക്ക് ഇതുവരെ അപ്പോയ്ന്റ്മെന്റ് കിട്ടിയില്ല

ജാനി :നീ ആണെന്ന് അവൻ അറിഞ്ഞുകാണില്ല ജോ

ജോ :ചിലപ്പോൾ അങ്ങനെയായിരിക്കും എന്തായാലും ഉടനെ തന്നെ ഞാൻ അവനെ കാണും

ജാനി :ഉം നമുക്ക് ഒന്നിച്ചു കാണാം എനിക്ക് അവനോട് ചിലത് ചോദിക്കാനുണ്ട് മൂന്ന് വർഷമായി എന്നെ ഒന്ന് വിളിച്ചിട്ട് വരട്ടെ അവനെ ഞാൻ ശെരിയാക്കുന്നുണ്ട്

ജോ പതിയെ ജാനിയെ നോക്കി

ജോ :ജാനി നീ പഠിത്തം നിർത്തി അല്ലേ

ജാനി :അത് അതെ ജോ എന്നെ അവർ പുറത്താക്കി മെഡൽ കിട്ടികഴിഞ്ഞപ്പോൾ എന്നെ വേണ്ടെന്നു തോന്നികാണും

ജോ :നീ ഇപ്പോൾ നീന്താൻ പോകാറുണ്ടോ

ജാനി :അതൊക്കെ നിർത്തിയിട്ട് ഒരുപാട് നാളായി അച്ഛൻ പോയതോടെ അതിനൊന്നും സമയം ഇല്ലാതായി ജീവിക്കാൻ വേണ്ടിയുള്ള ഓട്ടത്തിലായിരുന്നു നീന്തലൊന്നും നമുക്ക് പറഞ്ഞിട്ടുള്ള പണിയല്ല ജോ

ഇത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു

ജോ :ജാനി ഞാൻ ഒന്നും അറിഞ്ഞിരുന്നില്ല നിന്റെ കൂടെ ഉണ്ടാകും എന്ന് വാക്ക് തന്നിട്ട് എനിക്കത് പാലിക്കാനായില്ല എന്നോട് ക്ഷമിക്ക് ജാനി

ജാനി :ഹേയ് അതൊന്നും സാരമില്ല ജോ നിനക്കും നിന്റെതായ കാര്യങ്ങൾ കാണില്ലേ ആ സമയത്ത് തന്നെയാ ജൈസന്റെ അച്ഛനും മരിച്ചത് അതുകൊണ്ട് അവനും എന്നോടൊപ്പം നിൽക്കാൻ പറ്റിയില്ല സത്യത്തിൽ ആ സമയത്ത് ഞാൻ ഒരുപാട് പേടിച്ചു ഇനി ജീവിതം എന്താകുമെന്ന് വരെ ചിന്തിച്ചു പക്ഷെ എല്ലാം തരണം ചെയ്യാൻ എനിക്ക് സാധിച്ചു പിന്നെ ഇന്ന്‌ എനിക്ക് ഏറ്റവും ആവശ്യമുള്ള സമയത്ത് നീ എന്റെ മുൻപിൽ വന്നില്ലേ സത്യം പറഞ്ഞാൽ നീ വന്നില്ലായിരുന്നെങ്കിൽ ഞാൻ പെട്ടുപോയേനെ ജോ

ജോ :എനിക്ക് അറിയാവുന്ന ജാനി നല്ല ബുദ്ധിമതിയായിരുന്നു ആ നീ എന്തിനാ ജാനി ഇങ്ങനെ ഒരു മണ്ടത്തരം കാണിച്ചത് അറിയാത്ത ഒരു സ്ഥലത്തേക്ക് ഒറ്റക്ക് വന്നതെന്തിനാ ഞാൻ നിന്നെ
കണ്ടില്ലായിരുന്നെങ്കിൽ എന്ത് ചെയ്തേനെ

ജാനി :ജെയ്സൺ ഇവിടെ ഉണ്ടെന്ന് അറിഞ്ഞപ്പോൾ ഒന്ന് കണ്ടാൽ മതിയെന്നായി ഇവിടെ വന്നാൽ ഉടനെ അവനെ കാണാം എന്നാ ഞാൻ കരുതിയത് പക്ഷെ അതൊന്നും ഞാൻ കരുതിയ അത്ര എളുപ്പമല്ലെന്ന് ഇപ്പോൾ മനസ്സിലായി

Leave a Reply

Your email address will not be published. Required fields are marked *