ജാനി – 10

ജാനി :നീ കൂടി വാ ജോ എനിക്ക് എന്തൊ പോലെ തോന്നുന്നു

ജോ :ഇല്ല ജാനി അവിടെ നിങ്ങൾ മാത്രം മതി ഞാൻ ഇവിടെ തന്നെ ഉണ്ടാകും ധൈര്യമായി പോയിട്ട് വാ
ജാനി :ശെരി ജോ

ജാനി പതിയെ പാർക്കിനുള്ളിലേക്ക് നടന്നു പാർക്കിനുള്ളിലെത്തിയ ജാനി ചുറ്റും നോക്കി അവിടെ അധികം ആളുകൾ ഉണ്ടായിരുന്നില്ല ആളുക്കിടയിൽ ജെയ്സനു വേണ്ടി അവളുടെ കണ്ണുകൾ പരതി പെട്ടെന്നാണ് പാർക്കിന്റെ ഒഴിഞ്ഞ മൂലയിൽ ഒരു മരത്തിനടുത്ത് നിൽക്കുന്ന ആ രൂപത്തെ അവൾ കണ്ടത്

“ജെയ്സൺ ”

ജാനിയുടെ ഹൃദയമിടിപ്പ് കൂടുവാൻ തുടങ്ങി അവൾ പതിയെ അങ്ങോട്ടേക്ക് നടന്നു

“എന്തിനാ ജാനി പേടിക്കുന്നെ ഇത് ജെയ്സൺ അല്ലേ ”

അവൾ അവളോടായി തന്നെ പറഞ്ഞു

“ജൈസാ ”

അടുത്തേക്കെത്തിയാ ജാനി പതിയെ അവനെ വിളിച്ചു അത്ര നേരവും തിരിഞ്ഞു നിന്നിരുന്ന ജെയ്സൺ പതിയെ അവളെ നോക്കി അപ്പോഴേക്കും സന്തോഷംകൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു

ജാനി :ജൈസാ നിനക്ക് സുമാണോ

അവൾ എങ്ങനെയൊക്കെയോ പറഞ്ഞോപ്പിച്ചു

ജെയ്സൺ :അതേ ജാനി സുഖമായിരിക്കുന്നു

ജാനി :ഞാൻ ഞാൻ ഇപ്പോൾ.. എനിക്ക് ഒന്നും അങ്ങോട്ട്‌ പറയാൻ പറ്റുന്നില്ല ജൈസാ ഒരുപാട് സംസാരിക്കണം എന്നുണ്ട് പക്ഷെ

ജെയ്സൺ :നിനക്ക് സുഖമാണോ

ജാനി :അതേ ജൈസാ സുഖം നിനക്ക് ഒരു കാര്യം അറിയാമോ ഞാൻ നിന്നെ കാണാൻ ഇങ്ങോട്ടേക്കു ഒറ്റക്കാണ് വന്നത് നീ ഇവിടെ ഉണ്ടെന്ന് അറിഞ്ഞപ്പോൾ വരാതിരിക്കാൻ തോന്നിയില്ല നീ എന്താ ജൈസാ ആരെയും വിളിക്കാതിരുന്നത് നിന്റെ വിവരം ഒന്നും കിട്ടാതെ ഞാൻ എത്ര വിഷമിചെന്ന് അറിയാമോ

ജെയ്സൺ :എനിക്ക് ജാനി

ജാനി :നിനക്കും ഒന്നും പറയാൻ പറ്റുന്നില്ല അല്ലേ ജൈസാ സാരമില്ല എനിക്കറിയാം നിനക്കും കുറേ പ്രശ്നങ്ങൾ ഉണ്ടായിരുന്നിരിക്കും അല്ലാതെ നീ ഇങ്ങനെ ചെയ്യില്ല പക്ഷെ കാത്തിരിക്കാൻ പറഞ്ഞപ്പോൾ ഇത്രയും നാൾ എടുക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല നിന്നെ കാണുമ്പോൾ രണ്ടെണ്ണം തരണം എന്ന് കരുതിയതാ പക്ഷെ ഇപ്പോൾ

ജാനി നിർത്താതെ സംസാരിക്കാൻ തുടങ്ങി

ജെയ്സൺ :മതിയാക്ക് ജാനി

ജാനി :എന്താ ജൈസാ

ജെയ്സൺ :നീനക്കെന്താ ജാനി ബുദ്ധിയില്ലേ ഞാൻ ഇവിടെയുണ്ടെന്നറിഞ്ഞാൽ ഉടനെ നീ ഇങ്ങോട്ടേക്കു വരുമോ

ജാനി :എന്താ ജൈസാ എന്നെ കണ്ടാൽ നിനക്ക് സന്തോഷമാകുമെന്നാ ഞാൻ കരുതിയത്
ജെയ്സൺ :സന്തോഷം എന്റെ ഉള്ള സമാധാനം കൂടി പോയി പണ്ടെപ്പോഴോ ഇഷ്ടമായിരുനെന്ന് കരുതി ഇങ്ങോട്ടേക്കു കുറ്റിയും പറിച്ചോണ്ട് വരേണ്ട ആവശ്യമുണ്ടായിരുന്നോ നിനക്ക്

ജാനി :പണ്ട് ഇഷ്ടമായിരുനെന്നോ നീ എന്താ ജൈസാ പറയുന്നത്

ജെയ്സൺ :അതെ പണ്ട് ഇഷ്മായിരുന്നു എല്ലാം ആ സമയത്തെ തമാശ മാത്രം നിനക്ക് ഇത് മനസ്സിലാക്കാനുള്ള ബുദ്ധി പോലുമില്ലേ ഞാൻ നിന്നെ വിളിക്കാതിരുന്നപ്പോഴെങ്കിലും നീ അത് മനസ്സിലാക്കേണ്ടതായിരുന്നു

ജെയ്സന്റെ വാക്കുകൾ കേട്ട ജാനിയുടെ സന്തോഷമെല്ലാം അതോടെ അവസാനിച്ചു അവളുടെ കണ്ണുകൾ നിറഞ്ഞോഴുകി

ജാനി :ജൈസാ.. ഇത് എന്ത് തമാശയാ എനിക്ക് ഒരുപാട് വേദനിക്കുന്നുണ്ട് ഈ കളി മതിയാക്ക്

ജെയ്സൺ :കളിക്കാൻ ഞാൻ ഇപ്പോഴും നിന്നെ പോലെ കൊച്ചുകുട്ടിയല്ല

ജാനി :ജൈസാ പ്ലീസ് എന്നോട് ഇങ്ങനെയൊന്നും പറയല്ലേ ഞാൻ നിക്കുവേണ്ടിമാത്രമാ ഇത്രയും നാൾ കാത്തിരുന്നത് നീ തന്ന ഈ ലോക്കറ്റ് ഞാൻ നിധി പോലെയാ സൂക്ഷിച്ചത് നിന്നെ കാണാൻ തോന്നുമ്പോഴോക്കെ ഇതായിരുന്നു എനിക്ക് ആശ്വാസം നൽകിയത്

ഇത് കേട്ട ജെയ്സൺ വേഗം തന്നെ ജാനിയുടെ കഴുത്തിലെ ലോക്കറ്റ് പൊട്ടിച്ചെടുത്തു

ജാനി :ജൈസാ.. പ്ലീസ് അത് തിരിച്ചു താ പ്ലീസ്

അവളുടെ കരച്ചിൽ കൂടുതൽ ഉച്ചത്തിലായി

ജെയ്സൺ :അപ്പോൾ ഇതാണല്ലേ എല്ലാത്തിനും കാരണം

ഇത്രയും പറഞ്ഞു ജെയ്സൺ ലോക്കറ്റ് ദൂരേക്ക് വലിച്ചെറിഞ്ഞു

ജെയ്സൺ :ഇപ്പോൾ നമ്മൾ തമ്മിൽ ഒരു ബന്ധവുമില്ല

ജാനി ഒന്നും മിണ്ടാതെ കരയുക മാത്രം ചെയ്തു

ജെയ്സൺ :ഈ കരച്ചിൽ ഒന്ന് നിർത്തു ഇതൊരു പബ്ലിക് പ്ലേസ് ആണ് എന്നിട്ട് ഞാൻ പറയുന്നത് കേൾക്ക് നമ്മൾ തമ്മിൽ ചേരില്ല അന്ന് നീ തന്നെ അത് സമ്മതിച്ചതല്ലേ എല്ലാം എന്റെ തെറ്റാ നമുക്ക് എല്ലാം ഒരു തമാശയായി കണ്ട് അവസാനിപ്പിക്കാം നീ ഒരുപാട് പ്രശ്നത്തിലാണെന്ന് എനിക്കറിയാം നിനക്ക് പൈസ വല്ലതും വേണമെങ്കിൽ..

ജാനി :മതി

ജാനി പതിയെ തന്റെ കണ്ണുകൾ തുടച്ചു

ജാനി :ഇനി നീ ഒന്നും പറയണ്ട എനിക്ക് മനസ്സിലായി ഞാൻ നിനക്കൊരു കളി പാവയായിരുന്നു വില കുറഞ്ഞോരു കളിപ്പാട്ടം എനിക്കത് മനസ്സിലാക്കുവാൻ സാധിച്ചില്ല അത് എന്റെ തെറ്റാ എനിക്ക് പോലും അറിയില്ല ഞാൻ എപ്പോൾ മുതലാ നിന്നെ സ്നേഹിച്ചതെന്ന് പക്ഷെ ഒരു കാര്യം അറിയാം എനിക്ക് നിന്നെ ജീവനായിരുന്നു എന്നാൽ ഇപ്പോൾ മുതൽ ഞാൻ ഏറ്റവും വെറുക്കുന്നത് നിന്നെയാണ് പണ്ടെത്തെക്കാൾ നൂറിരട്ടി പിന്നെ നിന്റെ കാശ് എന്റെ പട്ടിക്ക് പോലും അത് വേണ്ട കാശിനു വേണ്ടിയായിരുന്നെങ്കിൽ നിന്റെ അമ്മ തന്ന കാശ് എടുത്ത ശേഷം എനിക്കെല്ലാം അവസാനിപ്പിക്കാമായിരുന്നു നീ പറഞ്ഞ ഒരു കാര്യം ശെരിയാ ഞാൻ ഒരു പൊട്ടിയാ അതുകൊണ്ടാ നിന്നെ ഇത്രയും വിശ്വാസിച്ചത് നീ പറഞ്ഞതു പോലെ നീ എന്നെ വിളിക്കാത്തപ്പോൾ തന്നെ ഞാൻ എല്ലാം മനസ്സിലാക്കേണ്ടതായിരുന്നു എല്ലാം എന്റെ തെറ്റാ ഞാൻ നിന്നെ ഒരുപാട് ബുദ്ധിമുട്ടിച്ചു എന്നറിയാം ഇനി നിന്റെ മുൻപിൽ ഒരിക്കലും ഞാൻ വരില്ല നിനക്ക് ഞാൻ ഒരു ശല്യമാണെന്ന് എനിക്കിപ്പോഴാണ് മനസ്സിലായത് നിന്റെ വിലപ്പെട്ട സമയം പാഴാക്കിയതിൽ വീണ്ടും മാപ്പ്

ഇത്രയും പറഞ്ഞു ജാനി തിരികെ നടന്നു അപ്പോഴേക്കും അവൾ അടക്കിവച്ച കണ്ണുനീർ വീണ്ടും പുറത്തേക്ക് വരാൻ തുടങ്ങി അവൾ കരഞ്ഞു കൊണ്ട് മുൻപോട്ടു നടന്നു സഹിക്കാൻ പറ്റാതായതോടെ പാർക്കിനു മുന്പിലെ ബെഞ്ചിലേക്കിരുന്ന അവൾ കൂടുതൽ ഉറക്കെ കരഞ്ഞു കുറച്ചകലെ മാറി നിന്നിരുന്ന ജോ പതിയെ അവളുടെ അടുത്തേക്ക് വന്നിരുന്നു എന്നാൽ അവൻ അവളെ സമദാനിപ്പിക്കാൻ ശ്രമിച്ചില്ല അവൻ നിസ്സഹായനായി അവളെ നോക്കി

സമയം ഒരുപാട് കടന്നു പോയി ജാനിയുടെ കരച്ചിൽ ഏങ്ങൽ മാത്രമായി മാറി

“ജാനി ” ജോ പതിയെ അവളെ വിളിച്ചു ജാനി പതിയെ ജോയുടെ മുഖത്തേക്ക് നോക്കി ശേഷം അവന്റ ഷർട്ടിൽ മുറുക്കി പിടിച്ചു

“നിനക്ക് എല്ലാം അറിയാമായിരുന്നല്ലേ ചതിയാ നീയും എന്തിനാടാ എന്നോട് ഇങ്ങനെ ചെയ്തത് ഞാൻ എന്ത് തെറ്റാ ചെയ്തത് പോ എനിക്ക് ആരയും കാണണ്ട പോകാൻ “
ജാനി അലറി ജോ പതിയെ ജാനിയെ തന്നോട് ചേർത്ത് പിടിച്ചു

ജോ :നീ എന്ത് വേണമെങ്കിലും പറഞ്ഞോ വേണമെങ്കിൽ തല്ലിക്കൊ അങ്ങനെയെങ്കിലും നിനക്ക് സമാധാനം കിട്ടുമെങ്കിൽ എന്ത് വേണമെങ്കിലും ചെയ്തോ

ജാനി ജോയുടെ നെഞ്ചിൽ മുഖം പൊത്തി വീണ്ടും കരയാൻ തുടങ്ങി

“എന്തിനാടാ എന്നോട് പറഞ്ഞുടായിരുന്നോ അവനു എന്നെ വേണ്ടെന്ന് ”

Leave a Reply

Your email address will not be published. Required fields are marked *