തണൽ – 3

ഞാൻ സമ്മതിക്കില്ല.. ബാഹുബലിയിലെ ശിവകാമി ദേവിയെ പോലെ ചീറികൊണ്ട് എന്റെ നേരെ തിരിഞ്ഞു.

നിങ്ങള് ഇവൻ പറഞ്ഞത് കെട്ടിലെ.. അമ്മ അച്ഛന് നേരെ തിരിഞ്ഞുകൊണ്ട് ചോദിച്ചു.

ഞാൻ കേട്ടു. കേൾക്കാതിരിക്കാൻ ഞാൻ ചെവിട് പൊട്ടനൊന്നും അല്ലാലോ.. അച്ഛൻ അമ്മയോട് തിരിച്ച് ചോദിച്ചു.

പിന്നെ എന്താ മനുഷ്യ നിങ്ങള് ഒന്നും മിണ്ടാത്തത്. അമ്മ അച്ഛന് നേരെ ചീറി.

അത് കേട്ട് അച്ഛൻ എനിക്ക് നേരെ കണ്ണും തുറിച്ച് നോക്കി.

അച്ഛന്റെ ഭാഗത്തുനിന്നും പ്രദീക്ഷിച്ച പ്രതികരണം കിട്ടാത്തത് കൊണ്ടാണെന്ന് തോനുന്നു അമ്മ ചേട്ടനുനേരെ തിരിഞ്ഞു.

ഡാ.. നീ ഇവൻ പറഞ്ഞത് കെട്ടിലെ..

ആ.. കേട്ടു. അവൻ വോൾട്ടേജ് കുറഞ്ഞതുപോലെ മറുപടി കൊടുത്തു.

ഏട്ടത്തി പിന്നെ എന്റെ സംസാരം കേട്ട് കിളി പോയതുപോലെ ഇരിക്കുകയാണ്. എനി പറന്നുപോയ കിള്ളി എപ്പോൾ തിരിച്ച് കൂട്ടിൽ കയറാനാണ്.

ഇവളോട് പിന്നെ പറഞ്ഞിട്ട് കാര്യല്ല്യ. അമ്മ ഏട്ടത്തിയെ നോക്കികൊണ്ട് പറഞ്ഞു. അതിന്റെ അർത്ഥം എനിക്ക് മനസ്സിലായില്ല.

അമ്മേ അവളൊരു പാവാണ്. ഞാൻ അവളുടെ ജീവിതത്തിൽ അനുഭവിക്കേണ്ടിവന്ന ദുരനുഭവങ്ങൾ എല്ലാവരോടുമായി പറഞ്ഞു കൊടുത്തു.

അമ്മേ ഞാൻ അവളെ കല്യാണം കഴിക്കുന്നതിൽ എന്താണ് തെറ്റ്. എന്താണ് അമ്മ അവളിൽ കാണുന്ന പോരായിമ്മ.. അവൾക്ക് ഒരു കുഞ്ഞ് ഉണ്ട് എന്നതോ..

എനി ഞങ്ങൾക്ക് ആർകെങ്കിലുമാണ് ഈ.. അവസ്ഥ വന്നിരുന്നതെങ്കിലും അമ്മ ഞങ്ങളെ വേറെ വിവാഹം കഴിക്കാൻ നിർബന്ധിക്കില്ലേ… ഞാൻ ചോദിച്ചു.

എടി.. അവൻ പറഞ്ഞതിൽ എന്താ തെറ്റ്.. ഇവർക്കാർക്കെങ്കിലുമാണ് ഇങ്ങനെ ഒരു അവസ്ഥ വന്നിരുന്നെങ്കിൽ നമ്മൾ അവരോട് രണ്ടാമത് കല്യാണം കഴിക്കാൻ പറയില്ലേ.. അച്ഛന്റെ ആ ഒരൊറ്റ ചോദ്യത്തിൽ നിന്നുതന്നെ അച്ഛൻ കാര്യത്തെ എത്ര പോസിറ്റീവ് ആയാണ് എടുത്തിരിക്കുന്നത് എന്നെനിക്ക് മനസിലായി.
നിങ്ങൾ എന്തൊക്കെ പറഞ്ഞാലും വേണ്ടില്ല ഞാൻ ഇതിന് സമ്മതിക്കില്ല. അമ്മ ഉറച്ച ശബ്ദത്തോടെ പറഞ്ഞു.

അത് കേട്ടതും ചേട്ടൻ എന്റെ മുഖത്തേക് ഒന്ന് പാളി നോക്കി.

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും വേണ്ടില്ല എന്റെ ജീവിതത്തിൽ ഒരു പെണ്ണെ ഒള്ളു അത് അഭിരാമിയാണ്. ഞാൻ ഉറച്ച വാക്കുകളോടെ അവിടെ കൂടി നിന്നവരോടായി പറഞ്ഞുകൊണ്ട് എന്റെ റൂമിനുള്ളിലേക്ക് നടന്നു.

സത്യം പറഞ്ഞാൽ അങ്ങനെ പറയാനുള്ള ധൈര്യം എവിടന്നു കിട്ടി എന്നെനിക്ക് ഒരു പിടിയുമില്ല.

റൂമിൽ എത്തിയതും പോവാൻ വേണ്ടി ബാഗ് പാക്ക്ചെയ്യാണോ.. അതോ ഇവിടെത്തന്നെ നിൽക്കണോ. ഞാൻ എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിലായി.

അമ്മേ.. അച്ഛൻ പറഞ്ഞതിലും കാര്യമുണ്ട്. ഇന്നത്തെ കാലത്ത് ഇതൊക്കെ സർവസാദാരണമാണ്. അതോണ്ട് നമ്മളായിട്ട് അവന്റെ ഇഷ്ടത്തിന് എതിര് നിൽക്കണോ.. ഏടത്തി അമ്മയോട് പറയുന്നത് ഞാൻ കേട്ടു.

സത്യം പറഞ്ഞാൽ ചേട്ടൻ ഇന്നലെ അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ സ്വന്തം ഭാര്യയെ വെള്ള പൂശാൻ നോക്കിയതാണ് എന്നാണ് ഞാൻ കരുതിയത്. പക്ഷേ ഏടത്തിയുടെ ഇപ്പോഴത്തെ സംസാരം കേൾക്കുബോൾ മനസ്സിലെ ചേട്ടത്തിയെന്ന ക്ലാവ് പിടിച്ച വിഗ്രഹം തിളക്കം വെക്കുന്നത് പോലെ തോന്നി.

ഞാൻ ഒന്നുകൂടി അങ്ങോട്ട് ചെവിയോർത്തു. ഒരു പൊട്ടിത്തെറി ഞാൻ പ്രദീക്ഷിച്ചു പക്ഷേ അതുണ്ടായില്ല. സ്വതവേ മരുമകൾ നല്ലത് പറഞ്ഞാൽ തന്നെ കേൾക്കാത്ത ടീംസാണ് അമ്മായിയാമ്മമാർ അപ്പോപ്പിന്നെ ഇത് പറയണോ… പക്ഷേ എന്തുകൊണ്ടോ ഞാൻ പ്രദീക്ഷിച്ചത് നടന്നില്ല.

ഞാൻ റൂമിന്റെ വാതിൽ ചാരിയ ശേഷം ബഡിൽ നിവർന്ന് കിടന്നു. വാതിൽ അടച്ച് കിടന്നാൽ ഞാൻ വല്ല ആത്മഹത്യായും ചെയ്തോ എന്ന് ഭയക്കേണ്ട എന്ന് കരുതിയിട്ടാണ് ഞാൻ അങ്ങനെ ചെയ്തത്.

അപ്പോഴാണ് അഭിയുടെ കാൾ വന്നത്.

ഞാൻ കാൾ എടുത്തു.

ഹലോ…

മ്മ്… എന്താ പരുപാടി… എനിക്കുള്ള ചോദ്യമെത്തി.

ഹേയ് പ്രത്യകിച്ച് പരുപാടിയൊന്നുമില്ല. ഞാൻ കിടക്ണ്.

എന്തുപറ്റി… ആ വാക്കുകളിൽ വ്യാകുലതയുടെ സ്വാരം.

ഹേയ് ഒന്നുല്ല ഫുഡ്‌ കഴിച്ചപ്പോ ജസ്റ്റ്‌ ഒന്ന് കിടന്നു അത്രോള്ളു. ഞാൻ പറഞ്ഞു.

മ്മ്…

ഫുഡ്‌ കഴിച്ചോ… ഞാൻ തിരിച്ച് ചോദിച്ചു.

ആ.. കഴിച്ചു.
നീനു എവിടെ..

ഉച്ചമയക്കത്തിലാണ്.. അവൾ ചിരിയോടെ പറഞ്ഞു.

ഇന്നലെ എന്താ പറയാനുണ്ട് എന്ന് പറഞ്ഞത്. ഞാൻ ചോദിച്ചു.

ആ അതോ.. അത് ഇന്നലെ കിച്ചു പോയതിനുശേഷം ഞാൻ നീനുവിനോട് ചോദിച്ചു. മോൾക്ക്‌ അച്ഛനെ കാണണ്ടേന്ന്.

ഞാൻ അവൾ പറയാൻ പോകുന്നതിനെ ആകാംശയോടെ കേട്ടിരുന്നു.

അപ്പോ അവള് പറയാ ആ കാണണംന്ന്.

അപ്പോ ഞാൻ ചോദിച്ചു. മോൾക്ക്‌ കിച്ചുനെ ഇഷ്ടമാണെന്ന്..

അപ്പോ അവളെന്തുപറഞ്ഞു.. ഞാൻ ഇടയിൽ കയറി ചോദിച്ചു.

ഇഷ്ടാണ്ന്ന് പറഞ്ഞു.

അപ്പോ ഞാൻ പറഞ്ഞു കുച്ചുവാണ് എന്റെ നീനുമോൾടെ അച്ഛൻ എന്ന്.

അത് കേട്ടതും എനിക്കെന്റെ കണ്ണുകൾ നിറഞ്ഞു പോയി.

എന്നിട്ട്.. ഞാൻ എന്റെ വിതുമ്പുന്ന ചുണ്ടുകളോടെ അവളോട് ചോദിച്ചു.

അപ്പോ അവള് പറയാ… അപ്പോ എനിഞാൻ കിച്ചുനെ അച്ഛന് വിളിക്കാന്. അത് പറയുബോൾ അഭിരാമിക്ക് തന്റെ വാക്കുകൾ മുറിഞ്ഞു പോയിരുന്നു.

പിന്നേയ്… വീട്ടിൽ പറഞ്ഞോ.. അവൾ ആകാംക്ഷയോടെ ചോദിച്ചു.

ഇല്ല.. വൈകിട്ട് പറയാം എന്നുകരുതി. ഞാൻ മനഃപൂർവം ആ കാര്യം മറച്ചുവച്ചു.

അവര് സമ്മതിക്കില്ലേ കിച്ചു.. അവൾ തെല്ലൊരു ഭയത്തോടെ ചോദിച്ചു.

സമ്മതിക്കും അതെനിക്ക് ഉറപ്പുണ്ട്. ഞാൻ അവൾക്ക് ആത്മവിശ്വാസം നൽകി.

ഹും.. അവളിൽ നിന്നും ആശ്വാസത്തിന്റെ നെടുവീർപ്പിന്റെ സ്വരം ഞാൻ കേട്ടു.

അതേയ്..

മ്മ്…

ഇന്നലെ എന്തൊരു പിടിയ പിടിച്ചത്. ഞാൻ നോക്കുബോൾ അവിടം ആകെ ചുവന്നിരുന്നു. അവൾ നാണത്തോടെ ചിരിച്ചു കൊണ്ട് പറഞ്ഞു.

അയ്യോ… എന്നിട്ട് വേദനിച്ചോ.. ഞാൻ വിഷമത്തോടെ ചോദിച്ചു.

ചെറുതായിട്ട്. അത് സാരില്ല. അവൾ എന്നെ സമാധാനിപ്പിക്കാൻ വേണ്ടി പറഞ്ഞു.

അത് പരിജയകുറവ് കാരണ. നമ്മുക്ക് അടുത്ത പ്രാവശ്യം റെഡിയാകാം. ഞാൻ ഒരു ചിരിയോടെ പറഞ്ഞു.

അത് കേട്ട് അവളും ചിരിച്ചു.

എനി വേദന മാറിയില്ലങ്കിൽ ഞാൻ അവിടെ വന്നിട്ട് ഊതിതരാം. മതിയോ.. ഞാൻ ശബ്ദത്തിൽ അൽപം വികാരം വരുത്തികൊണ്ട് പറഞ്ഞു.

മ്മ്… അപ്പുറത്തുനിന്നും വികാരത്തിന്റെ കുറുകൽ ഞാൻ കേട്ടു.

ഞങ്ങൾ കുറച്ച് നേരം കൂടി സംസാരിച്ചതിനുശേഷം ഞാൻ കാൾ കട്ട് ചെയ്തു.

എല്ലാ പ്രാവശ്യവും നാട്ടിൽ വന്നാൽ വൈകിട്ട് ഫ്രണ്ട്സിനെ കാണാൻ ഇറങ്ങാറുണ്ട് പക്ഷേ ഇന്ന് അതിനും തോന്നുന്നില്ല.
ഞാൻ രാത്രി എട്ട് മണി വരെ എന്റെ റൂമിൽ തന്നെ കഴിച്ചുകൂട്ടി. ഇടക്ക് ആരെങ്കിലുമൊക്കെ വന്ന് റൂമിലേക്ക്‌ എത്തിനോക്കും.

ഞാനെങ്ങാനും വല്ല കടും കയ്യും ചെയ്തല്ലോ എന്ന് കരുതിയിട്ടാണ് എന്നുതോന്നുന്നു.

ഡാ.. നീ കഴിക്കാൻ വരുന്നില്ലേ.. ചേട്ടൻ എന്റെ റൂമിലേക്ക്‌ കയറിവന്നുകൊണ്ട് ചോദിച്ചു.

ഇക്കി വേണ്ട.. ഞാൻ ഒറ്റവാക്കിൽ മറുപടി കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *