തണൽ – 3

എനി നിനക്ക് അത്രക്ക് നിർബന്ധം ആണെങ്കിൽ നമ്മുക്ക് നാളെ നോക്കാം.

എന്ത് നിർബന്ധം. എനിക്ക് ഒരു നിർബന്ധവുമില്ല. ഞാൻ അല്പം കലിപ്പിൽ തന്നെ പറഞ്ഞു.

ഹേയ്.. നീ അങ്ങനെ പറയലെ. നീ എന്നെ നിർബന്ധിക്കണം.

അവൻ അത് പറഞ്ഞപ്പോൾ തന്നെ എനിക്ക് എന്തോ അപകടം മണത്തു. നാളെ കഴിച്ചത് എന്റെ നിർബന്ധം മൂലമാണ് എന്ന് പറയാനുള്ള പ്ലാനാണ്. അവന്റെ ഉദ്ദേശം മനസ്സിലായെങ്കിലും ഞാൻ അതിന് തിരിച്ച് ഒന്നും പറയാൻ പോയില്ല.

ഡാ.. വണ്ടി ഒന്ന് സൈടക്ക്.. ഞാൻ അവന്റെ ഷോൾഡറിൽ തട്ടികൊണ്ട് പറഞ്ഞു.

ഡാ.. എനി വീട്ടിൽ ചെന്നിട്ട് പോരെ.. അവൻ വണ്ടി നിർത്താതെ എന്നോട് പറഞ്ഞു.

നീ ഒന്ന് നിർത്തട മൈരേ. ഞാൻ അല്പം കനത്തിൽ പറഞ്ഞപ്പോൾ അവൻ വണ്ടി റോഡരികിലേക്ക് നിർത്തി.

ഞാൻ വണ്ടിയിൽനിന്നും ഇറങ്ങിക്കൊണ്ട് അവനെ നോക്കി.

എനി എന്ത് മൈരാ നീ എന്നെ നോക്കി നിൽക്കുന്നത്. പോയി ഒഴിച്ചിട്ട് വാട..

ഡാ.. മൂത്രം ഒഴിക്കാനൊന്നും അല്ല. ഞാൻ അവനെ നോക്കി പരുങ്ങിക്കൊണ്ട് പറഞ്ഞു.

പിന്നെ എന്ത്.. തൂറാനോ..

അവന്റെ ഓഞ്ഞ കോമഡി കേട്ട് ഞാൻ കലിപ്പിച്ച് അവന്റെ മുഖത്തേക്ക് നോക്കി.

എന്താടാ… നീ ഈ നട്ടപാതിരക്ക് എന്നെ ഭ്രാന്തക്കുവണോ.. നീ എന്താച്ചാ കാര്യം പറ..

പറയാം. നീ എന്നെ ഒന്ന് സപ്പോർട്ട് ചെയ്യണം. പ്ലീസ്..

അപ്പോ എന്തോ ഉടായിപ്പ് ആണലോ.. അവൻ പുരുകം ഉയർത്തികൊണ്ട് ചോദിച്ചു.

ഡാ.. പിന്നേയ്.. എന്റെ ബാങ്കിലുള്ള ഒരാളെ ഇക്കി ഇഷ്ടാണ്.

മ്മ്.. ആയ്കോട്ടെ. എനിപ്പോ എന്താ വെണ്ട്.. ഞാൻ അച്ഛനോടും അമ്മയോടും പറഞ്ഞ് നിങ്ങടെ കാര്യം സെറ്റാക്കണം. അതല്ലെ.. മ്മ്.. ശരി. നീ വണ്ടിയിൽ കയറ് ഇക്കി ഉറക്കം വരുന്നു. എന്തായാലും കല്യാണകാര്യം ഇന്ന് പറയണ്ടാലോ നാളെ പറഞ്ഞാൽ പോരെ…
അവൻ അതും പറഞ്ഞ് ബൈക്കിന്റെ കീ തിരിച്ചു.

ഡാ.. മൈരേ ഒന്ന് നിൽക്ക് ഞാൻ മുഴുവൻ പായട്ടെ. ഞാൻ കീ റിട്ടൺ തിരിച്ച് വണ്ടി ഓഫ്‌ ചെയ്തു.

അവൻ എന്റെ മുഖത്തേക് ചോദ്യഭാവത്തിൽ സൂക്ഷിച്ചുനോക്കി.

ഡാ. അവളുടെ പേര് അഭിരാമി. കൊച്ചിയിൽ തന്നെയാണ് താമസം. അമ്മയും ഒരു ചേട്ടനുമുണ്ട്. അവരൊക്കെ അമേരിക്കയിലാണ്. ഇവിടെ ഇവൾ മാത്രള്ളു.

പിന്നെ.. ഡാ… അവളുടെ ഒരു കല്യാണം കഴിഞ്ഞതാണ്.

ഹു.. അപ്പോ അതാണ് കാര്യം. അവൻ ഒന്ന് നെടുവീർപ്പിട്ടുകൊണ്ട് പറഞ്ഞു.

സീനാണ്. ഇത് അറിഞ്ഞാൽ അച്ഛനും അമ്മയും സമ്മതിക്കും എന്ന് എനിക്ക് തോന്നുന്നില്ല.

പിന്നെ… പിന്നെ ഒരു വഴിയുള്ളത് ഈ.. കാര്യം അവരോട് പറയണ്ട. നമ്മള് മാത്രം അറിഞ്ഞാൽ മതി. അവൻ വലിയ ഒരു ഐഡിയ പറയും പോലെ എന്നോട് പറഞ്ഞു കൊണ്ട് ചിരിച്ചു.

ഞാൻ അവൻ പറയുന്നതും കേട്ട് വെറുതെ നിന്നതേയുള്ളു.

ഹാ.. പിന്നെ കുട്ടിയോനും ഇല്ലാലോ.. അതോണ്ട് പ്രശ്നമില്ല.

കുട്ടിയില്ല എന്ന് ഞാൻ പറഞ്ഞോ.. ഞാൻ ഒരു പരുങ്ങാലോടെ അവനെ നോക്കി പറഞ്ഞു.

ങേ.. യെന്ത്‌. കുട്ടികളുള്ള പെണോ… നീ.. നീ വണ്ടിയിൽ കയറിക്കെ. ഇതൊന്നും ശരിയാവില്ല.

ട. ടാ.. ഡാ… പ്ലീസ്.. ഞാൻ പറയുന്നത് ഒന്ന് കേൾക്ക്. വണ്ടി സ്റ്റാർട്ട്‌ ചെയ്യാൻ പോയ അവന്റെ കയ്യിൽ പിടിച്ചുകൊണ്ട് ഞാൻ പറഞ്ഞു.

എന്റെ പൊന്നു മോനെ കിച്ച ഇത് നടക്കില്ല. അവരും സമ്മതിക്കില്ല ഞാനും സമ്മതിക്കില്ല.

ഡാ.. ഞാൻ പറയുന്നത് ഒന്ന് കേൾക്കദ്യം.

ഹും.. അത് കേട്ട് അവൻ പുച്ഛത്തോടെ എന്നെ ഒന്ന് നോക്കി.

ഞാൻ അവളുടെ കഥയും ഞങ്ങളുടെ അടുപ്പവും എല്ലാം അവന് വിശദമായി പറഞ്ഞുകൊടുത്തു.

ഡാ… നീ പറയുന്നത് ഒക്കെ ശരിയായിരിക്കും പക്ഷേ…

ഒരു പക്ഷേയും ഇല്ല. നീ എന്റെ കൂടെ നിന്നാൽ മതി.

കിച്ച… അതുകൊണ്ട് മാത്രം കാര്യമായോ..

നീ വണ്ടിയെടുക്ക് ബാക്കിയെല്ലാം വരുന്നിടത് വച്ചു കാണാം. ഞാൻ അതും പറഞ്ഞ് ബൈക്കിന്റെ പുറകിലേക്ക് കയറി.

അവൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു. വീടെത്തുന്നത് വരെ അവൻ ഒന്നും സംസാരിച്ചില്ല.
വീട്ടിലെത്തിയതിനുശേഷം ഞാൻ കുളിച്ച് കുറച്ച് ഫുഡും കഴിച്ച് കിടന്നുറങ്ങി.

*********************************************

പിറ്റേന്ന് പതിവ് പോലെ ഞാൻ എട്ട് മണിക്ക് തന്നെ എഴുനേറ്റു. ഫോണെടുത്ത് നോക്കിയപ്പോൾ അഭിയുടെ ഒരു good മോർണിംഗും പിന്നെ അറഞ്ചം പറഞ്ചം പത്ത് പതിനഞ്ച് ഉമ്മയും.

ഞാൻ അങ്ങോട്ട് ഒരു ഉമ്മയും ഒരു ഹാർട്ടും അയച്ചു. അതിനുശേഷം ഞാൻ വീടിന്റെ ഉമ്മറത്തേക് നടന്നു.

ചേട്ടൻ തിണയിലിരുന്ന് പത്രം വായിക്കുകയാണ്. എന്റെ കൽപെരുമാറ്റം കേട്ട് അവൻ തലഉയർത്തി നോക്കി ശേഷം വീണ്ടും പത്രത്തിലേക്ക് തന്നെ കണ്ണ് പൂഴ്ത്തി.

എന്താ മോനെ ചരമ കോളത്തില് പേര് വന്നോ നോക്കുകയാണോ… ഞാൻ കളിയാകും പോലെ ചോദിച്ചു.

അവൻ എന്നെ ഒന്ന് തുറിച്ച് നോക്കി. അതേടാ നീ മിക്കവാറും എന്നെ പടമാക്കി ചുവരിൽ കയറ്റുന്ന ലക്ഷണമുണ്ട്.

ഹാ.. ഹാ.. ഹാ… ഞാൻ അവന്റെ കോമഡി കേട്ട് ചിരിച്ചു.

ആഹാ… നല്ല കോമഡിയാണെന്ന് തോനുന്നു. എന്നോട് കൂടി പറ ഞാനും കേൾക്കട്ടെ. അതുവഴി വന്ന ഏട്ടത്തി ഞങ്ങളോട് പറഞ്ഞു.

എന്റെ ഏട്ടത്തി സംഭവം കോമഡി തന്നെയാണ്. കുറച്ച് കഴിയട്ടെ എല്ലാരും ഉള്ളപ്പോൾ ഞാൻ പറയാം. എന്നും പറഞ്ഞുകൊണ്ട് ഞാൻ ഉള്ളിലേക്ക് വലിഞ്ഞു.

ഏട്ടന്റെ മുഖത്ത് നോക്കി ചേടത്തി എന്താ എന്ന് ചോദിക്കുന്നുണ്ട് പക്ഷേ അവനും അതിൽനിന്നും ഒഴിഞ്ഞുമാറി.

ഉച്ചക്ക് ഊണ് കഴിക്കല് കഴിഞ്ഞ് എല്ലാവരും ടീവി കാണുന്ന തിരക്കിലാണ്.

ഞാൻ റിമോട്ട് എടുത്ത് ടീവി മ്യൂട്ട് ചെയ്തു.

എന്റെ ആ പ്രവർത്തി കണ്ട് എല്ലാരും എന്റെ മുഖത്തേക് നോക്കി.

അതേയ് എനിക്ക് ഒരു കാര്യം പറയാനുണ്ട്. ഞാൻ എല്ലാവരോടുമായി പറഞ്ഞു.

എല്ലാവരുടെയും മുഖത്ത് ഞാൻ എന്താണ് പറയാൻ പോകുന്നത് എന്നറിയുവാൻ ഒരു ആകാംഷയുണ്ട്.

കാര്യം പറയുന്നതിനുമുൻപ് ഞാൻ ശ്വാസം നല്ല രീതിയിൽ വലിച്ചുവിട്ടു.

എനിക്ക് ഒരാളെ ഇഷ്ടാണ്.

എന്റെ ബാങ്കിലുള്ള ആള് തന്നെയാണ്.

പേര് അഭിരാമി മേനോൻ.

ആഹാ മേനോൻ കുട്ടിയാണോ.. അച്ഛൻ ഇടയിൽ കയറിക്കൊണ്ട് പറഞ്ഞു.

അത് കേട്ട് അമ്മ അച്ഛനെ ഒന്ന് നോക്കി അത് കണ്ടപ്പോൾ അച്ഛൻ പിന്നെ ഒന്നും മിണ്ടിയില്ല.
എന്റെ അസിസ്റ്റന്റ് മാനേജറാണ്. അത് കേട്ടപ്പോൾ ഏട്ടത്തിയുടെ മുഖത്ത് ആകാംഷ. കോളേജിൽ പോയി പ്രൊഫസറെ വളയ്ക്കുന്നത് പോലെയാണല്ലോ ഇതും.

അച്ഛൻ ജീവിച്ചിരിപ്പില്ല. അമ്മയും ചേട്ടനുമുണ്ട് അവരൊക്കെ അമേരിക്കയിലാണ്.

എല്ലാവരും ഞാൻ പറയുന്നതും കേട്ട് എന്നിൽ തന്നെ കണ്ണും നാട്ടിരിപ്പാണ്. ഞാൻ അവർക്ക് മുന്നിൽ കഥാപ്രസംഗം നടത്തുന്ന കാഥികന്നെപ്പോലെ അവളെ കുറിച്ച് വിവരിച്ചുകൊണ്ടിരുന്നു.

ആളുടെ ഒരു കല്യാണം കഴിഞ്ഞതാണ് അതിൽ ഒരു കുഞ്ഞുമുണ്ട്. അത് ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു.

അവിടെ ഇരിക്കുന്നവർ പരസ്പരം മുഖത്തോടുമുഖം നോക്കുന്നുണ്ട്. പെട്ടെന്ന് അമ്മ ചാടി എഴുനേറ്റു.

Leave a Reply

Your email address will not be published. Required fields are marked *