തണൽ – 3

മ്മ്.. അവിടെനിന്നും നേർത്ത മൂളൽ മാത്രം.

നീനു ഉറങ്ങിയോ…

ആ.. ഉറങ്ങി.

എന്തുപറ്റി… എന്താ ഒരു ഉഷാറില്ലാതെ.. ഞാൻ ചോദിച്ചു.

കിച്ചു.. ഇക്കി എന്തോ ഒരു പേടിപോലെ. അച്ഛനും അമ്മയും സമ്മതിക്കില്ലെ.. എന്നൊരു ഭയം. അവളുടെ ആ സംസാരത്തിൽ നിന്നും ഞാൻ ആ ഭയം തിരിച്ചറിഞ്ഞു.

എന്റെ അഭി… നീ ഇങ്ങനെ ടെൻഷൻ ആവല്ലേ. ഞാൻ എന്താ നിന്നോട് പറഞ്ഞെ.. ഈ.. കിഷോറിന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടങ്കിൽ അത് എന്റെ അഭി മാത്രമായിരിക്കും. ഇല്ലങ്കിൽ നിന്റെ കിച്ചു മരിച്ചതായി കൂട്ടിക്കോ..

കിച്ചു… അവൾ ഒരല്പം കനത്തിൽ എന്നെ വിളിച്ചു.

എനിക്ക് ഇത്തിരി സമാദാനം കിട്ടാനാ ഞാൻ ഇത് നിന്നോട് പറഞ്ഞെ. അപ്പോ എന്നെ കൂടുതൽ വിഷമിപ്പിക്കുന്ന കാര്യങ്ങൾ പറയല്ലേ.. പ്ലീസ്… അവൾ അത് പറയുമ്പോൾ കരച്ചിലിന്റെ വക്കോളാം എത്തിയിരുന്നു.

ഹേയ്… അഭി.. ഡാ..

മ്മ്..

നീ.. പേടിക്കേണ്ട. വീട്ടുകാര് സമ്മദിച്ചില്ലങ്കിലും ഞാൻ നിന്നെ കെട്ടും. കേട്ടോ എന്റെ മുത്ത്. എനിയിപ്പോ വീട്ടുകാർ സമ്മതിച്ചാലും നമ്മുക്ക് എനി ഈ.. നാട്ടിൽ നിൽക്കണ്ട. നിന്റെ ചേട്ടൻ പറഞ്ഞത് പോലെ നമ്മുക്ക് അവിടെ സെറ്റിലിയം.

മ്മ്… ആ മൂളലിൽ ആശ്വാസത്തിന്റെ ഒരു ധ്വനിയുണ്ടായിരുന്നു.

പിന്നേയ്.. ഇന്ന് ഒരു സംഭവമുണ്ടായി..

എന്ത് … ഒരു മിനിറ്റ്. ചേട്ടൻ വിളിക്കുന്നുണ്ട്. ഈ.. മുടിഞ്ഞവൻ ഇത്രയും പെട്ടന്ന് എത്തിയോ.. ഞാൻ സ്വയം പിറുപിറുത്തും കൊണ്ട് അഭിയുടെ കാൾ ഹോൽഡിലിട്ട് ചേട്ടന്റെ കാൾ എടുത്തു.

ഹലോ…

ആ… ഡാ നീ എവിടെ ഞാൻ പുറത്തുണ്ട്.

ആ ദാ..വരുന്നു. ഞാൻ അവന്റെ കാൾ കട്ട്‌ ചെയ്ത് അഭിരാമിയുടെ കാൾ കണക്ട് ചെയ്തു.

ഹലോ..

ആ.. ഹലോ… അവൾ മറുപടി തന്നു.

ചേട്ടൻ എത്തി എന്ന് പറയാൻ വിളിച്ചത.. ഞാൻ പറഞ്ഞു.
മ്മ്..

എന്താ പറയാനുണ്ട് എന്ന് പറഞ്ഞത്.. ഞാൻ ചോദിച്ചു.

അത് നാളെ പറയാം..

ഹേയ്.. നീ പറ അഭി… എന്തെങ്കിലും പ്രശ്നം ഉണ്ടായോ..

അയ്യോ… പ്രശനം ഒന്നും അല്ലടാ. നീനുവിന്റെ കാര്യമാ…

നീനുന്റെ ന്ത് കാര്യം.. ഞാൻ സംശയത്തിടെ ചോദിച്ചു.

അതാ ഞാൻ പറഞ്ഞെ.. നാളെ പറയാമെന്ന് . അവൾ കൊഞ്ചും പോലെ എന്നോട് പറഞ്ഞു.

എന്ന ഞാൻ വീട്ടിപ്പോയി വിളിക്കാം..

അയ്യോ… വേണ്ട കിച്ചു… ഇപ്പോ എന്റെ ചെക്കൻ നല്ല കുട്ടിയായിട്ട് പോയികിടന്നുറങ്ങ്. എന്നിട്ട് നാളെ വിളിക്കുമ്പോ ഞാൻ പറയാം കേട്ടോ..

മ്മ്.. ആയിക്കോട്ടെ. ഞാൻ വിഷമം അഭിനയിച്ചുകൊണ്ട് പറഞ്ഞു.

ഉ..മ്മ… അതേയ്.. എന്റെ കിച്ചുട്ടൻ തൽകാലം ഇന്ന് ഇതുകൊണ്ട് തൃപ്തിപ്പെട്. I love you.. ഉമ്മ.. നാളെ വിളിക്കട്ടോ.. അവൾ അതും പറഞ്ഞ് കാൾ കട്ട്‌ ചെയ്തു.

ഞാൻ അപ്പോഴേക്കും നടന്ന് ചേട്ടന്റെ അടുത്തെത്തിയിരുന്നു.

ഞാൻ ഫോണും ചെവിയിൽ വച്ച് സ്വപ്നവുംകണ്ട് ചിരിച്ച് വരുന്നത് കണ്ടതുകൊണ്ടാണെന്നുതോന്നുന്നു. അവൻ എന്നെ ഒന്ന് ചുഴിഞ്ഞു നോക്കി.

ഞാൻ അവന്റെ നോട്ടം കണ്ടതും കണ്ണുകൊണ്ട് എന്തേയെന്ന് ചോദിച്ചു.

ഒന്നുല്ല… അവൻ ഒരു ആക്കിയ രീതിയിൽ എന്നോട് പറഞ്ഞു.

അല്ലടാ മൈരേ.. നീ ആരുടെ കാലിന്റെടല് പോയി കിടക്കായിരുന്നു.. ഞാൻ ബൈക്കിന്റെ പുറകിലേക്ക് കയറാൻ നേരം അവനോട് ചോദിച്ചു.

ചേട്ടൻ എന്നെക്കാൾ മൂന്ന് വയസിന് മൂത്തത്താണെങ്കിലും ഞങ്ങൾതമ്മിൽ ഒരു ചേട്ടൻ അനിയൻ ബന്ധത്തിനപ്പുറം ഒരു നല്ല സൗഹൃദം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഞാൻ എന്റെ ജീവിതത്തിൽ തെറി വിളിച്ച് തുടങ്ങിയത് തന്നെ അവനെയാണ്.

അതിൽ പലപ്പോഴും അച്ഛനാണ് ബലിയാടവാറ്. കാരണം ഞാൻ ദേഷ്യം വന്നാൽ അവന്റെ തന്തയ്ക്ക് വിളിക്കും. അവന് ദേഷ്യം വന്നാൽ എന്റെ തന്തയ്ക്കും. ഇത് രണ്ടും ഒരാൾ ആയതുകൊണ്ട് ഒന്നും കുടുബത്തിൽ നിന്നും പുറത്തുപോവില്ല.

കാര്യം എന്തൊക്കെയായാലും ഇന്നേവരെ അമ്മക്ക് വിളിക്കാൻ ഞങ്ങൾ രണ്ടുപേരും മുതിർന്നിട്ടില്ല. എനി പുറത്തുനിന്നും ആരെങ്കിലും വിളിച്ചാൽ തന്നെ അവനെ പഞ്ഞിക്കിടാനും മടിയില്ല.

എടാ കോപ്പേ.. ഞാൻ നിന്റെ ഏടത്തിയുടെ കാലിന്റെ ഇടയിൽ അല്ലാതെ വേറെ ആരുടെ കാലിന്റെ ഇടയിൽ പോവാനാണ്.. അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
പ്പാ.. മൈരേ. സ്വന്തം ഭാര്യനെ കുറിച്ചാണോ ഇമ്മാതിരി ഊമ്പിയ കോമഡി പറയുന്നത്. ഞാൻ അല്പം കലിപ്പിൽ തന്നെ ചോദിച്ചു.

ഡാ.. കിഷ. നീതനെയാണോ ഈ.. പറയുന്നത്. നീ ജോലിക്ക് പോവുന്നതിന്റെ തലേന്ന് നീ ബിയറടിച്ച് നിന്റെ ഏടത്തിയെ അതായത് എന്റെ ഭാര്യയെ നീ എന്തൊക്കെ തെറിയാടാ പറഞ്ഞത്..

ഹോ.. അതോ. അത് അപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞതല്ലെ. അല്ലങ്കിൽ നീ ഏട്ടത്തി പറഞ്ഞോണ്ടല്ലടാ കോപ്പേ ഇക്കി തന്നുകൊണ്ടിരുന്ന പോക്കറ്റ് മണി പിന്നീട് താരത്തെയിരുന്നത്.

ങേ.. നീ എന്തോക്കെയാ ഈ.. പറയുന്നത്. ടാ.. അത് അവള് പറഞ്ഞിട്ടൊന്നുമല്ല. അമ്മയാ പറഞ്ഞത് നിനക്ക് ക്യാഷ് ഒന്നും കൊടുക്കണ്ടന്ന്.

ഞാനും അച്ഛനും നിനക്ക് ക്യാഷ് തരുന്നതുകൊണ്ടാണ് നീ ഒരു പണിക്കും പോവാതെ വീട്ടിൽ ഇരിക്കുന്നത് എന്ന് അമ്മയ പറഞ്ഞത്. പിന്നെ എനി നിനക്ക് ക്യാഷ് തന്നാൽ എനിക്ക് ചോറ് തരില്ലാനും പറഞ്ഞു.

ഹാ.. എനിയിപ്പോ അതൊന്നും പറഞ്ഞിട്ട് കാര്യമില്ല. നീ വണ്ടിയെടുക്. ഞാൻ ബൈക്കിന്റെ പുറകിലേക്ക് കയറിക്കൊണ്ട് പറഞ്ഞു

ബൈക്ക് റെയിൽവേ സ്റ്റേഷൻ പോക്കറ്റ് റോഡിൽ നിന്നും പാലക്കാട്‌ കുളപ്പുള്ളി ഹൈവേയിലേക്ക് കയറി.

നമ്മുടെ നാടിന് പല രീതിയിലും ചീത്തപ്പേര് കേൾക്കേണ്ടിവന്ന ഒരു റോഡാണ് പാലക്കാട്‌ കുളപ്പുളി ഹൈവേ.

കാരണം പണ്ട് ഈ.. റോഡിന്റെ കരാർ ഏറ്റെടുത്തത് RBM എന്ന ഒരു മലേഷ്യൻ കമ്പനിയായിരുന്നു. അവർ വളരെ ശാസ്ത്രീയവുമായ രീതിയിൽ നിർമിച്ച ഏകദേശം 40 കിലോമീറ്ററോളം നീളമുള്ള ഈ.. റോഡ് 16 വർഷങ്ങൾക്കിപ്പുറവും ഒരു കെടുപാടുകളും കൂടാതെ ഇന്നും നിലനിൽക്കുന്നു.

പക്ഷേ ഈ.. റോഡ് നിർമിച്ചതിന്റെ പേരിൽ ആ കരാറുകരന് ആത്മഹത്യ ചെയേണ്ടിവന്നു. കാരണം കൈകുലി കിട്ടാത്തതിന്റെ പേരിൽ അയാൾക്ക്‌ ബില്ലുകൾ മാറി കിട്ടിയില്ല.

പണം കിട്ടാത്തണിന്റെ പേരിൽ വൻ ബാധ്യത മൂലം അയാൾ അയാളുടെ അവസാന നാളിൽ പറഞ്ഞത് ഇന്നും ചില മനസ്സുകളെ പിടിച്ച് കുലുക്കാൻ പോന്നതാണ്. “ഇത് കേരളമാണ് ഇവിടെ കാര്യങ്ങൾ നിയന്ത്രിക്കുന്നത് ചില മാമുലുകളാണ് എന്നായിരുന്നു ആ വാക്കുകൾ ”

എന്റെ കണക്കുകൂട്ടലുകൾ ശരിയാണെങ്കിൽ എനിയും ഒരു 20 വർഷം കൂടി ഒരു പ്രശ്നവും ഇല്ലാണ്ട് ഈ റോഡ് നിലനിൽക്കും. എനി നിങ്ങൾക്ക് ഈ.. റോഡിനെ കുറിച്ച് എന്തെങ്കിലും സംശയം ഉണ്ടങ്കിൽ ഒന്ന് യൂട്യൂബിൽ നോക്കിയാൽ മതി. പാലക്കാട് കുളപ്പുളി ഹൈവേ എന്ന്.
നമ്മുക്ക് തൽകാലം കഥയിലേക്ക് വരാം.

ഡാ… നമ്മുക്കൊരോ ബിയറ് കഴിച്ചാലോ.. യാത്രക്കിടയിൽ ഞാൻ ചേട്ടന്റെ ഷോൾഡറിൽ തട്ടിക്കൊണ്ടു ചോദിച്ചു.

എന്റെ പൊന്നുമോനെ എന്നെ കൊലയ്ക്ക് കൊടുക്കരുത്. നിന്റെ ഏട്ടത്തി മണം പിടിക്കുന്ന കാര്യത്തിൽ പോലീസ് പട്ടിനെ കവച്ചുവെക്കും.

Leave a Reply

Your email address will not be published. Required fields are marked *